AISF Kasargod

AISF Kasargod

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from AISF Kasargod, Political organisation, Alappuzha.

24/05/2024

കാസറഗോഡ് ജില്ല നാൽപ്പതാം പിറന്നാൾ ആഘോഷിക്കുമ്പോൾ ജില്ലാ രൂപീകരണത്തിനായി വിപ്ലവ യുവജന പ്രസ്ഥാനം എ ഐ വൈ എഫ് നടത്തിയ പ്രക്ഷോഭങ്ങൾ ചരിത്രത്തിൽ തങ്കലിപികളിൽ രേഖപ്പെടുത്തിയവയാണ്.1981 ൽ നടന്ന സിപിഐ കണ്ണൂർ ജില്ലാ സമ്മേളനമാണ് ആദ്യമായി കാസറഗോഡ് ജില്ലാ രൂപീകരണം ആവശ്യപ്പെട്ടത്. സമ്മേളനത്തിലെ രാഷ്ട്രീയ പ്രമേയത്തിന്റെ ചുവട് പിടിച്ച് എ ഐ വൈ എഫ് ജില്ലാ രൂപീകരണത്തിനായി നിരന്തര സമരങ്ങൾ സംഘടിപ്പിച്ചു. ഹോസ്ദുർഗ് ,കാസർഗോഡ് താലൂക്കുകളിലെ 27 കേന്ദ്രങ്ങളിൽ നിന്നും രണ്ട് ദിവസങ്ങളിലായി കാൽനട ജാഥയായി വന്ന് കാസർഗോഡ് RDO ഓഫീസിലേക്ക് മാർച്ച് നടത്തി.മാർച്ച് അന്നത്തെ സിപിഐ കണ്ണൂർ ജില്ലാസെക്രട്ടറി സ: പന്ന്യൻ രവീന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. സംഘടനയുടെ കാസറഗോഡ്, ഹോസ്ദുർഗ് താലൂക്ക് കമ്മിറ്റികൾ ഇതിഹാസ തുല്യമായ പ്രക്ഷോഭപരിപാടികളാണ് അന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗമായ സഖാവ് കെ കർത്തമ്പു,അക്കാലത്ത് എ ഐ വൈ എഫ് കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറിയും, പിന്നീട് സിപിഐ കാസറഗോഡ് ജില്ലാ സെക്രട്ടറിയും ആയി പ്രവർത്തിച്ച സഖാവ് കെ വി കൃഷ്ണൻ,താലൂക്ക് കമ്മിറ്റി നേതാക്കളും പിന്നീട് കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ നേതാക്കളുമായ സഖാക്കൾ കെ കൃഷ്ണൻ, എം ബലരാമൻ, ജഗന്നാഥ ഷെട്ടി തുടങ്ങിയവർ നിയമസഭയ്ക്ക് അകത്തു വെച്ച് നടത്തിയ സമരപരിപാടി ജില്ലാ രൂപീകരണത്തിനായുള്ള സമരങ്ങളിലെ നാഴിക കല്ലായി തീർന്നു.1983 ജൂൺ മാസത്തിൽ ഈ സഖാക്കൾ നിയമസഭ സന്ദർശക ഗാലറിയിൽ നിന്നും ജില്ലാ രൂപീകരണം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച് ലഘു ലേഖകൾ വിതരരണം ചെയ്യ്തു തുടർന്ന് പൂജപ്പുര ജയിലിൽ സഖാക്കൾ തടവിലായി. ജില്ലാ രൂപീകരണത്തിനായുള്ള സമരത്തിൽ ജയിൽ ശിക്ഷ അനുഭവിച്ച എ ഐ വൈ എഫ് സഖാക്കൾക്ക് വീരോചിത വരവേൽപ്പാണ് പിറന്ന മണ്ണ് നൽകിയത്.
തുടർച്ചയായ സമര പരിപാടികൾക്കൊടുവിൽ 1984 മെയ്‌ 24 ന് കാസറഗോഡ് ജില്ല പിറന്നപ്പോൾ എ ഐ വൈ എഫിന്റെ പോരാട്ടങ്ങൾ സഫലമാകുകയായിരുന്നു.

30/09/2023

അഭിവാദ്യങ്ങൾ

Photos from AISF Keralam's post 13/08/2023
10/08/2023

AISF സംസ്ഥാന ക്യാമ്പ്
11,12 ഓഗസ്റ്റ്
പാങ്ങ്, മലപ്പുറം

ഉദ്ഘാടനം : സുനിൽ പി ഇളയിടം

24/07/2023

ില്ലാ_സമ്മേളനം
Aug 6

Photos from AISF Kasargod's post 16/07/2022

പുത്തൻ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ സംസ്ഥാനം ബദൽ വിദ്യാഭ്യാസ നയം രൂപീകരിക്കുക എഐഎസ്എഫ്
കാസർഗോഡ്:സംസ്ഥാന ഗവൺമെന്റിന് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി കൈമാറിയ അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡണ്ട് ആർ എസ് രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പുത്തൻ ദേശീയ വിദ്യാഭ്യാസ നയം 2020 കച്ചവട കാവി വൽക്കരണത്തിന്റെ പാതയാണ് രാജ്യത്ത് തുറക്കുന്നത് എന്നും, ഈ നയം കേന്ദ്രസർക്കാർ പിൻവലിക്കാത്ത പക്ഷം സംസ്ഥാന സർക്കാർ ബദൽ വിദ്യാഭ്യാസ നയം രൂപീകരിക്കണമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു. കലാലയങ്ങളിലെ സംഘടനാ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നിയമനിർമാണം നടത്തുക, ദേശീയ വിദ്യാഭ്യാസ നയം 2020 പിൻവലിക്കുക, സംസ്ഥാന വിദ്യാഭ്യാസ നയം രൂപീകരിക്കുക, സർവകലാശാല ഫീസ് ഏകീകരിക്കുക തുടങ്ങിയ വിവിധങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് നടത്തിയ അവകാശ പത്രിക മാർച്ചിൽ എ ഐ എസ് എഫ് ജില്ലാ പ്രസിഡണ്ട് സോയ കെ കെ അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി അംഗം യദുകൃഷ്ണൻ കുറ്റിക്കോൽ, സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി സുരേഷ് ബാബു എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് പ്രഭിജിത്ത് സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡണ്ട് അനൂപ് പനക്കുളം, കമ്മറ്റിയംഗങ്ങളായ അഖിൽ പള്ളിക്കാപ്പിൽ, ശ്രീപാർവതി എന്നിവർ നേതൃത്വം നൽകി.

Photos from AISF Kasargod's post 20/04/2022

സംസ്ഥാന സമ്മേളനത്തിൽ നിന്ന് AISF കാസർകോട് ജില്ലാ സഖാക്കൾ ..🚩🚩

#45
#2022

Photos from AISF Kasargod's post 03/04/2022
02/04/2022
Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Website

Address


Alappuzha
688001