31/05/2026
1996 ആലപ്പുഴയിൽ
സ്ഥാനാർത്ഥിയായി
മത്സരിക്കാൻ വന്ന കാലം
മുതൽ ഈ നിമിഷം വരെ
ആ മണ്ഡലംകാരൻ ആയിട്ടും
വെള്ളാപ്പള്ളി നടേശൻ എന്ന
ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്ന
മനുഷ്യനെ പോയി കാണാൻ
കൂട്ടാക്കാത്ത നിലപാടിൻ്റെ പേരാണ്
കെ.സി വേണുഗോപാൽ.
K.C. Venugopal 🔥
31/05/2026
കെസി വേണുഗോപാൽ എംപിയുടെ ഇടപ്പെടൽ ഫലം കണ്ടു..
കുവൈത്തിലെ നരകജീവിതം കഴിഞ്ഞു ആര്യ നാട്ടിലെത്തി...
കെസിയുടെ
കരുതൽ തുടരും.. ❤️
31/05/2026
മരണമടഞ്ഞ മുതിർന്ന കോൺഗ്രസ് നേതാവ് കെ ജി രവിയുടെ വീട് സന്ദർശിച്ച് കെസി വേണുഗോപാൽ എംപി.
30/05/2026
വിദ്ധ്യാർത്ഥി പക്ഷത്തുറച്ച
പോരാട്ടങ്ങളുടെ
67 ധീര വർഷങ്ങൾ...
മെയ് 30 കെ.എസ്. യു
സ്ഥാപക ദിനം...
28/05/2026
ദീർഘനാളത്തെ അനിശ്ചിതത്വത്തിനും ആഭ്യന്തര തർക്കങ്ങൾക്കും ശേഷം ഇലയ്ക്കും മുള്ളിനും കേടില്ലാതെ കർണാടകയിൽ ഭരണനേതൃമാറ്റം സാധ്യമാക്കിയത് കേരളത്തിലെ മാധ്യമങ്ങൾ നിരന്തരം ക്രൂശിച്ച കെസി വേണുഗോപാലിൻ്റെ ക്രിയാത്മകമായ ഇടപെടലാണ്. ഒരുപക്ഷേ തമ്മിൽ കലഹിച്ച് സർക്കാർ തന്നെ വീഴുന്ന ഒരു ഘട്ടത്തിലേക്ക് സാഹചര്യങ്ങൾ നീങ്ങിയപ്പോഴാണ് കെസി വേണുഗോപാലിൻറെ മധ്യസ്ഥ ശ്രമത്തിലൂടെ, ഹൈക്കമാൻഡിന് വെല്ലുവിളിയായിത്തീർന്ന സങ്കീർണ പ്രതിസന്ധി പരിഹാരമായാത്.
ക്രൈസിസ് മാനേജ്മെന്റിൽ ഇന്ന് ദേശീയ കോൺഗ്രസ് നേതൃത്വത്തിന് വിശ്വസിച്ച് ആശ്രയിക്കാവുന്ന നേതാക്കളിൽ പ്രധാനിയായി കെസി വേണുഗോപാൽ മാറിക്കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ അദ്ദേഹത്തിൻറെ ആ വൈഭവം കേരളം തൊട്ടറിഞ്ഞതാണ്. യുഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയത്തിനുശേഷം കോൺഗ്രസിൽ വിമതശല്യം തലവേദന സൃഷ്ടിച്ചപ്പോൾ കെ.സി.വേണുഗോപാൽ നടത്തിയ അനുരഞ്ജന നീക്കങ്ങൾ ഫലം കണ്ടത് കോൺഗ്രസിനെ വിജയത്തിലേക്ക് നയിച്ചതിൽ സുപ്രധാന വഴിത്തിരിവാണ്.
രാഷ്ട്രീയ പ്രതിസന്ധികളെ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള കെസി വേണുഗോപാലിനെ പോലെയുള്ള ഒരു നേതാവിന്റെ അഭാവം കേരളത്തിലെ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇല്ലാതെ പോയതും കാര്യങ്ങൾ വഷളാക്കിയതിൽ ഒരു ഘടകമാണ്.പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്ക് എന്നും തണലായ കെ സി ണുഗോപാൽ എന്ന നേതാവിനെ സൈബർ ഇടത്ത് വേട്ടയാടാൻ വലിച്ചെറിഞ്ഞതും അതിന് ഒരു കാരണം കൂടിയാണ്. പരസ്യമായ ചെളിവാരിയെറിയലുകൾക്കും തെരുവിലെ രാഷ്ട്രീയ നാടകങ്ങൾക്കും അവസരം നൽകാതെ കർണാടകയിൽ മുഖ്യമന്ത്രിപദം ഒഴിഞ്ഞ സിദ്ധരാമയ്യക്ക് മാന്യമായ പിന്മാറ്റത്തിന് അവസരം ഒരുക്കിയതിലും ഡികെയുടെ പട്ടാഭിഷേകത്തിന് സാഹചര്യം ഒരുക്കിയതിലും പൊതുജന സമൂഹത്തിൽ ഇപ്പോൾ തലയുയർത്തി പിടിക്കാൻ കഴിഞ്ഞതിലും കോൺഗ്രസിന്റെ ദേശീയ നേതൃത്വം നന്ദി പറയേണ്ടതും കെ സി വേണുഗോപാലിനോടാണ്. ഡി.കെ ശിവകുമാറിയിലേക്കുള്ള നേതൃമാറ്റം കർണാടകയിലെ കോൺഗ്രസ് രാഷ്ട്രീയം വളരെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. അണികളെ ഒരുമിച്ച് നിർത്തി ഭരണം ഉറപ്പിക്കാൻ ഡികെയിലൂടെ സാധിക്കുമെന്നും കോൺഗ്രസ് ദേശീയ നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു. ഇതൊരു സന്ദേശം കൂടിയാണ്, ഭരണതലത്തിൽ എതിരായ വികാരം ഉയരുമ്പോൾ തന്നെ നേതൃമാറ്റം സാധ്യമാക്കിയാൽ തുടർ ഭരണ സാധ്യതകൾ തുറക്കുമെന്ന് കൃത്യമായ സന്ദേശം.