KSU BMCCA ALUVA UNIT

KSU BMCCA ALUVA UNIT

Share

Everyone would wish for a change. And now that change is arrived. Promote KSU save yourself.

08/08/2019

*തോൽവിയിൽ വിറളിപൂണ്ട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ SFI ശ്രമം...*

പ്രിയപ്പെട്ട വിദ്യാർത്ഥി സുഹൃത്തുക്കളെ,
നമ്മുടെ കോളേജിൽ നോമിനേഷനുകൾ കൂട്ടമായി തള്ളി പോയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ എസ്.എഫ്.ഐ നടത്തുന്ന ഗൂഢ ശ്രമം നിങ്ങൾ അറിഞ്ഞു കാണുമല്ലോ...

കോളേജിൽ തിരഞ്ഞെടുപ്പു നടക്കുന്ന 48 സീറ്റുകളിൽ 35 സീറ്റുകളിൽ നോമിനേഷൻ നൽകിയ എസ്എഫ്ഐയുടെ 28 നോമിനേഷനുകൾ അശ്രദ്ധ വന്നത് മൂലം തള്ളി പോവുകയായിരുന്നു...

ഇന്ന് രാവിലെ ഈ വിഷയത്തിന്മേൽ കോളേജ് അധികൃതർ ഇരു വിഭാഗത്തിലെയും പ്രതിനിധികളെ ചർച്ചയ്ക്ക് വിളിക്കുകയും പ്രസ്തുത ചർച്ചയിൽ വിട്ടു വീഴ്ചയ്ക്ക് തയ്യാറായ KSU പ്രവർത്തകരെ മർദിക്കുവാനും നോമിനേഷൻ പേപ്പറുകൾ വലിച്ച് കീറുവാനുമുള്ള ശ്രമങ്ങളാണ് പിന്നീട് അരങ്ങേറിയത്.പിന്നീട് പോലീസ് പരിരക്ഷയിലാണ് കെ എസ്‌ യു പ്രവർത്തകർ ക്യാമ്പസ് വിട്ടത് .

തിരഞ്ഞെടുപ്പ് വിഷയത്തിൽ തികച്ചും ജനാധിപത്യ രീതിയിൽ മുന്നോട്ടു പോയ KSU പ്രവർത്തകരെ ആക്രമിച്ച് തിരഞ്ഞെടുപ്പ് റദ്ദാക്കി കോളേജിലെ കലാലയ യൂണിയൻ പ്രവർത്തനങ്ങൾ 1 വർഷത്തേക്ക് തടസപ്പെടുത്തി വിദ്യാർഥികളുടെ ഒരു വർഷം പരിപാടികൾ എല്ലാം നശിപ്പിക്കാൻ ശ്രമിക്കുന്ന എസ്.എഫ്.ഐ ഗുണ്ടകളുടെ പ്രവർത്തിയെ ചെറുക്കുവാൻ *എല്ലാ വിദ്യാർത്ഥികളും ഒറ്റ കെട്ടായി നിൽക്കണമെന്ന് അഭ്യർത്ഥിക്കുന്നു ...*

- വിദ്യാർത്ഥി പക്ഷത്തോട് ഒപ്പം
എന്നും KSU

06/08/2019

മാറ്റത്തിനേകാം ഓരോ വോട്ടും

#നമ്മുടെ_BMCCA

Photos from KSU BMCCA ALUVA UNIT's post 05/08/2019

28/07/2019

പ്രിയരേ..,
കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ പരീക്ഷാ കുംഭകോണം കേരളയൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നു. പരീക്ഷകളുടെ രഹസ്യ സ്വഭാവത്തിന്റെ പ്രധാന ഘടകവും, അതീവ സുരക്ഷയോടെ കൈകാര്യം ചെയ്യേണ്ട യൂണിവേഴ്സിറ്റി പരീക്ഷകളുടെ ഉത്തര പേപ്പറുകൾ എസ്എഫ്ഐ ക്രിമിനലുകളുടെ വീട്ടിൽനിന്നും, ഓഫീസിൽ നിന്നും കണ്ടെടുക്കപ്പെട്ടിരിക്കുന്നു.. ലക്ഷോപലക്ഷം ചെറുപ്പക്കാർ ആശ്രയിക്കുന്ന പി.എസ്.സി പരീക്ഷാ റാങ്ക് ലിസ്റ്റിൽ യഥാക്രമം ഒന്ന്,രണ്ട്,ഇരുപത്തെട്ട് റാങ്കുകളിൽ പരീക്ഷ അട്ടിമറിച്ചുകൊണ്ട് ക്രിമിനലുകൾ കടന്നുകൂടുന്നു ... പി.എസ്.സിയുടെ വിശ്വാസ്യതയും സുതാര്യതയും ചോദ്യം ചെയ്യപ്പെടുന്നു... പ്രിയമുള്ളവരെ നാം ഏറ്റെടുത്ത സമരം കേരളത്തിലെ വിദ്യാർത്ഥികൾക്ക് വേണ്ടിയാണ്, ഉദ്യോഗാർഥികൾക്ക് വേണ്ടിയാണ്, പൊതു സമൂഹത്തിനു വേണ്ടിയാണ്.. ലക്ഷ്യത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് കക്ഷി-രാഷ്ട്രീയ ഭേദമന്യേ ഞങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്, സഹായങ്ങളുമായി കടന്നുവന്ന ഓരോരുത്തരോടുമുള്ള കടപ്പാട് ഹൃദയത്തിൽ സൂക്ഷിക്കുന്നു.. നീതിക്ക് വേണ്ടിയാണ് നാം തെരുവിലിറങ്ങിയത്.. സമരങ്ങളും, പ്രതിഷേധങ്ങളുമായി മുന്നോട്ടു പോയതും..അത് തുടരുകയാണ് കൂടെ ഉണ്ടാകണം...

യൂണിവേഴ്സിറ്റി പരീക്ഷ ക്രമക്കേടിലും, പി.എസ്.സി പരീക്ഷാ തട്ടിപ്പിലും സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിക്കുക...

14/07/2019

#സ്വാഗതം

14/07/2019

ഇത് നമ്മുടെ ഭാരതമാതാ കലാലയം , സ്വാതന്ത്ര്യവും ജനാധിപത്യവും സാഹോദര്യവും പുലരുന്ന കലാലയം .
ഇവിടെ നിങ്ങളുടെ കൂടെ ഞങ്ങളുണ്ട് സാഹോദര്യത്തിന്റെ ഇന്ദ്രനീലപ്പൊൻപതാക വാഹകർ ..

12/07/2019

"വിദ്യാർത്ഥി കൺസഷൻ ഔദാര്യമല്ല
അത് ഞങ്ങളുടെ അവകാശമാണ് "
1958ആലപ്പുഴ കുട്ടനാട് ബോട്ടുജെട്ടിയിൽ അന്നു നിലനിന്നിരുന്ന ഇടതുപക്ഷ സർക്കാർ വിദ്യാർഥികളുടെ യാത്രാ ബത്ത വർദ്ധിപ്പിച്ചതിനെതിരെ ബോട്ട് പിടിച്ചുകെട്ടി കെഎസ്‌യു നടത്തിയ സമരമാണ് ഒരണസമരം. ഈ സമരത്തിലൂടെ സ്വതന്ത്രാനന്തര ഇന്ത്യയിലെ വിദ്യാർത്ഥികൾക്ക് കൺസഷൻ സംവിധാനം ലഭിച്ചു തുടങ്ങിട്ട് 61 വർഷം തികയുന്നു.

01/07/2019

അഭിമന്യുവിന്റെ കൊലയാളികൾ എവിടെ???

എറണാകുളം നഗര മദ്ധ്യേ സ്ഥിതി ചെയ്യുന്ന
മഹാരാജാസ് കോളേജിലെ
അഭിമന്യു എന്ന വിദ്യാർത്ഥി കൊലചെയ്യപ്പെട്ടു ഒരു വർഷം തികയുകയാണ്. കൂട്ടത്തിൽ ഒരുവനെ കൊലചെയ്ത പ്രതികൾ എവിടെ എന്ന് സർക്കാരിനോട് ചോദിക്കാൻ നട്ടെല് ഇല്ലാത്ത SFIക്ക് വേണ്ടി KSU ചോദിക്കുക ആണ്:

പ്രതികൾ എവിടെ സർക്കാരേ???

പ്രതികളെ ഇരുട്ടിൽ തപ്പുന്ന പിണറായി ആഭ്യന്തര വകുപ്പ് ഒഴിയുക.

അനധികൃതമായി മഹാരാജാസ് കോളേജിൽ നിർമിച്ച എസ്‌ എഫ് ഐ രക്തസാക്ഷി മണ്ഡപം പൊളിച്ചു മാറ്റുക...

#വേണ്ടത് പ്രതിമയല്ല പ്രതികളാണ്

എല്ലാ വിദ്യാർത്ഥി സുഹൃത്തുക്കളും കൃത്യം 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിൽ എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുകയാണ്.

അലോഷ്യസ് സേവ്യർ
KSU ജില്ലാ പ്രസിഡന്റ്

28/06/2019

*സഖാക്കൾക് കെ എസ്‌ യു ബി എം സി സിയുടെ ഒരോർമ്മപ്പെടുത്തൽ*


#അഭിമന്യുവും ഒരു വിദ്യാർത്ഥിയായിരുന്നു

നിങ്ങൾ ഉറങ്ങുകയാണോ സഗാക്കളെ

ഇന്ന് കേരളം അങ്ങോളം ഇങ്ങോളം നിങ്ങൾ വോട്ട് പിടിക്കാൻ ഉപയോഗിക്കുന്ന കേവലം ഉപകരണം മാത്രമായി അഭിമന്യു മാറിയിരിക്കുന്നു .
എല്ലാ കലാലയങ്ങളിലും ഇലക്ഷന് കാലത്‌ അഭിമന്യുവിനെ സ്മരിക്കുന്ന സഖാക്കൾ എന്തുകൊണ്ട് എറണാകുളത്തിന്റെ ഹൃദയഭാഗത്ത് നടന്ന ഈ കൊലപാതകത്തിന്റെ പ്രതികളെ പിടിക്കാൻ സമരം ചെയ്യുന്നില്ല .ഇരട്ടച്ചങ്കൻ സഖാവ് പിണറായിവിജയൻ നേതൃത്വം നൽകുന്ന ഗവൺമെന്റിന് സ്വന്തം പാർട്ടിയുടെ പ്രവർത്തകന്റെ കൊലപാതകം തന്നെ അന്വേഷിക്കാൻ കഴിവില്ല .
കോടിക്കണക്കിന് രൂപ പിരിച്ച നിങ്ങൾ ബാക്കി പണം പാർട്ടി ഫണ്ട് ആക്കിമാറ്റി .

പിരിവും കഴിഞ്ഞു പടം പിടിത്തവും കഴിഞ്ഞു പ്രതികളെ മാത്രം പിടിച്ചില്ല .

ഇനിയും കലാലയങ്ങളിൽ നിങ്ങളുടെ അക്രമരാഷ്ട്രീയം ചർച്ച ചെയ്യപ്പെടുമ്പോൾ പിടിച്ചുനിൽക്കാൻ നിങ്ങൾക്ക് അഭിമന്യുവിനെ ഉപയോഗപ്പെടുത്താം ..
കുറച്ചെങ്കിലും മനുഷ്യത്വവും ആർജ്ജവവും ബാക്കിയുണ്ടെങ്കിൽ ശബ്ദമുയർത്തൂ സഖാവേ നമ്മുടെ സഹപാഠിക്കായി

27/06/2019

സജിത്ത് ലാൽ വീണ്ടുമൊരു ജൂൺ 27 കടന്നു വരുന്നു .ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനത്തെനെഞ്ചോട് ചേർത്ത യുവ നേതാവ് , ആർക്കും കണ്ണടച്ച് വിശ്വസിക്കാവുന്ന ആത്മസുഹൃത്ത്, പാവങ്ങളുടെ പ്രശ്നങ്ങൾക്കുംപ്രതിവിധിയ്ക്കും മധ്യേ സദാ ഒരു പാലമായ് നിന്നവൻ, വളരെ ചെറുപ്രായത്തിൽ തന്നെ കേരളം മുഴുവൻ ശ്രദ്ധാകേന്ദ്രമായി തീർന്ന പൊതുപ്രവർത്തകൻ,കേരള വിദ്യാർത്ഥിയൂണിയന്റെ താലൂക്ക് പ്രസിഡണ്ടും ജില്ലാ ഉപാദ്യക്ഷനും തുടർച്ചയായ രണ്ടുവട്ടം കാലികറ്റ് യൂണിവേർസ്സിറ്റിയൂണിയൻ കവുൺസിലറും ഒക്കെയായ കെ.പി.സജിത്ത് ലാൽ നമ്മെ വിട്ട് പിരിഞ്ഞിട്ട് 24 വർഷം തികയുകയാണ്1995 ജൂൺ 26 ആം തീയ്യതി തിങ്കളാഴ്ച പയ്യന്നൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം ശ്രിഷ്ടിച്ച ഗുണ്ടകൾ നാടിനെയുംനാട്ടുകാരെയും ഏറെസ്നേഹിച്ച സജിത്തിന്റെ ശരീരത്തിലേക്ക് കൈബോംബുകൾ വലിച്ചെറിഞ്ഞ് ജീവൻ കവർന്നെടുത്തപ്പോൾ മഴയത്തും ജ്വലിച്ച് നിന്ന സൂര്യൻ വരാൻ പോകുന്ന കൊടും ദുരന്തത്തിന് സാക്ഷിനിൽക്കാതെഅറബിക്കടലിന്റെ ആഴങ്ങളിലേക്ക് താഴ്ന്നിറങ്ങി ഏതാനും നാഴിക താണ്ടിയതേ ഉള്ളൂ . മതേതരത്വത്തിനു വേണ്ടി വെടിയുണ്ടകൾ ഏറ്റുവാങ്ങി മരിച്ചു വീണ ലോകാരാധ്യനായ മഹാത്മജിയുടെ നാമധേയത്തിൽ പയ്യന്നൂരിൽ സ്ഥിതിചെയ്യുന്നകോൺഗ്രസ്സ് പ്രവർത്തനകാര്യാലയത്തിന് ഏറെ അകലെയല്ലാതെ പ്രാണനുവേണ്ടിപിടയുന്ന പ്രിയ സഹപ്രവർത്തകന്റെദീനരോദനം കണ്ടുനിൽക്കാൻ കഴിയാതെ പ്രപഞ്ചം പോലും മഴനൂലുകൾകൊണ്ട് കണ്ണുനീർ തീർത്തു .എന്തിനുവേണ്ടിയായിരുന്നു കേവലം 22 വയസ്സ് മാത്രം പ്രായമുള്ള ചുറുചുറുക്കുള്ളഒരു ചെറുപ്പക്കാരനെ ഇല്ലാതാക്കിയത് ? എന്ന ചോദ്യം ഇന്നും ഉത്തരം കിട്ടാത്തരാഷ്ട്രീയ സമസ്യയായി കേരളത്തിന്റെ സാമൂഹിക സാംസ് കാരിക രംഗത്ത് മാറ്റ്വൊലികൊള്ളുന്നു.രാമപുരത്ത് കൃഷ്ണൻ എന്ന ആർ.കൃഷ്ണന്റെയുംകെ.പി.ശാരദയുടെയും മൂന്ന് മക്കളിൽ ഇളയവനായ് കണ്ണൂർ ജില്ലയിലെ വിളയാങ്കോട് എന്ന സ്ഥലത്താണ് സജിത്ത് ജനിക്കുന്നത്.ചുമരുകളിൽ തൂക്കിയിട്ടിരിക്കുന്ന ഇന്ത്യൻ ദേശീയ നേതാക്കളുടെ ഛായാപടങ്ങൾ കണികണ്ടുണരുന്ന ബാല്യം വളരെ ചെറുപ്പത്തിൽ തന്നെ ഇന്ത്യയോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനോടുംഅടങ്ങാത്ത സ്നേഹം ഉള്ളിലുണർത്തി . അതേകാരണം കൊണ്ട് തന്നെ പാവപ്പെട്ട ഡ്രൈവർ തൊഴിലാളിയും ഭാര്യയും മൂന്ന് കുട്ടികളുമടങ്ങുന്ന കുടുംബം കണ്ണൂർ ജില്ലയിൽ പാർട്ടി ഗ്രാമങ്ങൾ പടുത്തയർത്താൻ കരുക്കൾമെനയുന്ന സി.പി.എം.പ്രാദേശിക ചെന്നായ്ക്കളുടെ കണ്ണിലെ കരടായ് മാറി .പിലാത്തറ വിളയാങ്കോട്ഗവ : യു.പി സ് കൂളിൽ പ്രാധമിക വിദ്യാഭ്യാസം തുടങ്ങിയ കുരുന്ന് ബാലന് ഒരിക്കലും മറ്റ് കുട്ടികളെ പോലെ വിദ്യാഭ്യാസം പൂർത്തികരിക്കാൻകഴിഞ്ഞില്ല . സ് കൂൾ വിട്ട് തിരിച്ച് വീട്ടിൽ ചെല്ലുമ്പോൾ തന്റെ അച്ഛനെ ആരെങ്കിലും മർദ്ദിച്ചിരിക്കുമൊ ? മുറിവേൽപ്പിച്ചിരിക്കുമൊ ? എന്ന ചിന്ത സദാസമയവും ആ വിദ്യാർത്ഥിയെ അലട്ടികൊണ്ടേ ഇരുന്നു .ഇന്ത്യൻ ദേശീയതയുടെയും സ്വാശ്രയത്വത്തിന്റെയും പ്രതീകമായി ഖാദി വസ്ത്രമണിയുന്ന തന്റെ അച്ഛന്റെ നേർക്ക് ഏത് നിമിഷവും ഹിംസമൃഗത്തെപോലെചാടിവീഴുന്ന കമ്മ്യൂണിസ്റ്റ്‌ കാപാലികരെ സ്വപ്നം കണ്ട് ഞെട്ടി ഉണരുന്ന രാവുകൾ അവന്റെ ഉറക്കമില്ലാതാക്കി.പിന്നീട് പലപ്പോഴും ആശുപത്രികളിൽ നിന്ന് ആശുപത്രികളിലേക്ക് അച്ഛന് കൂട്ടായ് കൊച്ചു സജിത്തിനും ജേഷ്ഠൻ അജിത്തിനും ഓടേണ്ടിവന്നിട്ടുണ്ട്. അപ്പോഴൊക്കെ പൊതുപ്രവർത്തനം ഒരു കുറ്റമാണൊ ?ജനസേവനം ഒരു കുറ്റമാണൊ ? കോൺഗ്രസ്സ് ആകുന്നത് ഒരു കുറ്റമാണൊ ? എങ്കിൽ ആ കുറ്റം ഞങ്ങൾ ചെയ്യുക തന്നെ ചെയ്യും എന്ന ചിന്ത സജിത്തിന്റെ മനസ്സിൽ ശിലാഫലകം പോലെ ഉറച്ച് വന്നു.പറക്കമുറ്റാത്ത മൂന്ന് കുട്ടികളുമായി കണ്ണൂർ ജില്ലയുടെ വിവിധഭാഗങ്ങളിൽ മാറിമാറി താമസിക്കേണ്ടിവന്ന കൃഷ്ണേട്ടന് മകൻ സജിത്തിനെന്ന പോലെ ജീവിതം സംഘർഷ ഭരിതവും ഏറെ വെല്ലുവിളികൾ നിറഞ്ഞതു മായിരുന്നു .അപ്പൊഴൊന്നും ആയുധങ്ങൾക്കുമുൻപിൽ ആത്മധൈര്യം കൈവിടാൻ ആ അച്ഛൻ തന്റെ മക്കളെ ശീലിപ്പിച്ചിരുന്നില്ല .പയ്യന്നൂർ ഗവ : ബോയ്സ് ഹൈസ്കൂൾ ഉൾപ്പെടെ വിവിധ സ്കൂളുകളിലും മാടായികോളേജിലുംവിദ്യാഭ്യാസം നേടിയ സജിത്ത്ലാൽ മറ്റ് കുട്ടികളെ പോലെ വർണ്ണവസ്ത്രങ്ങളിട്ട് വിലസാനല്ല ആഗ്രഹിച്ചത് പകരം വളരെ ചെറുപ്രായത്തിൽ തന്നെ ഖാദി തന്റെ ഇഷ്ട വസ്ത്രമായി സ്വീകരിച്ചു . ആഴത്തിലുള്ള ആത്മബന്ധങ്ങൾക്കും സവുഹൃദങ്ങൾക്കുംകീഴ്പ്പെടുത്താൻകഴിയാത്ത ഒരു ആയുധവുമില്ല എന്ന തത്വശാസ്ത്രം തന്റെ ജീവിതാന്ത്യംവരെ മുറുകെ പിടിച്ചു .സവുമ്യമായ പെരുമാറ്റവും യാതൊരു ലാഭേച്ഛയുമില്ലാതെആരെയും സഹായിക്കാൻ കഴിയുന്ന വിശാലമായമനസ്സുംവിദ്യാഭ്യസകാലത്ത് തന്നെ ആകാശം മുട്ടെ വളരുന്ന വലീയ ആൽമരം പോലെ കേരളം മുഴുവൻ അറിയുന്ന വിദ്യാർത്ഥിനേതാവായി സജിത്തിനെ വളർത്തി . എതിർ ചേരിക്കാരെ എന്നും അസൂയപ്പെടുത്തുന്ന രാഷ്ട്രീയ വളർച്ചയിൽ സ്വന്തം അസ്ഥിത്വം പോലും ഒലിച്ച് പോകുമൊ എന്ന് ഭയപ്പെട്ട സി.പി.എം രാഷ്ട്രീയനേതൃത്വം വളരെ ചെറുപ്രായത്തിൽ തന്നെ ആ മീശമുളയ്ക്കാത്തകൃശഗാത്രനായ വിദ്യാർത്ഥിനേതാവിനെ ഇല്ലാതാക്കുന്ന നിരന്തര ശ്രമങ്ങൾക്ക് കാരണമായി.കേരള വിദ്യാർത്ഥിയൂണിയൻ സ് കൂൾ കോളേജ് തലത്തിൽ രാഷ്ട്രീയ വിജയം കൊയ്യുമ്പോൾ ആ വിജയത്തിനെല്ലാംഅകമ്പടിയായി സജിത്ത് ലാലിനെ ആയുധങ്ങൾ കൊണ്ട് ക്രൂരമായി മുറിവേൽപ്പിക്കുക എന്നുള്ളത് നരാധമൻ ന്മരായ സി.പി.എം ഗുണ്ടകളുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിതീർന്നു .കേരള വിദ്യാർത്ഥിയൂണിയന്റെ തളിപ്പറമ്പ് താലൂക്ക് പ്രസിഡണ്ട് എന്നുള്ള നിലയിൽ തളിപ്പറമ്പ് താലൂക്ക് ഉൾപ്പെട്ട സ് കൂളുകളിലും കോളേജുകളിലും യൂണിയൻ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു എന്ന വിദ്യാർത്ഥിപ്രസ്ഥാനം ഓരോവർഷവും തുടരെതുടരെയായി വിജയമുറപ്പിച്ചപ്പോൾ ഇങ്ങനെയുള്ളൊരു വിദ്യാർത്ഥി നേതാവിനെ കൊല്ലുകഎന്നുള്ള കിരാതമായ തീരുമാനത്തിലേക്ക് കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനം എത്തിച്ചേരുകയായിരുന്നു.എന്നിരുന്നാലും കാസർ ഗോഡ് മുതൽ തിരുവനന്തപുരം വരെ അതിവിപുലമായ സുഹൃദ് ബന്ധത്തിന് ഉടമായ സജിത്തിനെ ഇല്ലാതാക്കുക എന്നുള്ളത് ആർക്കും എളുപ്പമായിരുന്നില്ല മാത്രമല്ല അത്തരം ഒരു ഹീനകൃത്യം ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ പ്രത്യാഖാദത്തെ വളരെക്കാലം സി.പി.എം ഭയപ്പെട്ടു എന്ന് വേണം കരുതാൻ .താന്നോട് സംസാരിക്കുന്നവരെ എല്ലാം തന്റെ ഹൃദയത്തോട് ചേർത്ത് നിർത്തിയ സജിത്ത്, മുതിർന്നവരോട് സംസാരിക്കുമ്പോൾമുണ്ട് മടക്കികുത്തിയാൽതാൻ ഒരു വിനയമില്ലാത്തവൻആണെന്ന് ധരിക്കുമോ എന്ന് കരുതി ഒരിക്കലും ആരുടെ മുന്നിലും മുണ്ട് മടക്കിക്കുത്തിയിട്ടില്ല എന്നതാണ് സത്യം . ആരെയും തന്നിലേക്കടുപ്പിക്കുന്ന സംഘടനാപാടവം സഹപ്രവർത്തകന്റെവേദനയിൽ കൂടെ വേദനിക്കാൻ കഴിയുന്നമനസ്സ് ഇതൊക്കെ കണ്ണൂർ ജില്ലയിലെ (വിശിഷ്യാപയ്യന്നൂരിലെ ) യൂത്ത് കോൺഗ്രസ്സ് കെ.എസ്. യു പ്രവർത്തകരിൽ വർദ്ധിച്ച സുരക്ഷിതത്വ ഭോധം വളർത്തി .പയ്യന്നൂർ ഗവൺമന്റ് ആശുപത്രി കേന്ദ്രീകരിച്ച്‌ പാവപ്പെട്ടരോഗികൾക്ക് മരുന്നും ഭക്ഷണവും നൽകുകയുംഅവരെ സാമ്പത്തികമായി സഹായിക്കുകയും ചെയ്ത് എതിരാളികളുടെ പോലും ആദരവ് നേടിയ സജിത്തിനെ ഇല്ലാതാക്കിയേ തീരൂ എന്ന് തീരുമാനിച്ചുറച്ച കണ്ണൂർ ജില്ലാ സി.പി.എം നേതൃത്വം സജിത്ത് ലാൽ വധത്തിനു വേണ്ടി ഒരു മാസ്റ്റർ പ്ലാൻ തന്നെ തയ്യാറാക്കി എന്ന് ആ രക്ത സാക്ഷിയുടെ ജീവിതത്തെ വിശകലനം ചെയ്യുന്ന ഏതൊരു രാഷ്ട്രീയ നിരീക്ഷകനും നിഷ് പ്രയാസം കണ്ടെത്താൻ സാധിക്കും.നമ്മുടെ പ്രിയ നേതാവിനെതിരെ പാർട്ടിപത്രത്തിൽ നിരന്തരം വാർത്തകളെഴുതുകയും പാർട്ടിക്ലാസുകളിലും കവല പ്രസംഗങ്ങളിലും സജിത്തിനെ ഒരു കൊടും കുറ്റവാളിയായി ചിത്രീകരിക്കുകയും ചെയ്തു.നിസ്സാരമായ വഴിതർക്കത്തിൽ പോലും സജിത്തെന്ന നാമം എഴുതിചേർത്തുസുഗമമായി പൊതുപ്രവർത്തനവും രാഷ്ട്രീയ പ്രവർത്തനവും നടത്താൻ കഴിയാത്തവിധം മിക്ക ദിവസങ്ങളിലും മണിക്കുറുകളോളം കോടതിവരാന്തയിൽ തളച്ചിടപ്പെട്ട സജിത്തിന്റെ സുഹൃത്ത് ക്യാമ്പുകളിലേക്ക് ചതിയൻ ന്മാരും ഒറ്റുകാരുമായ ബ്രൂട്ടസുകൾ ആത്മമിത്രമെന്ന വ്യാജേന നുഴഞ്ഞുകയറി .പാർട്ടിഗ്രാമങ്ങളിലെ രഹസ്യ കേന്ദ്രങ്ങളിൽ നിർമ്മിച്ചെടുത്ത ഉഗ്രശേഷിയുള്ള ആയുധങ്ങൾ അരയിൽ തിരുകി വാടക കൊലയാളികൾ സജിത്തിന്റെ സഞ്ചാര പഥങ്ങളിൽ പതിയിരുന്നു .ചെഞ്ചായം പൂശിയ ചുമരുകൾക്കിടയിൽമദ്യക്കുപ്പികൾ പരസ്പരം കൂട്ടിമുട്ടിച്ച് ചിയേസ് പറഞ്ഞു വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമെന്നപോലെ നാടിനും നാട്ടുകാർക്കും പ്രിയങ്കരനായ പാർട്ടിയുടെ ഊർജ്ജസ്വലനായ നേതാവിന്റെ ജീവിതം അപകടത്തിലാവുമോ എന്ന് ഭയപ്പെട്ട കോൺഗ്രസ്സ് നേതൃത്വം വളരെ നിർബന്ധത്തോടുകൂടിയാണ് സജിത്തിനെയും കുടുമ്പത്തേയും പയ്യന്നൂരിൽ നിന്നും മാറ്റി താമസിപ്പിച്ചത്.പക്ഷെ ഈ ഒരു പറിച്ച് നടൽ സജിത്തെന്ന നേതാവിനെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിനപ്പുറമായിരുന്നു. താൻ ജീവനുതുല്ല്യം സ്നേഹിക്കുന്ന തന്റെ നാട്ടുകാരെയും സഹപ്രവർത്തകരെയും കാണാതിരിക്കുക അത് ഒരിക്കലും ആനേതാവ് അംഗീകരിച്ചില്ല ."മരണം ഒരിക്കലേ വരൂ അത് എപ്പൊഴായാലും ഉണ്ടാവുകതന്നെചെയ്യും അത് പാർട്ടിക്ക് വേണ്ടിയാകുന്നെങ്കിൽ എനിയ്ക്ക് അതിൽപ്പരം സന്തോഷം മറ്റൊന്നില്ല". സജിത്തിന്റെ വാക്കുകൾ അറം പറ്റി എന്നാണൊ ഇവിടെ കുറിക്കേണ്ടത് ? താൻ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനത്തിനു വേണ്ടി മരണത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച ധീരനായ പൊതുപ്രവർത്തകനാണ് കെ.പി.സജിത്ത് ലാൽ . ആ വിപ്ലവകാരിയുടെ ഭവുതീകശരീരം മാത്രമേ കണ്ണൂർജ്ജില്ലയിലെ കൊലപാതകരാഷ്ട്രീയത്തിന് ഇല്ലാതാക്കാൻ കഴിഞ്ഞുള്ളൂ . സജിത്ത്ലാൽ യുഗയുഗാന്തരങ്ങളിലൂടെ ഇവിടെ ജീവിക്കും അതൊരു ആദർശ്ശമാണ് അതൊരു പ്രവർത്തന ശൈലിയാണ് അത് ആത്മാർത്ഥത നിറഞ്ഞ സ്നേഹമാണ് .മനസ്സിൽ ഓർമ്മകൾ തളം കെട്ടുമ്പോൾ ഹൃദയം വേദനകൾ കൊണ്ട് കനം വെയ്ക്കുന്നു . തൊണ്ട ഇടറുന്നു. എന്നിരുന്നാലും പ്രിയ സഹപ്രവർത്തകരെ നമ്മുടെ ശബ് ദം നേർത്തതാകാൻ പാടില്ല . ഇരുപത് വർഷക്കാലമായ് നമ്മൾ വിളിച്ചുകൊണ്ടിരിക്കുന്ന മുദ്രാവാക്യം വളരെഉച്ചത്തിൽ വിളിക്കാൻ സമയമായ്പയ്യന്നൂരിന് തെരുവീധികളിൽപിടഞ്ഞ് വീണ് മരിക്കുമ്പോഴുംഅയ്യോ എന്ന് വിളിക്കാതെഅമ്മേ എന്ന് വിളിക്കാതെനാഷണൽ കോൺഗ്രസ്സ് എന്ന് വിളിച്ച സജിത്ത് ലാലെ നേതാവെഇല്ല നിങ്ങൾ മരിച്ചിട്ടില്ലജീവിക്കുന്നു ഞങ്ങളിലൂടെ......

Want your business to be the top-listed Government Service in Bangalore?

Click here to claim your Sponsored Listing.

Location

Category

Website

Address


#666 10TH CROSS 3RD MAIN, AUSTIN TOWN, BANGALORE
Bangalore
560047