Kudumbashree Alappuzha District Mission

Kudumbashree Alappuzha District Mission

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kudumbashree Alappuzha District Mission, Public & Government Service, Alappuzha.

Photos from Kudumbashree Alappuzha District Mission's post 10/04/2026

കുടുംബശ്രീ ആലപ്പുഴ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജില്ലാതല വിഷു വിപണന മേള ഏപ്രിൽ 10 മുതൽ 14 വരെ ചുനക്കര ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിക്കുന്നു.

ജില്ലാ മിഷൻ കോഡിനേറ്റർ രഞ്ജിത്ത് എസ് ജില്ലാതല്ലാ മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ചുനക്കര പഞ്ചായത്ത് സെക്രട്ടറി ജയൻ റ്റി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ചുനക്കര സി ഡി എസ് ചെയർപേഴ്സൺ ഗീത സ്വാഗതം ആശംസിച്ചു. വിപണനമേളയിലെ ഉൽപ്പന്നങ്ങളുടെ ആദ്യ വിൽപ്പന ജില്ലാ മിഷൻ കോർഡിനേറ്റർ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകികൊണ്ട് നിർവഹിച്ചു . ചുനക്കര പഞ്ചായത്ത് അസിസ്റ്റൻഡ് സെക്രട്ടറി വിജയേഷ് പി പിള്ള, ജില്ലാ പ്രോഗ്രാം മാനേജർ അമൽരാജ്, ചെയർപേഴ്സൺമാരായ സുഷാ വിനോദ്,സുജാത, ഷാനി എസ് കെ, ഗീതാ കുമാരി തുടങ്ങിയവർ ആശംസകള്‍ അറിയിച്ചു. ജില്ലാ പ്രോഗ്രാം മാനേജർ സാഹിൽ ഫെയ്സി റാവുത്തർ കൃതജ്ഞത രേഖപ്പെടുത്തി.

വിപണന മേളയിൽ കുടുംബശ്രീ സംരംഭയൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന വിവിധ ഉൽപ്പന്നങ്ങളും ജെ എൽ ജി യൂണിറ്റുകൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും, ജൈവിക പ്ലാന്റ് നഴ്സറിയുടെ പച്ചക്കറി തൈകളും ലഭ്യമാണ്. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വിഷുവിപണന മേള നടക്കും. കുടുംബശ്രീയുടെ മൂല്യവർധിത ഉൽപ്പന്നങ്ങളും, പച്ചക്കറികളും വിപണമേളയിൽ ലഭ്യമാണ്.

Photos from Kudumbashree Alappuzha District Mission's post 02/04/2026

കുടുംബശ്രീ വോട്ടുകാരത്തോട് അനുബന്ധിച്ച് ചേന്നം പള്ളിപ്പുറം സിഡിഎസിലെ പാണാവള്ളി ആഫിസ് പറമ്പ് ഉന്നതിയിൽ നടന്ന തിരഞ്ഞെടുപ്പ് ബോധവൽക്കരണ ക്ലാസ്

01/04/2026

കുടുംബശ്രീ വോട്ടുവാരത്തോടനുബന്ധിച്ച് ആലപ്പുഴ തുറവൂർ സിഡിഎസ് സംഘടിപ്പിച്ച "ജനാധിപത്യത്തിലെ പെൺകരുത്ത്" ക്യാമ്പയിനിന്റെ ഭാഗമായ് നടത്തിയ പ്രതിജ്ഞ.

01/04/2026

കുടുംബശ്രീ വോട്ടുവാരത്തോടനുബന്ധിച്ച് ആലപ്പുഴ പത്തിയൂർ സിഡിഎസ് സംഘടിപ്പിച്ച "ജനാധിപത്യത്തിലെ പെൺകരുത്ത്" ക്യാമ്പയിനിന്റെ ഭാഗമായ് നടത്തിയ പ്രതിജ്ഞ.

Photos from Kudumbashree Alappuzha District Mission's post 30/03/2026

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ)നേതൃത്വത്തിൽ "പെടൽ ചെയ്യൂ ഭാവികെട്ടിപ്പടുക്കൂ " എന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് വോട്ടവകാശത്തിന്റെ ആവശ്യകത ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായിസൈക്കിൾ റാലി സംഘടിപ്പിച്ചു.

ആലപ്പുഴ സിവിൽ സ്റ്റേഷൻ മുതൽ ബീച്ച് വരെ നടത്തിയ സൈക്കിൾറാലി ആലപ്പുഴ കളക്ടർ ഇമ്പശേഖർ ഐ എ എസ് ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം 100 ശതമാനം ആക്കുക എല്ലാവരിലേക്കും വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം എത്തിക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഏപ്രിൽ എട്ടുവരെ വിവിധ പരിപാടികൾ സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു വരികയാണ്. ചടങ്ങിൽ സ്വീപ് ജില്ലാ നോഡൽ ഓഫീസർ എസ് രഞ്ജിത്ത്,സ്വീപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു.

#ആലപ്പുഴ #കുടുംബശ്രീ

Chief Electoral Officer Kerala LSGD Kerala

കുടുംബശ്രീ ElectionAwareness ECISVEEP ceokerala

Chief Electoral Officer Kerala LSGD Kerala

Photos from Kudumbashree Alappuzha District Mission's post 29/03/2026

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ)നേതൃത്വത്തിൽ "ഗോൾ നേടാൻ കളി , ഭാവി നേടാൻ വോട്ട് " എന്ന മുദ്രാവാക്യം ഉയർത്തികൊണ്ട് ആലപ്പി വെറ്ററൻസും ആലപ്പി യൂത്തും തമ്മിൽ സൗഹൃദ ഫുട്ബോൾ മത്സരം നടത്തി.

അല്പൈറ്റ് സ്പോർട്ട്സ് സെന്ററിൽ നടന്ന ഫുട്‌ബോൾ സൗഹൃദ മത്സരം സ്വീപ് ജില്ലാ നോഡൽ ഓഫീസർ എസ് രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കളിക്കാരും കാണികളും ചേർന്ന് സ്വീപിന്റെ സമ്മതിദായക പ്രതിജ്ഞ എടുത്തു. തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം 100 ശതമാനം ആക്കുവാനും എല്ലാവരിലേക്കും വോട്ടവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം എത്തിക്കുവാനും വേണ്ടി ഏപ്രിൽ എട്ടുവരെ വിവിധ പരിപാടികൾ സ്വീപ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു വരികയാണ്. ചടങ്ങിൽ സ്വീപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ പങ്കെടുത്തു.

#ആലപ്പുഴ #കുടുംബശ്രീ

Chief Electoral Officer Kerala LSGD Kerala

കുടുംബശ്രീ ElectionAwareness ECISVEEP ceokerala

Chief Electoral Officer Kerala LSGD Kerala

29/03/2026

🎥കുടുംബശ്രീ വോട്ട്‌വാരം- ആലപ്പുഴ
കുടുംബശ്രീ വോട്ടുവാരത്തോടനുബന്ധിച്ച് ആലപ്പുഴ ചേപ്പാട് സിഡിഎസ് സംഘടിപ്പിച്ച "ജനാധിപത്യത്തിലെ പെൺകരുത്ത്" ക്യാമ്പയിനിന്റെ ഭാഗമായ് നടത്തിയ പ്രതിജ്ഞ.

29/03/2026
28/03/2026

കുടുംബശ്രീ വോട്ടുവാരത്തോടനുബന്ധിച്ച് ആലപ്പുഴ ചമ്പക്കുളം സിഡിഎസ് സംഘടിപ്പിച്ച "ജനാധിപത്യത്തിലെ പെൺകരുത്ത്" ക്യാമ്പയിനിന്റെ ഭാഗമായ് നടത്തിയ പ്രതിജ്ഞ.

28/03/2026

കുടുംബശ്രീ വോട്ടുവാരത്തോടനുബന്ധിച്ച് ആലപ്പുഴ കാർത്തികപ്പള്ളി സിഡിഎസ് സംഘടിപ്പിച്ച "ജനാധിപത്യത്തിലെ പെൺകരുത്ത്" ക്യാമ്പയിനിന്റെ ഭാഗമായ് നടത്തിയ സമ്മതിദായിക പ്രതിജ്ഞ.

28/03/2026

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായ് സ്വീപ്പ് ആലപ്പുഴ നയിച്ച ബോട്ട് റാലി...

#ആലപ്പുഴ #കുടുംബശ്രീ Chief Electoral Officer Kerala LSGD Kerala
കുടുംബശ്രീ ElectionAwareness ECISVEEP ceokerala
Electoral Officer Kerala Kerala

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Alappuzha
688001