ആറുവരിയായി പുതുക്കിപ്പണിത ദേശീയപാതയിൽ അപകടകരമായി റോംഗ്സൈഡ് കയറി കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്.. എൻഎച്ച് 66ൽ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപമാണ്. ഏറെനേരം ബ്ലോക്കുണ്ടാക്കി കെഎസ്ആർടിസി ഡ്രൈവറുടെ തെമ്മാടിത്തരം...
We r Silent because we r SOUND
#വര്‍ഗ്ഗീയവാദികള്‍_തുലയട്ടെ
04/06/2026
ഏത് കാലത്തും ചികിത്സാപ്പിഴവ് ഉണ്ടാകുമെന്നും പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി കെ മുരളീധരൻ.. അടുത്തിടെ ആരോഗ്യമേഖലയെക്കുറിച്ചുയർന്ന ആരോപണങ്ങളെക്കുറിച്ച് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി..
04/06/2026
പതിനാല് ദിവസമായി അച്ഛനെ കാണാനില്ലെന്ന പരാതിയുമായി ഒരു മകള്‍. അച്ഛന്‍ ബാബുരാജിനെ കാണാനില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ മകള്‍ സ്വാതി വ്യക്തമാക്കുന്നത്. വട്ടപ്പാറ കണക്കോട് സ്വദേശികളാണ് ഇവര്‍.
മേയ് 21ാം തിയതി 10 മണി വരെ കോള്‍ എടുക്കുന്നുണ്ടായിരുന്നു. എന്നും വീട്ടില്‍ നിന്ന് ഇറങ്ങുന്നത് പോലെ ഇറങ്ങിയതാണ്. കേശവദാസപുരത്തേക്കെന്നാണ് ഞങ്ങളോട് പറഞ്ഞത്. 10 മണി വരെ സംസാരിച്ചിരുന്നു. അതിന് ശേഷം ഫോണ്‍ പരിധിക്ക് പുറത്തായിരുന്നു. പിന്നീട് സ്വിച്ച് ഓഫായി. വൈകുന്നേരമായിട്ടും വിവരം ലഭിക്കാതിരുന്നതോടെ അന്ന് തന്നെ വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കി. ഇന്നിപ്പോള്‍ 15 ദിവസമായി – സ്വാതി പറയുന്നു. പലരും കണ്ടു എന്ന് പറയുന്നുണ്ടെന്നും അതിനെ കുറിച്ച് അറിയില്ലെന്നും പെണ്‍കുട്ടി വ്യക്തമാക്കി. കാണുന്നവര്‍ വിവരമറിയിക്കണമെന്നാണ് സ്വാതിയുടെ അഭ്യര്‍ഥന. അവസാനം കാണുമ്പോള്‍ ചാരനിറമുള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരുന്നത്.
ഇന്‍ഷുറന്‍സ് അഡൈ്വസറായ ബാബുരാജ് റിയല്‍ എസ്റ്റേറ്റ് മേഖലയിലും പ്രവര്‍ക്കുന്നുണ്ട്.കരോക്കെ ഗാനമേളകളിലും ഗായകനായി പോകാറുണ്ട്.
ബന്ധപ്പെടേണ്ട നമ്പര്‍:
9778523014
9496545710
04/06/2026
നീതി നിഷേധിക്കപ്പെടരുത്...
!
വാഗമണ്ണിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ഒരു കുടുംബത്തിന് നേരെ ഗുണ്ടാ ആക്രമണം നടന്നിട്ട് ഒരാഴ്ച പിന്നിടുന്നു. സ്ത്രീകളും കുട്ടികളും ഭിന്നശേഷിക്കാരിയായ സഹോദരിയും അടങ്ങുന്ന സംഘത്തെ ക്രൂരമായി മർദ്ദിച്ചിട്ടും, ആഭ്യന്തര വകുപ്പിന് ഉൾപ്പെടെ പരാതി നൽകിയിട്ടും പ്രതികളെ പിടികൂടാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികളിൽ ഒരാൾക്ക് രാഷ്ട്രീയ സ്വാധീനമുള്ളതിനാൽ കേസ് അട്ടിമറിക്കാനും പരാതിക്കാരെ സമ്മർദ്ദത്തിലാക്കാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഈ കുടുംബത്തിന് നേരിട്ട അവസ്ഥ നാളെ മറ്റൊരു കുടുംബത്തിന് ഉണ്ടാകരുത്.
03/06/2026
ചേർത്തലയിലെ പ്രാദേശിക ചാനലിന്റെ ക്യാമറാമാനായ അഭിലാഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി ചേർത്തല കൈകോർക്കുന്നു...
കരൾ രോഗത്തെത്തുടർന്ന് ചികിത്സയിലുള്ള അഭിലാഷിന്റെ കരൾമാറ്റ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്.. ഇതിനുള്ള പണം കണ്ടെത്തുന്നതിനായി ജൂൺ 14 ന് നഗരസഭാ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ മെഗാ ധനസമാഹരണമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്... ജൂൺ 14 രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 മണി വരെ, അഞ്ച് മണിക്കൂറിനുള്ളിൽ ഒന്നരക്കോടി രൂപ സമാഹരിക്കുവാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്...
പ്രിയ സുഹൃത്ത് അഭിലാഷിന്റെ ജീവൻ രക്ഷിക്കുന്നതിനായി കഴിയാവുന്ന സഹായം നൽകുവാൻ അഭ്യർത്ഥിക്കുന്നു..
ലഹരിയിൽ, നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പോയ ലോറി ഡ്രൈവറെ മങ്കട പോലീസും നാട്ടുകാരും ചേർന്ന് ഓടിച്ചിട്ട് പിടികൂടി...
03/06/2026
തിരുവനന്തപുരത്ത് വീട്ടമ്മയെ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം നാലാഞ്ചിറ ഉദയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്.
ബുധനാഴ്ച പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ആക്രമണത്തിനുശേഷം ഇവരുടെ ഭർത്താവ് സുരേഷ് (46) കാറിൽ കയറി രക്ഷപ്പെട്ടു. കുടുംബവഴക്കിനെ തുടർന്ന് മക്കളുടെ മുന്നിൽ വച്ചായിരുന്നു ക്രൂര കൊലപാതകം. നാട്ടുകാരാണ് സംഭവം പോലീസിൽ അറിയിച്ചത്.
സുരേഷും ഹസീനയും തമ്മിൽ നേരത്തെ തർക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം സുരേഷിനെതിരെ ഹസീന പോലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ആദരാഞ്ജലികൾ ...🌹🌹🌹
ആത്മവിശ്വാസവും ധൈര്യവും...👍👍👍
❤️
Click here to claim your Sponsored Listing.
Location
Website
Address
Cherthala
Alappuzha
688539
