19/05/2023 Kerala to danushkodi budget trip 🌱Total expense below 800 only ചില സ്ഥലങ്ങൾ അങ്ങനെയാണ്. നമ്മെ മാടി വിളിച്ചുകൊണ്ടേയിരിക്കും. ഒരു നിയോഗം പോലെ ഒരിക്കൽ അവിടെ എത്തിച്ചേരുന്നതു വരെ. ഏറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു ആഗ്രഹം. അതിഭീകരമായ ഒരു ചുഴലി കൊടുങ്കാറ്റിന്റെ ഉഗ്രതാണ്ഡവം ബാക്കി വച്ചു പോയ പ്രേതനഗരത്തിന്റെ അവശിഷ്ടങ്ങളിലേക്ക് ഒരു യാത്ര. കേട്ടറിവുകളും നാട്ടറിവുകളും ചരിത്രവും എല്ലാം സാക്ഷ്യപ്പെടുത്തുന്നത് അരനൂറ്റാണ്ടിനു മുൻപ് അതൊരു തിരക്കുള്ള തുറമുഖ പട്ടണമായിരുന്നു എന്നാണ്. ഒരു സ്‌കൂളും പോസ്റ്റ് ഓഫിസും പള്ളിയും ഒരു ചെറിയ റെയില്‍വേ സ്‌റ്റേഷനും അവിടെ പ്രവര്‍ത്തിച്ചിരുന്നു.മത്സ്യബന്ധനം തൊഴിലാക്കിയ രണ്ടായിരത്തോളം മനുഷ്യരും. ഒരു നൂലു പോലെ സമുദ്രത്തിലേക്ക് നീണ്ടു കിടക്കുന്ന ഒരു പട്ടണം. ഇന്നേക്ക് 56 വർഷങ്ങൾക്കു മുൻപ് പ്രകൃതിയുടെ വികൃതിയായി പാഞ്ഞെത്തിയ അതിഭീകരമായ ചുഴലിക്കാറ്റും ഭ്രാന്തു പിടിച്ച വൻതിരമാലകളും കടലാഴങ്ങളിലേക്കു കൊണ്ടുപോയി ശ്വാസം മുട്ടിച്ചു കൊന്നു. ആയിരക്കണക്കിന് മനുഷ്യരുടെ ഗതി കിട്ടാത്ത പ്രേതങ്ങൾ വിജനമായ കടൽക്കരയിൽ ഇന്നും അലഞ്ഞു തിരിഞ്ഞു നടക്കുന്ന പ്രേതഭൂമി. ഒരു കാലഘട്ടത്തിന്റെ ചരിത്രം ഉറങ്ങി കിടക്കുന്ന മണ്ണ്. ഇത് ‘ധനുഷ്കോടി’ എന്ന പ്രേതനഗരം.രാമേശ്വരത്ത് നിന്ന് ധനുഷ്‌കോടിയിലേക്ക് 20 കിലോമീറ്ററാണ് ദൂരം. സമുദ്രത്തിലേക്കു ഒരു നേർരേഖ പോലെ കടലിനു നടുവിലേക്ക് നീണ്ടു കിടക്കുന്ന ഒരു തുരുത്താണ് ധനുഷ്കോടി. ഇരുവശവും അനന്തമായി പരന്നു കിടക്കുന്ന കടല്‍. വലതുവശത്തു ഇന്ത്യൻ മഹാസമുദ്രവും ഇടതുവശത്തു ബംഗാൾ ഉൾക്കടലും. റോഡ് ചെന്നവസാനിക്കുന്നിടത്ത് ഭാരതം അവസാനിക്കുകയാണ്. ഇവിടെയാണ് ഇന്ത്യയുടെ അവസാനത്തെ ഭൂപ്രദേശം. ഇവിടെ വച്ച് ഇന്ത്യൻ മഹാസമുദ്രവും ബംഗാൾ ഉൾക്കടലും സംഗമിക്കുന്നു. ധനുഷ്കോടിയിൽ നിന്നും വെറും 18 കിലോമീറ്റർ കടലിലൂടെ സഞ്ചരിച്ചാൽ ശ്രീലങ്കയിലെത്താം. .. .. Credits: @dr.irshad_sha Follow: @entea_yathra & @yathralokam .. .. #travel#viral#travelrepost#travelblogger#travelgram #travelreels#travelholic#danushkodi#destination#explorepage#explore#yathra#travelguide#entea_yathra