National League Kerala

Call Directions Website

National League Kerala National League Kerala Media wing This political party will be open to all citizens of India who sincerely adhere to the constitutional creed of secularism.

The unity and integrity of India, the rule of law and equal respect to people belonging to different religions, classes, back grounds, regions, languages and identities. The primary thrust of policies of the party would be to protect and preserve the identity, dignity, life and property of all Indians especially the underprivileged. The party will take strong efforts towards drawing in to the national mainstream, individuals, from all strata of society, towards fuller participation in the process of national rebuilding and reconciliation. This secular party will fearlessly fight against bigoted and communal forces, and will not tolerate the desecration of any temple, mosque, gurudwara or church nor will it permit interference in the personal faith or religious affairs of any community. National League Kerala is the official page of national League Kerala State committee.

ഇടതുപക്ഷമെന്ന ഹൃദയപക്ഷം❤️
10/10/2026

ഇടതുപക്ഷമെന്ന ഹൃദയപക്ഷം❤️

ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജനാധിപത്യ വിരുദ്ധ അറസ്റ്റുകളിൽ പ്രതിഷേധിക്കുകന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾക്കും ജനകീയ ...
10/10/2026

ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ; ജനാധിപത്യ വിരുദ്ധ അറസ്റ്റുകളിൽ പ്രതിഷേധിക്കുക

ന്യൂഡൽഹി: പ്രതിപക്ഷ നേതാക്കൾക്കും ജനകീയ മുന്നേറ്റങ്ങൾക്കുമെതിരെ കേന്ദ്ര ഭരണകൂടം അഴിച്ചുവിട്ടിരിക്കുന്ന പോലീസ് രാജിനെതിരെയും, ജന്തർമന്ദറിലെ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർത്തണമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി നസ്റുദ്ധീൻ മജീദ്. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള പൗരന്മാരുടെ അവകാശങ്ങളെ പൂർണ്ണമായും ഹനിക്കുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതാണ്, ഭരണഘടനാ സ്ഥാപനങ്ങളെയും പോലീസ് സംവിധാനത്തെയും ദുരുപയോഗം ചെയ്ത് ജനാധിപത്യത്തെ തകർക്കാനാണ് ഭരണകൂടം മുതിരുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും സംഘടിക്കാനുള്ള അവകാശവും സംരക്ഷിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും വിയോജിപ്പുകൾ മറന്ന് മുന്നോട്ടുവരേണ്ട സമയമാണിതെന്നും പ്രസ്താവനയിൽ പറഞ്ഞു.

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച പ്രമുഖ രാഷ്ട്രീയ-സാമൂഹിക നേതാക്കളെയും പ്രവർത്തകരെയും വഴിതടഞ്ഞു അറസ്റ്റ് ചെയ്ത നടപടി അത്യന്തം അപലപനീയമാണ്. പ്രതിഷേധ ശബ്ദങ്ങളെ മുഴുവൻ കള്ളക്കേസുകളിൽ കുടുക്കിയും പോലീസ് ബലം ഉപയോഗിച്ചും അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഡൽഹിയിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്ന് പ്രസ്താവനയിൽ ആരോപിച്ചു.

ജന്തർമന്ദറിലും രാജ്യ തലസ്ഥാനത്തും പോലീസിനെ ഉപയോഗിച്ച് നടത്തുന്ന ജനാധിപത്യ വിരുദ്ധ നടപടികൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും, കസ്റ്റഡിയിൽ എടുക്കപ്പെട്ട രാഷ്ട്രീയ സാമൂഹിക നേതാക്കൾ ഉൾപ്പെടെ എല്ലാവരെയും നിരുപാധികം മോചിപ്പിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ജന്തർമന്ദർ പ്രക്ഷോഭത്തിന് നാഷണൽ യൂത്ത് ലീഗിന്റെ ഐക്യദാർഢ്യംജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കണമെന്നു...
08/10/2026

ജന്തർമന്ദർ പ്രക്ഷോഭത്തിന് നാഷണൽ യൂത്ത് ലീഗിന്റെ ഐക്യദാർഢ്യം

ജനാധിപത്യ സ്ഥാപനങ്ങളുടെ സ്വതന്ത്ര പ്രവർത്തനം ഉറപ്പാക്കണമെന്നും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയും വിശ്വാസ്യതയും നിലനിർത്തണമെന്നും നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സ്വാലിഹ് ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായാണ് ജന്തർമന്ദർ പ്രക്ഷോഭം, സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും, എല്ലാ ജനാധിപത്യ വിശ്വാസികളും സമരത്തിന് പിന്തുണ നൽകണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇടതുപക്ഷ യുവജന സംഘടനകൾ ഉൾപ്പെടെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒക്ടോബർ 10ന് ഡൽഹിയിൽ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആശങ്കകൾ, വോട്ടവകാശവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (SIR), ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

നാഷണൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായിരുന്ന അറക്കൽ പുറക്കാട്ട് മഹമൂദ് സാഹിബിന് വിട.ആദരാഞ്...
06/10/2026

നാഷണൽ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടും, മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായിരുന്ന അറക്കൽ പുറക്കാട്ട് മഹമൂദ് സാഹിബിന് വിട.

ആദരാഞ്ജലികൾ

നാഷണൽ ലീഗ്
സംസ്ഥാന കമ്മിറ്റി

എം.ജെ. സകരിയ സേട്ട്  ​കേരള രാഷ്ട്രീയത്തിൽ ആദർശധീരതകൊണ്ടും ലാളിത്യം കൊണ്ടും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു ...
05/10/2026

എം.ജെ. സകരിയ സേട്ട്

​കേരള രാഷ്ട്രീയത്തിൽ ആദർശധീരതകൊണ്ടും ലാളിത്യം കൊണ്ടും തനതായ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു എം.ജെ. സകരിയ സേട്ട്. ജനക്ഷേമ രാഷ്ട്രീയത്തിലും തൊഴിലാളി പ്രസ്ഥാനങ്ങളിലും സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം, നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത ആദർശ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്നു. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം.

നാഷണൽ ലീഗ്
സംസ്ഥാന കമ്മിറ്റി

മലപ്പുറം മതസൗഹാർദ്ദത്തിന്റെ മികച്ച മാതൃക - എൻ.വൈ.എൽമലപ്പുറം : എല്ലാ മതവിഭാഗങ്ങളും പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയ...
05/10/2026

മലപ്പുറം മതസൗഹാർദ്ദത്തിന്റെ മികച്ച മാതൃക - എൻ.വൈ.എൽ

മലപ്പുറം : എല്ലാ മതവിഭാഗങ്ങളും പരസ്പര ബഹുമാനത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന മതസൗഹാർദ്ദത്തിന്റെ മികച്ച മാതൃകയുള്ള നാടാണ് മലപ്പുറം നാഷണൽ യൂത്ത് ലീഗ് സംസ്ഥാന വൈസ്പ്രസിഡൻ്റ് റഹ്മത്തുള്ള പൂന്തുറ. മുൻ എംഎൽഎ പി നന്ദകുമാറിന്റെ പ്രസ്താവനയെ പൂർണമായും തള്ളിക്കളയുന്നു. ഒരു നാടിനെയും അവിടുത്തെ ജനങ്ങളെയും ഒന്നടങ്കം വർഗീയവാദികളായി ചിത്രീകരിക്കുന്നതും, പ്രത്യേക പ്രദേശത്തെ ജനങ്ങളെയും അവരുടെ സംസ്കാരത്തെയും ജനസംഖ്യാടിസ്ഥാനത്തിൽ അധിക്ഷേപിക്കുന്നതും കുറ്റപ്പെടുത്തുന്നതും ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന് വിരുദ്ധമാണ്, പ്രസ്താവനയിൽ പറഞ്ഞു.

05/10/2026
03/10/2026

വഖഫ് നിയമത്തിന്റെയും, വഖഫ് ബോർഡ് പുനസംഘടനയുടെയും മറവിൽ യുഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കാനിരിക്കുന്ന ഓരോ അജണ്ടകൾക്ക് പിന്നിലും ആർ.എസ്എസിന്റെ രാഷ്ട്രീയ താല്പര്യങ്ങളുണ്ട്. മുസ്ലിംലീഗിന്റെ കൈ കൊണ്ട് തന്നെ വേണോ വഖഫിലെ ഈ കടുംവെട്ട്?

ദീർഘ വീക്ഷണത്തോടെ സേട്ട് സാഹിബ്‌ പറഞ്ഞു വെച്ച വാക്കുകൾ അന്വർത്ഥമാവുന്നു..

ബിജെപിയുടെ ഏജൻ്റ്കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കുക എൽഡിഎഫിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പി...
29/09/2026

ബിജെപിയുടെ ഏജൻ്റ്
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാർ രാജിവെക്കുക
എൽഡിഎഫിന്റെ നേതൃത്വത്തിൽ മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പൊതുയോഗവും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സ. വി എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നാഷണൽ ലീഗിനെ പ്രതിനിധീകരിച്ചു കൊണ്ട് ജില്ലാ ജനറൽ സെക്രട്ടറി പി കെ എസ് മുജീബ് ഹസ്സൻ പങ്കെടുത്തു

"ബിജെപിയുടെ ഏജൻ്റ്കേന്ദ്ര തിരഞ്ഞെടുപ്പ് ഗ്യാനേഷ് കുമാർ രാജിവെക്കുക" LDF നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസ് മാർച്ചി...
29/09/2026

"ബിജെപിയുടെ ഏജൻ്റ്
കേന്ദ്ര തിരഞ്ഞെടുപ്പ്
ഗ്യാനേഷ് കുമാർ രാജിവെക്കുക"
LDF നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസ് മാർച്ചിൽ നാഷണൽ ലീഗ് സംസ്ഥാന ഓർഗാനെസിംഗ് സെക്രട്ടറി എൻ കെ അബ്ദുൽ അസീസ് പങ്കെടുത്ത് സംസാരിച്ചു

Address

Railway Link Road
Calicut

Alerts

Be the first to know and let us send you an email when National League Kerala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share