12/06/2021
World day against child labour
District Child Protection Unit,Alappuzha
Department of Women and Child Development
Government of Kerala
12/06/2021
World day against child labour
11/06/2021
ജൂൺ 12- അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനം
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ/ ശരണബാല്യം എന്നീ പദ്ധതികളുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ചു " ബാലവേല ചെയ്യാതിരിക്കാം, സ്വപനങ്ങൾക്ക് ചിറകേകാം എന്ന വിഷയത്തിൽ കുട്ടികൾക്കായി ഒരു ഏകാഭിനയ (മോണോആക്ട്) മത്സരം സംഘടിപ്പിക്കുന്നു.ആലപ്പുഴ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർഥികൾക്കാണ് മത്സരം. പങ്കെടുക്കുന്ന കുട്ടികൾ 3 മിനുട്ട് ദൈർഘ്യമുള്ള വീഡിയോ ചിത്രീകരിച്ചു അവരുടെ പേര്, വയസ്സ്, ക്ലാസ്സ്, സ്കൂൾ എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ ഇമെയിൽ/വാട്സ്ആപ്പ് ആയി സമർപ്പിക്കേണ്ടതാണ്.
എൻട്രികൾ 8089655567 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ [email protected] എന്ന ഇമെയിലിലേക്കോ അയക്കുക
എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയ്യതി- 14/06/21
11/06/2021
Join the webinar through this link https://youtube.com/c/WCDKerala1
06/06/2021
ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ഔവർ റെസ്പോൺസിബിലിറ്റി റ്റു ചിൽഡ്രൻ / ശരണബാല്യം എന്നീ പദ്ധതികളുടെ ഭാഗമായി ഗവ. എച്ച് എസ് എസ് കലവൂർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി "കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും"
എന്ന വിഷയത്തിൽ ഒരു വെബ്ബിനാർ 05/06/201 വൈകിട്ട് 7.00 pm മുതൽ 9:00 pm വരെ സംഘടിപ്പിക്കുകയുണ്ടായി. SMC ചെയർമാൻ ശ്രീ. വി വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ, SRG കൺവീനർ ശ്രീമതി ഷീബ K സ്വാഗതം ആശംസിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ശ്രീമതി മിനിമോൾ ടി.വി പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ഓ ആർ സി പ്രോജക്റ്റ് അസിസ്റ്റന്റ് ശ്രീ. എബി പുരുഷോത്തമൻ, റസ്ക്യൂ ഓഫീസർ ശ്രീ. സഹൽ റഹ്മാൻ പി.സി എന്നിവർ പരിപാടിക്ക് ആശംസ അറിയിച്ചു. തുടർന്ന് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ സോഷ്യൽ വർക്കർ ശ്രീ. ഉണ്ണികൃഷ്ണൻ ആർ "കുട്ടികളുടെ അവകാശങ്ങളും സംരക്ഷണവും" എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് നയിച്ചു , ശ്രീമതി ജിഷ ജോസഫ് നന്ദി അറിയിച്ചു. സ്കൂൾ കൗൺസിലർ ശ്രീമതി.ശ്രീഷ്മ ഹർഷൻ, ക്ലാസ് ടീച്ചർമാർ , തൊണ്ണൂറോളം കുട്ടികളും പരിപാടിയിൽ പങ്കെടുത്തു
24/07/2020
July 30-അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് സംസ്ഥാന തലത്തിൽ ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ചിത്രരചനാ മത്സരവും പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിക്കുന്നു.
12/06/2020
- ജൂൺ 12 - ലോക ബാലവേല വിരുദ്ധ ദിനം -
കുട്ടികൾ തൊഴിലെടുക്കേണ്ടവർ അല്ല.... സ്വപ്നം കാണേണ്ടവരാണ്....
# തടയാം നമുക്ക് ബാലവേല
#ബാലവേല ശ്രദ്ധയിൽ പെട്ടാൽ ഞങ്ങളെ വിളിക്കു......
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ആലപ്പുഴ - 04772241644
ചൈൽഡ് ലൈൻ ടോൾ ഫ്രീ - 1098
# World Day Against Child Labour - June 12-
#ശരണ ബാല്യം പദ്ധതി
# കേരള സർക്കാർ വനിതാ ശിശു വികസന വകുപ്പ്
Child Protection Unit- Alappuzha
22/07/2019
കോർ ടീം പരിശീലന പരിപാടി - ജില്ലാ കോർ ടീം പരിശീലന പരിപാടി ബഹു.ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു കൊണ്ട് ആലപ്പുഴ ഗവ.ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ആഡിറ്റോറിയത്തിൽ ആരംഭിച്ചു.ചടങ്ങിൽ HM അധ്യക്ഷത വഹിക്കുകയും ശ്രീമതി. ധന്യ.ആർ.കുമാർ (D DE) മുഖ്യ പ്രഭാഷണം നടത്തുകയുംസ്കൂൾ പ്രിൻസിപ്പാൾ സ്വാഗതം പറയുകയും ഓ.ആർ.സി പ്രോജക്ട് അസിസ്റ്റന്റ് കൃതജ്ഞത അറിയിക്കുകയും ചെയ്തു.ചടങ്ങിന് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷൻ ASI ശ്രീ.ബോബൻ ആശംസ അർപ്പിക്കുകയും തുടർന്ന് ശ്രീ.ഫിലിപ്പ്, സ്കറിയ എന്നിവരുടെ നേതൃത്വത്തിൽ കുടുംബ പരമായ പ്രശ്നങ്ങൾ , പഠന പ്രശ്നങ്ങൾ, സ്വഭാവ വൈകല്യങ്ങൾ എന്നിവയെ സംബന്ധിച്ച് ക്ലാസുകൾ സംഘടിപ്പിച്ചു.
09/07/2019
ശരണ ബാല്യം പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ യൂണീറ്റും എക്സൈസ് റെയിഞ്ചോഫീസും സംയുക്തമായി ചേർന്ന് ലഹരി വിരുദ്ധ ഡ്രൈവ് നടത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു കലവൂർ ,തുമ്പോളി, മാരാരിക്കുളം, മാരാരിക്കുളം തെക്ക് എന്നിവsങ്ങളിൽ പരിശേധ ന നടത്തുകയും നിരോധിച്ച പുകയില ഉത്പ്പന്നങ്ങൾ പിടിചെടുക്കുകയും ചെയ്തു
26/06/2019
കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ അദാലത്ത് - ആലപ്പുഴ
25.06.2019 ൽ ആലപ്പുഴ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ആലപ്പുഴ ജില്ലാ ശിശുസംരക്ഷണ യൂണിറ്റിൻ്റെ സഹകരണത്തോടെ കേരള സംസ്ഥാന ബാലാവകാശ കമ്മീഷൻ സിറ്റിംഗ് നടത്തി.
നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ കുരുന്നിലെ നുള്ളി എറിയപ്പെടുന്നു .സ്വന്തം വീടുകളിൽ പോലും പല കുട്ടികളും സുരക്ഷിതരല്ല. കുട്ടികളുടെ അവകാശങ്ങൾ പലതും ലംഘിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ അത് ചോദ്യം ചെയ്യാനും ,സംരക്ഷിക്കാനും സമൂഹത്തിലെ നാം ഓരോരുത്തരും ബാധ്യസ്ഥരാണ്. പരാതികൾ കേൾക്കുവാനും ഉടനടി പരിഹാരം കാണുന്നതിനുമായി ആലപ്പുഴ ജില്ലയിൽ നടത്തിയ അദാലത്തിൽ 30 ഓളം കേസുകൾ കമ്മീഷൻ മുമ്പാകെ വന്നു. പരിഹരിക്കപ്പെടാതെ പോയതും ഉടനടി പരിഹാരം കാണേണ്ടതുമായ കേസുകളിൽ ഭൂരിഭാഗവും കമ്മീഷനു മുമ്പിൽ തീർപ്പാക്കി.
21/06/2019
അന്താരാഷ്ട്ര യോഗാ ദിനാചരണം:
വനിത ശിശു വികസന വകുപ്പ് ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല MSW വിഭാഗത്തിൻ്റെ സഹകരണത്തോടെ അന്താരാഷ് ട്ര യോഗദിനാചരണം സംഘടിപ്പിച്ചു . കേരളത്തിനു വേണ്ടി യോഗയിൽ ദേശീയ സ്വർണ്ണം ,വെള്ളി മെഡൽ നേടുകയും ഉജ്ജ്വല ബാല്യം 2017 പുരസ്കാരത്തിനു അർഹയുമായ കുമാരി. ശ്രേയ.ആർ.നായർ എന്ന കുട്ടിയെ ആദരിക്കുന്ന ചടങ്ങും ഈ കുട്ടിയുടെ യോഗാ പ്രദർശനവും 2019 ജൂൺ 21 ന് പുന്നപ്ര MRS സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്നു.
12/06/2019
അന്താരാഷ്ട്ര ബാലവേല വിരുദ്ധദിനാചരണം സംഘടിപ്പിച്ചു.
വനിതാ ശിശു വികസന വകുപ്പ് ആലപ്പുഴ ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശരണബാല്യം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ അന്താരാഷ്ട്ര ബാലവേലവിരുദ്ധദിനം ആചരിച്ചു. "Children shouldn't work in field but on dreams" എന്ന ആശയത്തെ അടിസ്ഥാനമാക്കി ആലപ്പുഴ മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥിനികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള ബോധവൽക്കരണ റാലി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ഉപന്യാസ രചനാ മത്സരം, തെരുവ് നാടകം എന്നിവ നടത്തി. 12/06/2019 ൽ രാവിലെ 9.00 മണിക്ക് മുഹമ്മദൻസ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നിന്ന് റാലി ആരംഭിച്ച് കളക്ട്രേറ്റ് അങ്കണത്തിൽ എത്തുകയും തുടർന്ന് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ് എം.എസ്.ഡബ്ല്യു വിദ്യാർത്ഥികൾ അവതരിപ്പിച്ച തെരുവു നാടകം ആലപ്പുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലും, ആലപ്പുഴ റെയിൽവേ സ്റ്റേഷനിലും അരങ്ങേറി. തദവസരത്തിൽ ബഹു. ആലപ്പുഴ ADM ശ്രീ. അതുൽ സ്വാമിനാഥൻ, ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ശ്രീ. ജയകുമാർ എന്നിവർ കുട്ടികളോട് സംസാരിക്കുകയും അന്താരാഷ്ട്ര ബാലവേലവിരുദ്ധദിന സന്ദേശം നൽകുകയും ചെയ്തു.
| Monday | 10am - 5pm |
| Tuesday | 10am - 5pm |
| Wednesday | 10am - 5pm |
| Thursday | 10am - 5pm |
| Friday | 10am - 5pm |
| Saturday | 10am - 5pm |