27/02/2026
സാമൂഹിക സുരക്ഷാ പദ്ധതികളിൽ നിന്നുള്ള കേന്ദ്ര പിന്മാറ്റം പ്രതിഷേധാർഹം: ബികെഎംയു
ആലപ്പുഴ: രാജ്യത്തെ ദരിദ്ര ജനവിഭാഗങ്ങൾക്ക് നൽകിവരുന്ന സാമൂഹിക സുരക്ഷാ പദ്ധതികളിൽനിന്ന് പൂർണമായും മാറിനിൽക്കാനുള്ള കേന്ദ്ര സർക്കാർ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് ബികെഎംയു സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ പറഞ്ഞു. കേരള സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷന്റെ (ബികെഎംയു) നേതൃത്വത്തിൽ ആലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹിക സുരക്ഷാ പദ്ധതികൾ പൂർണമായും സംസ്ഥാനങ്ങളുടെ ചുമലിലേക്ക് മാറ്റി ഉത്തരവാദിത്തത്തിൽനിന്ന് ഒളിച്ചോടുകയാണ് കേന്ദ്ര സർക്കാർ. മൂന്ന് കോടിയിലധികം വരുന്ന ഗുണഭോക്താക്കൾക്ക് അൽപമെങ്കിലും ആശ്വാസമേകുന്ന ദേശീയ സാമൂഹിക പെൻഷൻ പദ്ധതിയിൽനിന്നുള്ള ഈ പിന്മാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴ ക്വിറ്റ് ഇന്ത്യാ സ്തൂപത്തിന് മുന്നിൽ നടന്ന പ്രതിഷേധ സായാഹ്നത്തിൽ ആലപ്പുഴ മണ്ഡലം പ്രസിഡന്റ് പി കെ ബൈജു അധ്യക്ഷനായി. സെക്രട്ടറി എ ആബിദ് സ്വാഗതം പറഞ്ഞു. എഐടിയുസി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം ബി നസീർ, എസ് രാജേന്ദ്രൻ, ആർ വെങ്കിടേഷ്, ഡി സുദർശനൻ, ടി തങ്കച്ചൻ, രാജു, മിനി പ്രസാദ്, സന്ധ്യ ജയേഷ്, പി സന്തോഷ് എന്നിവർ സംസാരിച്ചു. അരൂർ ഈസ്റ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പളം കവലയിൽ നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ടി ആനന്ദൻ ഉദ്ഘാടനം ചെയ്തു. സ്മിതാ ദേവാനന്ദ് അധ്യക്ഷയായി. സെക്രട്ടറി ഇ എം സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. എം കെ ഉത്തമൻ, കെ ബാബുലാൽ, ബീന അശോകൻ, വി ആർ രജിത, സി ടി വേണുഗോപാൽ എന്നിവർ സംസാരിച്ചു.
കുട്ടനാട് സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തകഴിയിൽ സംസ്ഥാന കമ്മിറ്റിയംഗം ബി ലാലി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് കെ ജെ കുഞ്ഞുമോൻ അധ്യക്ഷനായി. ഇ കെ തങ്കപ്പൻ സ്വാഗതം പറഞ്ഞു. അമ്മിണി ചാക്കോ, ടി എസ് സുരേഷ്, ബിജോ ജോസഫ്, മണിയമ്മ എന്നിവർ സംസാരിച്ചു. ചേർത്തല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടണക്കാട് സിപിഐ ചേർത്തല മണ്ഡലം സെക്രട്ടേറിയറ്റംഗം പി ഡി ബിജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി ഷാജി അധ്യക്ഷനായി. സെക്രട്ടറി ആർ അജയൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം ടി പ്രസാദ്, ഡി സുരേഷ്, സജിത്ത് രാജ് എന്നിവർ സംസാരിച്ചു.
25/02/2026
തമിഴകത്തിൻ്റെ കമ്മ്യൂണിസ്റ്റ് വീര്യം
ആർ നല്ലകണ്ണ് അന്തരിച്ചു......🌹🌹🌹
ആദരാഞ്ജലികൾ ......🌹🌹🌹
31/01/2026
സഖാവ് എസ് കെ ദാസ് നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേയ്ക്ക് 31വർഷം തികയുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അതുല്യനായ ഒരു സംഘാടകനായിരുന്നു സഖാവ് എസ് കെ. കുട്ടനാട്ടിൽ കർഷക തൊഴിലാളി പ്രസ്ഥാനം സംഘടിപ്പിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് അവിസ്മരണീയമാണ്. കുട്ടനാട്ടിലെ കർഷക തൊഴിലാളി പ്രസ്ഥാനം രൂപീകരിച്ചതിന്റെ അവകാശവാദവുമായി പലരും പിന്നീട് രംഗത്ത് വന്നിട്ടുണ്ടെങ്കിലും യഥാർത്ഥത്തിൽ കുട്ടനാട്ടിലെ കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ജനയിതാവ് സഖാവ് എസ് കെ ദാസായിരുന്നു. സർ സി പി യുടെ പൊലീസിനും പട്ടാളത്തിനും പിടി കൊടുക്കാതെ ഒളിവിൽ നിന്നും പാർട്ടിയെ നയിക്കുന്നതിനും വിപ്ലവത്തിന്റെ രണഭൂമിയായ ആലപ്പുഴയിൽ പാർട്ടി സംഘടന പടുത്തുയർത്തുന്നതിനും സഖാവ് ദാസേട്ടൻ്റെ കർമ്മശേഷിയും നേതൃപാടവവും വലിയ മുതൽക്കൂട്ടായിരുന്നു. വേർപാടിന്റെ 31 വർഷങ്ങൾ കഴിഞ്ഞിട്ടും ഒളിമങ്ങാത്ത ഓർമ്മയായി ഒരു ദീപ്ത നക്ഷത്രമായി സഖാവ് എസ്കെ ഇന്നും നമ്മോടപ്പമുണ്ട്. സഖാവിന്റെ ആർദ്ര സ്മരണയ്ക്ക് മുന്നിൽ ഒരായിരം രക്തപുഷ്പങ്ങൾ അർപ്പിക്കുന്നു.
ആർ അനിൽകുമാർ
സെക്രട്ടറി
കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ
(ബി കെ എം യു
ആലപ്പുഴ ജില്ലാ കൗൺസിൽ
20/01/2026
BKMU ആലപ്പുഴ ജില്ലാ പ്രവർത്തക കൺവൻഷൻ ദേശിയ സെക്രട്ടറി പികെ കൃഷ്ണൻ ഉത്ഘാടനം ചെയ്യുന്നു
06/01/2026
തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണം; ബികെഎംയു - കെഎസ്‌കെടിയു മാർച്ചും ധര്‍ണയും സംഘടിപ്പിച്ചു
ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കണമെന്നും തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകൾ ദേശവ്യാപകമായ് ജനുവരി ആറ് പ്രതിഷേധ ദിനമായി ആചരിച്ചു. ഇതിൻ്റെ ഭാഗമായി ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരത്തിന് മുൻപിൽ നിന്ന് ബികെഎംയു - കെഎസ്‌കെടിയു സംയുക്ത സമിതിയുടെ നേതൃത്വത്തിൽ നൂറ്കണക്കിന് തൊഴിലാളികളുനേതൃത്വത്തിൽ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തുടർന്ന് ആലപ്പുഴ പാസ്പോർട്ട് ഓഫിസിന് മുന്നിൽപ്രതിഷേധയോഗം ചേർന്നു. ബികെഎം യു സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റ് ആനാവൂര്‍ നാഗപ്പന്‍ ഉദ്ഘാടനം ചെയ്തു. കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം സത്യപാലൻ സ്വാഗതം പറഞ്ഞു.
ടി ആനന്ദൻ, കെ രാഘവൻ,സാറാമ്മ തങ്കപ്പന്‍, , ബി ലാലി, കെ കെ ഷാജു, എ കെ സജു, എൻ സുധാമണി, സി പ്രസാദ്, കമലമ്മ ഉദയാനന്ദൻ, തുടങ്ങിയവര്‍ പ്രസംഗിച്ചു.
06/01/2026
BKMU ആലപ്പുഴ മണ്ഡലത്തിലെ മുല്ലയ്ക്കൽ മേഖലയിലെ മെമ്പർഷിപ്പ് വിഹിതം മേഖലാ സെക്രട്ടറി മിനി പ്രസാദിൽ നിന്ന് സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ ഏറ്റുവാങ്ങുന്നു
09/12/2025
തിരഞ്ഞെടുപ്പ് പോരാട്ടം കമ്യൂണിസ്റ്റ്കൾക്ക് വർഗ്ഗസമര പോരാട്ടത്തിൻ്റെ ഭാഗമാണ് അതിൽ വിജയിക്കാൻ അവശതകൾ മറന്ന് എത്തുന്നവർക്ക് താങ്ങാകുക എന്നത് ഏതൊരു കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ്റെയും കടമയാണ് പുന്നപ്ര വയലാർ സമര സേനാനി ഭാസ്ക്കരൻ ചേട്ടൻ്റെ മകൾ വത്സല ചേച്ചിയെ സഹായ്ക്കാൻ കഴിഞ്ഞതിൽ സന്തോഷം രേഖപ്പെടുത്തട്ടെ......🚩🚩🚩
01/11/2025
🚩ജന്മിത്വം അവസാനിപ്പിച്ചതിൻ്റെ 55-ാം വാർഷികത്തിൻ്റെ ഭാഗമായി കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി ഫെഡറേഷൻ ചേർത്തല മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കൊല്ലപ്പള്ളി ആഡിറ്റോറിയത്തിൽ നടത്തിയ കുടുംബ സംഗമം സംസ്ഥാന സെക്രട്ടറി ആർ അനിൽകുമാർ ഉത്ഘാടനം ചെയ്തു .കെപി ഷാജി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം റ്റി പ്രസാദ്, ജില്ലാ കമ്മറ്റി അംഗം റ്റി എൻ വിജയൻ,വയലാർ വെസ്റ്റ് ലോക്കൽ കമ്മറ്റി സെക്രട്ടറി എസ് സനിഷ്, കിസാൻ സഭ വയലാർ മേഖലാ സെക്രട്ടറി കോമളാക്ഷൻ, എന്നിവർ പ്രസംഗിച്ചു ബികെഎം യു ചേർത്തല മണ്ഡലം സെക്രട്ടറി ആർ അജയൻ സ്വാഗതവും എൽകെ മുരളി കൃതഞ്തയും രേഖപ്പെടുത്തി.🚩