Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം

Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം

Share

AAP Kollam Official ✅

30/05/2026

ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടന്ന പഞ്ചാബ് മുൻസിപ്പൽ ഇലക്ഷനിൽ ആം ആദ്മി തരംഗം; ബിജെപിക്ക് കനത്ത തിരിച്ചടി.

മുൻസിപ്പൽ കോർപ്പറേഷൻ, മുൻസിപ്പാലിറ്റി, നഗരപഞ്ചായത്തുകളിലായി 1977 സീറ്റുകളിൽ നടന്ന ഇലക്ഷനിൽ 957 സീറ്റുകളും AAP നേടിയതോടെ, പഞ്ചാബിൽ ശക്തമായ ഭരണാനുകൂല തരംഗമാണെന്ന് തെളിഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെതിരെയുള്ള വ്യക്തിഹത്യയും, AAP നേതാക്കൾക്കെതിരെയുള്ള ED റെയ്ഡും, കള്ളക്കേസിൽ മന്ത്രി സഞ്ജീവ് അറോറയുടെ ED അറസ്റ്റും നടന്നിട്ടും, ഓപ്പറേഷൻ ലോട്ടസിലൂടെ മറ്റു പാർട്ടിയിലെ എംപിമാരെ കൂടെക്കൂട്ടിയിട്ടും ബിജെപി അതിദയനീയമായി തകർന്നടിഞ്ഞു. കോൺഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോൾ, ബിജെപി ശിരോമണി അകാലിദളിനും താഴെക്ക് പിന്തള്ളപ്പെട്ടു.

കഴിഞ്ഞ വർഷം നടന്ന ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിലും ആം ആദ്മി പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. പഞ്ചാബിലെ ഭഗവന്ത് മാൻ സർക്കാരിന്റെ “ആം ആദ്മി മോഡൽ” ജനക്ഷേമ-വികസന ഭരണത്തിൽ ജനങ്ങൾ പൂർണ്ണ തൃപ്തരാണ് എന്നാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.


28/05/2026
28/05/2026

ജനാതിപത്യ മൂല്യങ്ങളെ സ്നേഹിക്കുന്നവർക്ക് വേണ്ടി Vinod mathew wilson സംസാരിക്കുന്നു..

28/05/2026

സാഹോദര്യത്തിന്റെ സ്നേഹത്തിന്റെ പങ്കുവക്കലിന്റെ പെരുന്നാൾ ആശംസകൾ.

26/05/2026

രാജ്യത്ത് പെട്രോൾ, ഡീസൽ ക്ഷാമവും വിലക്കയറ്റവും കാരണം രാജ്യത്തെ ജനങ്ങൾ ദുരിതത്തിലാണ്.

കുറഞ്ഞ വിലയ്ക്ക് റഷ്യയും ഇറാനും എണ്ണ നൽകാൻ തയ്യാറായിട്ടും, കൂടിയ വിലയ്ക്കാണ് കേന്ദ്രസർക്കാർ യു.എസ്, വെനിസ്വേല രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങുന്നത്.

140 കോടി ജനങ്ങളെയും കഷ്ടപ്പെടുത്തുന്ന ഈ തീരുമാനമെടുക്കാൻ പ്രധാനമന്ത്രിയെ നിർബന്ധിക്കുന്നത് എന്താണ്.? ആരെയാണ് മോദി ഭയപ്പെടുന്നത്?
Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം
-അരവിന്ദ് കെജ്രിവാൾ

26/05/2026

പെട്രോൾ വിലവർദ്ധനവ്: തൃശ്ശൂരിൽ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

തൃശ്ശൂർ: കേന്ദ്രസർക്കാർ പെട്രോൾ വില അടിക്കടി വർദ്ധിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് എഎപി തൃശ്ശൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

തൃശ്ശൂർ കോർപ്പറേഷന് മുൻപിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം സ്വരാജ് റൗണ്ട് ചുറ്റി കോർപ്പറേഷൻ പരിസരത്ത് സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡൻ്റ് ഡോ. ഷാജു കാവുങ്കൽ ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ വിസ്മരിക്കുകയും, NEET പരീക്ഷാ ചോർച്ച തടയുന്നതിൽ പരാജയപ്പെട്ട, ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന മോദി സർക്കാർ രാജിവെക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഡോ. ഉണ്ണികൃഷ്ണൻ സി.എസ്., ജോസഫ് ജോർജ്, ബിന്നി പൊന്തേക്കൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.


Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

Photos from Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം's post 21/05/2026

ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തി, മേയർക്കു നിവേദനം കൈമാറി.

തെരുവ് നായ്ക്കളെ പൊതുനിരത്തിൽ നിന്നും മാറ്റിപ്പാർപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ടും,അപകടകാരികളായ തെരുവ് നായ്ക്കളെ നിർമാർജനം ചെയ്യുവാനും സുപ്രീംകോടതി 19/ 5/ 2026- ൽ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്. ആം ആദ്മി പാർട്ടി കൊല്ലം ജില്ല കമ്മിറ്റി കോർപ്പറേഷൻ ഓഫീസിനു മുന്നിൽ ധർണ നടത്തുകയും, മേയർക്ക് നിവേദനം നൽകുകയും ചെയ്തു .

ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ പ്രസിഡന്റ് താഹ ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സി.മോഹന ചന്ദ്രൻ ധർണ്ണയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. വൈസ് പ്രസിഡന്റ് MS വിനോദ്
നാസിമുദ്ദീൻ,ദാസൻ ബെർണാർഡ്, ജയകുമാർ, കുഞ്ഞുമോൻ സേവ്യർ ഷിലു.എസ്, നൗഷാദ് എന്നിവർ നേതൃത്വം നൽകി

Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം
Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം
Arvind Kejriwal

13/05/2026

വർഷങ്ങളായി NEET പരീക്ഷാ പേപ്പറുകൾ ചോർന്നുകൊണ്ടിരിക്കുകയാണ്.

ഇത്തവണയും കേസ് അന്വേഷണം സിബിഐയെ ഏൽപ്പിക്കുകയും, അവർ 10-15 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ മാസങ്ങൾക്കുള്ളിൽ അവരെല്ലാവരും പുറത്തിറങ്ങി അടുത്ത വർഷത്തെ ചോദ്യപ്പേപ്പർ ചോർത്താനുള്ള തയ്യാറെടുപ്പുകൾ തുടങ്ങുന്നു. ഇതൊരു പഴയ തിരക്കഥ പോലെ ആവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ഇനിയും സിബിഐയിൽ നിങ്ങൾക്ക് വിശ്വാസം ബാക്കിയുണ്ടോ?

2014 മുതൽ രാജ്യത്ത് 93 പേപ്പർ ചോർച്ചകളാണ് ഉണ്ടായത്. 6 കോടിയിലധികം യുവാക്കളുടെ ഭാവി ഇതിലൂടെ തകർക്കപ്പെട്ടു. ബിജെപി ഭരിക്കുന്ന രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പേപ്പർ ചോർച്ചകൾ നടന്നത്. ഇതൊരു യാദൃശ്ചികത മാത്രമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?

നമ്മൾ സിസ്റ്റത്തെ ശപിക്കുകയാണ്. എന്നാൽ ഈ സിസ്റ്റം തനിയെ പ്രവർത്തിക്കുന്നതല്ല; അതിന് പിന്നിൽ മനുഷ്യരുണ്ട്. അവരെ തിരിച്ചറിയുകയും പിടികൂടി ജയിലിലടയ്ക്കുകയും ചെയ്താലേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ. എങ്കിൽ മാത്രമേ യുവതലമുറയുടെ ജീവിതം നശിപ്പിക്കുന്ന ഈ പ്രവണത അവസാനിക്കുകയുള്ളൂ.

അതിനുവേണ്ടി Gen Z തെരുവിലിറങ്ങണം; ജനാധിപത്യപരമായും സമാധാനപരമായും സമരം ചെയ്യണം.

നേപ്പാളിലെയും ബംഗ്ലാദേശിലെയും യുവാക്കൾക്ക് അവിടുത്തെ സർക്കാരുകളെ മാറ്റാൻ കഴിയുമെങ്കിൽ, ഇന്ത്യയിലെ യുവാക്കൾക്ക് ചോദ്യപ്പേപ്പർ ചോർത്തുന്നവരെയും അതിന് ഉത്തരവാദികളായ മന്ത്രിമാരെയും ജയിലിലയക്കാൻ കഴിയില്ലേ?

-അരവിന്ദ് കെജ്രിവാൾ





Arvind Kejriwal
Vinod mathew wilson
Kollam പ്രാദേശികം
Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

08/05/2026

പ്രിയപ്പെട്ട പ്രവർത്തകരേ, സുഹൃത്തുക്കളേ,
​നമ്മുടെ നാടിന്റെ മാറ്റത്തിനായി ആം ആദ്മി പാർട്ടി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'വാളണ്ടിയേഴ്‌സ് മീറ്റ്' സംഘടിപ്പിക്കുന്നു. പാർട്ടിയുടെ ശക്തിയും ഊർജ്ജവുമായ ഓരോ വാളണ്ടിയറുടെയും സാന്നിധ്യം ഈ മീറ്റിൽ അനിവാര്യമാണ്.
​സംസ്ഥാന പ്രെസിഡന്റ്, വൈസ് പ്രെസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുക്കുന്നു. വരാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ചും പാർട്ടിയുടെ മുന്നേറ്റത്തെക്കുറിച്ചും ചർച്ച ചെയ്യാൻ നമുക്ക് ഒത്തുചേരാം.
​📍 സ്ഥലം: ജവഹർ ബാലഭവൻ, കൊല്ലം (ശങ്കേഴ്സ് ഹോസ്പിറ്റലിന് സമീപം)
📅 തിയതി: മെയ് 17, ഞായറാഴ്ച
സമയം: ഉച്ചയ്ക്ക് 2:30
​എല്ലാ വാളണ്ടിയർമാരും കൃത്യസമയത്ത് തന്നെ മീറ്റിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
​മാറ്റത്തിനായി ഒന്നിക്കാം! 🤝


Vinod mathew wilson Libin Panicker Aam Aadmi Party Kollam ആം ആദ്മി പാർട്ടി കൊല്ലം Arun AR Aam Aadmi Party Aam Aadmi Party Kerala ആം ആദ്മി പാർട്ടി കേരളം

06/05/2026

മനുഷ്യനാവണം ... മനുഷ്യനാവണം എന്നൊരു ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ഇലക്ഷൻ...

ഭരണം ലഹരിയായി നുണയുന്ന എല്ലാവർക്കും ഇതു ഒരു പാഠം ആവും.

ജാനാതിപത്യം ജയിക്കും..

Want your business to be the top-listed Government Service in Bangalore?

Click here to claim your Sponsored Listing.

Location

Category

Telephone

Address


Bangalore