INTUC YOUTH Kannur

Directions

INTUC YOUTH Kannur INTUC YWC കണ്ണൂർ ജില്ലാ കമ്മിറ്റി

*INTUC കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന* തൊഴിലാളികൾക്ക് വേണ്ടി ഏതറ്റം വരെയും പോകും ഡോ : ജോസ് ജോർജ് പ്ലാത്തോട്ടംവഴിയ...
15/07/2026

*INTUC കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന*

തൊഴിലാളികൾക്ക് വേണ്ടി ഏതറ്റം വരെയും പോകും ഡോ : ജോസ് ജോർജ് പ്ലാത്തോട്ടം

വഴിയോര കച്ചവട തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് INTUC നടത്തിയ കോർപ്പറേഷൻ ഓഫീസ് സമരവും, അതുമായി ബന്ധപ്പെട്ട് ഉടലെടുത്തിട്ടുള്ള വിവാദങ്ങളും സംബന്ധിച്ച് ചില കാര്യങ്ങൾ ഇവിടെ കുറിക്കാതിരിക്കാൻ നിർവാഹമില്ല. ചില നേതാക്കന്മാർ നടത്തിയ അർത്ഥശൂന്യമായ പ്രസ്താവനകൾക്കുള്ള മറുപടി അല്ല ഇത്.INTUC എന്ന തൊഴിലാളി സംഘടനയുടെ ഭരണഘടനയും, അതിന്റെ നയങ്ങളെ സംബന്ധിച്ചുമു ള്ള ചില യാഥാർത്ഥ്യങ്ങളാണ് ഇവിടെ കുറിക്കുന്നത്. സ്വാതന്ത്ര്യ ലബ്‌ദിക്കു മുൻപ് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയും, ജവഹർലാൽ നെഹ്റുവും ഉൾപ്പെടെയുള്ള നേതാക്കന്മാർ നിർമ്മിച്ച തൊഴിലാളി സംഘടനയാണ് INTUC. അതിന്റെ ഭരണഘടന ഉണ്ടാക്കിയതും അവർ തന്നെ. ഇന്ന് ഇന്ത്യയിൽ കാണുന്ന വികസനത്തിന്റെയും പുരോഗതിയുടെയും മുഖ്യപങ്കു വഹിച്ചവർ വ്യത്യസ്ത മേഖലകളിൽ പണിയെടുക്കുന്ന ഇന്ത്യയിലെ തൊഴിലാളികളാണ്. അവരുടെ ഉന്നമനത്തിനും, അവകാശങ്ങൾക്കും വേണ്ടി ജവഹർലാൽ നെഹ്റു മുതൽ മൻമോഹൻ സിംഗ് വരെയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രിമാർ ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ തൊഴിൽ നിയമങ്ങളാണ് എക്കാലത്തും അവരുടെ ശക്തിയും കരുത്തും എന്നത് വസ്തുതയാണ്. അവരുടെ അവകാശങ്ങൾ ഹനിക്കപ്പെട്ടപ്പോഴെല്ലാം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും, ബഹു. നീതിപീഠങ്ങളും അവരുടെ രക്ഷയ്ക്ക് എത്തിയിട്ടുണ്ട് എന്നത് ചരിത്രം അറിയാവുന്നവർക്ക് മനസ്സിലാകും. ഇന്ത്യയ്ക്കകത്തും പുറത്തും(ILO) തൊഴിലാളികളെ പ്രതിനിധാനം ചെയ്യുന്ന സംഘടനയാണ്INTUC. ഏത് ഗവൺമെന്റുകൾ ഭരിച്ചാലും തൊഴിൽ നിയമങ്ങൾ ഹനിക്കപ്പെടുന്നിടത്ത് INTUC എന്ന സംഘടന തൊഴിലാളികളുടെ സംരക്ഷണത്തിന് എത്തിയിട്ടുണ്ട്. ഈ സംഘടന നിലനിൽക്കുന്നിടത്തോളം കാലം അത് ഇനിയും ഉണ്ടാകും. പണിയെടുക്കുന്നവരെയും പാർശ്വവൽക്കരിക്കപ്പെട്ടവരെയും ചേർത്തുനിർത്തുക എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് എക്കാലത്തും സ്വീകരിച്ചിട്ടുള്ള നിലപാട്. എല്ലാ INTUC ക്കാരും കോൺഗ്രസുകാരാണ് എന്നാൽ എല്ലാ കോൺഗ്രസ്സുകാരും INTUC കാർ അല്ല എന്നതും നാം മനസ്സിലാക്കണം.

ഇനി വഴിയോര കച്ചവട തൊഴിലാളികളെ സംബന്ധിച്ച് ചില കാര്യങ്ങൾ കൂടി കുറിക്കട്ടെ. ബോംബെയിലെ ആയിരക്കണക്കിന് വഴിയോര കച്ചവടക്കാരെ നിഷ്കരുണം കുടിയൊഴിപ്പിച്ചുകൊണ്ട് ബോംബെയിലെ തെരുവോരങ്ങൾ വികസിപ്പിക്കാൻ കോർപ്പറേഷൻ കൈകൊണ്ട തീരുമാനത്തിനെതിരെ 2013ൽ ഇന്ത്യയുടെ ബഹു. സുപ്രീംകോടതി തൊഴിലാളികൾക്ക് അനുകൂലമായി നൽകിയ വിധിയുടെ അടിസ്ഥാനത്തിലാണ് 2014 ൽ ഇന്ത്യൻ പാർലമെന്റിൽ സ്ട്രീറ്റ് വെ ൻഡേഴ്സ് ആക്ട് എന്ന പേരിൽ നിയമം നിർമ്മിച്ചുകൊണ്ട് അവരെ സംരക്ഷിക്കാൻ തീരുമാനമായിട്ടുള്ളത്. ഇതിന്റെ മാർഗ്ഗരേഖയും, സ്ട്രീറ്റ് വേണ്ടഴ്സ് കമ്മിറ്റിയുടെ ഘടനയും ഈ നിയമത്തിൽ നിഷ്കർഷിച്ചിട്ടുണ്ട്. മൂന്നുവർഷത്തിലൊരിക്കൽ പുനർ നിർമ്മിക്കേണ്ട ഈ കമ്മിറ്റി 60 ദിവസത്തിൽ ഒരിക്കൽ ചേരേണ്ടതാണെന്നും, കലക്ടർ, കോർപ്പറേഷൻ, പോലീസ്, ആരോഗ്യ വകുപ്പ്, തൊഴിലാളികളുടെ പ്രതിനിധികളായ 10 പേർ തുടങ്ങി നിരവധി ആളുകളുടെ പങ്കാളിത്തത്തോടെ ചർച്ച ചെയ്തു എടുക്കേണ്ട തീരുമാനങ്ങൾ ഒന്നും നടപ്പിലാക്കാതെ, സംഘടനാ പ്രതിനിധികളെ കേൾക്കാൻ തയ്യാറാകാതെ വഴിയോരക്കച്ചവടക്കാരെ ഉന്മൂലനം ചെയ്യാൻ കോർപ്പറേഷൻ സ്വീകരിച്ച ഏകപക്ഷീയമായ തീരുമാനത്തിനെതിരെയാണ് തൊഴിലാളികൾ കോർപ്പറേഷനു മുൻപിലേക്ക് സമരവുമായി എത്തിയത്. ഇത് ആദ്യത്തേതും അവസാനത്തേതും അല്ല നിയമം നിഷേധിക്കപ്പെടുന്നിടത്ത് INTUC യുടെ നേതൃത്വത്തിൽ ഇനിയും സമരങ്ങൾ ഉണ്ടാകും അതിനുവേണ്ടിയുള്ളതാണ് തൊഴിലാളി സംഘടന. സ്ട്രീറ്റ് വെ വേണ്ടഴ്സ് സ് ആക്ടിൽ നിഷ്കർഷിക്കുന്ന ഉപജീവനമാർഗത്തിന് വേണ്ടി വഴിയോരത്ത് കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കുകയും, നിയമവിരുദ്ധമായി ഫൈവ് സ്റ്റാർ ഹോട്ടലുകളെ വെല്ലുന്ന തരത്തിൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലുള്ള താഴെ ചൊവ്വ യിലെ റോഡ് കൈയേറി വ്യവസായിക അടിസ്ഥാനത്തിൽ നടത്തുന്ന തട്ടുകടകളെ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന കോർപ്പറേഷൻ നടപടി തിരുത്തേണ്ടതിനു പകരം പാവപ്പെട്ടവരുടെ ഉപജീവനമാർഗ്ഗത്തിനു വേണ്ടി സമരം ചെയ്യുന്ന INTUC പോലുള്ള സംഘടനകളെ രാവിലെയും, ഉച്ചയ്ക്കും, വൈകിട്ടും ചാനലിന് മുമ്പിൽ വന്നിരുന്നു വിമർശിക്കുമ്പോൾ ഈ തൊഴിലാളികളും പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കിയവരും, നിങ്ങളെയൊക്കെ തിരഞ്ഞെടുത്തയച്ചവരും ആണെന്ന് കാര്യം വിസ്മരിക്കാതിരിക്കുന്നതാ ണ് നമുക്കെല്ലാവർക്കും നല്ലത്.

ടെലികമ്മ്യൂണിക്കേഷൻ, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ നവോത്ഥാനത്തിന്റെ പുതിയ വഴികൾ തുറന്ന് നവഭാരത...
21/05/2026

ടെലികമ്മ്യൂണിക്കേഷൻ, വിവരസാങ്കേതികവിദ്യ, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിൽ നവോത്ഥാനത്തിന്റെ പുതിയ വഴികൾ തുറന്ന് നവഭാരതത്തിന്റെ സ്വപ്നങ്ങൾക്ക് അടിത്തറ പാകിയ ദൂരദർശിയായ ജനനായകൻ...
നവഭാരതത്തിന്റെ ശില്പിയായ രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ, അദ്ദേഹത്തിന്റെ അനശ്വര സ്മരണകൾക്ക് മുന്നിൽ ആദരപൂർവ്വം പ്രണാമം...🌹

15/02/2026

ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം. വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്നവരെ അകറ്റി നിർത്തുന്ന ഒരു സാമൂഹ്യ അവസ്ഥ ഉണ്ട...
30/01/2026

ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.
വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്നവരെ അകറ്റി നിർത്തുന്ന ഒരു സാമൂഹ്യ അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.ഇന്ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനം.
വെറുപ്പിന്റെ പ്രത്യയ ശാസ്ത്രം പേറുന്നവരെ അകറ്റി നിർത്തുന്ന ഒരു സാമൂഹ്യ അവസ്ഥ ഉണ്ടാകട്ടെ എന്ന് പ്രത്യാശിക്കുന്നു.

We salute our freedom fighters and the makers of our Constitution whose sacrifices gave us our republic founded on Justi...
26/01/2026

We salute our freedom fighters and the makers of our Constitution whose sacrifices gave us our republic founded on Justice, Liberty, Equality & Fraternity.

Their brave struggle & immortal legacy can never be forgotten.

Wishing every Indian a very happy 77th Republic Day! 🇮🇳

*INTUC യുവജന വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക്  അഭിവാദ്യങ്ങൾ*🤍  Abhijith Tho...
24/01/2026

*INTUC യുവജന വിഭാഗം കണ്ണൂർ ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പ്രിയപ്പെട്ടവർക്ക് അഭിവാദ്യങ്ങൾ*🤍
Abhijith Thomas Madathikulam A A Mohamed Hashim Karthik Sasi

11/01/2026

Press Release
ബിഗ് ബോസ് താരങ്ങൾക്കും ചാരിറ്റി സിംഹങ്ങൾക്കും സംവരണം ചെയ്യാനുള്ളതല്ല കോൺഗ്രസ്‌ സീറ്റുകൾ : ഐഎൻടിയുസി യുവ തൊഴിലാളി വിഭാഗം

ആലപ്പുഴ: കേരളത്തിന്റെ നിലനിൽപ്പിനു വേണ്ടിയുള്ള പോരാട്ടമാണ് വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പ്. പിആർ ഏജൻസികൾ കെട്ടിപ്പൊക്കിയ പുകപടലങ്ങൾക്കപ്പുറം സകല മേഖലകളും തകർത്തെറിഞ്ഞ പിണറായി വിജയന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ സർക്കാരിനെതിരെ വിധിയെഴുതാൻ കാത്തുനിൽക്കുകയാണ് കേരളത്തിലെ ജനങ്ങൾ. അതെ സമയം ഭരണവിരുദ്ധ വികാരത്തിന്റെ ആനുകൂല്യം പറ്റാൻ ബിജെപിയും കാത്തിരിക്കുകയാണ്. ഈ സങ്കീർണമായ സാഹചര്യത്തിൽ സ്വയം പ്രഖ്യാപിത സ്ഥാനാർഥികളായി ബിഗ് ബോസ്സ് - റിയാലിറ്റി ഷോ താരങ്ങളും ചാരിറ്റി സിംഹങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അത്തരക്കാർക്ക് സംവരണം ചെയ്യാനുള്ളതല്ല കോൺഗ്രസ്‌ സീറ്റുകൾ. പകരം പാർട്ടിക്ക് വേണ്ടി വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്ത തൊഴിലാളികൾക്ക് 10% സീറ്റുകൾ എങ്കിലും നൽകാൻ പാർട്ടി തയ്യാറാകണം. അക്കൂട്ടത്തിൽ യുവാക്കളും പരിചയ സമ്പന്നരും ഒരുപോലെ പരിഗണിക്കപ്പെടണം. തദ്ദേശ തെരഞ്ഞെടുപ്പിൽ യുവ സ്ഥാനാർഥികൾ ഇടതു കോട്ടകളിൽ പോലും അംഗീകരിക്കപ്പെട്ടത് പാർട്ടിക്ക് പാഠമാകണം.

തുടർച്ചയായ തൊഴിലാളി വിരുദ്ധ നിലപാടുകളുമായി മുന്നോട്ടു പോകുന്ന മോദി സർക്കാർ കേന്ദ്രം ഭരിക്കുമ്പോൾ തൊഴിലാളി നേതാക്കൾ നിയമസഭയിലെത്തേണ്ടത് പാർട്ടിയുടെ മാത്രമല്ല, പൊതുസമൂഹത്തിന്റെ കൂടി ആവശ്യമാണ്‌. കാലങ്ങളായി കോൺഗ്രസ്‌ പ്രസ്ഥാനത്തിന്റെ കൊടി കെട്ടാനും പോസ്റ്റർ ഒട്ടിക്കാനും ആളെ കൂട്ടാനും പൊതുജനങ്ങൾക്കൊപ്പം അടിത്തട്ടിൽ പണിയെടുക്കാനും മാത്രമല്ല, തിരഞ്ഞെടുപ്പുകളിൽ മത്സരിക്കാനും ഐഎൻടിയുസി യോഗ്യരാണെന്ന കാര്യത്തിൽ കോൺഗ്രസ്‌ നേതാക്കൾക്ക് സംശയമുണ്ടോ എന്നും യുവ തൊഴിലാളി വിഭാഗം ചോദിച്ചു.

11/01/2026

🔥🔥🔥
Karthik Sasi IntucYouth Kerala Abhijith Thomas Madathikulam A A Mohamed Hashim

INTUC കൊല്ലം ജില്ലാ പ്രസിഡന്റ് കൊല്ലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ UDF മേയർ. A.K.Hafees ഇക്ക 💪🏽💪🏽💪🏽
14/12/2025

INTUC കൊല്ലം ജില്ലാ പ്രസിഡന്റ് കൊല്ലത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ UDF മേയർ.
A.K.Hafees ഇക്ക 💪🏽💪🏽💪🏽

𝐂.𝐇.𝐀.𝐌.𝐏.𝐈.𝐎.𝐍.𝐒 🏆Congratulations to   on winning their maiden ICC Women's Cricket World Cup 🇮🇳 Take. A. Bow 🙌  |   |  ...
03/11/2025

𝐂.𝐇.𝐀.𝐌.𝐏.𝐈.𝐎.𝐍.𝐒 🏆

Congratulations to on winning their maiden ICC Women's Cricket World Cup 🇮🇳

Take. A. Bow 🙌

| | |

Address

Alappuzha
688001

Website

Alerts

Be the first to know and let us send you an email when INTUC YOUTH Kannur posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share