Ernakulam Rural Police

Call Directions Website Contact the organization

Ernakulam Rural Police Welcome to the official page of Ernakulam Rural District Police This is the official page for Ernakulam Rural District Police.
(290)

With the aim to
1) Get complaints online through FB
2) To notify citizens about the day today achievements of the District Police.
3) To spread legal awareness as much as possible.

02/10/2026

വനിതകൾക്കും കുട്ടികൾക്കും SHO-യെ കാണാൻ മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാം...

Kerala Police Pol-App വഴി പോലീസ് സ്റ്റേഷനിലെ SHO-യെ നേരിട്ട് കാണുന്നതിനുള്ള അപ്പോയിന്റ്മെന്റ് മുൻകൂട്ടി ബുക്ക് ചെയ്യാം.

എങ്ങനെ ഉപയോഗിക്കാം?
1️⃣ Pol-App തുറക്കുക
Personal Services എന്ന വിഭാഗത്തിൽ നിന്ന് “Appointment with SHO” തിരഞ്ഞെടുക്കുക. അപ്പോയിന്റ്മെന്റിന്റെ ആവശ്യകതയും ആവശ്യമായ മറ്റ് വിവരങ്ങളും നൽകുക.

2️⃣ തീയതിയും സമയവും തിരഞ്ഞെടുക്കുക
അപ്പോയിന്റ്മെന്റിന് കുറഞ്ഞത് 3 ദിവസം മുമ്പ് അപേക്ഷ നൽകണം. ബന്ധപ്പെട്ട പോലീസ് സ്റ്റേഷൻ തിരഞ്ഞെടുക്കുകയും, സൗകര്യപ്രകാരമുള്ള രണ്ട് തീയതി/സമയ സ്ലോട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്ത് അപേക്ഷ സമർപ്പിക്കുക.

3️⃣ സ്ഥിരീകരണ SMS ലഭിക്കും
പോലീസ് സ്റ്റേഷനിൽ നിന്ന് ലഭിക്കുന്ന സ്ഥിരീകരണ SMS-ൽ ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്റെ വിവരങ്ങളും അനുവദിച്ച തീയതിയും സമയവും ഉണ്ടായിരിക്കും.

4️⃣ സ്ലോട്ട് സ്വീകരിക്കാം / നിരസിക്കാം
ലഭിച്ച അപ്പോയിന്റ്മെന്റ് സ്ലോട്ട് Accept / Reject ചെയ്യാനുള്ള സൗകര്യമുണ്ട്.

ശ്രദ്ധിക്കുക: അടിയന്തര ഡ്യൂട്ടി സാഹചര്യങ്ങളിൽ ഉദ്യോഗസ്ഥർക്ക് അനുവദിച്ച സ്ലോട്ട് നിരസിക്കേണ്ടി വന്നാൽ, പുതിയ സമയം അനുവദിച്ച് വീണ്ടും അപ്പോയിന്റ്മെന്റിന് അപേക്ഷിക്കാം.

📱 ഇന്നുതന്നെ Kerala Police Pol-App ഡൗൺലോഡ് ചെയ്യൂ...

ഗാന്ധി ജയന്തി ആശംസകൾ...
02/10/2026

ഗാന്ധി ജയന്തി ആശംസകൾ...

29/09/2026

'ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്. എൻ്റെ ഫോണും പണവും പരുന്തുംപാറ സൂയിസഡ് പോയൻ്റിലിരിപ്പുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു '. ഇങ്ങനെ ഒരു സന്ദേശമാണ് തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ചത്. മലയുടെ ഫോട്ടോയും ഒപ്പമുണ്ടായിരുന്നു. ഉടൻ തന്നെ സൈബർ പോലീസ് ടീം സന്ദേശങ്ങൾ കൈമാറി. ഇടുക്കി ജില്ലാ വയർലസ് കൺട്രോൾ റൂം, ഇടുക്കി സൈബർ പി.എസ്, പീരുമേട് പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് വിളിച്ചറിയിച്ചു. ആലുവയിൽ നിന്നും ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പീരുമേട് പോലീസ് ചെല്ലുമ്പോൾ പെൺകുട്ടി മലയുടെ മുകളിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു നിൽക്കുകയായിരുന്നു. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. പ്ലസ്ടുവിന് ഇഷ്ട വിഷയം പഠിക്കാൻ കഴിയാത്ത മനോവിഷമമായിരുന്നുപെൺകുട്ടിക്ക്. പെൺകുട്ടിയെ രക്ഷപ്പെടുത്തിയ വിവരം അറിഞ്ഞപ്പോൾ ഇവിടെയും ആശ്വാസവും , സന്തോഷവും. ആലുവ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ സി.ഐ എസ്.സുധീഷ് കുമാർ. എ.എസ്.ഐ ആർ.ഡെൽജിത്ത്, സീനിയർ സി പി ഒ പി .കെ ദിനേശൻ, സി.പി.ഒ സി. നിഖിൽ എന്നിവരാണ് ഇവിടെ നിന്നുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകിയത്.

28/09/2026

പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അഭിനന്ദിച്ച് റൂറൽ ജില്ലാ പോലീസ്. മൂവാറ്റുപുഴയാറിൽ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താണ മൂന്നുപേരെ രക്ഷിച്ച വെള്ളൂർക്കുന്നം പേൻതിട്ടയിൽ വീട്ടിൽ ഷാജി, മോഷണത്തിനു ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച തമിഴ്നാട് സ്വദേശികളായ രണ്ടു സ്ത്രീകളെ സാഹസികമായി പോലീസ് സ്റ്റേഷനിൽ എത്തിച്ച ആലുവ എരുമത്തല ഉള്ളാടത്ത് വീട്ടിൽ താജുദ്ദീൻ, കീഴ്മാട് പൊരുവേലി വീട്ടിൽ ഷാജഹാൻ എന്നിവരെയും
കേരള പോലീസ് സ്റ്റേറ്റ് അത്‌ലറ്റിക് ആൻ്റ് ഗെയിംസ് മീറ്റിൽ പഞ്ചഗുസ്തിയിൽ സ്വർണ്ണമെഡൽ നേടിയ എ.എൻ.സനീഷ് (സിപിഒ, ഡി എച്ച് ക്യു കളമശ്ശേരി), സ്വർണ്ണ മെഡൽ നേടിയ നിധിൻ ആൻറണി (സിപിഒ, ഡി എച്ച് ക്യു കളമശ്ശേരി), വെള്ളി മെഡൽ നേടിയ വിഷ്ണു മോഹൻ (സിപിഒ,ഡി എച്ച് ക്യു കളമശ്ശേരി), ജാവലിൻ ത്രോയിൽ വെള്ളി മെഡൽ നേടിയ അഖിൽ ജെയിംസ് (സിപിഒ ,ഡി എച്ച് ക്യു കളമശ്ശേരി), ആലുവയിൽ യുവാവിനെ മർദ്ദിച്ച് പണം തട്ടിയ കേസിൽ പ്രതികളെ പിടികൂടിയ അന്വേഷണസംഘത്തിലെ ബൈജു പൗലോസ് (ഡിവൈഎസ്പി, ആലുവ), പി.എം. ഷമീർ (സി ഐ, ആലുവ), രഞ്ജിത്ത് മാത്യു (എസ് ഐ, ആലുവ), മാഹിൻഷാ അബൂബക്കർ (സിപിഒ, ആലുവ), മുഹമ്മദ് ഷഹീൻ (സിപിഒ,ആലുവ), അനിൽജിത്ത്.എം.ബി (സിപിഒ, ആലുവ), എം.എസ് ശ്രീരാജ് (ഡി എച്ച് ക്യു, കളമശ്ശേരി), കെ.എം.മനോജ് (സി പി ഒ,ബിനാനിപുരം), ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന മാരത്തോണിൽ ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കിയുള്ള നിശ്ചല ദൃശ്യം ഒരുക്കിയതിന് സി.ബിനുകുമാർ (ഡിവൈഎസ്പി, നാർക്കോട്ടിക് സെൽ), കെ പി അബൂബക്കർ സിദ്ദിഖ് (എ എസ് ഐ, നാർക്കോട്ടിക് സെൽ), പി. ആർ.പ്രദീപ് കുമാർ (എസ് ഐ, നാർക്കോട്ടിക് സെൽ), ജീമോൻ ജോർജ് (എ എസ് ഐ,നാർക്കോട്ടിക് സെൽ), എസ്. സുരാജ് (സീനിയർ സിപിഒ, നാർക്കോട്ടിക് സെൽ), സി.എം.ജിതിൻ (സിപിഒ,നാർക്കോട്ടിക് സെൽ), എം.മനോജ് കുമാർ (സിപിഒ ഡാൻസാഫ്), വി.ഡി.മുരുകേശൻ (സീനിയർ സിപിഒ ഡാൻസാഫ്), പി.കെ. റനീബ് (സിപിഒ ഡാൻസാഫ്), പി.കെ. ഷാബിൻ (സിപിഒ ഡാൻസാഫ്), പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണ കേസിൽ മോഷ്ടാവിനെ പിടികൂടിയ കേസിൽ ലിഖിൽ ജോസ് (സീനിയർ സിപിഒ പുത്തൻപുത്തൻവേലിക്കര), മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ പ്രതിയെ അസമിൽ പോയി പിടികൂടിയ അന്വേഷണസംഘത്തിലെ എസ്. ശ്രീനാഥ് (എസ് ഐ മൂവാറ്റുപുഴ), പി.കെ. സനൂപ് (സിപിഒ മൂവാറ്റുപുഴ), ശ്രീജു രാജൻ (സി പി ഒ മൂവാറ്റുപുഴ),ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എൺപതോളം ബോധവൽക്കരണ ക്ലാസുകൾ എടുത്ത സിബി അച്യുതൻ (എസ് ഐ രാമമംഗലം), അറുപതോളം ക്ലാസുകൾ എടുത്ത പി. ജി.ഹരി ( എസ് ഐ ട്രാഫിക് യൂണിറ്റ് ആലുവ), പിറവം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്ത അന്വേഷണസംഘത്തിലെ ജോസി എം ജോൺസൻ (എസ് ഐ പിറവം), ജിനു പി ജോസഫ് (എസ് ഐ പിറവം), കെ. സജി (എസ് ഐ പിറവം), ജോസ് കെ ഫിലിപ്പ് (എസ് ഐ പിറവം), കെ. എ. യോഹന്നാൻ (എ എസ് ഐ പിറവം), ആർ. ഷിയാസ് (സീനിയർ സിപിഒ പിറവം), കെ.ബി. രതീഷ് (സീനിയർ സിപിഒ പിറവം), എം.എം.ജയൻ (സിപിഒ പിറവം), പി.കെ. സന്തോഷ് (എ എസ് ഐ ഡ്രൈവർ പിറവം), എം ആർ എം / ജി ആർ എം സൈബർ പെറ്റീഷൻ എന്നിവ പരമാവധി തീർത്തതിന് ശ്രീജിത്ത് രവി (സീനിയർ സിപിഒ കുറുപ്പംപടി), കോടതിയിലെ അഞ്ഞൂറോളം പെറ്റികേസുകൾ കുറവ് ചെയ്തതിന് ബി.കെ. അരുൺ (ഇൻസ്പെക്ടർ എസ് എച്ച് ഒ നെടുമ്പാശ്ശേരി), ബിജു (എസ് ഐ നെടുമ്പാശ്ശേരി)
തുടങ്ങിയവരുൾപ്പെടെ 40 പോലീസുദ്യോഗസ്ഥരെയും ചടങ്ങിൽ അഭിനന്ദിച്ചു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് അഭിനന്ദന പത്രം നൽകി. ഡി സി ആർ ബി ഡി വൈ എസ് പി കെ അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. പെരുമ്പാവൂർ എഎസ്പി ഹാർദിക്മീണ ഐ പി എസ്, ഡി വൈ എസ് പി മാരായ ബൈജു പൗലോസ്, എൻ ബാബുക്കുട്ടൻ, വൈ.നിസാമുദ്ദീൻ, സി ബിനു കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.കേരള പോലീസ് നടപ്പിലാക്കുന്ന "അഭിനന്ദന ദിന"ത്തിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.



28/09/2026
കേരള പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗം എറണാകുളം റൂറലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊജക്റ്റ് ഹോപ്പ് പദ്ധതിയിലൂടെ 2025–26 അ...
26/09/2026

കേരള പോലീസ് സോഷ്യൽ പോലീസിംഗ് വിഭാഗം എറണാകുളം റൂറലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പ്രൊജക്റ്റ് ഹോപ്പ് പദ്ധതിയിലൂടെ 2025–26 അധ്യയന വർഷത്തിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിക്കുകയും അവരുടെ അധ്യാപകരെ ആദരിക്കുകയും ചെയ്തു. റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ് ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്പിയും ജില്ലാ നോഡൽ ഓഫീസറുമായ ടി. ബി. വിജയൻ പദ്ധതി അവലോകനം നടത്തി.
സോഷ്യൽ പോലീസിംഗ് വിഭാഗം ജില്ലാ കോ-ഓർഡിനേറ്റർ പി.എസ് മുഹമ്മദ് അഷ്റഫ്, പദ്ധതിയുടെ റിസോഴ്സ് പേഴ്സൺമാരായ ഓമന കുഞ്ഞമ്മ, ബി.എസ്. സിന്ധു (ഹോപ്പ് സെന്റർ എം.ഇ.എസ് ട്രയിനിംഗ് കോളേജ്, എടത്തല), ആലുവ നൈപുർണ്ണത കോളേജ് ഡയറക്ടർ എ.ടി ബൈജു. സോഷ്യൽ പോലീസിംഗ് വിഭാഗം പ്രൊജക്റ്റ് ഹോപ്പ് കോ-ഓർഡിനേറ്റർ 'കെ.ആർ ബിനീഷ്, ജനമൈത്രി പ്രൊജക്റ്റ് എ.ഡി.എൻ.ഒ ജോയ് ചെറിയാൻ (സോഷ്യൽ പോലീസിംഗ് വിഭാഗം ) തുടങ്ങിയവർ പ്രസംഗിച്ചു.
അധ്യാപകരായ ഓമന കുഞ്ഞമ്മ, ബി.എസ് സിന്ധു, എൻ.കെ വിദ്യാമോൾ ടെൽഷി ഐസക് , ജിനി പ്ലാവുങ്കൽ, റോസ്മോൾ ജോയ്, ആർ.രാജശ്രീ, അസ്ഹർ സുൽഫിക്കർ,എ.ടി ബൈജു, ജെയ്‌നി സാംരാജ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
തുടർന്ന് "കുട്ടികളുടെ മാനസിക വികാസം" എന്ന വിഷയത്തെ ആസ്പദമാക്കി നൈപൂർണ്ണത കോളേജ് പ്രിൻസിപ്പൽ ജെയ്നി സാംരാജ് ക്ലാസ് നയിച്ചു.



23/09/2026

Pol-App :
പോലീസിന് രഹസ്യമായി വിവരങ്ങൾ കൈമാറാം

കേരള പോലീസിന്റെ Pol-App വഴി കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് അജ്ഞാതമായി (Anonymous) നൽകുന്നതിനുള്ള സൗകര്യം ലഭ്യമാണ്.

Pol-App-ലെ “Share Information Anonymously” എന്ന സൗകര്യം ഉപയോഗിച്ച് കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസിന് കൈമാറാവുന്നതാണ്. വിവരം നൽകുന്നതിനായി പേര്, മൊബൈൽ നമ്പർ, ഇ-മെയിൽ, വിലാസം തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകേണ്ടതില്ല.

പ്ലേ സ്റ്റോറിൽ നിന്നും, ആപ്പ് സ്റ്റോറിൽ നിന്നും Pol-App ഡൗൺ ലോഡ് ചെയ്യാവുന്നതാണ്.

19/09/2026

പോലീസ് ജില്ലകളിൽ
ഇനി
നാലാം ശനിയാഴ്ച “അഭിനന്ദന ദിനം”

പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും മികച്ച പ്രവർത്തനങ്ങളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നതിനായി സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകളിലും എല്ലാ മാസവും നാലാമത്തെ ശനിയാഴ്ച “അഭിനന്ദന ദിന” മായി (അപ്രീസിയേഷൻ ഡേ) ആചരിക്കാൻ ക്രമസമാധാന വിഭാഗം എഡിജിപി പി. വിജയൻ ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി.
പോലീസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം വർധിപ്പിക്കുക, കർത്തവ്യനിർവഹണത്തിൽ മികവ് കൈവരിക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക, പോലീസ് പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തവും സഹകരണവും വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യങ്ങൾ.

ജില്ലാ/യൂണിറ്റ് ആസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ, മുൻ മാസത്തിൽ മികച്ച സേവനം, മാതൃകാപരമായ പെരുമാറ്റം, മികച്ച അന്വേഷണ മികവ്, ധീരതാപ്രവർത്തനം, കർത്തവ്യനിർവഹണത്തിലെ സമർപ്പിത പ്രകടനം തുടങ്ങിയവ കാഴ്ചവച്ച പോലീസ് ഉദ്യോഗസ്ഥരെ കണ്ടെത്തി ജില്ലാ പോലീസ് മേധാവിമാർ ആദരിക്കേണ്ടതാണെന്ന് നിർദ്ദേശത്തിലുണ്ട്. കൂടാതെ, പൊതുസുരക്ഷയ്ക്കായി പ്രവർത്തിച്ചവർ,
പോലീസിന് വിലപ്പെട്ട സഹായം നൽകിയവർ എന്നിങ്ങനെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ
വ്യക്തികളെ കണ്ടെത്തി ആദരിക്കണമെന്നും ഉത്തരവിലുണ്ട്.

ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥർക്കും പൗരന്മാർക്കും അഭിനന്ദന സർട്ടിഫിക്കറ്റുകൾ, മെമന്റോകൾ അല്ലെങ്കിൽ അനുയോജ്യമായ മറ്റ് അംഗീകാരങ്ങൾ നൽകി, സഹപ്രവർത്തകരുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ ആദരിക്കേണ്ടതാണെന്നാണ് എഡിജിപിയുടെ നിർദേശം.
എല്ലാ ജില്ലാ പോലീസ് മേധാവിമാരും അഭിനന്ദന ദിന പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കണം. സോണൽ ഐജിമാരും റേഞ്ച് ഡിഐജിമാരും സാധ്യമാകുന്നിടത്തെല്ലാം പരിപാടിയിൽ പങ്കെടുക്കേണ്ടതാണെന്നും നിർദേശമുണ്ട്.

ഏതെങ്കിലും കാരണത്താൽ നാലാമത്തെ ശനിയാഴ്ച പരിപാടി നടത്താൻ കഴിയാത്ത സാഹചര്യത്തിൽ, അതിന് മുമ്പായി അതേ മാസത്തിൽ തന്നെ ചടങ്ങ് സംഘടിപ്പിക്കണം. ഓരോ മാസവും അഭിനന്ദിക്കപ്പെടുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും പൊതുജനങ്ങളുടെയും വിവരങ്ങൾ, അംഗീകരിക്കപ്പെട്ട മികച്ച പ്രവർത്തനത്തിന്റെ സ്വഭാവം ഉൾപ്പെടെ ജില്ലാ തലത്തിൽ ഡോക്യുമെൻ്റ് ചെയ്യണം. പരിപാടിയുടെ റിപ്പോർട്ടും ഫോട്ടോകളും തുടർന്നുള്ള മാസത്തിലെ ഒന്നാം തീയതിക്ക് മുമ്പായി ക്രമസമാധാനവിഭാഗം എഡിജിപിക്ക് സമർപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

18/09/2026

ആലുവ പട്ടണത്തിൽ കഴിഞ്ഞ ദിവസം നടന്ന രാത്രികാല പരിശോധനയിൽ പതിനാറോളം കേസുകളിൽ ഉൾപ്പെട്ടയാളും, മാനിന്റെ കൊമ്പും എല്ലുകളും ആയി ഇതര സംസ്ഥാന തൊഴിലാളിയും പോലീസ് പിടിയിൽ. ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐ പി എസ്ന്റെ മേൽനോട്ടത്തിൽ ആലുവ ഡി.വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് ആലുവ പട്ടണത്തിലും പരിസരത്തിലും പോലീസ് രാത്രികാല പരിശോധന നടത്തിയത്. നാല് സംഘങ്ങളായിട്ടായിരുന്നു പരിശോധന. ആലുവ റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്നും സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട നടത്തറ വെള്ളറ അക്ഷയ് (21) നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വധശ്രമ കേസുകൾ ഉൾപ്പെടെ 16 ഓളം കേസിലെ പ്രതിയാണ് ഇയാൾ. നരഹത്യാശ്രമം നടത്തിയ കേസിൽ ഒളിവിലായിരുന്നു അക്ഷയ് . ചോദ്യം ചെയ്യലിനുശേഷം ഒല്ലൂർ പോലീസിന് കൈമാറി. റയിൽവേ സ്റ്റേഷനിൽ
നടത്തിയ പരിശോധനയിലാണ് ജാർഖണ്ഡ് സ്വദേശി ചോട്ടു കുമാറിൽ നിന്ന് മാനിന്റെ കൊമ്പുകളും എല്ലുകളും പിടികൂടിയത് അതിരപ്പള്ളിയിൽ നിന്നാണ് ഇയാൾക്ക് ഇത് ലഭിച്ചതെന്ന് പോലീസിനോട് പറഞ്ഞു. ചോട്ടുകുമാറിനെ വനം വകുപ്പിന് കൈമാറി. കെ എസ് ആർ ടി സി ബസ്റ്റാൻഡിനകത്ത് കഞ്ചാവ് വലിച്ചവരും പോലീസിന്റെ പിടിയിലായി. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ വിശദമായി പോലീസ് ചോദ്യം ചെയ്തു. ഡി വൈ എസ് പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ആലുവ സി ഐ പി എം ഷമീർ, എസ് ഐ മാരായ രഞ്ജിത്ത് മാത്യു, വി ആർ വിഷ്ണു, കെ കെ സജീഷ്, അനൂപ് എന്നിവർ ഉൾപ്പെടുന്ന പോലീസ് ടീം നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. വനിതാ പോലീസ് ഉൾപ്പെടെ മുപ്പതോളം പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഡോഗ് സ്ക്വാഡും പരിശോധനയ്ക്ക് ഉണ്ടായിരുന്നു. വൈകിട്ട് 7 മണിയോടെ ആരംഭിച്ച് അർദ്ധരാത്രി കഴിഞ്ഞും നീണ്ടു. മാർക്കറ്റ് പരിസരം, റെയിൽവേ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ പരിസരം, ഇടവഴികൾ കെഎസ്ആർടിസി ബസ്റ്റാൻഡ്,ഓവർ ബ്രിഡ്ജ്, മെട്രോ സ്റ്റേഷൻ, മാർക്കറ്റ് പരിസരം, ബാങ്ക് ജംഗ്ഷൻ, പ്രൈവറ്റ് ബസ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി . വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടക്കുമെന്ന് ഡി വൈ എസ് പി ബൈജു പൗലോസ് പറഞ്ഞു. സാമൂഹ്യ വിരുദ്ധരുടെയും മറ്റും താവളമായ റെയിൽവേ സ്റ്റേഷൻ പരിസരത്തെ കാടുവെട്ടി തെളിക്കാൻ റെയിൽവേ അധികൃതർക്കും മുൻസിപ്പൽ അധികൃതർക്കും പോലീസ് കത്ത് നൽകിയിട്ടുണ്ട്.



ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട, 25. 36 ഗ്രാം എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ കണ്ണമ്...
17/09/2026

ഞാറയ്ക്കൽ വൻ രാസ ലഹരി വേട്ട, 25. 36 ഗ്രാം എം.ഡി എം.എ യുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. ഞാറക്കൽ എളങ്കുന്നപ്പുഴ കണ്ണമ്പുഴ വീട്ടിൽ ജിതിൻ (26), നായരമ്പലം പറുപ്പന വീട്ടിൽ സാലിഹ് ( 32) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, മുനമ്പം ഡി വൈ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും ഞാറയ്ക്കൽ പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ. എസ് സുദർശൻ ഐ പി എസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ജിതിൻ്റ വീട്ടിൽനിന്ന് 15 ഗ്രാം എം.ഡി.എം.എയും , സാലിഹിൻ്റെ വീട്ടിൽ നിന്ന് 10.36 എം.ഡി.എം.എയും കണ്ടെടുത്തു. മുറിക്കകത്ത് വസ്ത്രങ്ങൾക്കിടയിലും , ബർത്തിന് മുകളിലും ആയി സൂക്ഷിച്ചിരിക്കുകയായിരുന്നു. വൈപ്പിൻ ചെറായി ഭാഗത്ത് ബീച്ച് മേഖലയിൽ വില്പനക്കായി ബാംഗ്ളൂരിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ഇവർ കുറച്ചു നാളുകളായി നിരീക്ഷണത്തിലായിരുന്നു. ഡാൻസാഫ് ടീം,
റൂറൽ നാർക്കോട്ടിക് സെൽ ഡി വൈ എസ്പി സി. ബിനുകുമാർ , മുനമ്പം ഡി വൈ എസ് പി എസ് ജയകൃഷ്ണൻ , എസ്.എച്ച്.ഒ സി.എസ് നെൽസൻ, എസ്.ഐമാരായ സച്ചിൻ.എസ് കാർമൽ, അഷ്‌റഫ് ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.




Address

A M Road
Aluva
683101

Alerts

Be the first to know and let us send you an email when Ernakulam Rural Police posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to Ernakulam Rural Police:

Shortcuts

Share