CPI M Chala Area Committee

Call Directions Website Contact the organization

CPI M Chala Area Committee സിപിഐ(എം) ചാല ഏരിയ കമ്മിറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്...

'മൂന്ന് ദിവസങ്ങളിലെ ഒപ്പാണ് വ്യാജമായി ഇട്ടിരിക്കുന്നത്. -അഡ്വ. എസ് പി ദീപക്
04/10/2026

'മൂന്ന് ദിവസങ്ങളിലെ ഒപ്പാണ് വ്യാജമായി ഇട്ടിരിക്കുന്നത്.

-അഡ്വ. എസ് പി ദീപക്

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ...
04/10/2026

സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിവസങ്ങളോളം പരിശീലനം നടത്തി തൃശൂരിലെത്തിയ വിദ്യാർഥികൾക്ക് നേരിടേണ്ടിവന്ന അനുഭവങ്ങൾ അതീവ ഗൗരവത്തോടെ പരിശോധിക്കേണ്ടതാണ്.
തൃശൂർ അക്വാട്ടിക് കോംപ്ലക്സിലെ താൽക്കാലിക മേൽക്കൂരയിലെ ഷീറ്റുകൾ തകർന്നുവീണ് വിദ്യാർഥികൾക്കും മറ്റുള്ളവർക്കും പരുക്കേറ്റ സംഭവം തന്നെ മേള നടത്തിപ്പുകാരുടെ അവഗണനയുടെ ഭാഗമായി വന്ന ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. സംഭവത്തിന് പിന്നാലെ നീന്തൽ മത്സരങ്ങൾ മാറ്റിവയ്ക്കുകയും ചെയ്തു.
അതോടൊപ്പം, മത്സരാർഥികളായ കുട്ടികളുടെ രക്ഷിതാക്കൾ ഉന്നയിച്ച മറ്റ് പരാതികളും സർക്കാർ ഗൗരവമായി പരിശോധിക്കണം. ഭക്ഷണം ലഭിച്ചില്ല,കുടിവെള്ളം ലഭിച്ചില്ല, താമസസൗകര്യം പര്യാപ്തമായിരുന്നില്ല എന്നുള്ള പരാതികൾ വ്യാപകമായി ഉണ്ട്. മത്സരത്തിൽ പങ്കെടുക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ കുട്ടികൾക്ക് ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യം എങ്ങനെ ഉണ്ടായി എന്നത് വിശദീകരിക്കേണ്ടതാണ്.
മത്സരം മാറ്റിവെച്ച വിവരം കുട്ടികൾ വേദിയിലെത്തിയ ശേഷമാണ് അറിഞ്ഞതെന്ന പരാതിയും ഉയർന്നിട്ടുണ്ട്. യാത്രയ്ക്കും മറ്റ് ചെലവുകൾക്കുമായി സമയം ചെലവഴിച്ച് എത്തിയ കുട്ടികൾക്ക് പിന്നീട് 150 രൂപ ട്രാവൽ അലവൻസ് നൽകുമെന്ന അറിയിപ്പ് മാത്രം മതിയാകുമോ പരിഹാരമായിട്ട്. ആർക്കാണ് ഇതിന്റെയെല്ലാം ഉത്തരവാദിത്തം?
കായിക വകുപ്പും പൊതുവിദ്യാഭ്യാസ വകുപ്പും സംഭവത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ച് പരസ്പരം വ്യത്യസ്ത വിശദീകരണങ്ങളാണ് നൽകുന്നത്. സംഘാടക സമിതി രൂപീകരിച്ചോ, താൽക്കാലിക നിർമാണത്തിന് ആവശ്യമായ അനുമതികൾ ഉണ്ടായിരുന്നോ, സുരക്ഷാ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ചോ തുടങ്ങിയ കാര്യങ്ങൾ സമഗ്രമായി അന്വേഷിക്കണം. തൃശൂർ ജില്ലയിലെ ഒരേയൊരു മന്ത്രി കൂടിയായ കായിക മന്ത്രിക്ക് ഔദ്യോഗിക ഉത്തരവാദിത്വങ്ങൾ നിർവ്വഹിക്കുന്നതിലായിരുന്നില്ല കഴിഞ്ഞ ദിവസങ്ങളിലെ ശ്രദ്ധ മുഴുവൻ. അന്വേഷണം നടത്തേണ്ടത് വിദ്യാഭ്യാസ വകുപ്പാണെന്ന് പറഞ്ഞു കായികമന്ത്രി ഒഴിഞ്ഞു മാറുകയാണ് ഉണ്ടായത്.
സംസ്ഥാന സ്കൂൾ കായികമേള എന്നത് ഒരു സാധാരണ പരിപാടിയല്ല. കേരളത്തിന്റെ കായിക ഭാവി രൂപപ്പെടുത്തുന്ന കുട്ടികളാണ് അവിടെ എത്തുന്നത്. അവരുടെ സുരക്ഷ, ഭക്ഷണം, കുടിവെള്ളം, താമസം, ചികിത്സ, മത്സര നടത്തിപ്പ് എന്നിവ ഉറപ്പാക്കുന്നത് സർക്കാരിന്റെ അടിസ്ഥാന ഉത്തരവാദിത്തമാണ്. അപകടമുണ്ടായതിന് ശേഷം പരസ്പരം പഴിചാരുകയല്ല വേണ്ടത്. ഇത്തരത്തിലൊരു അനാസ്ഥ മുൻ കാലങ്ങളിൽ ഉണ്ടായിട്ടില്ല.
സർക്കാർ അടിയന്തരമായി വ്യക്തമായ വിശദീകരണം നൽകണം. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുകയും, കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായ സാമ്പത്തികവും മറ്റ് ബുദ്ധിമുട്ടുകളും പരിഹരിക്കുകയും വേണം. കുട്ടികളുടെ സുരക്ഷയിലും അവകാശങ്ങളിലും ഒരു വിട്ടുവീഴ്ചയും അംഗീകരിക്കാനാവില്ല.

സ. പിണറായി വിജയൻ
പ്രതിപക്ഷ നേതാവ്

ഒക്ടോബർ 5സ. ആനത്തലവട്ടം ആനന്ദൻ ദിനംതൊഴിലാളിവർഗത്തിന് വേണ്ടി ജീവിതമാകെ ഉഴിഞ്ഞുവെച്ച പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന്റെ ഓർമ...
04/10/2026

ഒക്ടോബർ 5
സ. ആനത്തലവട്ടം ആനന്ദൻ ദിനം

തൊഴിലാളിവർഗത്തിന് വേണ്ടി ജീവിതമാകെ ഉഴിഞ്ഞുവെച്ച പ്രിയ സഖാവ് ആനത്തലവട്ടം ആനന്ദന്റെ ഓർമ്മകൾക്ക് മൂന്നു വർഷം പൂർത്തിയാവുകയാണ്. കയർ പിരിക്കുന്ന തൊഴിലാളികളുടെ കഥയാണ് സഖാവിന്റെ സമരോജ്വലമായ സംഘടനാ ജീവിതത്തിന്റെയും തുടക്കം. 1956-ൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ സഖാവിന്, കയർ തൊഴിലാളികളെ സംഘടിപ്പിക്കുന്ന ഘട്ടത്തിലാണ് റെയിൽവേയിൽ ടി.ടി.ഇ. ആയി ജോലി ലഭിക്കുന്നത്. എന്നാൽ തൊഴിലാളികളെ സമരമുഖത്തേക്ക് തള്ളിവിട്ടിട്ട് ജോലിക്ക് പോകുന്നത് ശരിയല്ലെന്ന ബോധ്യത്തിൽ അദ്ദേഹം ആ ജോലി വേണ്ടെന്നുവച്ചു. 1975-ൽ കയർ തൊഴിലാളികളുടെ പട്ടിണി ജാഥയ്ക്ക് ആവേശകരമായ നേതൃത്വം നൽകിയ സഖാവ്, അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം അനുഷ്ഠിച്ചു. സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, സി.ഐ.ടി.യു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, കയർ തൊഴിലാളി യൂണിയൻ നേതാവ്, കയർ സെന്റർ നേതാവ് എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച് ജീവിതമാകെ തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി പോരാടിയ പ്രിയ സഖാവ് എന്നും തിരുവനന്തപുരം ജില്ലയിലെ സമര-സംഘടനാ പ്രവർത്തനങ്ങൾക്ക് മാർഗദർശിയായിരുന്നു.

04/10/2026

പാർട്ടി ജില്ലാ സെക്രട്ടറി സ: വി ജോയി മാധ്യമങ്ങളെ കാണുന്നു...

04/10/2026

പൊലീസോ വിഡിഎസിന്റെ ഗുണ്ടകളോ..? എസ്എഫ്ഐ ജില്ലാ സെക്രട്ടറി നന്ദന്റെ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസ്

04/10/2026
ബാലസംഘം ചാല ഏര്യാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം CPIM ചാല ഏര്യാ സെക്രട്ടറി സ.എസ്.ജയില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു .CPIM ജ...
03/10/2026

ബാലസംഘം ചാല ഏര്യാ സമ്മേളന സ്വാഗത സംഘം രൂപീകരണ യോഗം CPIM ചാല ഏര്യാ സെക്രട്ടറി സ.എസ്.ജയില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു .
CPIM ജില്ലാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ കരമന ഹരി , എസ്എ സുന്ദര്‍ തുടങ്ങിയവര്‍ സംസാരിച്ചു .

03/10/2026

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൻ്റോൺമെൻ്റ് SI യുടെ വസതിയിലേക്ക് DYFI സംഘടിപ്പിച്ച പ്രതിഷേധ മാർച്ച്.

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൻ്റോൺമെൻ്റ് SI യുടെ വസതിയിലേക്ക് DYFI വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷ...
03/10/2026

പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൻ്റോൺമെൻ്റ് SI യുടെ വസതിയിലേക്ക് DYFI വഞ്ചിയൂർ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് DYFI ജില്ലാ ജോയിന്റ് സെക്രട്ടറി സ.ആര്‍.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ഭഗത്‌സിംഗ് ഭവൻ ഡൽഹി ദരിയാഗഞ്ചിൽ അൻസാരി റോഡിൽ സിപിഐഎം ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ അഖ...
03/10/2026

ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി ഓഫീസ് ഭഗത്‌സിംഗ് ഭവൻ ഡൽഹി ദരിയാഗഞ്ചിൽ അൻസാരി റോഡിൽ സിപിഐഎം ജനറൽ സെക്രട്ടറിയും ഡിവൈഎഫ്ഐ മുൻ അഖിലേന്ത്യ പ്രസിഡൻ്റുമായ എം എ ബേബി ഉദ്ഘാടനം ചെയ്തു.

Address

BTR BHAVAN. ARYASALA
Chalai
695036

Alerts

Be the first to know and let us send you an email when CPI M Chala Area Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPI M Chala Area Committee:

Shortcuts

Share