Love Drops for New Life

Directions

Love Drops for New Life Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Love Drops for New Life, Public & Government Service, Calicut.

ലോക മുലയൂട്ടൽ വാരാചരണം 20267 ദിവസങ്ങൾ -അറിവും കരുതലും പിന്തുണയും 💚  ഈ വർഷത്തെ പ്രമേയം:“Breastfeeding for a Sustainable S...
07/08/2026

ലോക മുലയൂട്ടൽ വാരാചരണം 2026

7 ദിവസങ്ങൾ -അറിവും കരുതലും പിന്തുണയും 💚

ഈ വർഷത്തെ പ്രമേയം:

“Breastfeeding for a Sustainable Start in Life: Strengthen What Works”

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കോമ്പ്രെഹെൻസീവ് ലാക്റ്റേഷൻ മാനേജ്മെന്റ് സെന്റർ (CLMC), ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേണൽ & ചൈൽഡ് ഹെൽത്ത് (IMCH), ഗവൺമെന്റ് മെഡിക്കൽ കോളേജ്, കോഴിക്കോട്, ന്റെ നേതൃത്വത്തിൽ ഗവൺമെന്റ് കോളേജ് ഓഫ് നഴ്സിംഗിന്റെ സഹകരണത്തോടെ 7 ദിവസങ്ങളിലായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.

ആഗസ്റ്റ് 1 മുതൽ 7 വരെ, ഓരോ ദിവസവും വിവിധ വാർഡുകളിലും ക്ലിനിക്കൽ മേഖലകളിലും മുലയൂട്ടലുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

NICU
വിവിധ വാർഡുകൾ
OPD

എന്നിവിടങ്ങളിൽ അമ്മമാർക്കും കുടുംബാംഗങ്ങൾക്കും മുലയൂട്ടലിനെക്കുറിച്ചും മുലപ്പാൽ ബാങ്കിനെക്കുറിച്ചും ആവശ്യമായ അറിവുകളും പ്രായോഗിക നിർദ്ദേശങ്ങളും നൽകി.

✨ ആഗസ്റ്റ് 1-ന് ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.

🤝 ഒരാഴ്ച നീണ്ടുനിന്ന പരിപാടികളിൽ MSc Nursing വിദ്യാർത്ഥികളുടെയും CLMC ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെ, ഓരോ ദിവസവും വിവിധ വാർഡുകളിൽ ബോധവത്കരണ സെഷനുകൾ സംഘടിപ്പിച്ചു.

🌸 കൂടാതെ, GNM വിദ്യാർത്ഥികൾ “AMRUTH” എന്ന പേരിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു.

📍 ആഗസ്റ്റ് 7-ന് OP-യിൽ നടന്ന ബോധവത്കരണ പരിപാടിയോടെ ഒരാഴ്ച നീണ്ടുനിന്ന പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു.

ഈ ഒരാഴ്ചയിലുടനീളം മുലയൂട്ടലിനെക്കുറിച്ചുള്ള ശരിയായ അറിവ് പങ്കുവെക്കാനും, അമ്മമാർക്ക് ആത്മവിശ്വാസവും ആവശ്യമായ പിന്തുണയും ഉറപ്പാക്കാനും കഴിഞ്ഞു 💚

"മുലയൂട്ടലിന് പിന്തുണ നൽകാം - ഓരോ അമ്മയ്ക്കും, ഓരോ കുഞ്ഞിനും".

Comprehensive Lactation Management Centre (CLMC)
Institute of Maternal & Child Health (IMCH)
Government Medical College, Kozhikode

ലോക മുലയൂട്ടൽ വാരാചരണം 2026ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 1-ന് ഐ.എം.സി.എച്ച്., ഗവ. മെഡിക്കൽ കോളേജ്,...
04/08/2026

ലോക മുലയൂട്ടൽ വാരാചരണം 2026

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി 2026 ആഗസ്റ്റ് 1-ന് ഐ.എം.സി.എച്ച്., ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്, കോമ്പ്രെഹെൻസീവ് ലക്ടഷൻ മാനേജ്മെൻറ് സെന്റർ (CLMC)- ൻ്റെയും യും ഗവണ്മെന്റ് കോളേജ് ഓഫ് നഴ്‌സിംഗ് ലെ എം.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥികളുടെയും സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടികളും ക്ലാസ്സുകളും സംഘടിപ്പിച്ചു.

ശിശുരോഗ വിഭാഗം മേധാവി ഡോ. മോഹൻദാസ് നായർ പരിപാടി ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ശിശുരോഗ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. രാജേഷ്, CLMC നോഡൽ ഓഫീസർ ഡോ. ദീപ കെ. എസ്. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഈ വർഷത്തെ ലോക മുലയൂട്ടൽ വാരാചരണത്തിന്റെ പ്രമേയത്തിന്റെ പ്രാധാന്യവും മുലയൂട്ടൽ പ്രോത്സാഹിപ്പിക്കുന്നതിൽ ആരോഗ്യപ്രവർത്തകരുടെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും പങ്കും,മുലപ്പാൽ ബാങ്കിനെക്കുറിച്ചുംഊന്നൽ നൽകി സംസാരിച്ചു

CLMC നഴ്സിങ് ഇൻചാർജ് ശ്രീമതി വനജ സ്വാഗതം ആശംസിക്കുകയും, CLMC കോർഡിനേറ്റർ ഡോ. ഷംന ഹനീഫ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തുടർന്ന് എം.എസ്.സി. നഴ്സിംഗ് വിദ്യാർത്ഥികളും CLMC ജീവനക്കാരും ചേർന്ന് അമ്മമാർക്കും കുടുംബംഗങ്ങൾക്കും മുലയൂട്ടലിന്റെ പ്രാധാന്യം, ശരിയായ മുലയൂട്ടൽ രീതി, മാതൃ-ശിശു പരിപാലനം, മുലപ്പാൽ ബാങ്ക്, അതിന്റെ ആവിശ്യകത എന്നിവയെക്കുറിച്ച് വിശദമായ പരിശീലന ക്‌ളാസ്സുകൾ നടത്തി.

CLMC യിൽ കൂടുതൽ തവണ മുലപ്പാൽ ദാനം ചെയ്ത അമ്മമാരെ ചടങ്ങിൽ ആദരിച്ചു.

ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി തുടർന്നുള്ള ദിവസങ്ങളിൽ ആന്റിനേറ്റൽ വാർഡുകൾ, പോസ്റ്റ്നേറ്റൽ വാർഡുകൾ, ഔട്ട്‌പേഷ്യന്റ് വിഭാഗം എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസുകളും പരിപാടികളും സംഘടിപ്പിക്കുന്നതാണ്.

31/07/2026
ലോക മുലപ്പാൽ ദാന ദിനം ആചരിച്ചു.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (IMCH)കോഴിക്കോടും  നാഷണൽ ഹെൽത്ത്‌ മിഷ...
21/05/2026

ലോക മുലപ്പാൽ ദാന ദിനം ആചരിച്ചു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത് (IMCH)കോഴിക്കോടും നാഷണൽ ഹെൽത്ത്‌ മിഷനും സംയുക്തമായി 2026 മെയ് 19-ന് രാവിലെ 11:45 മുതൽ IMCH കാവേരി ഹാളിൽ ലോക മുലപ്പാൽ ദാന ദിനം ആചരിച്ചു.
നവജാത ശിശുക്കൾക്ക് അമ്മപ്പാലിന്റെ പ്രാധാന്യവും അമ്മപ്പാൽ ഇല്ലാത്ത പക്ഷം ഹ്യൂമൻ മിൽക്ക് ബാങ്കിംഗ് സേവനങ്ങളുടെ ആവശ്യകതയും സംബന്ധിച്ഛ് ബോധവത്കരണം ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിപാടിക്ക് ഡോ. ഷംന ഹനീഫ്(സി. എൽ. എം. സി. കോർഡിനേറ്റർ) സ്വാഗതം ആശംസിച്ചു. പീഡിയാട്രിക്സ് വിഭാഗം മേധാവി ഡോ. മോഹൻദാസ് നായർ ഉദ്ഘാടനം നിർവഹിക്കുകയും അധ്യക്ഷത വഹിക്കുകയും ചെയ്തു. ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സജല വിമൽ രാജ് ,പീഡിയാട്രിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. രാജേഷ്. ടി. വി നഴ്സിംഗ് സൂപ്രണ്ട്( സി. എൻ. ഒ -ഇൻ ചാർജ് )ശ്രീമതി ഗീത കുമാരി എന്നിവർ ആശംസകൾ നേർന്നു.

പരിപാടിയുടെ ഭാഗമായി 20 തവണയിൽ കൂടുതൽ മുലപ്പാൽ ദാനം ചെയ്ത അമ്മമാരെ സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. കൂടാതെ, മുലപ്പാൽ ദാനം ചെയ്ത IMCH-ലെ സ്റ്റാഫ് നഴ്സിനെയും ചടങ്ങിൽ ആദരിച്ചു. CLMC ഇൻചാർജ് ശ്രീമതി വനജ നന്ദി രേഖപ്പെടുത്തി.

തുടർന്ന് നിയോനാറ്റോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും CLMC നോഡൽ ഓഫീസറുമായ ഡോ. ദീപ കെ. എസ്.“Human Milk Banking Standards and Operational Overview”എന്ന വിഷയത്തിൽ അക്കാദമിക് സെഷൻ നടത്തി.

സീനിയർ നഴ്സിംഗ് ഓഫീസർമാർ, ഡോക്ടർമാർ, സ്റ്റാഫ് നഴ്സുമാർ, നഴ്സിംഗ് വിദ്യാർത്ഥികൾ, ആശുപത്രി ജീവനക്കാർ,നാഷണൽ ഹെൽത്ത്‌ മിഷൻ PRO മാർ,NHM പ്രോഗ്രാം കോർഡിനേറ്റർമാർ ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Address

Calicut
673008

Website

Alerts

Be the first to know and let us send you an email when Love Drops for New Life posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share