02/05/2026
ആവേശമായി എസ്ഡിപിഐ അരൂർ മണ്ഡലം കൺവെൻഷൻ.
അരൂർ :
നാലു ദിക്കുകളിൽ നിന്നും വിവിധ രാഷ്ട്രീയ പാർട്ടികളും, ചാനലുകളും, മാധ്യമങ്ങളും എസ്ഡിപിഐയെ വളഞ്ഞിട്ട് അക്രമിക്കുമ്പോഴും പുതുതലമുറ ഉൾപ്പെടെ നിരവധി ആളുകൾ എസ്ഡിപിഐയിൽ പുതിയതായി മെമ്പർഷിപ്പ് എടുത്തത് ആവേശമായി.
രാഷ്ട്രീയ പ്രതിയോഗികളുടെ നുണ
പ്രചരണങ്ങളേക്കൾ എസ്ഡിപിഐ മുന്നോട്ടുവയ്ക്കുന്ന പോസിറ്റീവ് പൊളിറ്റിക്സ് എന്താണെന്നുള്ളത് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി എന്നുള്ളതിന്റെ തെളിവ് കൂടിയാണ് ഇത്രയുമാളുകൾ പാർട്ടിയിലേക്ക് പുതുതായി കടന്നുവന്നത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചന്തിരൂർ മഹൽ യൂണിയൻ ഹാളിൽ നടന്ന മണ്ഡലം പ്രവർത്തക കൺവെൻഷനിൽ എസ്ഡിപിഐ അരൂർ നിയോജക മണ്ഡലം പ്രസിഡന്റ് നസീബ് ബഷീർ അധ്യക്ഷത വഹിച്ചു. എസ്ഡിപിഐ കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പാർട്ടിയിലേക്ക് പുതിയതായി കടന്നു വന്നവരെ മെമ്പർഷിപ്പ് നൽകി ഷാൾ അണിയിച്ച്
മണ്ഡലം പ്രസിഡന്റ് നസീബ് ബഷീർ, സെക്രട്ടറി അൽത്താഫ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ആലപ്പുഴ ജില്ലാ പ്രവർത്തക സമിതി അംഗം എസ്.ഷിറാസ്, മണ്ഡലം വൈസ് പ്രസിഡന്റ് മൻസൂർ , മണ്ഡലം ട്രഷറർ ഹാരിസ്, മണ്ഡലം സെക്രട്ടറി റിയാസ് വി.കെ, മണ്ഡലം കമ്മിറ്റി അംഗം നസീർ ,വിമൺ ഇന്ത്യ മൂവ്മെന്റ് അരൂർ മണ്ഡലം പ്രസിഡന്റ് ബുഷ്റ അൻസാരി, സെക്രട്ടറി ഷമീന ജാബിർ തുടങ്ങിയവർ സ്വീകരിച്ചു.
🔰 #𝗦𝗗𝗣𝗜 അരൂർ മണ്ഡലം കമ്മിറ്റി 𝐒𝐨𝐜𝐢𝐚𝐥 𝐦𝐞𝐝𝐢𝐚 𝐥𝐢𝐧𝐤𝐬 🔰
🔴 Instagram
https://www.instagram.com/sdpiaroormandalam?igsh=MWpsYjF4bDk2ejk1
🔵 Facebook
https://www.facebook.com/profile.php?id=61556582305381&mibextid=ZbWKwL
⚫ Threads
https://www.threads.net/
🟢 page
https://www.facebook.com/share/v/7AgMaDgnfM6eqWUw/?mibextid=qi2Omg
🟣 YouTube
https://youtube.com/?si=KupSd9vpzxze1f17
⚫ X crop.
https://x.com/SDPI_Aroor_Mc?t=2vPf_kqiIqSUivHXuXi3Jg&s=09