12/05/2026
Rijo Maliekal എഴുതുന്നു,
2014 മുതൽ കേന്ദ്രത്തിലും, 2016 മുതൽ കേരളത്തിലും, പ്രതിപക്ഷത്തിരുന്ന ഒരു പാർട്ടിയുടെ മുന്നണി പോരാളി എന്ന നിലയിൽ, വിവിധ ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ടും, പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ച് നിന്നുകൊണ്ടും തന്നെയാണ്, ശ്രീ റോജി എം ജോൺ തന്റെ പ്രവർത്തനങ്ങളെ മുന്നോട്ട് കൊണ്ടുപോയിട്ടുള്ളത്.
പ്രതിപക്ഷ നേതാവായിരുന്ന ശ്രീ. വി.ഡി സതീശന്റെ നിർദ്ദേശപ്രകാരം, പൊതുജനങ്ങളുടെ ശ്രദ്ധ നേടിയ, നിരവധി അടിയന്തര പ്രമേയങ്ങൾ അവതരിപ്പിച്ചിട്ടുള്ള MLA യാണ് ശ്രീ. റോജി എം ജോൺ.
ശ്രീ. വി.ഡി സതീശന് അങ്കമാലി MLA യുടെ കഴിവിൽ അത്രയ്ക്ക് വിശ്വാസമുള്ളത് കൊണ്ട് തന്നെയാണ്, അദ്ദേഹത്തെ പ്രധാനപ്പെട്ട പല കാര്യങ്ങളും നിയമസഭയിൽ ഏൽപ്പിച്ചിരുന്നത്. മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചതിന്റെ പേരിൽ നിരവധി വ്യാജപ്രചരണങ്ങളും വിദ്വേഷ പ്രതികരണങ്ങളും അദ്ദേഹത്തിന് നേരിടേണ്ടി വന്നതും ഈ അവസരത്തിൽ ഓർക്കുകയാണ്.
കോൺഗ്രസിന്റെ ദേശീയ നിരയിലെ യുവാക്കളുടെ പ്രതിനിധിയാണ് അങ്കമാലി MLA. പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ശ്രീ. കെ.സി വേണുഗോപാലിന്റെ നിർദ്ദേശ പ്രകാരം, കർണാടകയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറിയായി പ്രവർത്തിച്ച ശ്രീ. റോജി എം ജോൺ, അവിടത്തെ തിരഞ്ഞെടുപ്പ് വിജയത്തിന്റെ മുഖ്യശിൽപ്പികളിൽ ഒരാളായിരുന്നു.
പാർട്ടിയും ജനങ്ങളും ഇതുവരെ ഏൽപ്പിച്ച എല്ലാ ചുമതലകളും, യാതൊരു പക്ഷാഭേദവും കൂടാതെ, ഒരു പക്ഷത്തിനോടും ചേർന്ന് നിൽക്കാതെ, വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞു എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ കരിയറിലെ യഥാർത്ഥ വിജയം
ഒരു വാർത്ത ചാനലിലെ, വായിൽ തോന്നുന്നത് വിളിച്ചുപറയുന്ന മാധ്യമപ്രവർത്തകർ, പാർട്ടിയിലെ മുതിർന്ന നേതാവിനെ തേജോവധം ചെയ്തത് പ്രതിരോധിച്ചതിന്റെ പേരിൽ, പാർട്ടി പ്രവർത്തകരുടെ അപ്രീതിക്ക് പാത്രമാവേണ്ട ആളല്ല ശ്രീ. റോജി എം ജോൺ. ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകൻ ഇത്തരം സന്ദർഭങ്ങളിൽ എടുക്കേണ്ട നിലപാട് മാത്രമേ അദ്ദേഹവും ഈ വിഷയത്തിൽ സ്വീകരിച്ചിട്ടുള്ളു. അങ്കമാലിയിലെ, യുഡിഎഫിന്റെ ചരിത്ര വിജയത്തിൽ വിറളി പിടിച്ച, കുബുദ്ധികളുടെ കുതന്ത്രങ്ങളിൽ വീണു പോകേണ്ടവരല്ല നമ്മൾ കോൺഗ്രസ് പ്രവർത്തകർ എന്ന് സ്നേഹപൂർവ്വം ഓർമിപ്പിക്കുന്നു.