Common Service Centre - ജനസേവനകേന്ദ്രം CSC

Common Service Centre - ജനസേവനകേന്ദ്രം CSC

Share

കേന്ദ്ര ഐടി & ഇലക്ട്രോണിക്സ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പൊതു ജനസേവന കേന്ദ്രം.

12/05/2025

2025 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്‌മപരിശോധന (സ്ക്രട്ടിണി) എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാർത്ഥികൾക്ക് ആയതിനുള്ള ഓൺലൈൻ അപേക്ഷകൾ 12.05.2025 മുതൽ 17.05.2025 വൈകിട്ട് 4.00 മണി വരെ അപേക്ഷിക്കാവുന്നതാണ്

Final Confirmation പ്രിൻ്റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് മെയ് 17-ന് വൈകുന്നേരം 5.00 മണിക്ക് മുമ്പ് സമർപ്പിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണ്ണയത്തിന് പേപ്പർ ഒന്നിന് 400/-രൂപ, ഫോട്ടോകോപ്പിക്ക് 200/-രൂപ സ്ക്രട്ടിണിക്ക് 50/-രൂപ നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്കൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല. 17.05.2025-ന് വൈകിട്ട് 5.00 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂർണ്ണവുമായ വിവരങ്ങൾ അടങ്ങിയതുമായ അപേക്ഷകൾ യാതൊരുകാരണവശാലും പ്രഥമാദ്ധ്യാപകൻ സ്വീകരിക്കുവാൻ പാടുള്ളതല്ല

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 17

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും
ജനസേവനകേന്ദ്രം CSC
Market Jn.
Chunakkara

☎0479 2378003
📲 9496096096
🪀 094960 69096

12/05/2025

പ്ലസ് വൺ പ്രവേശനം അറിയേണ്ട കാര്യങ്ങൾ

വിദ്യാഭ്യാസകാലയളവിലെ നിർണായക ഘട്ടമാണ് ഹയർസെക്കൻഡറിതലം. അവിടെ കോഴ്സുകൾ തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. സമീപ സ്കൂളുകളിൽ ഏതെല്ലാം വിഷയ കോമ്പിനേഷനുകളാണ് ഉള്ളതെന്നും അതിൽ തെരഞ്ഞെടുക്കേണ്ടത് ഏതാണെന്നും വ്യക്തമായി ആലോചിച്ച് വേണം അപേക്ഷ സമർപ്പിക്കാൻ. മെരിറ്റും വിദ്യാർഥികളുടെ ഓപ്ഷനുകളും പരിഗണിച്ച് സുതാര്യമായ രീതിയിലാണ്‌ പ്രവേശന നടപടികൾ.

സയൻസ് വിഭാഗം:
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ്, ഹോംസയൻസ്, ഇലക്ട്രോണിക്സ്, ജിയോജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി എന്നീ വിഷയങ്ങളിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന ഒമ്പത് കോമ്പിനേഷനിൽ പഠിക്കാൻ ഹയർസെക്കൻഡറി സയൻസ് വിഭാഗത്തിൽ അവസരമുണ്ട്.

ഹ്യുമാനിറ്റീസ് വിഭാഗം:
ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജ്യോഗ്രഫി, സോഷ്യാളജി, ജിയോളജി, മ്യൂസിക്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, സോഷ്യൽ വർക്ക്, സൈക്കോളജി, ആന്ത്രപ്പോളജി, സ്റ്റാറ്റിസ്റ്റിക്സ്, മലയാളം, ഹിന്ദി, അറബിക്, ഉറുദു, കന്നഡ, തമിഴ്, സംസ്കൃതം സാഹിത്യ, സംസ്കൃതം ശാസ്ത്ര, ഇസ്ലാമിക് ഹിസ്റ്ററിയും സംസ്കാരവും, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ജേർണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ എന്നീ 26 വിഷയത്തിൽ നാലെണ്ണം വീതം ഉൾക്കൊള്ളുന്ന 32 കോമ്പിനേഷനിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ പഠിക്കാൻ കഴിയും.

കൊമേഴ്സ് വിഭാഗം:
ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, അക്കൗണ്ടൻസി, കംപ്യൂട്ടർ ആപ്ലിക്കേഷൻ, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, പൊളിറ്റിക്കൽ സയൻസ് എന്നീ ഏഴ് വിഷയത്തിൽ നാലെണ്ണം വീതം വരുന്ന നാല് കോമ്പിനേഷനിൻ ഹയർ സെക്കൻഡറിയിലെ കൊമേഴ്സ് ഗ്രൂപ്പിൽ പഠിക്കാനായി ലഭ്യമാണ്.

പ്ലസ് വൺ അപേക്ഷകരുടെ ശ്രദ്ധക്ക് (ക്ലബ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അറിയിപ്പ്)
സ്കൂൾ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ നിശ്ചിത മാതൃകയിൽ തന്നെ തയ്യാറാക്കുക.
വിവിധ ക്ലബ്ബുകളിൽ അംഗമായ കുട്ടികൾ നൽകേണ്ട സർട്ടിഫിക്കറ്റിന്റെ ഒരു ഫോർമാറ്റ് ഇത്തവണ പ്രോസ്പെക്ടസിന്റെ കൂടെ Appendix 4 ആയി നൽകിയിട്ടുണ്ട്.
ഈ ഫോർമാറ്റിൽ അല്ലാത്ത ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് സ്വീകരിക്കുന്നതല്ല.
ഓൺലൈൻ അപേക്ഷാ സമയത്ത് ക്ലബ്ബ് അംഗമാണ് എന്ന് ടിക്ക് ചെയ്തു കഴിഞ്ഞാൽ നിർബന്ധമായും ആ സർട്ടിഫിക്കറ്റിന്റെ നമ്പറും തീയതിയും രേഖപ്പെടുത്തേണ്ടതുണ്ട്.
അല്ലാതെ ഒരിക്കലും ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ ഉൾപ്പെടുത്താൻ കഴിയില്ല.
മറ്റു ഫോർമാറ്റുകളിൽ ക്ലബ്ബ് സർട്ടിഫിക്കറ്റുകൾ വാങ്ങിയിട്ടുള്ള വിദ്യാർത്ഥികൾ നിർദ്ദേശിക്കപ്പെട്ട ഫോർമാറ്റിൽ തന്നെ ഓരോ ക്ലബ്ബുകൾക്കും വേറെ വേറെ സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടതാണ്.
ഓരോ സർട്ടിഫിക്കറ്റുകൾക്കും പ്രത്യേക നമ്പറും തീയതിയും ഉണ്ടായിരിക്കണം.

12/05/2025

ഹയർസെക്കണ്ടറി ഏകജാലക പ്രവേശനം 2025 -26

2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കുവാനുള്ള അവസാന തീയതി മേയ് 20 ആയിരിക്കുന്നതാണ്.ഹയർ സെക്കണ്ടറി പ്രവേശനത്തിന് വേണ്ടിയിട്ടുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രോസ്പെക്ടസുകൾ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതാണ്.

പ്ലസ് വൺ ഓൺലൈൻ അപേക്ഷ നൽകുന്നതിന് സാധാരണ ഗതിയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.എന്നാൽ പത്താം തരം പഠന സ്‌കീം Others/CBSE ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ്/സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രെഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം.വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് കോപ്പി അപ്‌ലോഡ് ചെയ്യണം.
(എന്നാൽ പ്രവേശനം ലഭിക്കുന്ന എല്ലാ വിദ്യാർത്ഥികളും അപേക്ഷയിൽ അവകാശപ്പെട്ടിട്ടുള്ള എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സൽ പ്രവേശന സമയത്ത് ഹാജരാക്കണം. ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരങ്ങൾ.)

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 20

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും
ജനസേവനകേന്ദ്രം CSC
Market Jn.
Chunakkara

☎0479 2378003
📲 9496096096
🪀 094960 69096

09/05/2025

UGC-NET JUNE-2025 യു.ജി.സി നെറ്റ് പരീക്ഷ രജിസ്ട്രേഷൻ

UGC-NET ജൂൺ 2025: രജിസ്ട്രേഷൻ വിൻഡോ തീയതി 2025 മെയ് 12 വരെയും പേയ്‌മെന്റ് വിൻഡോ തീയതി 2025 മെയ് 13 വരെയും നീട്ടിയിരിക്കുന്നു.

ജൂൺ 21 മുതൽ 30വരെ നടക്കുന്ന യുജിസി നെറ്റ് പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം.

09/05/2025

കേരള പോലീസ് പോലീസില്‍ – ഇപ്പോള്‍ അപേക്ഷിക്കാം കേരള PSC വിജ്ഞാപനം
കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം.

കേരള സർക്കാർ സർവ്വീസിൽ താഴെ പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈനായി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം അപേക്ഷകൾ ക്ഷണിച്ചുക്കുന്നു. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. ഇതിനകം രജിസ്റ്റർ ചെയ്തവർ പ്രൊഫൈൽ മുഖേന അപേക്ഷ സമർപ്പിക്കേണ്ടതാണ്.

വകുപ്പ് : കേരളാ പോലീസ് സർവീസസ്

ഉദ്യോഗപ്പേര് : സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റൻ്റ് (എസ്സ് ബി സി ഐ ഡി)

ശമ്പളം : 31,100-66,800/-

ഒഴിവുകളുടെ എണ്ണം: പ്രതീക്ഷിത ഒഴിവുകൾ

ഈ വിജ്ഞാപനപ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്ന് വർഷവും നിലവിലിരിക്കുന്നതാണ്. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ഉദ്യോഗത്തിന് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപന പ്രകാരം തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിന് പ്രാബല്യമുണ്ടായിരിക്കുന്നതല്ല. ലിസ്റ്റ് പ്രാബല്യത്തിലിരിക്കുന്ന സമയത്ത് അറിയിക്കുന്ന ഒഴിവുകളിലേക്കും ഈ ലിസ്റ്റിൽ നിന്നും നിയമന ശിപാർശ നടത്തുന്നതാണ്.

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായപരിധി : 18-36 ഉദ്യോഗാർത്ഥികൾ 02.01.1989-നും 01.01.2007-നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി പട്ടികവർഗ്ഗം, മറ്റു പിന്നോക്കം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. വയസ്സിളവിനെ സംബന്ധിച്ച മറ്റ് വ്യവസ്ഥകൾക്ക് പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക.

യോഗ്യത : ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നും ലഭിച്ച ബിരുദം

കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള പോലീസില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 04.06.2025 ബുധനാഴ്ച അർദ്ധരാത്രി 12.00 മണി വരെ അപേക്ഷിക്കാം.

09/05/2025
01/05/2025

01/05/2025

പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (പിസിസി)

ബസ് ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം



സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും ഉൾപ്പെടെയുള്ള സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളിൽ ജീവനക്കാരായി നിയമിതരാകുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി മോട്ടർ വാഹന വകുപ്പ്.

ജനുവരി 24ന് ചേർന്ന സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി യോഗത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ സർ‌ക്കുലർ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അക്രമം, നരഹത്യ, നരഹത്യാ ശ്രമം, മാരകമായ മുറിവേൽപിക്കൽ, കലാപം , ലഹള, വിധ്വംസക പ്രവർത്തനങ്ങൾ, മദ്യപിച്ച് വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, അപകടകരമായി വാഹനം ഓടിച്ചതിന് ഒന്നിലേറെ തവണ ശിക്ഷിക്കപ്പെട്ടവർ, ജീവഹാനിക്ക് കാരണമായ അപകടങ്ങളിൽ ഒന്നിൽ കൂടുതൽ തവണ ഉൾപ്പെട്ടിട്ടുള്ളവർ, വ്യാജരേഖ ചമയ്ക്കൽ , ലഹരിമരുന്നു കേസുകളിൽ ഉൾപ്പെട്ടവർ, അബ്കാരി കേസുകളിൽ ഉൾപ്പെട്ടവർ, വാഹനമോഷണം, ഭവനഭേദനം തുടങ്ങിയ മോഷണക്കേസുകളിൽ ഉൾപ്പെട്ടവർ എന്നിവരെ കെഎസ്ആർടിസി, സ്വകാര്യബസുകളിൽ കണ്ടക്ടറും ഡ്രൈവറുമായി നിയമിക്കാൻ പാടില്ല. അതിർത്തി തർക്കം, കുടുംബക്കോടതി വ്യവഹാരങ്ങൾ എന്നീ കേസുകളിൽപെട്ടവർക്ക് നിയമനം കൊടുക്കുന്നതിൽ പ്രശ്നമില്ലെന്നുമാണ് സർക്കുലർ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും
ജനസേവനകേന്ദ്രം CSC
Market Jn.
Chunakkara

☎0479 2378003
📲 9496096096
🪀 9496069096

23/04/2025

ജോയിൻ്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് (ജെ.ഇ.ഇ. അഡ്വാൻസ്ഡ്) രജിസ്ട്രേഷൻ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) പ്രവേശനപരീക്ഷയായ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ് വഴി വിവിധ ഐ.ഐ.ടി.കളിലായി 128 അണ്ടർ ഗ്രാജ്വേറ്റ് അക്കാദമിക് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകും.

പരീക്ഷയുടെ പരിധിയിൽ വരുന്ന 23 ഐ.ഐ.ടി.കൾ: ബോംബെ, ഡൽഹി, മദ്രാസ്, കാൻപുർ, ഖരഗ്പുർ, ഗുവാഹാട്ടി, റൂർക്കി, ധൻബാദ്, വാരാണസി, ഭിലായ്, ഭുവനേശ്വർ, ധാർവാഡ്, ഗാന്ധിനഗർ, ഗോവ, ഹൈദരാബാദ്, ഇന്ദോർ, ജമ്മു, ജോധ്‌പുർ, മാൺഡി, പാലക്കാട്, പട്ന, റോപ്പർ, തിരുപ്പതി.

യോഗ്യതാവ്യവസ്ഥകൾ

• ഐ.ഐ.ടി. പ്രവേശനം തേടുന്നവർ 1.10.2000-നോ ശേഷമോ ആയിരിക്കണം ജനിച്ചത്. പട്ടിക/ഭിന്നശേഷി വിഭാഗക്കാർ എങ്കിൽ, 1.10.1995-നോ ശേഷമോ ജനിച്ചവരാകണം.

• തുടർച്ചയായി രണ്ടുവർഷങ്ങളിലായി രണ്ടുതവണമാത്രമേ ഒരാൾക്ക് അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനാകൂ.

• ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധവിഷയങ്ങളായി പഠിച്ച് 2024-ലോ 2025-ലോ ക്ലാസ് 12/തത്തുല്യപരീക്ഷ ആദ്യമായി അഭിമുഖീകരിച്ചിരിക്കണം.

• തത്തുല്യപരീക്ഷകളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിങ് സീനിയർ സെക്കൻഡറി സ്കൂൾ പരീക്ഷ (അഞ്ച് വിഷയങ്ങളോടെ), എച്ച്.എസ്.സി. വൊക്കേഷണൽ പരീക്ഷ, അംഗീകൃത ത്രിവത്സര ഡിപ്ലോമ പരീക്ഷ തുടങ്ങിയവയും ഉൾപ്പെടും.

• പ്ലസ്‌ടുതലത്തിൽ കുറഞ്ഞത് അഞ്ചുവിഷയങ്ങൾ പഠിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ നിർബന്ധമാണ്. നാലാം വിഷയം ഒരു ഭാഷയാകാം. അഞ്ചാം വിഷയം ഇവ നാലുമല്ലാത്ത ഒരു വിഷയമാകാം.

• അഞ്ചുവിഷയങ്ങൾക്ക് മൊത്തത്തിൽ 75 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 65 ശതമാനം) വാങ്ങി പ്ലസ്‌ടുതല പരീക്ഷ ജയിച്ചിരിക്കുകയോ അപേക്ഷാർഥിയുടെ കാറ്റഗറിയിൽ പ്ലസ്‌ടുതല പരീക്ഷ ജയിച്ചവരിൽ മുന്നിലെത്തിയവരുടെ 20-ാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരിക്കുകയോ വേണം. പ്രവേശനവേളയിൽ ഈ വ്യവസ്ഥ തൃപ്തിപ്പെടുത്തണം. നാലും അഞ്ചും വിഷയവിഭാഗങ്ങളിൽ ഒന്നിൽക്കൂടുതൽ വിഷയങ്ങളുണ്ടെങ്കിൽ കൂടുതൽ മാർക്കുള്ള വിഷയം പരിഗണിക്കും.

• 2024-ലെ ജോയൻറ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ബിസിനസ് റൂൾസ് പ്രകാരമുള്ള ഏതെങ്കിലും അക്കാദമിക് പ്രോഗ്രാമിൽ ഏതെങ്കിലും ഐ.ഐ.ടി.യിൽ പ്രവേശനം നേടിയിരിക്കരുത്. പഠനം തുടർന്നാലും തുടർന്നില്ലെങ്കിലും അല്ലെങ്കിൽ ഓൺലൈൻ റിപ്പോർട്ടിങ്/റിപ്പോർട്ടിങ് സെൻററിൽ ഹാജരായി സീറ്റ് സ്വീകരിച്ചിട്ടുണ്ടെങ്കിലും ഈ വ്യവസ്ഥ ബാധകമാണ്. പ്രവേശനം നേടിയശേഷം ഏതുകാരണത്താൽ ആയാലും പ്രവേശനം റദ്ദുചെയ്യപ്പെട്ടവർക്കും അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹതയില്ല.

• ‘ജോസ 2024’ വഴി ഒരു ഐ.ഐ.ടി.യിൽ സീറ്റ് അലോട്ടുചെയ്യപ്പെട്ട, ഓൺലൈൻ ആയോ റിപ്പോർട്ടിങ് സെന്റററിലോ റിപ്പോർട്ടിങ് നടത്തിയിട്ടില്ലാത്തവർ അവസാന റൗണ്ട് സീറ്റ് അലോട്മെൻറിനുമുൻപ്‌ പിൻവാങ്ങിയവർ, അവസാന റൗണ്ട് സീറ്റ് അലോട്മെൻറിനുമുൻപ്‌, ഏതുകാരണത്താലായാലും സീറ്റ് റദ്ദാക്കപ്പെട്ടവർ എന്നിവർക്ക് അഡ്വാൻസ്ഡ് 2025 അഭിമുഖീകരിക്കാൻ അർഹതയുണ്ട്.

• ഏതെങ്കിലും ഐ.ഐ.ടി.യിൽ ഒരു പ്രിപ്പറേറ്ററി കോഴ്‌സിൽ 2024-ൽ ആദ്യമായി പ്രവേശനം നേടിയവർക്കും അഭിമുഖീകരിക്കാം

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷ സമയങ്ങളിൽ വരുന്ന നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിന് മുൻപായി വായിക്കുക

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി : 2025 മെയ് 02

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും
ജനസേവനകേന്ദ്രം CSC
Market Jn.
Chunakkara

☎0479 2378003
📲 9496096096
🪀 094960 69096

12/04/2025

Your driving license is not a permit to race your car; follow speed limits and drive safe

12/04/2025

ആവശ്യമായ രേഖകൾ

> വരൻറെയും വധുവിൻ്റെയും ഫോട്ടോ
> വരൻറെയും വധുവിൻ്റെയും ആധാർ കാർഡ്
> വയസ്സ് തെളിയിക്കുന്ന രേഖ
> കല്യാണം നടന്ന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് (പള്ളി , അമ്പലം, ആഡിറ്റോറിയം)
> ആധാറുമായി ലിങ്ക് ചെയ്‌ത ഫോൺ
> സാക്ഷികളുടെ ആധാർ



കൂടുതൽ വിവരങ്ങൾക്കും വിവാഹ രജിസ്‌ട്രേഷനും സമീപിക്കുക :

ജനസേവനകേന്ദ്രം CSC
Market Jn.
Chunakkara

☎ 0479 2378003
📲 9496096096
🪀 094960 69096

29/09/2024

Aadhaar has been transforming lives and facilitating Ease of Living.

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Market Jn, Chunakkara
Alappuzha
690534

Opening Hours

Monday 9:30am - 5pm
Tuesday 9:30am - 5pm
Wednesday 9:30am - 5pm
Thursday 9:30am - 5pm
Friday 9:30am - 5pm
Saturday 9:30am - 4:30pm