12/01/2025
*അട്ടപ്പാടി ട്രൈബൽ ക്രിക്കറ്റ് ടൂർണമെൻ്റ് ഷോളയൂർ ജേതാക്കൾ*
കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതി സംഘടിപ്പിച്ച അട്ടപ്പാടി ട്രൈബൽ ക്രിക്കറ്റ് ടൂർണമെൻ്റ് മൂന്നാം സീസണിൽ ഷോളയൂർ ജേതാക്കളായി. പുതൂരിനെയാണ് ഫൈനലിൽ ഷോളയൂർ തോൽപിച്ചത്. കൂടപ്പെട്ടിയെ തോൽപിച്ച് വെള്ളകുളം മൂന്നാം സ്ഥാനം നേടി. ജനുവരി 11,12 തിയ്യതികളിൽ രണ്ട് ദിവസങ്ങളിലായി നടന്ന ടൂർണമെൻ്റിൽ 32 ടീമുകൾ രജിസ്റ്റർ ചെയ്തിരുന്നു. ടൂർണമെൻ്റിലെ മികച്ച കളിക്കാരനായി ഷോളയൂർ ടീമിലെ ശെൽവൻ തിരഞ്ഞെടുക്കപ്പെട്ടു.
ടൂർണമെന്റിലെ മിക്കച്ച ബൗളർ ആയി വെള്ളകുളം ടീമിലെ വിഷ്ണുവും, മികച്ച ബാറ്റ്സ്മാൻ ആയി ഷോളയൂർ ടീമിലെ കാളി സ്വാമിയും തിരഞ്ഞെടുക്കപ്പെട്ടു. കുടുംബശ്രീ അഗളി പഞ്ചായത്ത് സമിതി പ്രസിഡൻ്റ് സരസ്വതി മുത്തുകുമാർ, സെക്രട്ടറി രേശി പഴനിസ്വാമി, ഷോളയൂർ പഞ്ചായത്ത് സമിതി സെക്രട്ടറി പ്രജ നാരായണൻ എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫികളും സമ്മാന വിതരണവും നടത്തി. പഞ്ചായത്ത് സമിതി കോർഡിനേറ്റർ പ്രിയ, യൂത്ത് കോർഡിനേറ്റർമാരായ സുരേഷ്, രാജേഷ്, ഗണേഷ്, ചന്ദ്രൻ, പ്രോജക്ട് കോർഡിനേറ്റർ ജോമോൻ എന്നിവർ പങ്കെടുത്തു.