12/10/2026
മിസ്റ്റർ വിജയൻ,
അടൂരിൽ കോൺഗ്രസിനെ നിയന്ത്രിക്കുന്നത് അടൂർ MLA യും അടൂരിൽ നിന്നുള്ള കെപിസിസി,ഡിസിസി,ബ്ലോക്ക് നേതാക്കളുമാണ്.
ഞാൻ അല്ല…
അടൂരിലെ പോലീസ് കേൾക്കുന്നത് എസ്പിയും DySP യും CI അടക്കമുള്ള പൊലീസുകാരാണ്.
ഞാൻ അല്ല...
പിന്നെ കോൺഗ്രസിൽ ഇല്ലാത്ത എനിക്ക് എന്താണ് കാര്യം എന്ന് ചോദിച്ചാൽ, ഞാൻ വ്യക്തമായി പറഞ്ഞതാണ് എന്റെ സഹപ്രവർത്തകർക്ക് ഒരു പ്രശ്നം ഉണ്ടായാൽ ഞാൻ എന്റെ ജീവൻ കൊടുത്തും അവർക്കൊപ്പം ഉണ്ടാകും.
എനിക്ക് എന്താണ് കോൺഗ്രസിൽ കാര്യം എന്ന് അങ്ങ് ചോദിക്കുക്കുമ്പോൾ ഞാൻ ഈ പാർട്ടിയുടെ കൊടി പിടിച്ചതാണല്ലോ.
ഇനി അങ്ങ് പറയു , ഒരിക്കൽ പോലും അങ്ങയുടെ പാർട്ടിയുടെ കൊടി പിടിച്ചിട്ടില്ലാത്ത അങ്ങയുടെ മകൾ വീണ കർത്തയുടെ കയ്യിൽ നിന്ന് കള്ളപ്പണം വാങ്ങിയതിനു കാസറഗോഡ് തൊട്ട് തിരുവനന്തപുരം വരെയുള്ള DYFI SFI പ്രവർത്തകരെ അക്രമം അഴിച്ചു വിട്ട് പോലീസിന്റെ തല്ലു കൊള്ളിച്ചതും ജയിലിൽ വിട്ടതും എന്തിനാണ്? എന്താണ് വീണയും സിപിഎം ആയിട്ടുള്ള ബന്ധം?
പിന്നെ എന്റെ ചരിത്രം പറയേണ്ടത് ഇല്ലല്ലോ എന്ന് പറഞ്ഞ വിജയനോട് തിരിച്ചു വിജയന്റെയും വിജയന്റെ കിച്ചൻ ക്യാബിനറ്റിന്റെയും ചരിത്രം എന്നെക്കൊണ്ട് പറയിക്കരുത്.
എന്റെ കാര്യം നോക്കാതെ ശ്രീ വിജയൻ ആദ്യം പോയി
വിജയനും മോൾക്കും മരുമോനും കള്ളപ്പണം വാങ്ങിയ കേസിൽ ജാമ്യം എടുക്കാൻ നോക്ക്...