Youth Congress Palamel Mandalam Committee

Youth Congress Palamel Mandalam Committee

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Youth Congress Palamel Mandalam Committee, Political organisation, Palamel, Nooranad, Alappuzha.

31/03/2016

(ഈ വഞ്ചന അറിയാതിരിക്കരുത്) കൂത്തുപറമ്പിൽ വഞ്ചിക്കപ്പെട്ട രക്തസാക്ഷികൾ ========================== - 1994 നവംബർ 25 ന് കൂത്തുപറമ്പിൽ വച്ച് നടന്ന പോലീസ് വെടിവെപ്പിൽ 5 DYFI പ്രവർത്തകർ കൊല്ലപ്പെടുകയും നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. - സംഭവം നടന്ന് 22 വർഷം ആകുമ്പോഴും സംഭവത്തിന് നൂറുകണക്കിന് സാക്ഷികൾ ഉണ്ടായിട്ടും ഇന്ന് വരെ പ്രതികളിൽ ഒരാൾക്ക് പോലും ശിക്ഷ വാങ്ങിക്കൊടുക്കാൻ സിപിഎമ്മിന് സാധിച്ചില്ല എന്ന് പറയുമ്പോൾ അതിന് പിന്നിൽ കാര്യമായ ഗൂഢാലോചന നടന്നു എന്ന് വേണം അനുമാനിക്കാൻ. - ആദ്യം എതിർത്ത സ്വാശ്രയ വിദ്യാഭ്യാസ നയം ഇടത്പക്ഷം അധികാരത്തിൽ വന്നപ്പോൾ ചില്ലറ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കിയതും അതേ രാഘവന്റെ സഹകരണ സ്ഥാപനത്തിൽ ഭരണം പിടിച്ച സിപിഎം കോഴ വാങ്ങി നിയമനം നടത്തിയതും ചരിത്രം. - ഇത്ര വലിയ അക്രമം നടന്നിട്ടും വഴി തടയലിന് നേതൃത്വം വഹിച്ച നേതാക്കൾക്കാർക്കും ചെറിയ പോറൽ പോലും പറ്റാഞ്ഞത് ഇന്നും അത്ഭുതം ആയി തുടരുന്നു. - അന്ന് കൂത്തുപറമ്പിൽ വെടിവെപ്പ് നടത്തി രക്തസാക്ഷികളെ ഉണ്ടാക്കിയെടുക്കുകയായിരുന്നു എന്ന് കരുതുന്ന ആളുകൾ നിരവധി ആണ്. - ഇതിൽ അറിയാനുള്ള വസ്തുത ഇതേ ഉള്ളൂ കൊലപാതകം നടത്താൻ ഗൂഢാലോചന നടത്തിയത് ആരൊക്കെ?നേതാക്കളുടെ സ്വാർത്ഥ ലാഭത്തിനു വേണ്ടി ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കൾ എന്ത് നേടി? അരയ്ക്കു കീഴ്പോട്ടു തളർന്നു കിടക്കുന്ന പുഷ്പൻ ആർക്കു വേണ്ടി അനുഭവിക്കുന്നു?? - രക്തസാക്ഷികളെ സൃഷ്ടിച്ച് സഹതാപതരംഗം ഉണ്ടാക്കി സിപിഎമ്മിനെ അധികാരത്തിൽ എത്തിച്ചതിന്റെ പിന്നിൽ പ്രവർത്തിച്ചത് ആരൊക്കെ? - അന്ന് രാഘവൻ ചെയ്തു കൊടുത്ത പ്രവർത്തികളുടെ പ്രത്യുപകാരമാണോ ഇന്ന് നികേഷ് കുമാറിന് സിപിഎം കൊടുക്കുന്ന നിയമസഭാ സ്ഥാനാർത്ഥിത്വം? - കൊലയാളി എന്ന് സിപിഎമ്മുകാർ തന്നെ വിളിച്ചു നടന്നിരുന്ന അതേ രാഘവന്റെ മകനെ സ്ഥാനാർഥിയാക്കി വോട്ട് തേടി ഇറങ്ങുവാനൊരുങ്ങുന്ന സിപിഎം ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയേണ്ടി വരും.

02/03/2016

പതിനേഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി നടേശന്‍ നടത്തിയ വ്യക്തിപരമായ വാക്കുകള്‍ക്കു ഒരു മകന്‍ എന്ന നിലയില്‍ ശക്തമായ അമര്‍ഷവും ദുഖവും എനിക്കുണ്ട്. എന്നാല്‍ വെള്ളാപ്പള്ളിയുടെ നിലവാരത്തില്‍ ഒരു വാക്ക് എന്റെ നാവില്‍ നിന്ന് വീണാല്‍ അത് ഞാന്‍ പ്രതിനിധീകരിക്കുന്ന പറവൂരിലെ ജനങ്ങള്‍ക്ക് അപമാനമുണ്ടാക്കും. ഞാന്‍ അടിയുറച്ചു വിശ്വസിക്കുന്ന എന്റെ കോണ്‍ഗ്രസ് സംസ്കാരവും അതിനു എന്നെ അനുവദിക്കില്ല. ഞാന്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വവും എനിക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ ഞാന്‍ ആത്മസംയമനം പാലിക്കുകയാണ്. ഇത് സംബന്ധിച്ചു വിലയിരുത്താന്‍ ഞാന്‍ ഇവിടുത്തെ പൊതുസമൂഹത്തിനു വിടുന്നു.

നല്ലത് മാത്രം ചിന്തിക്കുകയും സമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനും നമ്മെ പഠിപ്പിച്ച ശ്രീ നാരായണീയ പ്രസ്ഥാനത്തിന്റെ അമരത്ത് ഇരുന്നാണല്ലോ അദ്ദേഹം ഇങ്ങനെ ഒക്കെ പ്രവര്‍ത്തിക്കുന്നത് എന്ന് ആലോചിക്കുമ്പോള്‍ മാത്രമാണ് ദുഃഖം. രാഷ്ട്രീയത്തില്‍ ഞാന്‍ ഒരിക്കലും വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല. വിഷയാധിഷ്ടിതമായി സംസാരിക്കുമ്പോഴും എതിര്‍ക്കുന്നവനോട് അങ്ങേയറ്റം മാന്യമായ സമീപനം മാത്രം സ്വീകരിക്കണം എന്ന ബോധമുള്ളവനാണ് ഞാന്‍. അത് കൊണ്ട് തന്നെ ശ്രീ. വെള്ളാപ്പള്ളിയുടെ ഭാഷയില്‍ പ്രതികരിക്കാന്‍ എനിക്ക് സാധിക്കില്ല. രാഷ്ട്രീയമായി ഇരു ചേരിയില്‍ നില്‍ക്കുമ്പോഴും വ്യക്തിപരമായി നല്ല സുഹൃത്തുകളായിരുന്ന കെ.കരുണാകരന്റെയും ഇ.കെ. നായനാരുടെയുമൊക്കെ സുഹൃത്ബന്ധം മാതൃകയായി കാണുന്ന നമ്മുടെ നാട്ടിലാണ് അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ ഇത്രയും അധമമായ പരാമര്‍ശങ്ങള് ഒരു പൊതുപ്രവര്‍ത്തകന് മേല്‍ നടത്തുന്നത് എന്നത് അപമാനകരമാണ്.

പതിറ്റാണ്ടുകളായി ഹിന്ദുക്കളില്‍ വര്‍ഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കുന്ന ക്ഷേത്ര വരുമാനം സംബന്ധിച്ച യഥാര്‍ത്ഥ വസ്തുതകള്‍ ജനങ്ങളുടെ മുന്നില്‍ എത്തിച്ചു എന്ന മഹാപരാധം ആണ് എന്നെ പുലഭ്യം പറയാനുള്ള കാരണം. എന്നാല്‍ ആ അപരാധം ഇനിയും ചെയ്യും. വഴിയില്‍ നിന്ന് തെറി വിളിച്ചാല്‍ ഒതുങ്ങുമെന്ന പരീക്ഷണം നടത്തി വായടപ്പിക്കാമെന്നു വിചാരിക്കണ്ട. ഈ രാഷ്ട്രീയ സംസ്കാരം ഭാരതീയ ആദര്‍ശത്തിന്റെ വക്താക്കളായ വെള്ളാപ്പള്ളിയുടെ പുതിയ സുഹൃത്തുക്കള്‍ അംഗീകരിക്കുന്നുണ്ടോ എന്ന് കൂടെ വ്യക്തമാക്കണം. ഇനിയൊരു പൊതു പ്രവര്‍ത്തകന് നേരെയും ഇത്തരത്തില്‍ സംസ്കാര ശൂന്യമായ വിമര്‍ശനം ഉണ്ടാവാത്ത നിലയില്‍ പൊതുസമൂഹവും സാംസ്കാരിക കേരളവും ഇതിനെതിരെ പ്രതികരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.

18/02/2016

സഘികൾ വായിച്ച് രാഷട്രസേനഹ കുരു പൊട്ടരുത്

RSS നേതാവ് സവർക്കർ ബ്രിട്ടീഷ് ഗവൺമെന്റിനോട് മാപ്പ് അപേക്ഷിച്ചു കൊണ്ട് എഴുതിയ കത്തിന്റെ മലയാള പരിഭാഷ------------------------------------------------------
"“എനിക്ക് ഉചിതമായ വിചാരണയും നീതിപൂർവ്വമായ ശിക്ഷാവിധിയും ലഭിച്ചതായി ഞാൻ സാക്ഷ്യപ്പെടുത്തുന്നു. കഴിഞ്ഞ കാലങ്ങളിൽ ചെയ്തു പോയ അക്രമങ്ങളെ ഞാൻ ഹൃദയം കൊണ്ട് അത്യധികം വെറുക്കുകയും എന്നാൽ കഴിയും വിധം ബ്രിട്ടീഷ് നിയമങ്ങളെയും ഭരണഘടനയെയും മുറുകെപ്പിടിക്കേണ്ടതും അതിന് വിധേയമാകുകയും ചെയ്യേണ്ടത് എന്റെ കടമയാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. എന്നെ അനുവദിച്ചാൽ ഇതുവരെ ഒരു വിജയമായിട്ടുള്ള പരിഷ്കരണങ്ങൾ തുടർന്ന് നടപ്പാക്കുന്നതിന് ഞാൻ ഭാവിയിൽ ശ്രമിക്കുന്നതുമായിരിക്കും.”.
“ബ്രിട്ടീഷ് ഗവണ്മെന്റ് അവരുടെ അപാരമായ ഔദാര്യത്താലും ദയാവായ്പിനാലും എന്നെ വിട്ടയയ്ക്കുകയാണെങ്കിൽ നവോത്ഥാനത്തിന്റെ പരമോന്നത രൂപമായ ഇംഗ്ലീഷ് ഗവർന്മെന്റിന്റെ ശക്തനായ വക്താവായി ഞാൻ മാറുകയും ബ്രിട്ടീഷ് നിയമവ്യവസ്ഥയോട് പരിപൂർണ്ണമായ വിധേയത്വം ഞാൻ പ്രകടിപ്പിക്കുകയും ചെയ്യും. കൂടാതെ എന്റെ പരിവർത്തനം ഒരിക്കൽ എന്നെ മാർഗ്ഗദർഷകനായി കണ്ട, ഇന്ത്യയിലും വിദേശത്തുമുള്ള, തെറ്റായി നയിക്കപ്പെടുന്ന അനേകം യുവാക്കളെ ബ്രിട്ടീഷനുകൂല നിലപാടിലേക്ക് മടക്കിക്കൊണ്ടുവരും. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ പൈതൃക വാതായനങ്ങളിലേക്കല്ലാതെ മറ്റെവിടേക്കാണ് ‘മുടിയനായ പുത്രന് മടങ്ങി വരാനാവുക? ബ്രിട്ടീഷ് ഗവണ്മെന്റിന് മാത്രമേ അത്രയും കാരുണ്യം കാണിക്കാനാവൂ…"
(സവർക്കറുടെ കത്തിന്റെ ശരിപ്പകർപ്പിൽ നിന്ന് Frontline, April 7, 1995)

Photos from Youth Congress Palamel Mandalam Committee's post 30/12/2015
Photos from Youth Congress Palamel Mandalam Committee's post 19/09/2015

പണയിൽ അമ്മ തന്ന വരദാനം ജാനി കുട്ടി യുടെ ജന്മ ദിനാശംസകൾ

Mobile uploads 18/09/2015
Mobile uploads 11/09/2015

എന്താ ഗ്രൂപ്പ് മാനേജ്മെന്റ് മറുപടി പറ ഒരു തലമുറ െയ മുഴുവന്‍ തുലചവർ വീണ്ടും പുനസംഘടന തകര്‍ക്കാന്‍ വീണ്ടും തട്ടാ മുട്ടി പറഞ്ഞ് ഇറങ്ങിയിടുണ്ടു

Photos from Youth Congress Palamel Mandalam Committee's post 06/09/2015

സാമാധാന സന്ദേശ യാത്ര .. സിപിഎം കൃഷ്ണന്‍ മാരും ബിജെപി കൃഷ്ണന്‍ മാരും നടത്തുന്ന അ(കമം അവസാനിപ്പിക്കാന്‍

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Palamel, Nooranad
Alappuzha
690504