SVEEP Alappuzha

SVEEP Alappuzha

Share

എൻ്റെ വോട്ട് എൻ്റെ അവകാശം ഞാൻ അത് പാഴാക്കില്ല

25/04/2024
Photos from SVEEP Alappuzha's post 25/04/2024

വാനോളം തിരഞ്ഞെടുപ്പ് ആവേശം
ബലൂൺ പറത്തി സ്വീപ്പ് പ്രചാരകർ

ആലപ്പുഴ: തിരഞ്ഞെടുപ്പ് ആവേശം വാനോളം ഉയർത്തി സ്വീപ്പ് ഔദ്യോഗിക പ്രചാരകർ. വോട്ടർ ബോധവത്ക്കരണ വിഭാഗമായ സ്വീപ്പിന്റെ തിരഞ്ഞെടുപ്പു പരിപാടികളുടെ 'കലാശക്കൊട്ടി' ലാണ് ആലപ്പുഴ ലൈറ്റ് ഹൗസിൽ നിന്ന് വർണ്ണ ബലൂണുകൾ പറത്തിയത്. സ്വീപ്പിന്റെ സമാപന പരിപാടി ആലപ്പുഴ ബീച്ചിൽ ജില്ല കളക്ടർ അലക്സ് വർഗീസ് ഉദ്ഘാടനം ചെയ്തു.

സ്വീപ്പ് ഔദ്യോഗിക പ്രചാരകരായ ആടുജീവിതം നായകൻ നജീബ്, മുൻ പോലിസ് മേധാവി ഹോർമിസ് തരകൻ എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണ ബലൂൺ പറത്തിയത്. തിരഞ്ഞെടുപ്പിനെ കുറിച്ചും സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വീപ്പിന്റെ ആഭിമുഖ്യത്തിൽ വ്യത്യസ്തമായ പരിപാടികളാണ് ജില്ലയിൽ ഒരു മാസക്കാലമായി സംഘടിപ്പിച്ചത്. കോളജുകളിൽ വോട്ടർ രജിസ്ട്രേഷൻ ക്യാമ്പ്, പുതിയ വോട്ടർമാർക്കുള്ള പരിശീലന പരിപാടി, സീനിയർ സിറ്റിസൺ, ഭിന്നശേഷിക്കാർ, ലൈംഗിക തൊഴിലാളികൾ, ട്രാൻസ്ജെൻഡേഴ്സ്, പട്ടികവർഗ്ഗ വിഭാഗക്കാർ തുടങ്ങി വിവിധ മേഖലകളിലുള്ളവർക്കിടയിൽ ബോധവൽക്കരണ പരിപാടികൾ എന്നിവ സംഘടിപ്പിച്ചിരുന്നു. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ട് വണ്ടിയും ഡിജിറ്റൽ ഡിസ്പ്ലേ വാനും സഞ്ചരിച്ച് ഇലക്ഷൻ പ്രചാരണം നടത്തി.
അഡീഷണൽ എസ്.പി. സുരേഷ് കുമാർ, സ്വീപ്പ് നോഡൽ ഓഫീസർ ഫിലിപ്പ് ജോസഫ്, എൽ.എസ്.ജി.ഡി അസിസ്റ്റൻറ് ഡയറക്ടർ ജി.പി ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Photos from SVEEP Alappuzha's post 23/04/2024

MY FIRST VOTE SELFIE CONTEST

വോട്ട് ചെയ്യൂ
സെൽഫി എടുക്കൂ
കായൽ യാത്രയ്ക്ക് തയ്യാറാകൂ

1.വോട്ടിംഗ് പ്രക്രിയയിൽ കന്നി വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള മത്സര പരിപാടി

2. വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കപ്പെട്ട 18 നും 20 വയസ്സിനും ഇടയിൽ പ്രായമുള്ളവരാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്

3.ചൂണ്ടുവിരലിലെ മഷി അടയാളം ഉൾപ്പെടെയുള്ള സെൽഫി ആണ് എടുക്കേണ്ടത്

4.സെൽഫി ഫോട്ടോ വോട്ടർമാരുടെ FACEBOOK അക്കൗണ്ടിൽ എന്ന #ടാഗിൽ പോസ്റ്റ് ചെയ്യണം

5.ഏപ്രിൽ 26 രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെയാണ് മത്സര സമയം

6.തെരഞ്ഞെടുക്കപ്പെടുന്ന 20 ഭാഗ്യശാലികൾക്ക് ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്ന സൗജന്യ HOUSE BOAT യാത്ര

Photos from SVEEP Alappuzha's post 22/04/2024
Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


Civil Station
Alappuzha
688001