AIYF Alappuzha DC

AIYF Alappuzha DC

Share

Ofiicial page of AIYF Alappuzha District Committee. The All India Youth Federation (AIYF) is a nationwide youth organisation founded on May 3, 1959.

AIYF is a member of World Federation of Democratic Youth.

30/05/2026

പ്രവർത്തന രഹിതമായ കുടിവെള്ള കിയോസ്കുകൾ പ്രവർത്തന സജ്ജമാക്കുക.മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തുക...
തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് എ ഐ വൈ എഫ് ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലപ്പുഴ നഗരസഭയിലേക്ക് നടന്ന മാർച്ചും ധർണ്ണയും ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു...

04/05/2026

❤️💙🚩

29/04/2026

പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ തണ്ണീർപന്തൽ ഒരുക്കി AIYF

കനത്ത ചൂടിന് ആശ്വാസമേകി കുട്ടനാട് പുളിങ്കുന്ന് താലൂക്ക് ആശുപത്രിക്ക് മുമ്പിൽ AIYF ന്റെ നേതൃത്വത്തിൽ തണ്ണീർ പന്തൽ ആരംഭിച്ചു.ജില്ലാ സെക്രട്ടറി സനൂപ് കുഞ്ഞുമോൻ പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസഫ് വെമ്പാടൻതറക്ക് തണ്ണിമത്തൻ ജ്യുസ് നൽകി ഉദ്ഘാടനം നിർവഹിച്ചു.മേഖല സെക്രട്ടറി നിധിൻ അധ്യക്ഷത വഹിച്ചു.AIYF ജില്ലാ ജോയിന്റ് സെക്രട്ടറി എം സന്തോഷ്‌കുമാർ,സിപിഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം മുട്ടാർ ഗോപാലകൃഷ്ണൻ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിജു വലിയവീടൻ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ദാസ്,സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ റെജിമോൻ തുടങ്ങിയവർ പങ്കെടുത്തു.നൂറുകണക്കിന് രോഗികൾ അടക്കം ആശുപത്രിയിൽ എത്തുന്നവർക്ക് ഏറെ ആശ്വാസകരമാണ് AIYF ആരംഭിച്ച തണ്ണീർപന്തൽ

07/04/2026

ആവേശ ചെങ്കടൽ തീർത്ത് ഹരിപ്പാട്ടെ കൊട്ടികലാശം... 🚩
നയിക്കാൻ യുവത്വം...
മാറ്റത്തിന് ഹരിപ്പാട്...

02/04/2026

AIYF ദേശീയ പ്രസിഡന്റ് സ: റോഷൻ കുമാർ സിൻഹ ഹരിപ്പാട് സാരഥി സ: ജിസ്‌മോനൊപ്പം പര്യടനത്തിൽ...❤️💙

Photos from AIYF Alappuzha DC's post 27/03/2026

യുവത്വം ജിസ്‌മോന് ഒപ്പം...
ആവേശമായി "WALK WITH JISMON"
നയിക്കാൻ യുവത്വം...❤️
മാറ്റത്തിന് ഹരിപ്പാട്...💙

23/03/2026

ഹരിപ്പാട് LDF സാരഥി സ: ടി ടി ജിസ്‌മോന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക LDYF മണ്ഡലം കമ്മറ്റി,AIYF ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ കൈമാറി... 🚩

09/03/2026

സഖാവ് റ്റി റ്റി ജിസ്‌മോൻ;
സമര യൗവനത്തിന്റെ പത്തരമാറ്റ്...

വിപ്ലവ ഭൂമികയായ വയലാറിലെ കളവംകോടത്ത് ജനനം...
വയലാർ രാമവർമ്മ ഹൈസ്കൂളിലെ വിദ്യാഭ്യാസം കഴിഞ്ഞു ചേർത്തല എസ് എൻ കോളേജിൽ നിന്ന് ബിരുദ പഠനം.ബാലവേദി പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി.AISF കോളേജ് യൂണിറ്റ് സെക്രട്ടറി മുതൽ തുടങ്ങി ജില്ലാ പ്രസിഡന്റ്,സെക്രട്ടറി സംസ്ഥാന സെക്രട്ടറി ദേശീയ സെക്രട്ടറി എന്ന നിലയിൽ വരെ കരുത്തുറ്റ പ്രവർത്തനം.വിദ്യാഭ്യാസ അവകാശ പോരാട്ടങ്ങളിലെ മുന്നണി പോരാളിയായി നിരവധി തവണ പോലീസ് മർദ്ദനവും ജയിൽ വാസവും നേരിട്ടു...
യുവജന പ്രസ്ഥാനമായ AIYF ന്റെ ജില്ലാ സെക്രട്ടറി എന്ന നിലയിൽ മഹാ പ്രളയത്തിന്റെ ദുരിത പെയ്ത്തിലും കോവിഡ് മഹാമാരിയുടെ വിഷമ ഘട്ടങ്ങളിലും നാടിനൊപ്പം കയ്മെയ്യ് മറന്ന് ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ മുന്നണി പോരാളിയായി...
നിലവിൽ AIYF സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിമാരിൽ ഒരാളും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിൽ അംഗം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്ന നിലയിലും സംസ്ഥാന യുവജന ക്ഷേമ ബോർഡ് അംഗം എന്ന നിലയിലും പ്രവർത്തിച്ച് വരുന്നു...
വയനാട് ദുരന്തമടക്കം നാടിന്റെ അതിജീവന പാതയിൽ യുവജനങ്ങളെ ആകമാനം അണിനിരത്തിയ സേവന സന്നദ്ധമായ പ്രവർത്തനമികവ് ഹരിപ്പാടിന് എന്നും മുതൽകൂട്ടാകുക തന്നെ ചെയ്യും...
വികസനം കൊതിക്കുന്ന ഹരിപ്പാട് കൂടുതൽ ചെറുപ്പമാകാൻ...
ജിസ്‌മോനിലൂടെ കഴിയട്ടെ...
ചേർത്ത്പിടിക്കാം നമുക്ക് ഈ യുവജന നായകനെ...
For

26/01/2026

അഭിവാദ്യങ്ങൾ...❤️💙

Want your business to be the top-listed Government Service in Alappuzha?

Click here to claim your Sponsored Listing.

Location

Telephone

Website

Address


TV Smarakom, Mullackal
Alappuzha
686001