02/10/2026
മുന്ന് നേരം നമ്മൾ ഭക്ഷണം കഴിക്കുമ്പോഴും
എത്ര എത്ര മനുഷ്യരാണ്
ഒരു നേരത്തെ ഭക്ഷണമെങ്കിലും കിട്ടാൻ കാത്തിരിക്കുന്നത് ?
ഞാൻ ജീവിതത്തിൽ കണ്ട കാഴ്ചകളിൽ കൂടുതലും
അത്തരം മനുഷ്യരുടെ മുഖങ്ങളായിരുന്നു.
തെരുവിലെ ഭക്ഷണ വിതരണത്തിന്റെ തുടക്കവും
ആ കാഴ്ചയിൽ നിന്നുണ്ടായതാണ്
പതിവിന് വിപരിതമായി ഇന്ന് വീട്ടിലെ ഉച്ച ഭക്ഷണത്തിനിടയിൽ
വിശപ്പ് സഹിച്ച് ഭക്ഷണ പൊതിക്കായി കാത്തിരിക്കുന്ന മുഖങ്ങളായിരുന്നു എനിക്ക് ചുറ്റും.
എന്റെ ചിന്തകൾക്ക് ചുറ്റും
ഇനിയും ഒത്തിരി മനുഷ്യരുടെ വിശപ്പടക്കാൻ എനിക്ക് ഭാഗ്യം തരണമെ
എന്ന പ്രാർത്ഥന മാത്രം.