സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന് ഇന്ന് 125 വയസ്സ്
BODHI
The seed of BODHI sprouted in our thought by seeing Kerala floods and allied situations.
27/08/2018
കുറച്ചു പ്രളയകാല ചിന്തകള്‍...
ഓഗസ്റ്റ് ഒന്നാം തീയതിയാണ് സുഹൃത്തും കടുത്ത കമ്മ്യൂണിസ്റ്റുകാരനുമായ അനീഷ് ഷംസുദീന്റെ (Anish Shamsudhin) പോസ്റ്റ് വരുന്നത്. ഇടുക്കിയും ഇടമലയാറും നിറഞ്ഞുകൊണ്ടിരിക്കുന്നു..ഇത് രണ്ടും ഒരുമിച്ചു തുറന്നാല്‍ വന്‍ പ്രളയമാകും സംഭവിക്കാന്‍ പോകുന്നത് .അതുകൊണ്ട് ഇവ കുറേശ്ശെ തുറന്നുവിട്ടു ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം എന്നതായിരുന്നു അതിന്‍റെ ചുരുക്കം...
ഒമ്പതാം തീയതി വീണ്ടും അനീഷിന്‍റെ പോസ്റ്റ്.ചരിത്രത്തിലാദ്യമായി ഇടമലയാറും ഇടുക്കിയും ഒന്നിച്ചു തുറന്നു..അടിപൊളി..രണ്ടു ഡാമുകളും ഒന്നിച്ചു നിറഞ്ഞപ്പോള്‍ ഏതങ്കിലും ഒന്ന്‍ നേരത്തെ തുറക്കെണ്ടാതായിരുന്നു...
ഇത് അനീഷ് മാത്രം പങ്കുവെച്ച ആശങ്കയല്ല..ഏപ്രില്‍ മുതല്‍ തന്നെ കേരളത്തില്‍ നല്ല മഴയുണ്ട്. ഇടവപ്പാതി കനത്തതാകും, സാധാരണയില്‍ കവിഞ്ഞ മഴയുണ്ടാകും എന്ന കാലാവസ്ഥ പ്രവചനങ്ങളും ഉണ്ടായിരുന്നു...ജൂലായ് അവസാനത്തോടെ ഇടുക്കിയും , ഇടമലയാറും, ലോവര്‍ പെരിയാറും ,ശബരിഗിരിയും ,കക്കിയും, പീച്ചിയും ,മലമ്പുഴയുമെല്ലാം ജലനിരപ്പ് തൊണ്ണൂറു ശതമാനം പിന്നിട്ടു. ചുരുക്കത്തില്‍ ആ സമയം മുതല്‍ കിഴക്കന്‍ മലനിരകളിലെ ഈ ജലബോംബുകളുടെ ഭീഷണിയില്‍ ആയിരുന്നു കേരളവും മൂന്നരക്കോടി ജനങ്ങളും.അപ്പോള്‍ ചെറുതോണിയില്‍ തമ്പടിച്ച മാധ്യമപ്രവർത്തകരോട് മന്ത്രി മണി പറഞ്ഞത് നിങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാന്‍ വേണ്ടി ഡാം തുറക്കാന്‍ കഴിയില്ല എന്നാണു...മണിയുടെ ഒപ്പം നിന്ന ചീഫ് എഞ്ചിനീയര്‍ പറഞ്ഞത് ,ഡാം തുറന്നാല്‍ മണിക്കൂറില്‍ പത്തുലക്ഷം രൂപയുടെ ജനറേഷന്‍ ലോസ്സ് ഉണ്ടാകുമെന്നാണ്...
ഡാം തുറക്കുമ്പോള്‍ ഇരുപത്തിനാല് മണിക്കൂര്‍ മുന്നറിയിപ്പ് കൊടുക്കും, ജനങ്ങളെ ഒഴിപ്പിക്കും എന്നെല്ലാം പറഞ്ഞവര്‍ തന്നെ ഒന്‍പതാം തീയതി രാവിലെ പത്തരക്ക് പറയുന്നു ,രണ്ടു മണിക്കൂറിനുള്ളില്‍ ട്രയല്‍ റൺ തുടങ്ങാന്‍ പോകുന്നു എന്ന് ..കൃത്യം പന്ത്രണ്ടരക്ക് ആദ്യഷട്ടര്‍ തുറന്നു...മണിക്കൂറുകള്‍ക്കകം വീണ്ടും രണ്ടണ്ണം ...പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ മുഴുവനും...അപ്പോഴേക്കും ഇടമലയാര്‍ ,ലോവര്‍ പെരിയാര്‍ ഷട്ടറുകളും തുറന്നു...നാലഞ്ച് മണിക്കൂറിനുള്ളില്‍ ഈ വെള്ളമെല്ലാം ആലുവയിലെത്തി..വിമാനത്താവളമടക്കം എല്ലാം പ്രളയജലം വിഴുങ്ങി...
മാധ്യമങ്ങളും ക്യാമറകളും ചെറുതോണിയില്‍ വട്ടമിട്ടു കറങ്ങിയപ്പോള്‍ പമ്പാനദിയിലെ ശബരിഗിരിയും കക്കിയുമൊക്കെ നിറഞ്ഞുകവിയാന്‍ തയ്യാറെടുക്കുകയായിരുന്നു..അവ മാത്രമല്ല കേരളത്തിലെ 39 ഡാമുകളും പത്താം തീയതിയോടെ സംഭാരണശേഷിയുടെ പരമാവധിയില്‍ എത്തിക്കഴിഞ്ഞിരുന്നു..
അറുനൂറു കിലോമീറ്റര്‍ നീളവും ശരാശരി എഴുപത് കിലോമീറ്റര്‍ വീതിയുമുള്ള കേരളത്തില്‍ നാൽപ്പത്തിനാല് നദികള്‍. അതില്‍ 39 മേജര്‍ ഡാമുകള്‍, ചെറിയ ഡാമുകള്‍ അടക്കം ആകെ 85 ഡാമുകള്‍ ...അതായത് ശരാശരി ഏഴു കിലോമീറ്ററിന് ഒരു ഡാം...ഇത്ര ചെറിയ ഒരു പ്രദേശത്ത് ഇത്രയധികം ഡാമുകള്‍ ഉള്ള ഒരു സ്ഥലം ലോകത്തില്‍ തന്നെ അപൂര്‍വ്വമാണ്.
ഇടവപ്പാതി, തുലാവര്‍ഷം എന്നിങ്ങനെ കൃത്യമായി മണ്‍സൂണ്‍ പെയ്യുന്ന കേരളം..ഓരോ മണ്‍സൂണിലും പെയ്യുന്ന ശരാശരി മഴ കൃത്യമായി അറിയാവുന്ന സംവിധാനം...എത്ര മഴ പെയ്യുന്നു, അപ്പോള്‍ എത്ര വെള്ളം ഉണ്ടാകും, എത്ര വെള്ളം ഒഴുകിയെത്തും, ഡാം തുറക്കേണ്ടി വരുമോ, തുറന്നാല്‍ എപ്പോള്‍ എങ്ങിനെ, ഇത്ര വെള്ളം ഒഴുക്കിയാല്‍ എവിടെയൊക്കെ എത്ര വെള്ളം ഉയരും, അപ്പോള്‍ എന്തൊക്കെ നടപടികള്‍ മുന്‍കൂറായി എടുക്കണം ...ഇതെല്ലാം ഇവിടെ ഉണ്ടാകേണ്ടതല്ലേ..വാട്ടര്‍ ലെവല്‍ മാനെജ്മെന്റ് എന്നത് പുസ്തകത്തില്‍ ഉറങ്ങാനുള്ള സാധനമല്ല...
അവിടെയാണ് ഈ സര്‍ക്കാര്‍ പൊറുക്കാനാവാത്ത തെറ്റുചെയ്തത്..അസമയത്ത് ശബരിഗിരി തുറന്നു..അവര്‍ക്കറിയാം, ആ പെരുവെള്ളപ്പാച്ചില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് റാന്നിയില്‍ എത്തുമെന്ന്..അവരത് ജനങ്ങളെ അറിയിച്ചോ..ഒരു വാഹനത്തില്‍ അനൌണ്‍സ് ചെയ്യുകയെങ്കിലും ചെയ്തോ..പോട്ടെ അവിടുത്തെ എംഎല്‍എ രാജു അബ്രഹാമിനെ എങ്കിലും അറിയിച്ചോ...നട്ടപ്പാതിരക്ക് വീട്ടുകാരെ തട്ടിയുണര്‍ത്തിയത് വീടുകളില്‍ പാഞ്ഞുകയറിയ മലവേള്ളതിന്റെ തണുപ്പാണ്...ആ വെള്ളം അടുത്ത മൂന്നുമനിക്കൂരില്‍ ആറന്മുളയേയും, പിന്നീടുള്ള രണ്ടു മണിക്കൂറില്‍ ചെങ്ങന്നൂരിനെയും വിഴുങ്ങുമ്പോഴും എം.എല്‍.എ മാരായ വീണ ജോര്‍ജോ ,സജി ചെറിയാനോ നേരത്തെ മുന്നറിയിപ്പ് കിട്ടിയിരുന്നില്ല... കൊച്ചുവെളുപ്പാൻ കാലത്ത് ബാണാസുരസാഗർ തുറന്ന് വിട്ടത് കളക്ടർ പോലുമറിഞ്ഞില്ല...
ഡാം തുറന്ന്‍ ആറുമണിക്കൂര്‍ ഉണ്ടായിരുന്ന നിര്‍ണ്ണായക സമയം പോലും പാവം ജനങ്ങള്‍ക്ക് നല്‍കിയില്ല...ഇതിനെന്താണ് പറയേണ്ടത്..
എന്‍റെ അടുത്ത സുഹൃത്തും മുതിർന്ന ജേർണ്ണലിസ്റ്റുമായ രാജേഷ് പിള്ള (Rajesh Pillai ) ഈ ദുരന്തത്തില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപെട്ടത്. ചെങ്ങന്നൂര്‍ കോഴിപ്പാലത്തുള്ള വീടിന്‍റെ രണ്ടാം നിലയിലേക്ക് വെള്ളം കയറിത്തുടങ്ങിയപ്പോള്‍ അദ്ദേഹം ഭ്രാന്തെടുത്ത് എല്ലാവരെയും വിളിക്കുകയായിരുന്നു..അപ്പോള്‍ ആണറിയുന്നത് , ചെങ്ങന്നൂരെയോ ആറന്മുളയിലെയോ ഫയര്‍ സ്റ്റെഷനോ പോലീസ് സ്റ്റേഷനോ ഒരു ബോട്ടോ ഡ്രൈവറോ ഇല്ല എന്നത്...ആറന്മുളയില്‍ വെള്ളം കയറിയാല്‍ ആദ്യം മുങ്ങുന്നത് അവിടുത്തെ പോലീസ് സ്റ്റേഷന്‍ ആണ്...അദ്ദേഹം വിളിക്കുമ്പോള്‍ എഴുപോലീസുകാര്‍ ടെറസില്‍ കയറി നില്‍ക്കുകയാണ്...
സാധാരണയില്‍ കവിഞ്ഞ മഴ കാരണം നിറഞ്ഞു കിടന്ന പുഴകളിലെക്ക് ഡാമുകളിലെ വെള്ളം കൂടി വന്നതാണല്ലോ ഈ മഹാപ്രളയത്തിന്റെ കാരണം ..പമ്പയിലേക്ക് ഒഴുകിച്ചേരുന്ന അച്ചന്‍കോവിലാറിലെ വെള്ളം പമ്പയിലെ ജലനിരപ്പുയര്‍ന്നത് കാരണം അവിടേക്ക് ഒഴുകിയില്ല...പകരം, കോന്നിയും പന്തളവുമെല്ലാം നക്കിയെടുത്ത് പാഞ്ഞു...അപ്പോഴാണ് മുഖ്യമന്ത്രി ചോദിക്കുന്നത് , അച്ചന്‍കോവിലില്‍ ഡാമില്ലല്ലോ അവിടെങ്ങനാ വെള്ളം പൊങ്ങിയത് എന്ന്...സ്വന്തം സംസ്ഥാനത്തിന്‍റെ ഭൂപ്രകൃതിയെപ്പറ്റിയുള്ള ഒരു മുഖ്യമന്ത്രിയുടെ അറിവാണ് ഇവിടെ കാണുന്നത്.
2013 ല്‍ ഹിമാലയന്‍ നിരകളില്‍ പ്രകൃത്യാ രൂപപ്പെട്ട ഒരു കൂറ്റന്‍ മഞ്ഞുതടാകം പെരുമഴയില്‍ പൊട്ടിയോലിച്ച പ്രലയജലമാണ് ഉത്തരഖണ്ടിനെ ചവച്ചു തുപ്പിയത്. അതുപോലുള്ള എണ്‍പത് മനുഷ്യനിര്‍മ്മിത ജലബോംബുകളാനു പശ്ചിമഘട്ടനിരകളില്‍ നാം ഉണ്ടാക്കിവെച്ചിരിക്കുന്നത്...അങ്ങിനെയുള്ള ഈ സംസ്ഥാനത്താണ് ഇത്ര ഭീകരമായ അനാസ്ഥയും കെടുകാര്യസ്ഥതയും നടമാടിയത്..തുടക്കത്തില്‍ പറഞ്ഞപോലെ, ഡാം സേഫ്റ്റി വിദഗ്ധനോ എഞ്ചിനിയറോ ഒന്നുമല്ലാത്ത ,പെരിയാറിന്റെ മനസ്സറിയുന്ന അനീഷ് ഷംസുദീന്‍ പറഞ്ഞ കോമന്‍ സെന്‍സെങ്കിലും ഭരണകൂടം സ്വീകരിചിരുന്നങ്കില്‍ ഈ മഹാപ്രളയം ഇത്ര ഭീകരമാവില്ലയിരുന്നു...
ഇതൊരു പാഠമാണ് എന്നാണു പുതിയ ഭാഷ്യം...നിങ്ങള്‍ക്കൊക്കെ പാഠം പഠിച്ചു പരീക്ഷയെഴുതാനുള്ളതല്ല മൂന്നരക്കോടി ജനങ്ങളുടെ ജീവനും ജീവിതവും എന്നതാണ് അതിനുത്തരം ...
ചരിത്രം പൊറുക്കില്ല
✍️Shabu Prasad..
23/08/2018
അണ തുറക്കുന്ന വിവാദങ്ങൾ...
ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിന്റെ രക്ഷാ പ്രവർത്തനം അവസാനിച്ചിട്ടേ ഉള്ളൂ. പത്തുലക്ഷത്തോളം പേർ ഇപ്പോഴും ക്യാംപുകളിൽ, കുറച്ചാളുകൾ വീട്ടിലേക്ക് മടങ്ങുന്നു. മുട്ടറ്റമുള്ള ചെളിയെയും മൂർഖൻ പാമ്പിനെയും വരെയാണ് അവർക്ക് നേരിടേണ്ടി വരുന്നത്. റോഡുകളും പാലങ്ങളും ശരിയാക്കേണ്ടത് മുതൽ പനിയും പട്ടിണി ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്തം വരെയുള്ള ഗവർമെന്റ് ഉദ്യോഗസഥർ പകലും രാത്രിയും ഇല്ലാതെ, ഓണവും ഈദും നോക്കാതെ പ്രവർത്തിക്കുന്നു. കേരളത്തിലെ യുവാക്കൾ ഉൾപ്പടെയുള്ള ജനങ്ങൾ ഒറ്റക്കെട്ടായി സർക്കാരിനെ സഹായിക്കുന്നു. കാണുമ്പോൾ അഭിമാനമാണ്, കേൾക്കുമ്പോൾ രോമാഞ്ചവും.
ഈ ദുരന്തത്തിന്റെ കാലത്ത് മാധ്യമങ്ങൾ വളരെ ഉത്തരവാദിത്തത്തോടെയാണ് പെരുമാറിയത്. അതും ലോകം ശ്രദ്ധിച്ചിട്ടുണ്ട്. എന്നാലിന്നിപ്പോൾ എല്ലാവരും 'പ്രളയത്തിന് ആരാണ് ഉത്തര വാദി?" എന്നുള്ള ചോദ്യവുമായി രംഗത്തുണ്ട്.
ഓരോ ദുരന്തവും, എന്തിന് ചെറിയ റോഡപകടം പോലും ഉണ്ടായാൽ അതിൻറെ അടിസ്ഥാന കാരണങ്ങളെപ്പറ്റി പഠനം നടത്തണമെന്ന ചിന്തയുള്ള ആളാണ് ഞാൻ. അങ്ങനെ അനവധി പഠനങ്ങൾ നടത്തിയിട്ടുള്ള ആളുമാണ്. പക്ഷെ അതൊന്നും ഒരു ഉത്തരവാദിയെ കണ്ടുപിടിക്കാൻ വേണ്ടിയല്ല. കേരളത്തിൽ ഒരു പ്രളയം ഉണ്ടാക്കണമെന്ന് ആഗ്രഹമുള്ള ഒരാളുമില്ല. കേരളത്തിൽ ഒരു വൻ പ്രളയം ഉണ്ടാക്കിയേക്കാം എന്ന ചിന്തയിൽ ഒരാളും ഒരു തീരുമാനവും എടുത്തിട്ടില്ല. പക്ഷെ നമ്മുടെ അണക്കെട്ടുകൾ എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ തീർച്ചയായും ചർച്ചകൾ ആവശ്യമാണ്. ഇക്കാര്യത്തിൽ എന്തെങ്കിലും പിഴവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മനസ്സിലാക്കണം, തിരുത്തണം. ആദ്യമേ ഒരാളെ അല്ലെങ്കിൽ വകുപ്പിനെ കുറ്റവാളിയാക്കി നാം അന്വേഷണം തുടങ്ങിയാൽ യഥാർത്ഥമായ വിവരങ്ങൾ ഒരിക്കലും പുറത്തു വരില്ല, നാം പാഠങ്ങൾ പഠിക്കുകയും ഇല്ല.
അത് മാത്രമല്ല. കേരളം ഒറ്റക്കെട്ടായി ഈ ദുരന്തത്തെ നേരിടുന്നത്, എത്ര നന്നായിട്ടാണ് കേരളം ഇക്കാര്യം കൈകാര്യം ചെയ്യുന്നത് എന്നൊക്കെ ലോകം ശ്രദ്ധിക്കുന്നുണ്ട്. ലോകമെമ്പാടും ഉള്ളവർ കേരളത്തിന് സഹായം തരികയാണ്. ഈ അവസരത്തിൽ ഒരു വിവാദം ഉണ്ടാക്കിയാൽ അതുകൊണ്ട് ഒരു മന്ത്രിയെയോ വകുപ്പിനെയോ പ്രതിരോധത്തിലാക്കാം എന്നതിലപ്പുറം ദുരന്തത്തിൽ ഉൾപ്പെട്ടവർക്ക് ഒരു ഉപകാരവും ഉണ്ടാവില്ല എന്ന് മാത്രമല്ല, സർക്കാർ ഉദ്യോഗസ്ഥരുടെ ശ്രദ്ധയും മറ്റു നാട്ടുകാരുടെ സഹാനുഭൂതിയും ദുരന്തബാധിതരിൽ നിന്ന് മാറുകയും ചെയ്യും.
ഈ പ്രളയത്തെപ്പറ്റി നമ്മൾ തീർച്ചയായും പഠിക്കണം, പക്ഷെ എനിക്ക് ഇന്നത്തെയോ ഈ മാസത്തെയോ പ്രധാന വിഷയം തീർച്ചയായും ഇതല്ല. അടുത്ത മഴക്കാലത്തിന് മുൻപ് ആ പാഠങ്ങൾ നാം പഠിച്ചാൽ മതി. ഇപ്പോൾ ഈ തുടങ്ങുന്ന വിവാദങ്ങൾ ദുരിതബാധിതരുടെ താല്പര്യങ്ങൾക്ക് എതിരാണ്.
Courtesy മുരളി തുമ്മാരുകുടി
22/08/2018
•ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും
•ട്രോളുകളും സെൽഫികളും കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും
•ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും
• ഹൃദയം കവർന്ന ടോവിനോയും
•പ്രധാനമന്ത്രിയുടെ കരുതലും മുഖ്യമന്ത്രിയുടെ സമചിത്തതയും
•ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും
•തിരുവനന്തപുരത്തെ ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും
•കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും
•വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും
• പത്ത് പേരുടെ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന സേവാഭാരതിയും
• സർക്കാർ പോലും തീവൃവാദികൾ എന്ന് മുദ്രകുത്തിയിട്ടും പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ SDPI യും.
• നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും
•പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ ആർമിയും
• വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച ആന വണ്ടിയും
•ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും
•തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും
• കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച് ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും.
•തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും ഫയർ &റെസ്ക്യൂ സർവ്വീസും.
• ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും
•ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും
•ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും
•ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന് ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും
ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല.ഇതാണ് നമ്മുടെ ഓണം.തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും...
Copied
മൂന്നടി മണ്ണ് ചോദിച്ച വാമനന് തലയിൽ ചവിട്ടാൻ കുനിഞ്ഞു കൊടുത്ത മഹാബലിയുടെ നാടാണിത്.....
ഈ മണ്ണിലാണ് ജെറുസലേമിൽ നിന്ന് ഇന്ത്യയില്‍ ആദ്യമായി ക്രിസ്തുവിന്റെ സുവിശേഷം കപ്പലിറങ്ങിയത്. പാക്കിസ്ഥാനിലും ഇറാനിലും മുസ്ലിം പള്ളികൾ ഉണ്ടാവുന്നതിന് മുമ്പ് ചേരമാന്‍ ജുമാ മസ്‌ജിദ് ഉണ്ടാക്കിയത് ഈ പുണ്യഭൂമിയിലാണ്. ജൂതന്മാർ പാലായനം ചെയ്തു വന്നിറങ്ങിയതും കൂട് കൂട്ടിയതും ഈ മണ്ണിലാണ്.....
ഒരു ചുവന്ന കൊടിയുടെ കീഴിൽ ലോകത്ത് ആദ്യമായി ഒരു സംസ്ഥാനത്ത് ജനാധിപത്യ സർക്കാർ ഉണ്ടായതും ഇവിടെയാണ്......
അതെ.... ഞങ്ങൾ കുറച്ചു വ്യത്യസ്‌തരാണ്. ഇവിടെ ഞങ്ങൾ വിചാരിക്കാത്ത അത്ര മഴ പെയ്തു. വെള്ളപ്പൊക്കം ഉണ്ടായി. പരിഹരിക്കാൻ കഴിയാത്ത നഷ്ടങ്ങളും ഉണ്ടായി.
പക്ഷെ ഞങ്ങൾ തകരില്ല...!!!!
നാല് ചുറ്റും വെള്ളം കയറുമെന്ന് അറിഞ്ഞിട്ടും എന്തും വരട്ടെ എന്ന് കരുതി വിത്തിറക്കി നെല്ല് കൊയ്യുന്ന കുട്ടനാട്ടുകാരന്റെ നട്ടെല്ല് ലോകത്ത് വേറെ എവിടേലും കാണാൻ കിട്ടുമോ !!!!
പൊള്ളുന്ന അറേബ്യൻ മരുഭൂമിയിലും മരം കോച്ചുന്ന അമേരിക്കൻ മണ്ണിലും ഞങ്ങൾ ചെന്ന് കയറിയത് ഈ തന്റേടം കൊണ്ടാണ്. ഞങ്ങൾ നട്ടെല്ല് വളച്ച് അമ്മ പെങ്ങന്മാരെ രക്ഷപ്പെടുത്തിയത് കണ്ടിട്ട് ഇത് ആരുടെ മുന്നിലും കുനിയുന്ന ശിരസ്സാണെന്ന് കരുതരുത്.......
ലോകം മുഴുവൻ ഇന്ന് മലയാളിയ്ക്ക് സഹായവും കരുണയുമായി നിൽക്കുന്നത് ഞങ്ങൾ അത് പോലെ അവരെ സ്‌നേഹിച്ചത് കൊണ്ടാണ്. ആ നല്ല മനസ്സുകളെ ഞങ്ങൾ നെഞ്ചോടു ചേർത്ത് വെച്ചത് കൊണ്ടാണ് !!!!
ഞങ്ങൾ മുണ്ട് മടക്കി കുത്തും, തല്ല് കൂടും, അല്പം രാഷ്ട്രീയവും കുശുമ്പും പറയും, കുറച്ച് ബീഫും തിന്നും.... എന്ന് കരുതി ഒരു ആവശ്യം വന്നാൽ ഒരേ മനസ്സോടെ നിന്ന് അതിനെ നേരിടാനും ഞങ്ങൾക്കറിയാം. അതിനുള്ള ഇച്ഛാശക്തി ഞങ്ങൾക്കുണ്ട് !!!!
എല്ലാം തകർന്നിടത്ത് നിന്നും ഞങ്ങൾ തിരിച്ചു വരും. കേരളം വീണ്ടും ലോകത്തിന് മറ്റൊരു മാതൃക കൂടി കാട്ടി കൊടുക്കും !!!..
Copied Ali KP
21/08/2018
കേരള ഫയർ ഫോഴ്സ് ....
അങ്ങനെ ഒരു പേര് ഓർമ്മയുണ്ടോ ?? ഹെലികോപ്ടർ കൊണ്ട് ദൈവത്തെ പോലെ പട്ടാളം വന്നു , മൽസ്യത്തൊഴിലാളികൾ , മുട്ടിനു താഴെ വെള്ളത്തിൽ ബോട്ടിൽ കയറാൻ നടുവ് കാണിച്ചു കൊടുത്തു നാട്ടുകാർ , ഒടുവിൽ fb യെ Online controll room ആക്കി social media യും കയ്യടി വാങ്ങി . എല്ലാരുടേം പേരുകൾക്കിടയിൽ ഒരു നന്ദി വാക്കു പോലും കേൾക്കാത്ത ഒരു വിഭാഗം ഞങ്ങളായിരിക്കാം. Fireman .
പരിമിതമായ വിഭവങ്ങളും, അപരിമിതമായ അർപ്പണ ബോധവും കൊണ്ട് രക്ഷാപ്രവർത്തനം നടത്തുന്നവരാണ് ഞങ്ങൾ. ഞങ്ങൾ airlift ചെയ്യാറില്ല. പക്ഷേ ഞങ്ങളുടെ തോളിലേറിയും, ഞങ്ങളെ ചവിട്ടി മതിലുകൾ ചാടിയും രക്ഷപ്പെട്ട ഒരുപാട് പേരുണ്ട്. ടയർ ന്റെ tube, strecher, life bouy, റബ്ബർ ഡിങ്കി, എന്തിന് വലിയ ഉരുളികൾ വരെ ഉപയോഗിച്ച് ഞങ്ങൾ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ അനവധി.
ഇതൊക്കെ ചിലപ്പോ air lift ന് മുന്നിൽ ആർക്കും ഒന്നും അല്ലാതായിരിക്കും. എന്റെ സഹപ്രവർത്തകർക്ക് നിരാശയുണ്ടാവാം. ഇത് നമുക്ക് ശീലമല്ലേ ??? ഞങ്ങൾ എല്ലായിടത്തും നന്ദി വാക്ക് കേൾക്കാതെ നടന്നു നീങ്ങാറില്ലേ ?? നമ്മടെ കൈപിടിച്ച് ജീവിതത്തിലേക്കു നടന്ന് നീങ്ങിയവരുടെ മുഖം ഓർക്കുക, ആ ആത്മസംതൃപ്തിയിൽ രക്ഷാപ്രവർത്തനം തുടരുക .....!
Good job fireman...!
Copied : Sajith shyleswaran - Fireman Kerala Fireforce
പരസ്പരം പഴി ചാരിയുള്ള മതി/രാഷ്ട്രീയ പോസ്റ്റുകൾ കണ്ടാൽ ഒന്നുറപ്പിച്ചോളൂ....
അതിട്ടവന്റെയോ ഇട്ടവളുടെയോ വീട്ടിൽ വെള്ളം കയറിയിട്ടില്ല....
ബന്ധുക്കളുടെ വീട്ടിലും വെള്ളം കയറിയിട്ടില്ല.....
അവർ ആരെയും സഹായിക്കുന്നുമില്ല.
ഇത് പോലുള്ളവന്മാർ ആണ് ഈ നാടിന്റെ ശാപം.
20/08/2018
അഭയാർത്ഥി ക്യാമ്പിൽ വച്ച് നാല് പേർ കണ്ട്മുട്ടി.
അമേരിക്കയിൽ നിന്ന് വന്ന മകൻ
മരുമകൾ
കുഞ്ഞുവാവ
പിന്നെ
വൃദ്ധ സദനത്തിലാരുന്ന അമ്മയും.
മകനും മരുമകളും അങ്കലാപ്പിലായിരുന്നു.
കുഞ്ഞാവേം അമ്മൂമേം ആഘോഷിച്ചു.
19/08/2018
Prevention and Management of post FLOOD INFECTIONS.
Avoid spreading rumours and biases.
The real human..!!
He is not giving up his dignity.. He showing nothing is beyond humanity.
"Muhoortham Jwalitham Shreyo"
19/08/2018
Salute Fisherman Army..!!
Kerala fisherman given such big hand of support to the core rescue team.
Really I'm not getting a perfect word to describe the job they did. Hats off..!
Click here to claim your Sponsored Listing.
Location
Contact the business
Telephone
Website
Address
Bangalore
560068
