07/09/2026
അനധികൃത കായൽ കയ്യേറ്റത്തിനും നിർമ്മാണത്തിനും എതിരെ ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ ലംഘിച്ചു നടത്തുന്ന നിർമ്മാണ പ്രവർത്തനത്തിനെതിരെ DYFI മുഹമ്മ പഞ്ചായത്ത് കമ്മിറ്റി നടത്തിയ പ്രതിഷേധം ജില്ലാ സെക്രട്ടറി സഖാവ് ജയിംസ് സാമുവൽ ഉദ്ഘാടനം ചെയ്തു. യുഡിഎഫിന്റെ പഞ്ചായത്ത് മെമ്പർ മുതൽ തദ്ദേശസ്വയംഭരണ മന്ത്രിയുടെ ഓഫീസിൽ നിന്നു വരെയുള്ളവരുടെ ഒത്താശയോടെയാണ് ഈ അനധികൃത നിർമ്മാണം നിർബാധം തുടരുന്നത്. നാട്ടുകാരുടെ പരാതി പ്രകാരം കയ്യേറ്റം പരിശോധിക്കാൻ എത്തിയ ഡിവൈഎഫ്ഐ നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡണ്ടിനെ റിസോർട്ട് അധികൃതർ കഴിഞ്ഞദിവസം തടഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ റിസോർട്ട് ഗേറ്റ് തള്ളി തുറന്നു കയ്യേറ്റ സ്ഥലത്ത് കൊടികുത്തി പ്രതിഷേധം രേഖപ്പെടുത്തിയത്. 15 ദിവസത്തിനുള്ളിൽ നിർമ്മാണം പൂർവ്വസ്ഥിതിയിൽ ആക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് വീണ്ടും നോട്ടീസ് കൊടുത്തിട്ടുണ്ട്. ബ്ലോക്ക് സെക്രട്ടറി എം എസ് അരുൺ, ജില്ലാ കമ്മിറ്റി അംഗം R രഞ്ജിത്ത് , ബ്ലോക്ക് ഉപഭാരവാഹികളായ അശ്വിൻ ബിജു, ധനു മഹീന്ദ്രൻ, ശാരിമോൾ, S.സുധീഷ്, ശ്രീനാഥ്, വൈശാഖ് , എംഎസ് അജിത്ത്, ഹാഷ്മീരാജ് ,എൻ അൻഷാദ്, മുഹമ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ തുടങ്ങിയ സഖാക്കൾ നേതൃത്വം നൽകി.