14/04/2026
വെണ്മണി ശാർങ്ങക്കാവ് വിഷു ഉത്സവത്തോടനുബന്ധിച്ചു കെട്ടുകാഴ്ച്ച ഘോഷയാത്രയിലും ക്ഷേത്ര കോമ്പൗണ്ടിലും ആന എഴുന്നെള്ളിപ്പ്, കരിമരുന്ന് പ്രയോഗം, തംബോലം,നാസിക്ക് ഡോൾ, കളർ പോപ്പേഴ്സ്, കളർ സ്മോക്ക്, ഡി.ജെ സിസ്റ്റം എന്നിവയുടെ ഉപയോഗം നിരോധിച്ചു കൊണ്ടു ആലപ്പുഴ ജില്ലാ കളക്ടർ ഉത്തരവായിട്ടുണ്ട്. ഈ ഉത്തരവിന്റെ ലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
03/04/2026
കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ..
കഞ്ചാവ് ചെടി നട്ടുവളർത്തിയ യുവാവ് പിടിയിൽ.ചെറുവല്ലൂർ ചെറിയനാട് കാവിന്റെ വടക്കതിൽ സജി കുമാർ മകൻ നന്ദു. എസ് കുമാർ(26) ആണ്
വെൺമണി പോലീസിന്റെ പിടിയിലായത്.വെൺമണി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാൾ പിടിയിലായത്. പ്രതി വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ചെറിയനാട് ചെറുവല്ലൂർ ശ്രീകുമാറിൻ്റെ ഉടമസ്ഥതയിലുള്ള വീടിൻ്റെ പറമ്പിൽ ഉപയോഗത്തിനും വിൽപ്പനക്കുമായി നട്ടുവളർത്തിയിരുന്ന രണ്ട് കഞ്ചാവ് ചെടികൾക്ക് വെള്ളമൊഴിച്ച് പരിപാലിച്ചുകൊണ്ട് നിൽക്കുന്ന സമയത്താണ് അറസ്റ്റിലായത്. സബ്ബ് ഇൻസ്പക്ടർ രതീഷ് ബാബുവിനോട് ഒപ്പം സബ്ബ് ഇൻപകടർ പുഷ്പശോഭനൻ, അസിസ്‌റ്റൻ്റ് സബ്ബ് ഇൻസ്‌പക്‌ടർ സതീഷ്കുമാർ, സി പി ഒ മാരായ ഷിഹാബ് സലാം, സനൽകുമാർ, വിജേഷ്. വി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. ചെങ്ങന്നൂർ മജിസ്ടേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
02/04/2026
വിഗ്രഹമോഷ്ടാവ് അറസ്റ്റിൽ..
മാവേലിക്കര തഴക്കര വലിയതറയിൽ പുത്തൻവീട്ടിൽ തങ്കമ്മ മകൻ രാജേഷ് (41) എന്നയാളാണ് വെൺമണി പോലീസിന്റെ പിടിയിലായത് .2026 ഫെബ്രുവരി 25 -ാo തീയ്യതി വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കുതിരവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിന്റെ വകയായിട്ടുള്ള പാറചന്ത ജംഗ്ഷനിലുള്ള മണ്ഡപത്തിൽ നിന്നും വെള്ളിയിൽ നിര്‍മ്മിച്ച 1.5 ലക്ഷം രൂപാ വിലവരുന്ന അയ്യപ്പ വിഗ്രഹവും ഓടിൽ നിർമ്മിച്ച തൂക്കുവിളക്കുകളും കിണ്ടിയും കാണിക്ക വഞ്ചിയിലുണ്ടായിരുന്ന 1500/- ഓളം രൂപയും സമീപത്ത് തന്നെയുള്ള കുതിരവട്ടം ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിന്റെ കാണിക്കവഞ്ചികളിൽ നിന്നും 6000/- ത്തോളം രുപയും മോഷ്ടിച്ചതിനാണ് ഇയാൾ പിടിയിലായത് . ചെങ്ങന്നൂര്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സന്തോഷ് കുമാര്‍ .ജെ യുടെ മേൽ നോട്ടത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. എച്ച്.ഒ രാജേഷ്.പി യുടെ നേതൃത്ത്വത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി മോഹനചന്ദ്രൻ നായർ എം പി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നതും അന്വേഷണ സംഘം മോഷണം നടന്ന സ്ഥലത്തും സമീപത്തുമായിട്ടുള്ള 60 തോളം CCTV ദൃശ്യങ്ങൾ പരിശോധിക്കുകയും അതിൽ നിന്നും ലഭിച്ച പ്രതിയുടേത് എന്ന് തോന്നിക്കുന്ന രൂപസാദൃശ്യമാണ് ഇയാളിലേക്ക് അന്വേഷണം എത്താൻ കാരണമായത്.വര്‍ഷങ്ങൾക്ക് മുമ്പ് മാവേലിക്കരയിലെ വീട് വിട്ട് പോയ ഇയാൾ മോഷണം നടത്തുന്ന സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന മൊബെെൽ ഫോണിന്റെ സിംകാർഡ് നശിപ്പിച്ചുകളയുന്നത് പതിവ് ആണ്. പ്രതി മാവേലിക്കരയിൽ ഉണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്ന സുഹൃത്തുകളുടെ ഫോൺ നമ്പരുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി വാഗമൺ പശുപ്പാറ എന്ന സ്ഥലത്തു ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്നലെ അറസ്റ്റുചെയ്തത് . ഇയാളിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം ഭാഗത്തു നിന്നും മോഷണം നടത്തിയ വിഗ്രഹവും മറ്റും കണ്ടെടുത്തിട്ടുള്ളതാണ്.വെൺമണി പോലീസ് സ്റ്റേഷൻ ഇൻസ്പക്ടര്‍ എസ് എച്ച് ഒ രാജേഷ് . പി , സീനിയര്‍ സിവിൽ പോലീസ് ഓഫീസര്‍ ജയരാജ് .വി , അസ്സി.സബ്ബ് ഇൻസ്പെക്ടർ ബിജു .ഡി ,സിവിൽ പോലീസ് ഓഫീസര്‍മാരായ പ്രവീൺ .എസ് , വെെശാഖ് തമ്പി, ആകാശ്. ജി.കൃഷ്ണൻ എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത് . ചെങ്ങന്നൂര്‍ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
01/02/2026
പഴുതടച്ച അന്വേഷണത്തിലൂടെ പ്രതിക്ക് അർഹമായ ശിക്ഷ വാങ്ങിക്കൊടുത്ത ബഹുമാന്യരും പ്രിയപ്പെട്ടവരുമായ വെൺമണി പോലീസ് സ്റ്റേഷൻ SHO.ശ്രീ. അഭിലാഷ്. എം. സി സാറിനും, കണ്ണൂർ ഇക്കണോമിക് ഒഫൻസ് വിങ്ങിൽ ഡീറ്റെക്ടീവ് ഇൻസ്പെക്ടറായ ഡോ. B. അനീഷ് സാറിനും അഭിനന്ദനങ്ങൾ👏👏👏❤️❤️❤️❤️
14/08/2025
✨തുടർച്ചയായി അഞ്ചാം വർഷവും മെഡൽ തിളക്കത്തിൽ വെൺമണി പോലീസ് സ്റ്റേഷൻ...✨
2025 വർഷത്തെ വിശിഷ്ട സേവനത്തിനുള്ള ബഹു. കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ വെണ്മണി പോലീസ് സ്റ്റേഷനിലെ ISHO അഭിലാഷ് സാറിനും, SI സുബാഷ് ബാബു സാറിനും വെൺമണി പോലീസിന്റെ അഭിനന്ദനങ്ങൾ❤️
25/01/2025
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്സിലെ പ്രതി പിടിയില്‍.
ചെറിയനാട് വില്ലേജില്‍, കൊല്ലകടവ് കവലയ്ക്കല്‍ വീട്ടില്‍ ഹുമയൂണ്‍ കബീര്‍ മകന്‍ ഷഫീക്ക് കബീര്‍ ആണ് വെണ്‍മണി പോലീസിന്റെ പിടിയിലായത്. തഴക്കര സ്വദേശിയുടെ മകന് മാള്‍ട്ടാ രാജ്യത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് 7,50,000/- രൂപ വാങ്ങി കബളിപ്പിച്ച കേസ്സിലേക്കാണ് വെണ്‍മണി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പ് നടത്തിയ ശേഷം വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതിക്കെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിരുന്നതും ആയതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിദേശത്ത് നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ പ്രതിയെ എയര്‍പോര്‍ട്ട് എമിഗ്രേഷന്‍ വിഭാഗം തടഞ്ഞ് വെച്ച് വെണ്‍മണി പോലീസിന് കൈമാറി. തുടര്‍ന്ന് വെണ്‍മണി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളതും കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തിട്ടുള്ളതാണ്. പ്രതിയ്ക്ക് ആലപ്പുഴ ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും കേരളത്തിലെ മറ്റ് ജില്ലകളിലും സമാനമായ കേസ്സുകള്‍ നിലവില്‍ ഉണ്ട്.
02/11/2024
വെണ്മണി പോലീസ് സ്റ്റേഷനിലെ C.I യും നിലവിൽ കൊല്ലം DCRB Dysp യുമായ ശ്രീ.നസീർ.എ,എസ്സ്.ഐ അരുൺകുമാർ.എ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.റഹിം.എസ്, ശ്രീ.കലേഷ് കുമാർ.സി ,ശ്രീ.അഭിലാഷ്.കെ എന്നിവർ സ്തുത്യർഹ സേവനത്തിനുള്ള ബഹു. മുഖ്യമന്ത്രിയുടെ 2024 ലെ പോലീസ് മെഡൽ സ്വീകരിച്ചു. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നവംബർ 1ന് തിരുവനന്തപുരത്ത് SAP പരേഡ് ഗ്രൗണ്ടിൽ വെച്ചു നടന്ന പോലീസ് റെയ്സിംഗ് ഡേ പരേഡിൽ വെച്ച് ബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ അവർകളിൽ നിന്നുമാണ് പോലീസ് മെഡൽ ഏറ്റുവാങ്ങിയത്. ബഹു.മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹരായ ഞങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകർക്ക് വെണ്മണി പോലീസിന്റെ അഭിനന്ദനങ്ങൾ..
31/07/2024
കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും നാടുകടത്തി..........
തുടരെ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾ നടത്തി ജനങ്ങളുടെ സ്വൈര്യജിവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി വെണ്മണി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ താലൂക്കിൽ ചെറിയനാട് വില്ലേജിൽ ചെറുവല്ലൂർ മുറിയിൽ പട്ടന്റയ്യത്ത് വീട്ടിൽ സുകു മകൻ ലാൽ, വയസ് 37 എന്നയാളിനെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ 6 മാസക്കാലയളവിൽ പ്രവേശിക്കുന്നത് തടഞ്ഞ് എറണാകുളം റേഞ്ച് ഡി.ഐ.ജി കാപ്പാ നിയമം വകുപ്പ് 15(1) പ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. വെണ്മണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ അഭിലാഷ്.എം.സി യുടെ നേതൃത്വത്തിൽ ഇയാളെ നേരിൽ കണ്ട് ഉത്തരവ് നടപ്പാക്കി. ഉത്തരവ് കാലാവധിയ്ക്കുള്ളിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരേ കാപ്പാ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീമതി. ചൈത്രാ തെരേസാ ജോണ്‍ വ്യക്തമാക്കി.
31/03/2024
ഓണ്‍ലൈന്‍ ബിസിനസ്സ് തട്ടിപ്പ് പ്രതികൾ വെണ്മണി പോലീസിന്റെ പിടിയിൽ.......
40% ലാഭം ഉണ്ടാകുന്ന ട്രേഡിങ്ങ് ബിസിനസ്സ് ഓണ്‍ലൈനിലൂടെ ചെയ്യാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചെറിയനാട് വില്ലേജിൽ ഇടമുറിയിൽ കളയ്ക്കാട്ട് നന്ദനം വീട്ടിൽ ഹരികുമാരൻ നായർ മകൻ നവീൻ കുമാറിൽ നിന്നും 5,50,000/- രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളായ പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പരുതൂർ വില്ലേജിൽ പരുതൂർ പഞ്ചായത്ത് 3 ാം വാർഡിൽ പൊറ്റമ്മൽ വീട്ടിൽ രാമൻ മകൻ 26 വയസുള്ള രാഹുൽ.പി, എറണാകുളം ജില്ലയിൽ കണിയന്നൂർ താലൂക്കിൽ തൃക്കാക്കര നോർത്ത് വില്ലേജിൽ വടകോട് പീ.ഓ യിൽ കങ്ങരപ്പടി ദേശത്ത് നാറാണത്ത് വീട്ടിൽ മോഹനൻ മകൻ 40 വയസുള്ള ഷിമോദ്.കെ.എം, തൃശ്ശൂർ ജില്ലയിൽ മുകുന്ദപുരം താലൂക്കിൽ കാറളം വില്ലേജിൽ താണിശ്ശേരി പീ.ഓ യിൽ കിഴുത്താണി ദേശത്ത് കൈപ്പള്ളി വീട്ടിൽ ശ്രീനിവാസൻ മകൻ 33 വയസുള്ള ഹരിപ്രസാദ്, തൃശ്ശൂർ ജില്ലയിൽ ചാലക്കുടി താലൂക്കിൽ പോട്ടാ വില്ലേജിൽ പോട്ടാ പീ.ഓ യിൽ അലവിസെന്റർ ദേശത്ത് കൈതാരത്ത് വീട്ടിൽ ജോയി മകൻ 28 വയസുള്ള ആൻജോ ജോയി എന്നിവരാണ് എറണാകുളം, ചാലക്കുടി, കൊടുങ്ങല്ലൂർ ഭാഗങ്ങളിൽ നിന്നായി വെണ്മണി പോലീസിന്റെ പിടിയിലായത്. വളരെ അപൂർവ്വമായി മാത്രം പ്രതികൾ പിടിയിലാകുന്ന ഓണ്‍ലൈൻ തട്ടിപ്പ് കേസ്സിലെ പ്രതികളെയാണ് വെണ്മണി പോലീസിന്റെ ഊർജ്ജിതമായ അന്വേഷണത്തിലൂടെ കണ്ടെത്തി പിടികൂടിയത്. ഇത്തരം കേസ്സുകളിൽ ശരിയായ പ്രതികളിലേക്ക് എത്തുന്നതിന് യാതൊരു തെളിവും ചിലപ്പോൾ സാദ്ധ്യമാകാതെ വരുന്ന സാഹചര്യമുണ്ടാകാറുണ്ടെന്ന് അന്വേഷണ സംഘത്തിലുള്ള ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടു. കാരണം വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയും മറ്റ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തും ആയിരിക്കാം ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് എന്നതിനാൽ ശരിയായ പ്രതികളുടെ വിവരങ്ങൾ ശേഖരിക്കുന്നതിനും മറ്റും സാധിയ്ക്കാതെ വരാറുണ്ട്. പ്രതികൾ കലൂർ ആക്സിസ് ബാങ്കിന്റെ ശാഖയിൽ നിന്നും പണം പിൻവലിച്ചതായി അറിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലാകുന്നത്. ഈ കേസ്സിൽ 1 ാം പ്രതിയുടെ അക്കൗണ്ട് വാടകയ്ക്കെടുത്ത് പരാതിക്കാരനിൽ നിന്നും തട്ടിയെടുത്ത തുക മറ്റ് പ്രതികൾ 1 ാം പ്രതിയുടെ വാടക അക്കൗണ്ടിൽ നിന്നും പണം പിൻവലിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന തട്ടിപ്പുസംഘങ്ങൾ ഇത്തരത്തിൽ കമ്മീഷൻ വ്യവസ്ഥയിൽ അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് അതിലേക്ക് പണം നിക്ഷേപിപ്പിച്ചതിനുശേഷം തുക പിൻവലിക്കുന്ന രീതിയിലാണ് തട്ടിപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ശ്രീമതി. ചൈത്രാ തെരേസാ ജോണിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി.വൈ.എസ്,പി ശ്രീ. രാജേഷ്.കെ.എൻ, ആലപ്പുഴ ഡി.സി.ആർ.ബി ഡി.വൈ.എസ്,പി ശ്രീ. കെ.എൽ.സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ സൈബർ സെല്ലിന്റെ സഹായത്തോടെ വെണ്മണി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഓ ശ്രീ. നസീർ.എ, സബ്ബ് ഇൻസ്പെക്ടർ ശ്രീ. ദിജേഷ്.കെ, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടർ ശ്രീ, വിവേക്.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീ.പത്മരാജൻ.പി, ശ്രീ. ഗോപകുമാർ.ജി, സിവിൽ പോലീസ് ഓഫീസർ ശ്രീ. ആകാശ്.ജി.കൃഷ്ണൻ എന്നിവരങ്ങിയ സംഘമാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന അന്വേഷണത്തിലാണ് പോലീസ്.
17/03/2024
സ്പെഷ്യൽ പോലീസ് ഓഫീസർ നിയമനം.
ലോക്സഭ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി വെൺമണി പോലീസ് സ്റ്റേഷൻ പരിധിയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സ്പെഷ്യൽ പോലീസ് ഓഫിസർമാരെ നിയമിക്കുന്നു. ഇതിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർ (EX SERVICEMEN, EX- PARA MILITARY PERSONNEL, EX- POLICE PERSONNEL,SENIOR DIVISION NCC CADETS)തിരിച്ചറിയൽ രേഖകൾ,യോഗ്യത സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം വെൺമണി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുക.
02/01/2024
🛑അറിയിപ്പ് 🛑
വെൺമണി ഗ്രാമപഞ്ചായത്ത് കല്യാത്ര ചിറക്കരപ്പടി -പഴഞ്ചിറ റോഡിൽ ടാറിംഗ് ജോലികൾ നടക്കുന്നതിനാൽ 2 ദിവസത്തേക്ക് (03/01/2024 ,04/01/2024)ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുന്നതായിരിക്കും.
18/10/2023
24 വർഷമായി ഒളിവിൽ കഴിഞ്ഞു വന്ന പിടികിട്ടാപുള്ളിയായ വനിതയെ വെൺമണി പോലീസ് അറസ്റ്റ് ചെയ്തു.
സലീന w/o സലിം, കവലക്കൽ വടക്കത്തിൽ, കടയ്ക്കാട് മുറി, ചെറിയനാട് എന്ന ആളാണ് പോലീസ് പിടിയിലായത്. പ്രതിയും ഭർത്താവും ചേർന്ന് ഭർത്താവിന്റെ ആദ്യ ഭാര്യയെ മർദിച്ചതിനു 1999 ൽ വെൺമണി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 24 വർഷത്തിന് ശേഷം ഇപ്പോൾ അറസ്റ്റ് നടന്നിരിക്കുന്നത്.
ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ, തിരുവനന്തപുരം വെഞ്ഞാറമൂട് ഭാഗത്തു ഭർത്താവുമൊത്ത് ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിന്നീട് ഭർത്താവിനെ ഉപേക്ഷിച്ചു സലീന എന്ന പേരു ഗസ്സറ്റ് വിജ്ഞാപനം വഴിമാറ്റി രാധിക കൃഷ്ണൻ എന്നാക്കി മാറ്റി തിരുവനന്തപുരം, ശ്രീകാര്യം, പോത്തൻകോട്, ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു വരികയായിരുന്നു.
നിരവധി തവണ കോടതിയിൽ ഹാജരാകുന്നതിനു പ്രതിക്കെതിരെ വാറന്റ് പുറപ്പെടിവിച്ചിരുന്നു, പിന്നീട് 2008 ൽ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു. ദീർഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെ കുറിച്ച് വെൺമണി പോലീസിനു വിവരം ലഭിച്ചത്. തുടർന്ന് പ്രതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി പിടിക്കുന്നതിനു ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് രൂപീകരിച്ച സ്പെഷ്യൽ സ്‌ക്വാഡ് ആണ് ഇന്ന് (18.10.2023 ) തീയതി ബാംഗ്ലൂരിൽ നിന്നും കൊല്ലക്കടവ് വീട്ടിലേക്കു എത്തിയ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്തു ബഹുമാനപെട്ട ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി - l മുൻപാകെ ഹാജരാക്കിയിട്ടുള്ളതാണ്. വെൺമണി ISHO എ നസീർ, സീനിയർ സി പി ഒ മാരായ ശ്രീദേവി, റഹിം, അഭിലാഷ് ,സി പി ഒ ജയരാജ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
24 വർഷമായി വിസ്താരം മുടങ്ങികിടന്ന കേസിൽ ഇനി വിസ്താര നടപടികൾ ആരംഭിക്കും.