BJP Charummoodu Mandalam

Directions

BJP Charummoodu Mandalam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from BJP Charummoodu Mandalam, Political Party, Mavelikkara, Alappuzha.

🧡 Official page of BJP Charummoodu Mandalam
📍 Alappuzha District, Kerala
🇮🇳 Nation First | Service | Development
& Social Media BJP Charummoodu Mandalam

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറിയും സാമൂഹിക സേവകനുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ ഏറ്റുവാങ്ങി, നൂറ്റി...
23/06/2026

ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനറൽ സെക്രട്ടറിയും സാമൂഹിക സേവകനുമായ ശ്രീ വെള്ളാപ്പള്ളി നടേശൻ പത്മഭൂഷൺ ഏറ്റുവാങ്ങി, നൂറ്റിമുപ്പതിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തുകയും, പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്തതിലൂടെ ഒരു വലിയ സമൂഹത്തിന്റെ ശാക്തീകരണത്തിന് അദ്ദേഹം നേതൃത്വം നൽകി.

അശരണർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി അശ്രാന്തം പരിശ്രമിച്ച അദ്ദേഹത്തിന്റെ പൊതുജീവിതത്തിന് ലഭിച്ച അർഹമായ അംഗീകാരമാണിത്.

മലയാളത്തിന്റെ മഹാനടൻ ശ്രീ മമ്മൂട്ടി ഭാരതത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ ഏറ്റുവാങ്ങി. അഞ്ച് പതിറ്റാണ്ടിലേറെ ...
23/06/2026

മലയാളത്തിന്റെ മഹാനടൻ ശ്രീ മമ്മൂട്ടി ഭാരതത്തിന്റെ പരമോന്നത ബഹുമതികളിൽ ഒന്നായ പത്മഭൂഷൺ ഏറ്റുവാങ്ങി.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട തന്റെ സമാനതകളില്ലാത്ത അഭിനയ ജീവിതത്തിൽ വിവിധ ഭാഷകളിലായി നാനൂറിലധികം ചിത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി.

മികച്ച നടൻ എന്നതിലുപരി, ഒട്ടനവധി സാമൂഹിക സേവനങ്ങളുടെയും ജീവകാരുണ്യ പദ്ധതികളുടെയും ഭാഗമായി പ്രവർത്തിക്കുന്ന അദ്ദേഹം ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമാണ്.

കലാരംഗത്തും സമൂഹത്തിലും അദ്ദേഹം നൽകിയ സംഭാവനകൾക്കുള്ള അർഹമായ അംഗീകാരമാണിത്.

ബിജെപി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർഗീയ പത്മകുമാർ ജി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു. ബിജെപി ആലപ്പ...
20/06/2026

ബിജെപി ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വർഗീയ പത്മകുമാർ ജി അനുസ്മരണവും പുഷ്പാർച്ചനയും നടന്നു.
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ വൈസ് പ്രസിഡൻ്റ് ഡി വിനോദ് അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ചാരുംമൂട് മണ്ഡലം പ്രസിഡൻ്റ് ജി ശ്യാംക്യഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ബിജെപി മോർച്ച നേതാക്കൾ പങ്കെടുത്തു..

അന്താരാഷ്ട്ര യോഗ ദിനം - ജൂൺ 21സ്ഥലം: SNDP ഹാൾ, ചരുംമൂട്സമയം: രാവിലെ 7 മണി
20/06/2026

അന്താരാഷ്ട്ര യോഗ ദിനം - ജൂൺ 21
സ്ഥലം: SNDP ഹാൾ, ചരുംമൂട്
സമയം: രാവിലെ 7 മണി

ബിജെപി മുൻ സംസ്ഥാന സമിതി അംഗം വി രാജേന്ദ്രൻ സാറിൻ്റ അഭിവന്ദ്യ മാതാവ് കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് തെറ്റുവേലിൽ പാപ്പ...
20/06/2026

ബിജെപി മുൻ സംസ്ഥാന സമിതി അംഗം വി രാജേന്ദ്രൻ സാറിൻ്റ അഭിവന്ദ്യ മാതാവ് കായംകുളം കൃഷ്ണപുരം കാപ്പിൽ മേക്ക് തെറ്റുവേലിൽ പാപ്പാമ്മാൾ ( 87) അന്തരിച്ചു.
ആദരാഞ്ജലികൾ

റബ്ബർ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ട ശ്രീ എൻ ഹരിക്ക് അഭിനന്ദനങ്ങൾ..
15/06/2026

റബ്ബർ ബോർഡ് ചെയർമാനായി നിയമിക്കപ്പെട്ട ശ്രീ എൻ ഹരിക്ക് അഭിനന്ദനങ്ങൾ..

🩸 രക്തദാനം ജീവദാനമാണ്.ലോക രക്തദാന ദിനത്തിൽ, സ്വമേധയാ രക്തദാനം ചെയ്ത് ജീവൻ രക്ഷിക്കുന്ന മഹത്തായ ദൗത്യത്തിന്റെ ഭാഗമാവുക.ബി...
14/06/2026

🩸 രക്തദാനം ജീവദാനമാണ്.
ലോക രക്തദാന ദിനത്തിൽ, സ്വമേധയാ രക്തദാനം ചെയ്ത് ജീവൻ രക്ഷിക്കുന്ന മഹത്തായ ദൗത്യത്തിന്റെ ഭാഗമാവുക.
ബി.ജെ.പി ചാരുംമൂട് മണ്ഡലം
Mavelikkara Mandalamവികസിത ചാരുംമൂട്BJP Charummoodu MandalamBharatiya Janata Party (BJP)BJP Keralam

ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാറിന്റെ ഭൗതികശരീരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ പാർട്ടി ...
11/06/2026

ആലപ്പുഴ മേഖല സംഘടനാ സെക്രട്ടറി എൽ പദ്മകുമാറിന്റെ ഭൗതികശരീരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ്‌ ചന്ദ്രശേഖർ പാർട്ടി പതാക പുതപ്പിച്ചു.

മറ്റ് മുതിർന്ന സംസ്ഥാന നേതാക്കളും അദ്ദേഹത്തോടൊപ്പം പാർട്ടി സംസ്ഥാന സമിതിക്കുവേണ്ടി ആദരാഞ്ജലികൾ അർപ്പിച്ചു.

*മാവേലിക്കര എംഎൽഎ* *ജനങ്ങളെ കബളിപ്പിക്കുന്നു* *ബിജെപി..* ചാരുംമൂട്ടിൽ ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവ...
11/06/2026

*മാവേലിക്കര എംഎൽഎ* *ജനങ്ങളെ കബളിപ്പിക്കുന്നു* *ബിജെപി..*

ചാരുംമൂട്ടിൽ ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് ആവശ്യപ്പെട്ടു കഴിഞ്ഞ ദിവസം മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനം നൽകിയത് ജനങ്ങളെ കബളിപ്പിക്കാനാണെന്ന് *ബിജെപി* *ചാരുംമൂട് മണ്ഡലം* *പ്രസിഡൻ്റ് ജി* *ശ്യാംക്യഷ്ണൻ ആരോപിച്ചു.*
കഴിഞ്ഞ പത്തു വർഷം എംഎൽഎയുടെ പാർട്ടിയാണ് കേരളം ഭരിച്ചത് ചാരുംമൂടിൻ്റ വികസനതിനോ ചാരുംമൂട്ടിൽ ഫയർ ആൻഡ് റസ്ക്യൂ യൂണിറ്റ് സ്ഥാപിക്കാനോ എന്ത് നടപടി സ്വീകരിച്ചു. ചാരുംമൂട് പ്രദേശത്ത് നിന്നും സർക്കാരിൻ്റെ ഭാഗമായി രണ്ട് എംഎൽഎ യും ഒരു മന്ത്രിയും ഉണ്ടായിരുന്നു. എം സ് അരുൺ കുമാർ കൂടാതെ പ്രമോദ് നാരായണൻ എംഎൽഎയും പി പ്രസാദ് മന്ത്രിയും ഉണ്ടായിരുന്നു, ഇവർ മൂന്നു പേരും സ്വന്തം നാടിനെ മറന്നു എന്ന് ബിജെപി ആരോപിച്ചു. ബിജെപി പാർലമെൻ്ററിയോഗം ഉദ്ഘാടനം ചെയ്തു അദ്ദേഹം സംസാരിക്കുകയായിരുന്നു.
ബിജെപി ഏരിയാ പ്രസിഡൻ്റ് മനോജ് കുഴിയത്ത് അദ്ധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ചാരുംമൂട് മുഖ്യപ്രഭാഷണം നടത്തി. ബിജെപി പാലമേൽ ഗ്രാമപഞ്ചായത്ത് അംഗവും ജില്ലാ കമ്മിറ്റി അംഗവുമായ പ്രകാശ് പള്ളിക്കൽ, ഏരിയാ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ഗ്രാമപഞ്ചായത്ത് മെമ്പർ അജയൻ, ഏരിയാ ജനറൽ സെക്രട്ടറി സൗമ്യ എന്നിവർ പ്രസംഗിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് അംഗവും ബിജെപി ജില്ലാ കമ്മിറ്റി അംഗവുമായ പ്രകാശ് പള്ളിക്കലിനെ മർദ്ധിച്ച സംഭവത്തെ ബിജെപി അപലപിച്ചു. പോലീസ് എഫ്ഐആർ ഇട്ടതിനോടൊപ്പം കുറ്റവാളികളെ നിയമപരമായി ശിക്ഷിക്കാനുള്ള നടപടിയും സ്വീകരിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.
വികസിത ചാരുംമൂട്Bharatiya Janata Party (BJP)BJP Charummoodu MandalamBJP KeralamNDA Mavelikkara Mandalam

Address

Mavelikkara
Alappuzha
689512

Website

Alerts

Be the first to know and let us send you an email when BJP Charummoodu Mandalam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share