MYL Kakkuni

Directions

MYL Kakkuni Indian Union Muslim League

ഫ്ലെക്സുകളല്ല വേണ്ടത്... ലഹരിക്കെതിരായ കൂട്ടായ പോരാട്ടമാണ്!ലഹരി മാഫിയക്കെതിരെ നിയമം കർശനമായി നടപടിയെടുക്കണം. പ്രതികൾ ശിക...
25/07/2026

ഫ്ലെക്സുകളല്ല വേണ്ടത്... ലഹരിക്കെതിരായ കൂട്ടായ പോരാട്ടമാണ്!

ലഹരി മാഫിയക്കെതിരെ നിയമം കർശനമായി നടപടിയെടുക്കണം. പ്രതികൾ ശിക്ഷിക്കപ്പെടണം. അതിൽ ആർക്കും അഭിപ്രായവ്യത്യാസമില്ല.

പക്ഷേ, ഒരു പ്രതിയുടെ ചിത്രം അദ്ദേഹത്തിന്റെ വീടിന് സമീപം സ്ഥാപിച്ച്, ആ കുടുംബത്തെ വീണ്ടും വീണ്ടും സാമൂഹിക വിചാരണയ്ക്ക് വിധേയരാക്കുന്നത് എന്ത് സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്?

സ്വന്തം പിതാവിന്റെ പ്രവൃത്തികളുടെ പേരിൽ വിദ്യാർത്ഥികളായ മക്കൾ വരെ മാനസികമായി തകർന്നുനിൽക്കുന്ന സാഹചര്യമാണ് ഇന്ന്. കുടുംബം പോലും തള്ളിപ്പറഞ്ഞ ഒരാളെ ചൂണ്ടിക്കാട്ടി, യാതൊരു കുറ്റവുമില്ലാത്ത കുടുംബാംഗങ്ങളെയും ബന്ധുക്കളെയും വീണ്ടും അപമാനത്തിലേക്ക് തള്ളിവിടുന്നത് ലഹരിവിരുദ്ധ പ്രവർത്തനമാണോ?

ചില ചോദ്യങ്ങൾ മാത്രം...

❓ കേരളത്തിൽ മറ്റെവിടെയെങ്കിലും ലഹരി കേസിൽ പിടിയിലായ പ്രതിയുടെ ചിത്രം വീടിന് സമീപം സ്ഥാപിച്ച് ഡി.വൈ.എഫ്.ഐ ഫ്ലെക്സ് വെച്ചിട്ടുണ്ടോ?

❓ കാക്കുനിയിൽ സ്ത്രീയെ ആക്രമിച്ച കേസുകളിൽ പിടിയിലായ പ്രതികളുടെ ചിത്രങ്ങൾ വെച്ച് ഫ്ലെക്സ് സ്ഥാപിച്ചിട്ടുണ്ടോ?

❓ കാക്കുനിയിൽ പോക്‌സോ കേസിൽ പ്രതികളായ പാർട്ടി പ്രവർത്തകരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ടോ?

❓ കാക്കുനിയിൽ പട്ടച്ചാരായ നിർമ്മാണ കേസിൽ പിടിയിലായവരുടെ ചിത്രങ്ങൾ വെച്ച് നാട്ടിൽ ബോർഡുകൾ ഉയർത്തിയിട്ടുണ്ടോ?

❓ഇന്ന് ഫ്ലെക്സിൽ ചിത്രം വെച്ചിരിക്കുന്ന അതേ വ്യക്തിയുടെ കൃഷിയിടത്തിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ കാക്കുനിയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ ചിത്രം വെച്ച് ഫ്ലെക്സ് സ്ഥാപിക്കാൻ യൂത്ത് ലീഗ് ശ്രമിച്ചോ?

❓കഴിഞ്ഞ ദിവസം സ്ത്രീയുടെ മാറിടം കയറിപ്പിടിച്ച കാക്കുനിയിലെ DYFI പ്രവർത്തകനെ പോലീസ് പിടിപ്പോൾ അതൊരു ഫ്ലെക്സ് ആയി യൂത്ത് ലീഗ് വെച്ചോ?

❓കാക്കുനിയിൽ വീട്ടിൽ ഉറങ്ങികിടക്കുകയായിരുന്നു ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ബോംബ് എറിഞ്ഞു കൊല്ലാൻ നോക്കിയ dyfi നേതാവിന്റെ ഉൾപ്പടെ ഫോട്ടോ വെച്ച് കാക്കുനിയിൽ ഫ്ലെക്സ് വെച്ചോ യൂത്ത് ലീഗ്...?

ഇല്ലെങ്കിൽ...

ഈ ഒരൊറ്റ കേസിൽ മാത്രം ഈ അസാധാരണ ആവേശം എന്തുകൊണ്ട്?

അപ്പോൾ നീതിയുടെ മാനദണ്ഡം വേറെയായിരുന്നോ?

യൂത്ത് ലീഗിന് ഫ്ലെക്സ് സ്ഥാപിക്കാൻ വിഷയങ്ങളുടെ കുറവൊന്നുമില്ല. വേണമെങ്കിൽ ഫ്ലെക്സ് യുദ്ധം തന്നെ നടത്താം...

ഈ പിടിക്കപ്പെട്ട പ്രതികളെ ഒരുപക്ഷെ നന്നായി ചോദ്യം ചെയ്‌താൽ ചെന്നെത്തുക നിങ്ങളുടെ മുൻ പാർട്ടി സിക്രട്ടറിയുടെ വീട്ടിലെ അടുക്കളയിലാണ്.... അവിടയാണ് ഇവരുടെ നേതാവ് ബിനീഷ് കോടിയേരി ഈ പണി ചെയ്ത് പോരുന്നത് എന്ന് കൂടെ ഉണർത്തുന്നു....

ഇനി കാര്യത്തിലേക്ക് വരാം....

ഫ്ലെക്സുകൾ ലഹരിയെ ഇല്ലാതാക്കില്ല....
ഒരു കുടുംബത്തെ അപമാനിച്ചതുകൊണ്ട് ലഹരി അവസാനിക്കുകയുമില്ല....

ലഹരിക്കെതിരെ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും നാട്ടുകാരും ഒരുമിച്ച് പോരാടുമ്പോഴാണ് യഥാർത്ഥ മാറ്റം ഉണ്ടാകുക.

പിന്നേ,
ബന്ധപ്പെട്ട ഞാനുൾപ്പെടുന്ന ആളുകളുടെ പേര് വെച്ചത് കൊണ്ട് പറയാം....
വിളിച്ച നിങ്ങളുടെ നേതാക്കളിൽ സാമാന്യ ബോധവും വകതിരിവുമുള്ള നേതാക്കൾ നിങ്ങൾ ചെയ്ത പ്രവർത്തി ശരിയല്ല എന്ന അഭിപ്രായം ഉള്ളവരാണ് എന്ന് ഉണർത്തുന്നു.....

അപ്പൊ
എങ്ങനാ....
നല്ലോണം ആണേ മ്മക്ക് നല്ലോണം പോവാം...

ലാൽ സലാം

സ്നേഹപൂർവ്വം
ഇർഫാദ് സി.കെ

നാല് ചില്ലിക്കാശിനും കള്ളിനും വേണ്ടി തീക്കുനിയിലെ സഖാക്കളുടെ ആത്മാഭിമാനം പണയം വെച്ചവർ....സിപിഐ യേ ഒറ്റി തീക്കുനിയിലെ സിപ...
14/12/2025

നാല് ചില്ലിക്കാശിനും കള്ളിനും വേണ്ടി തീക്കുനിയിലെ സഖാക്കളുടെ ആത്മാഭിമാനം പണയം വെച്ചവർ....
സിപിഐ യേ ഒറ്റി തീക്കുനിയിലെ സിപിഎം.....

14/12/2025

ഇത് കാക്കുനി....🔥
സി.കെയും എം.എ യും
വളർത്തിയ മണ്ണ്..
പാർട്ടിയെ ഒറ്റിയവർക്കും
വിമത കുലംകുത്തികൾക്കും
ഈ മണ്ണിലിടമില്ല.....

Address

Calicut
673507

Website

Alerts

Be the first to know and let us send you an email when MYL Kakkuni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share