13/08/2026
പേര് ഹുസൈൻ മുസാഫിർ.
മുഖ്യമന്ത്രിയുടെ അടുത്ത ആൾ, പ്രതിപക്ഷ നേതാവ് ആയിരുന്ന കാലം മുതൽ കൂടെ കൂടിയ ചെറുപ്പക്കാരൻ.....
ശ്രീ വി ഡി സതീശന് വേണ്ടി സോഷ്യൽ മീഡിയ ഓപ്പറേറ്റ് ചെയ്ത ആൾ,പ്രതിപക്ഷ നേതാവ് ആയിരുന്ന കാലം മുതൽ ഓഫീസിൽ സർവ്വ സ്വാധീനം ഉണ്ടായിരുന്ന ചെറുപ്പക്കാരൻ.
പോക്ക് ശരിയല്ല എന്ന് കണ്ടപ്പോൾ പല തവണ ശ്രീ വി ഡി സതീശൻ ഇയാളെ പറഞ്ഞു തിരിക്കാൻ ശ്രമിച്ചു, ശാസിച്ചു പറഞ്ഞു, സ്നേഹിച്ചു പറഞ്ഞു,ഭരണം കിട്ടിയപ്പോൾ പോലും മാറ്റി നിർത്താതെ ചേർത്തു നിർത്തി അപ്പോഴും അദ്ദേഹം പറഞ്ഞത് മോനെ നിന്റെ വഴി ശരിയല്ല എന്ന് മാത്രം ആയിരുന്നു,മാറില്ല എന്ന് ഉറപ്പായപ്പോൾ , രമേശ് ചെന്നിത്തലയോട് പറഞ്ഞു... തൂക്കിയേക്കാൻ.... അവൻ നന്നാവണം ജീവിതം നശിക്കരുത്. എന്റെ ഇമേജ് അല്പം പോയാലും കുഴപ്പമില്ല അവൻ നന്നാവണം തെറ്റായ വഴിയിൽ നിന്നും തിരിച്ചു നടക്കണം, ഇതല്ലാതെ ഒരു ഓപ്ഷൻ അദ്ദേഹം കണ്ടില്ല.
ഒരു കാൾ മാത്രം രമേശ് ചെന്നിത്തലയുടെ പോലീസ് അവനെ തൂക്കി.
ഇടത്പക്ഷത്തെ പോലെ,മുൻ എം എൽ എ പ്രതിഭ യുടെ മകനെ രക്ഷിച്ചത് പോലെ, ഇടത് യുവജന നേതാക്കളെ രക്ഷിച്ചത് പോലെ, സതീശനോ, യു ഡി എഫോ ആരേയും സംരക്ഷിക്കില്ല ഇത്തരം കേസുകളിൽ നിന്നും.
ഇത് ആണ് ജനം ആഗ്രഹിച്ചത്, മുഖം നോക്കാതെ ഉള്ള നടപടി.
കേരളത്തിലെ അമ്മമാർ ആഗ്രഹിച്ചതും ഇത് തന്നെ ആണ്.
അഭിവാദ്യങ്ങൾ സി എം. ❤️
Jestin Puthussery