11/01/2024
എസ് എഫ് ഐ ഇടപെടൽ വിജയം✊🏽🔥
എടത്വ സെൻറ് അലോഷ്യസ് കോളേജിൽ കാലങ്ങളായി വിദ്യാർത്ഥികളുടെ കൈയിൽ നിന്നും അനധികൃതമായി ഈടാക്കിക്കൊണ്ടിരിക്കുന്ന തുക സംബന്ധിച്ചു എസ്എഫ്ഐ നടത്തിയ ഇടപെടൽ വിജയം.2019 കാലയളവ് മുതൽ ഇത്തരത്തിൽ വിദ്യാർത്ഥികളുടെ പക്കൽ നിന്നും പണം പിരിച്ചു വരികയായിരുന്നു.എന്നാൽ ഈ തുക എന്തിന് വിനിയോഗിച്ചു എന്നത് സംബന്ധിച്ചു കോളേജ് അധികാരികൾക്ക് വ്യക്തമായ മറുപടി തരാൻ സാധിച്ചിട്ടില്ല.സർക്കാരോ സർവകലാശാലയോ നിഷ്കർഷിക്കാത്ത ഫീസാണ് വിദ്യാർത്ഥികളിൽ നിന്നും കൈപ്പറ്റിക്കൊണ്ടിരുന്നത്. ഈ പണപ്പിരിവിനെ ചോദ്യം ചെയ്ത് കൊണ്ട് മുന്നോട്ട് വന്ന എസ്എഫ്ഐ പ്രവർത്തകരോട് തികച്ചും പ്രതികാര മനോഭാവത്തോടെയാണ് കോളേജ് മാനേജ്മെന്റും ഭൂരിഭാഗം അധ്യാപകരും പെരുമാറിയത്.തുടർന്ന് സർവകലാശാലയ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഴുവൻ വിദ്യാർത്ഥികൾക്കും ഈടാക്കിയ തുക മുഴുവൻ തിരികെ നൽകണമെന്ന് സർവകലാശാലയിൽ നിന്നും കർശന നിർദ്ദേശം പുറപ്പെടുവിച്ചു.
06/01/2024
കോളേജ് യൂണിയൻ ഭാരവാഹികളുടെ ശില്പശാല ♥️✊🏽
എസ്എഫ്ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പസുകളിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച മുഴുവന്‍ SFI കോളേജ് യൂണിയന്‍ ഭാരവാഹികൾക്ക് ശില്പശാലയും അനുമോദനവും സംഘടിപ്പിച്ചു. ശില്പശാല എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് കെ അനുശ്രീ ഉദ്ഘാടനം ചെയ്തു.എസ്.എഫ്.ഐ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അനുമോദനം കോളേജ് യൂണിയന്‍ ഭാരവാഹികൾ സിപിഐഎം ജില്ലാ സെക്രട്ടറി ആർ. നാസറിൽ നിന്ന് ഏറ്റുവാങ്ങി. 🤍
20/12/2023
We need chancellor not savakar
19/12/2023
എസ് എഫ് ഐ നടത്തിയ ഇടപെടലിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് കോളേജിന്റെ വിവിധ ഭാഗങ്ങളിലായി ഇരിപ്പിടങ്ങൾ സജ്ജമാക്കി... 🔥
11/11/2023
കലാപം🔥
നാം കലാലയ യൂണിയൻ ആൻഡ് ആർട്സ് ക്ലബ്ബ് പ്രവർത്തന ഉദ്ഘാടനം ചലച്ചിത്ര താരം മിനോൺ നിർവഹിച്ചു
✊🏼❤️
07/10/2023
വിദ്യാർത്ഥികളിൽ നിന്നും അനധികൃതമായി 500 രൂപ ഇന്റെർണൽ എക്സാം ഫീസ് ആയി ഈടാക്കിയ കോളേജിന്റെ നടപടിയ്ക്കെതിരെ 2023-'24 കലാലയ യൂണിയന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാളിന് പരാതി നൽകി. പാവപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും ഇത്തരത്തിൽ പണം ഈടാക്കി കഴിഞ്ഞ കുറച്ചു വർഷങ്ങളായി അഴിമതി നടത്തി കൊണ്ടിരിക്കുന്നവർക്കെതിരെ അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുവാനും വിദ്യാർത്ഥികൾക്ക് അവർ ഈടാക്കിയ തുക തിരികെ നൽകാനും പരാതിയിലൂടെ അറിയിച്ചു.
05/10/2023
ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഐതിഹാസിക വിജയം
എടത്വ സെന്റ് അലോഷ്യസ് കോളേജിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ...❤️
എടത്വ സെന്റ് അലോഷ്യസ് കോളേജിൽ മുഴുവൻ ജനറൽ സീറ്റിലും എസ് എഫ് ഐ വിജയിച്ചു. അർച്ചന വേണു ചെയർപേഴ്സൺ ആയും ഹരികൃഷ്ണൻ എസ് ജനറൽ സെക്രട്ടറി ആയും രേഷ്മ രമേശ് വൈസ് ചെയർപേഴ്സൺ ആയ പാനൽ ആണ് വിജയിച്ചത്.സുഹൈൽ എസ്, ഗോപിക പി യു യു സി, അക്ഷര കെ ആർ മാഗസിൻ എഡിറ്റർ, അഭിമന്യു ആർ ആർട്സ് ക്ലബ് സെക്രട്ടറി, ആദിത്യ കെ വി ,അശ്വതി കെ എം ലേഡി റിപ്രെസെന്ററ്റീവ്,1st ug റെപ് കാർത്തിക് മുരളി, 2nd ug റെപ് മാളവിക G, 3rd ug റെപ് അക്ഷയ് പൗലോസ്, 1st പിജി റെപ് കഷ്യപ് സുരേഷ്, 2nd പിജി റെപ് സൂരജ് K S എന്നിവരാണ് മറ്റു ഭാരവാഹികൾ.
ജില്ലയിൽ ഈ അധ്യയന വർഷം ആദ്യം നടന്ന ക്യാമ്പസ് തിരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഐത്തിഹാസികമായ വിജയം സമ്മാനിച്ച എടത്വ സെന്റ് അലോഷ്യസ് കോളേജിലെ മുഴുവൻ വിദ്യാർത്ഥികളെയും എസ് എഫ് ഐ ആലപ്പുഴ ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയുന്നു.