DYFI ആശ്രമം മേഖല Aasramam Mekhala

DYFI ആശ്രമം മേഖല Aasramam Mekhala

Share

DYFI ആലപ്പുഴ നോർത്ത് ബ്ലോക്ക്‌ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന മേഖല കമ്മിറ്റി 🔥✊️

31/12/2024

ഏവർക്കും DYFI ആശ്രമം മേഖലാ കമ്മിറ്റിയുടെ പുതുവത്സരാശംസകൾ.❣️

Happy new year _________❣️✨

24/12/2024

ഹൃദയപൂർവം DYFI ❤️
ഹൃദയപൂർവം ക്യാമ്പയിന്റെ ഭാഗമായി വണ്ടാനം മെഡിക്കൽ കോളേജിൽ നൽകുന്നതിനായി 3345 ത്തിലധികം പൊതിച്ചോറുകൾ മേഖലയിലെ വിവിധ യൂണിറ്റ് പ്രദേശങ്ങളിൽ നിന്നും ബഹുജന പങ്കാളിത്തത്തോടെ ശേഖരിക്കുവാൻ സാധിച്ചു. പൊതിച്ചോറുകൾ തയാറാക്കി നൽകിയ വീട്ടുകാരോടും അതിന് വേണ്ട അറിയിപ്പുകൾ നൽകുന്നതിനും അത് ശേഖരിക്കുവാനും ആത്മാർത്ഥമായി കഷ്ടപ്പെട്ട യൂണിറ്റ് കമ്മിറ്റിയിലെയും മേഖല കമ്മിറ്റിയിലെയും സഖാക്കൾ, പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി, ബ്രാഞ്ച് സെക്രട്ടറിമാർ , പൊതിച്ചോറുകൾ വിവിധ സ്ഥലങ്ങളിൽ കൃത്യമായി എത്തിക്കാൻ സൗജന്യമായി വാഹനങ്ങൾ നൽകിയവർ ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെ എടുത്ത് മാറ്റിയ പ്രിയപ്പെട്ട സഖാക്കൾ എല്ലാവർക്കും മേഖലക്കമ്മിറ്റിക്കു വേണ്ടി ഒരായിരം ഹൃദയാഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ❤️പൊതിച്ചോറുകൾ നൽകുന്നതിനൊപ്പം ഹോസ്പിറ്റലിൽ സഖാക്കൾ രക്തം ദാനം നൽകി.❣️
DYFI ആശ്രമം മേഖല കമ്മിറ്റി 🚩🚩🚩

22/12/2024

DYFI ആശ്രമം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലും ക്രിസ്തുമസ്സ്‌ ആഘോഷവും ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ മന്നത്ത് സ്കൂൾ ഗ്രൗണ്ടിൽ..

26/11/2024

കൂത്തുപറമ്പ്❣️DYFIഏരിയതല അനുസ്മരണത്തിന്റെ ഭാഗമായി DYFI ആശ്രമം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ പ്രകടനം നടത്തിയപ്പോൾ💪

03/11/2024

𝗡𝗼𝘃𝗲𝗺𝗯𝗲𝗿 𝟯★__𝗗𝗬𝗙𝗜__★സ്ഥാപകദിനം പോരാട്ടത്തിന്റെ,സഹനത്തിന്റെ 𝟰𝟰 വർഷങ്ങൾ ❤️𝗗𝗬𝗙𝗜 ആശ്രമം മേഖലയിൽ പതാക ഉയർത്തിയപ്പോൾ...പോയകാല സ്‌മൃതികളിൽ ചോര കൊണ്ട് വിപ്ലവം തീർത്തു ഞങ്ങടെ നെഞ്ചിൽ കുടിയിരിക്കുന്ന പ്രിയ രക്തസാക്ഷികളെ..നിങളെ ഓർമകൾക്ക് മുമ്പിൽ രക്ത പുഷ്പങ്ങളർപ്പിക്കുന്നു... ഒട്ടേറെ സമരപോരാട്ടങ്ങള്‍ക്കും നെടുനായകത്വം വഹിച്ച പ്രസ്ഥാനമാണ് DYFI.സ്നേഹത്തിന്റെയും മാനവീകതയുടെയും മൂല്യങ്ങളുയര്‍ത്തി നാടിന് മാതൃകയാകുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ഡിവൈഎഫ്ഐ ഏറ്റെടുത്തിട്ടുണ്ട്.ദുരന്തമുഖങ്ങളിലടക്കം DYFI യുടെ സേവനം വളരെ മാതൃകാപരമായിരുന്നു.മനുഷ്യ ശരീരം അവസാനം മണ്ണിലേക്കെടുക്കവേ അവയവദാനത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മുന്നിൽ അറിയിച്ച പ്രസ്ഥാനമാണ് DYFI..!ഇനിയും ഈ നാടിന്റെ കാവലാൾ ആയി തുടരുക തന്നെ ചെയ്യും DYFI.💪𝐃𝐘𝐅𝐈 ആശ്രമം മേഖല ✊🤍❤️

23/07/2024

"വയറെരിയുന്നവരുടെ
മിഴിനിറയാതിരിക്കാൻ"
ഹൃദയപൂർവ്വം___❤️❤️
DYFI ആശ്രമം മേഖല കമ്മിറ്റി ആഗസ്റ്റ് 02 ന് ആലപ്പുഴ വണ്ടാനം ആശുപത്രിയിൽ പൊതിച്ചോർ വിതരണം ചെയ്യുന്നു...

ഈ പൊതിച്ചോറിന്
ജനഹൃദയങ്ങളിലാണ് സ്ഥാനം....
ഒരുപാട് സ്നേഹവും, സന്തോഷവും, കരുതലുമൊക്കെയായി ഹൃദയപൂർവം__❤️

05/02/2023

അഡ്വ. കെ ടി മാത്യു അന്തരിച്ചു

എസ് എൽ പുരം :
സിപിഐഎം മാരാരിക്കുളം ഏരിയ കമ്മിറ്റി അംഗവും ജില്ലാ പഞ്ചായത്ത്‌ മുൻ ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ അഡ്വ. കെ ടി മാത്യു (42) അന്തരിച്ചു. എറണാകുളം പെരുമ്പാവൂരിൽ പാണിയേരി പോര് കടവിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ ഞായർ പകൽ രണ്ടോടെ ഹൃദയാഘാതത്തെ തുടർന്നാണ് മരണം. കളമശേരി മെഡിക്കൽ കോളേജിൽ പോ സ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം തിങ്കളാഴ്ച പകൽ 12.30ഓടെ കലവൂർ ബെർണാഡ് ജംഗ്ഷന് സമീപം സി പി ഐ എം മാരാരിക്കുളം ഏരിയ കമ്മിറ്റി ഓഫീസിൽ പൊതു ദർശനത്തിന് വയ്ക്കും. രണ്ടോടെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം വൈകുന്നേരം 3 ന് കലവൂർ ചെറുപുഷ്പം ദേവാലയ സെമിത്തേ രിയിൽ സംസ്‌ക്കരിക്കും.

മാരാരിക്കുളം തെക്ക് പഞ്ചായത്ത്‌ പതിനേഴാം വാർഡ് കെ എസ് ഡി പി ക്ക് പടിഞ്ഞാറ് സർവോദയപുരം കുറുക്കഞ്ചിറയിൽ പരേതനായ കുഞ്ഞുമോന്റെയും ജെസിയുടെയും മകൻ ആണ്. അവിവാഹിതനാണ്. സഹോദരി :സഞ്ജു.

12/07/2022
27/06/2022

അർഹതയ്ക്കുള്ള അംഗീകാരം
കേരള യൂണിവേഴ്സിറ്റി യൂണിയൻ വൈസ് ചെയർമാനായി തിരഞ്ഞെടുത്ത സ:രാഹുലിന് അഭിവാദ്യങ്ങൾ ♥️✊

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Chathanad
Alappuzha