29/04/2020
Kmccmadiwala
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kmccmadiwala, Social service, Bangalore.
29/04/2020
29/04/2020
AIKMCC BENGALURU
ലോക്ക് ഡൗൺ/റംസാൻ റിലീഫ് തുടരുന്നു.
അടുക്കിവെച്ചത് കാണുമ്പോൾ ഏതോ സൂപ്പർ മാർക്കറ്റിൽ വിൽപ്പനക്ക് വെച്ചത് പോലതോനും..! പക്ഷെ അതല്ല...!
പാവങ്ങൾക്ക്
കൊടുക്കാനുളളതാ..!
ജീവിതം പച്ചപിടിക്കാൻ എത്ര വർണ്ണം പുശിയിട്ടും വീണ്ടും വീണ്ടും കറുത്ത് കരുവാളിച്ചുപോകുന്ന പാവങ്ങൾക്ക്...!
എല്ലാവരും പടച്ചതമ്പുരാൻ്റെ സൃഷ്ടിയാണ് ചിലരെ പണക്കാരാക്കി..! മറ്റുചിലരെ പാവങ്ങളാക്കി...!
ചിലരെ രണ്ടിനും മധ്യത്തിലാക്കി...!
അകാശത്തിന് ചുവട്ടിൽ ആദിയോടെയും ആശങ്കയോടെയും കഴിയുന്ന കുറെ ആളുകളുണ്ട് അവരുടെ ഭക്ഷണം പലരിലായ് പടച്ചവൻ വീതിച്ചുകൊടുത്തു അവരിൽ നിന്നും വാങ്ങിച്ചുകൊടുക്കാൻ ചിലരെ നിയോഗിച്ചു ആ നിയോഗമാണ് ഇവിടെ AIKMCC നടത്തിവരുന്നത്...
AIKMCC BTM ഏരിയാ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ വൈറസ് വ്യാപന കാലത്തെ സേവന സാന്ത്വന ഇടപെടലുകൾ കിറ്റുകളായ് നിറച്ച് വിതരത്തിന്ന് വെച്ച സുന്ദരമായ കാഴ്ച്ച.
Kmcc
26/04/2020
Iftar kit
25/04/2020
*ചരിത്രത്തിൻ്റെ തനിയാവർത്തനം*
ബെങ്കളൂരു എഐകെഎംസിസി യുടെ ആംബുലൻസ് കുതിച്ചോട്ടം ലോക്ക് ഡൗണിലും....!
*aikmcc bengaluru*
*2020 april 25*
നാദാപുരം വിഷ്ണുമംഗലം മൃഗാശുപത്രിക്ക് സമീപത്തെ കെ കെ.ചന്ദ്രിക കോഴിക്കോട് മെഡിക്കൽ കോളേജിലെ ന്യൂറോ ICU വിൽ കഴിയുകയാണ്.
സഹോദരിയുടെ ചികിത്സ തുടരണമെങ്കിൽ നട്ടെല്ലിൽനിന്നും കുത്തിയെടുക്കുന്ന CSF (cerebro spinal fluid) ബെങ്കളൂരു നിംമ്ഹൻസ് ആശുപത്രിയിൽ 6 മണിക്കൂർ സമയത്തിനുളളിൽ എത്തിക്കണം ആവശ്യമായ പരിശോധന ഇവിടെ മാത്രമെ നടത്തുകയുളളൂ.
ഇതിന് വേണ്ടി ഇവർ തേടാത്തവഴികളില്ല ഫയർ സർവീസ് അടക്കമുളള സർകാർ ഡിപാർട്ട്മെൻ്റുകൾ വരെ കേരള അതിർത്തിവരെ മാത്രമെ എത്തിച്ച്തരൂ എന്നറിയിച്ചപ്പോൾ ആൾ ഇന്ത്യ കെ എം സി സി ബെങ്കളൂരു കമ്മറ്റിയുടെ തരംഗമായ ആംബുലൻസ് ലോക്ക് ഡൗണിലും ചരിത്രം കുറിച്ചു.
അടച്ചുപൂട്ടിയ അതിർത്തി രേഖകൾ കാരുണ്ണ്യത്തിൻ്റെ മുന്നിൽ വഴിമാറിയപ്പേൾ ചന്ദ്രികയുടെ csf സാമ്പിൾ ബെങ്കളൂരു നിംമ്ഹാൻസ് ആശുപത്രിയിലെത്തിയത് 6 മണിക്കൂറിൽ.
എഐകെഎംസിസി ദേശീയ സെക്രട്ടറി ഡോ;എം എ. അമീറലി സാഹിബാണ് ഇതിന്ന് ചുക്കാൻ പിടിച്ചത്.
നാദാപുരം മണ്ഡലം യൂത്ത് ലീഗ് നേതാവ് ഈന്തുളളതിൽ ഹാരിസാണ്
ബെങ്കളൂരു ഘടകം വൈസ് പ്രസിഡണ്ട് സിദ്ദീഖ് തങ്ങൾ വഴി അമീറലി സാറിനെ വിവരം അറിയിക്കുന്നത്.
ആംബുലൻസ് ഡ്രൈവർമാരായ ഷഫീഖിനും റംഷാദിനും ഇതോടൊപ്പം ഒരു സ്പഷൽ താങ്ക്സ്....
wing
bengaluru
''STCH ലേക്ക് പച്ചക്കറി സംഭാവന ചെയ്തു''
രോഗികളും കൂട്ടിരിപ്പുകാരും ലോക്ക് ഡൗണിൽ കുടുങ്ങി പോയവരും അടക്കം 60ൽ പരം ആളുകൾ താമസിക്കുന്ന STCH ലേക്ക് പച്ചക്കറികൾ സംഭാവന ചെയ്ത റിയാസിനു മൊയ്തീൻ ചെറുവണ്ണൂരിന്നും അഭിനന്ദനങ്ങൾ.
27 വർഷത്തോളം സൗദിഅറേബ്യയിൽ കെഎംസിസി പ്രവർത്തകനായ മൊയ്തീൻ സാഹിബ് ലോക്ക് ഡൗണിൻ്റെ തുടക്കത്തിൽ നാട്ടിൽപോകാൻ വേണ്ടിനടത്തിയ fb live പ്രയത്നം പരാജയപ്പെട്ടെങ്കിലും ഇന്ന് അദ്ധേഹം ഇവിടെ സന്തോഷത്തിലാണ്.
സൗദി kmcc കോഴിക്കോട് ജില്ലാ സെക്രട്ടറിയായും ബേപൂർ നിയോജക മണ്ഡലം പ്രസിഡണ്ട് പദവിയും അലങ്കരിച്ചിട്ടുണ്ട് ഇദ്ധേഹം.
നിങ്ങളുടെ സദഖ അളളാഹു സ്വീകരിക്കട്ടെ...
ആമീൻ...
25/04/2020
_24/04/2020_
*എഐകെഎംസിസി ബിടിഎം ഏരിയ കമ്മിറ്റി റംസാൻ കിറ്റ് വിതരണം ആരംഭിച്ചു.*
ബാംഗ്ലൂർ: എഐകെഎംസിസി ബിടിഎം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ റംസാൻ കിറ്റ് തയ്യാർ ചെയ്ത് വിതരണം ആരംഭിച്ചു. പലവ്യഞ്ജനങ്ങളും പഴവും പച്ചക്കറിയും ഉൾപ്പെടുന്ന ഭക്ഷ്യധാന്യ കിറ്റുകൾ ബിടിഎം ഖുബാ മസ്ജിദ് പരിസരത്ത് തിരഞ്ഞെടുക്കപ്പെട്ട മുപ്പത്തിയേഴ് കുടുംബങ്ങൾക്ക് കൈമാറി. തയ്യാർ ചെയ്ത് വെച്ച കിറ്റുകൾ തുടർന്നും വിതരണം ചെയ്യുന്നതാണ് എന്ന് കമ്മിറ്റി അറിയിച്ചു.
_for BTM Committee:_
_Editor, News Desk_
*AIKMCC BTM AREA*
മഹാമാരി പൂട്ടിവെച്ച മനുഷ്യരുടെ സാദാരണ ജീവിതം...
വിശപ്പടക്കുവാൻ നെട്ടോടമോടുന്ന ഒത്തിരി മനുഷ്യർക്കിടയിൽ...
സാമൂഹിക പ്രതിബദ്ധതയുടെ അണയാത്ത സേവനവുമായ് ആൾ ഇന്ത്യ കെ എം സി സി ബെങ്കളൂരു കമ്മറ്റി
നൽകിവരുന്ന ഭക്ഷണം പതിവുപോലെ ഇന്നും വിതരണം ചെയ്തു👇
24/04/2020 Friday
aikmcc bengaluru
AIKMCC BENGALURU
...........................
*AREA COMMITTEE*Kammanahalli
================
ഇഫ്താർ അടുക്കള
================
പ്രിയമുളളവരെ,,,,
പുണ്ണ്യ റംസാൻ നമ്മിൽ ആഗതമായിരിക്കയാണ്....
കൊവിഡ് ലോക്ക് ഡൗണിലാൽ അടച്ചുപൂട്ടപെട്ട സമയത്ത് നമ്മളിൽ പലരുടെയും ആശങ്ക ഭക്ഷണം കണ്ടെത്തുവാനുളള പ്രശ്നവും പ്രയാസവുമാണ്.
പ്രഭാതംമുതൽ പ്രദോശം വരെ അളളാഹുവിൻ്റെ പ്രീതിക്ക് വേണ്ടി പട്ടിണികിടന്ന നിങ്ങൾ ആശങ്കപ്പെടേണ്ട നിങ്ങളുടെ കൂടെ നോമ്പുതുറ വിഭവങ്ങളുമായ് ഞങ്ങളുണ്ട്...!
................ ഏരിയാ എഐകെഎംസിസിയുടെ ഇഫ്താർ അടുക്കള നിങ്ങളുടെ വിശപ്പിൻ്റെ വിളിക്കുത്തരം നൽകാൻ ഒരുങ്ങിയവിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.
നോമ്പുതുറക്ക് ആവശ്യമായ ഭക്ഷണം ആവശ്യമുളളവർ താഴെകൊടുത്ത നമ്പറിൽ ബന്ധപ്പെട്ട് പേര് റജിസ്റ്റർ ചെയ്യുക.
Name; Ashraf Kammanahalli
Mob no; 9886300573
Name; Yoonus K
Mob no; 7795000004
ഇഫ്ത്താർ kitt available in
Kammanahalli are
Alamal cafe near asra masjid
Thalassery restaurent Nehru road
Thalassery restaurent kammanahalli main road
Foodmagic rest.. near Axix bank
24/04/2020
AIKMCC . മാറത്തഹള്ളി ഏരിയ കമ്മിറ്റി യുടെ കീഴിൽ
ലോക്കഡൗണിൽ ബുദ്ധി മുട്ടുന്ന
50കുടുംബങ്ങൾ ക്കുള്ള ഭക്ഷണ കിറ്റ് വിതരണം
ഇന്ന് 24.4.2020.രാവിലെ 10 മണിക്ക് മാറത്തഹള്ളി
വെജിറ്റബിൾ മാർക്കറ്റ് ഭാഗത്തു നടന്നു.
സലാം ക്യാപിറ്റൽ
യൂനുസ് PTK.നിസാർ MAX.അസൈനാർ AV.ജംഷീർ പഴശ്ശി
മുഹമ്മദ് മട്ടന്നൂർ. ജാഫർ പാനൂർ, മഹമൂദ് ORIO.
എന്നിവർ നേതൃത്വം നൽകി.
24/04/2020
STCH പാലിയേറ്റീവ് ഹോം കെയറിനുള്ള മരുന്ന് ആംബുലൻസ് ഡ്രൈവർ ഹനീഫ് താമരശ്ശേരിയിൽ നിന്നും ഏറ്റുവാങ്ങി...
AIKMCC, സംഘടിപ്പിച്ച Bengaluru madiwala ഏരിയ കമ്മിറ്റിയുടെ Blood donation & Eye checkup ക്യാമ്പിൽ, ബഹു: mr.Noushad MK (General Secretary Bangalore central committee)സംസാരിക്കുന്നു.
Click here to claim your Sponsored Listing.
Location
Category
Website
Address
Bangalore
560068
