Indian National Congress Chiyyanoor

Directions

Indian National Congress Chiyyanoor Page to showcase the works of the Indian National Congress Chiyyanoor unit

12/10/2026

ജനാധിപത്യത്തിന്റെ കൊലപാതകത്തിന് കണക്ക് ചോദിക്കാൻ, ദേശസ്നേഹികളുടെ മഹാപ്രവാഹം ഇതാ എത്തിക്കഴിഞ്ഞു!

24/09/2026

പ്രിയപ്പെട്ടവരെ....,

നമ്മുടെ നാടിന്റെ നേട്ടങ്ങളുടെ പുസ്തകത്തിൽ അഭിമാനത്തോടെ കുറിച്ചുവയ്ക്കാൻ മറ്റൊരു മനോഹരമായ അധ്യായം കൂടി…

കേരളത്തിലെ മികച്ച സ്ത്രീ സൗഹൃദ മാതൃകാ പഞ്ചായത്തുകളിൽ ഒന്നായി നമ്മുടെ ആലംകോട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.

ഈ സന്തോഷം നിങ്ങളോട് പങ്കുവയ്ക്കുമ്പോൾ, ഒരു ജനപ്രതിനിധി എന്ന നിലയിൽ ഏറെ അഭിമാനവും അതിലേറെ ചാരിതാർത്ഥ്യവുമുണ്ട്.

സ്ത്രീകളുടെ സുരക്ഷയ്ക്കും ശാക്തീകരണത്തിനും ക്ഷേമത്തിനും മുൻഗണന നൽകി, അവരുടെ സ്വപ്നങ്ങൾക്കും കഴിവുകൾക്കും അവസരങ്ങൾ ഒരുക്കിക്കൊണ്ട് നാം നടത്തിയ പ്രവർത്തനങ്ങൾക്ക് ലഭിച്ച വിലപ്പെട്ട അംഗീകാരമായാണ് ഈ നേട്ടത്തെ കാണുന്നത്.

ആ ആത്മവിശ്വാസത്തിന് കരുത്തുപകരാനും, സ്ത്രീകളുടെ ശബ്ദത്തിന് ഇടം നൽകാനും, അവരുടെ കൈപിടിച്ച് മുന്നോട്ടുനടക്കാനും കഴിഞ്ഞുവെന്നതിന്റെ സാക്ഷ്യമാണ് ഈ അംഗീകാരം.

ഇത് ഏതാനും വ്യക്തികളുടെ വിജയമല്ല.
ഇത് നമ്മുടെ ആലംകോടിന്റെ വിജയമാണ്.

ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും വിവിധ വകുപ്പുകളുടെയും കുടുംബശ്രീ–വനിതാ കൂട്ടായ്മകളുടെയും അക്ഷീണമായ പരിശ്രമങ്ങൾക്കൊപ്പം, ഓരോ ഘട്ടത്തിലും വിശ്വാസത്തോടെ കൂടെ നിന്ന പ്രിയപ്പെട്ട ആലങ്കോട്ടുകാരുടെ കൂടി നേട്ടമാണിത്.

അതിനാൽ ഈ അംഗീകാരത്തിന്റെ സന്തോഷം ഞങ്ങൾ നിങ്ങളിലേക്ക് സമർപ്പിക്കുന്നു.

നമ്മുടെ സ്ത്രീകൾ കൂടുതൽ കരുത്തോടെ മുന്നേറട്ടെ…
അവരുടെ സ്വപ്നങ്ങൾക്ക് ആലങ്കോടിന്റെ മണ്ണിൽ കൂടുതൽ ചിറകുകൾ മുളയ്ക്കട്ടെ…
സമത്വത്തിന്റെയും സുരക്ഷയുടെയും കരുതലിന്റെയും വെളിച്ചത്തിൽ നമ്മുടെ നാട് ഇനിയും മുന്നേറട്ടെ.

അഭിമാനിക്കാം…
ഇത് നമ്മുടെ ആലംകോടാണ്.
സ്ത്രീകളെ ആദരിക്കുകയും ചേർത്തുനിർത്തുകയും അവരുടെ മുന്നേറ്റത്തിന് വഴിയൊരുക്കുകയും ചെയ്യുന്ന നമ്മുടെ ആലംകോട്.

ഈ നേട്ടത്തിനായി കൈകോർത്ത എന്റെ എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും. 💐

ആലംകോട് ഗ്രാമപഞ്ചായത്ത് —
സ്ത്രീ സൗഹൃദത്തിന്റെ മാതൃകയായി,
സമൂഹത്തിന്റെ അഭിമാനമായി മുന്നേറട്ടെ.!

സുബൈർ ഉദിനുപറമ്പ്
വൈസ് പ്രസിഡന്റ്‌ : ആലംകോട് ഗ്രാമ പഞ്ചായത്ത്‌!✍🏻

MBBS ബിരുദം കരസ്ഥമാക്കിയ ഷിബില നർഗീസിനെ (ചിയ്യാനൂർ Ward : 7 )ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.ആലംങ്കോട് മണ്ഡ...
22/09/2026

MBBS ബിരുദം കരസ്ഥമാക്കിയ ഷിബില നർഗീസിനെ (ചിയ്യാനൂർ Ward : 7 )ആലംങ്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു.

ആലംങ്കോട് മണ്ഡലം പ്രസിഡന്റ് ശ്രീ. രഞ്ജിത്ത് അടാട്ടിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പെരുമ്പടപ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ശ്രീ. കാദർ പി.ടി, DCC മെമ്പർ ശ്രീ. ഹുറൈർ കൊടക്കാട്ട്, ആലംങ്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. സുബൈർ ഉദിനുപറമ്പ്, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീ. ഫൈസൽ സ്നേഹനഗർ, മണ്ഡലം ട്രഷറർ ശ്രീ. ജലീൽ, ആലംങ്കോട് ബ്ലോക്ക് ഡിവിഷൻ മെമ്പർ ശ്രീമതി. അശ്വതി സന്തോഷ് എന്നിവർ പങ്കെടുത്തു.

കോൺഗ്രസ് ഭാരവാഹികളായ ശ്രീ. ശശി പുക്കേപുറത്ത്, മുസ്തഫ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ നസറുദ്ധീൻ, ഇർഷാദ്, ഷുഹൈബ് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

“ അറിവിന്റെ പുതിയ ഉയരങ്ങൾ കീഴടക്കിയ ഷിബില നർഗീസിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
ഭാവിയുടെ വഴികളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു... “ 💐🤝🏻

മണ്ഡലം കോൺഗ്രസ്‌ കമ്മറ്റി ആലംങ്കോട്!🧡🤍💚

14/08/2026

*ഇന്ത്യയുടെ സ്വാതന്ത്ര്യം ഒരാളുടെ മാത്രം പോരാട്ടത്തിന്റെ ഫലമായിരുന്നില്ല...*
*മതത്തിന്റെയും ജാതിയുടെയും ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾക്കപ്പുറം,* *അനേകം മനുഷ്യർ തങ്ങളുടെ ജീവിതവും സ്വപ്നങ്ങളും ത്യാഗങ്ങളും സമർപ്പിച്ചാണ് ഈ രാജ്യം സ്വാതന്ത്ര്യം നേടിയെടുത്തത്.*

*ചിലർ തോക്കുമായി പോരാടി,*
*ചിലർ ജയിലറകൾക്കുള്ളിൽ ജീവിതം കഴിച്ചു,*
*ചിലർ തെരുവുകളിൽ മുദ്രാവാക്യം വിളിച്ചു,*
*ചിലർ പേനകൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തെ ചോദ്യം ചെയ്തു.*
*പേരറിയാത്ത അനേകം മനുഷ്യരുടെ ത്യാഗങ്ങളും ഈ മണ്ണിന്റെ സ്വാതന്ത്ര്യചരിത്രത്തിൽ അലിഞ്ഞുചേർന്നിട്ടുണ്ട്.*

*അവരുടെ ചരിത്രം ഒരാളുടേതല്ല; നമ്മുടെയെല്ലാം ചരിത്രമാണ്.*

*ഇന്ന് ചരിത്രം പലവിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്ന കാലമാണ്.*
*അതിനാൽ ചരിത്രത്തെ വിശ്വസിക്കുക എന്നതിന്റെ അർത്ഥം പുസ്തകത്തിലെ ഓരോ വരിയും കണ്ണടച്ച് സ്വീകരിക്കുക എന്നതല്ല;* *തെളിവുകളെയും വസ്തുതകളെയും പരിശോധിച്ച് സത്യത്തെ തിരിച്ച

14/08/2026

രാജ്യത്തിന്റെ 80 ആമത് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംങ്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മൽസരം ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമിയിൽ വെച്ച് ആഗസ്ത് ‘ 15 /2026 ‘ ന്‌ ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിക്കുകയാണ്‌, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായാണ്‌ മൽസരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളോടും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ, സന്ദേശത്തിലും സാഹോദര്യത്തിലും പങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു!

*👉🏻ക്വിസ്സ് 🥇 പ്രൈസ്* *-2000 രൂപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ്സ് 🥈 പ്രൈസ് -1000 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ് 🥉 പ്രൈസ്-500 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*Please Note :* *രജിസ്‌ട്രേഷൻ ഗൂഗിൾ ഫോം വഴി മാത്രമായിരിക്കും.!*

*അവസാന തിയ്യതി : ആഗസ്റ്റ് 14 വൈകീട്ട് 6 മണി വരെ മാത്രം.!*

Program Coordinators :
Jubair :

13/08/2026

*ചരിത്രത്തെ മറക്കരുത്,*
*ചോദ്യം ചെയ്യാനുള്ള ധൈര്യം കൈവിടരുത്.*
*സത്യത്തെ തിരിച്ചറിയുകയും*
*നീതിയുടെ പക്ഷത്ത് ഉറച്ചുനിൽക്കുകയും ചെയ്യുക...*

*നാം കൈമാറേണ്ടത് വെറും ചരിത്രമല്ല...* *മറിച്ച്*
*ചരിത്രത്തിൽ നിന്ന്* *പഠിച്ച വിവേകമാണ്...*

*യുവത്വം ചരിത്രത്തെ അറിയുമ്പോഴാണ്, ഒരു ജനതയുടെ ഭാവി കൂടുതൽ ശക്തമാകുന്നത്..!*

🇮🇳🇮🇳🇮🇳
കേരള പ്രവാസി കോൺഗ്രസ്‌ — ആലംങ്കോട് മണ്ഡലം!

രാജ്യത്തിന്റെ 80 ആമത് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംങ്കോട് മണ്ഡലം ക...
13/08/2026

രാജ്യത്തിന്റെ 80 ആമത് സ്വാതന്ത്യദിനം ആഘോഷിക്കുന്ന ഈ അസുലഭ മുഹൂർത്തത്തിൽ കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലംങ്കോട് മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നമ്മുടെ വിദ്യാർത്ഥികൾക്കായി ഒരു ക്വിസ് മൽസരം ചങ്ങരംകുളം യൂണിവേഴ്സ് അക്കാദമിയിൽ വെച്ച് ആഗസ്ത് ‘ 15 /2026 ‘ ന്‌ ഉച്ചക്ക് 2 മണിക്ക് സംഘടിപ്പിക്കുകയാണ്‌, യുപി, ഹൈസ്ക്കൂൾ വിഭാഗങ്ങളിലായാണ്‌ മൽസരങ്ങൾ ക്രമീകരിച്ചിട്ടുള്ളത്.

പ്രദേശത്തെ മുഴുവൻ വിദ്യാർത്ഥികളോടും ഈ പ്രോഗ്രാമിൽ പങ്കെടുത്ത് സ്വാതന്ത്ര്യദിനത്തിന്റെ, സന്ദേശത്തിലും സാഹോദര്യത്തിലും പങ്ക് ചേരണമെന്ന് അഭ്യർത്ഥിക്കുന്നു!

*👉🏻ക്വിസ്സ് 🥇 പ്രൈസ്* *-2000 രൂപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ്സ് 🥈 പ്രൈസ് -1000 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*👉🏻ക്വിസ് 🥉 പ്രൈസ്-500 രുപ & ട്രോഫി (Sponsord by Karuvattu prambil Mohammed Memmorial (VAIRAM)*

*Please Note :* *രജിസ്‌ട്രേഷൻ ഗൂഗിൾ ഫോം വഴി മാത്രമായിരിക്കും.!*

*അവസാന തിയ്യതി : ആഗസ്റ്റ് 14 വൈകീട്ട് 6 മണി വരെ മാത്രം.!*

Program Coordinators :
Jubair : 9567606056
Shuhaib 7736615061
Muhammed kutty 8943925377
Nidhin Othalur 8138846259
Suhair Eravaramkunu 9526128186
Saji Pavittappuram 9846695109
Unnikrishnan pp 9037072704

കടക്ക് പുറത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ത പ്രധാൻ രാജിവച്ചു ഇത് വിദ്യാർത്ഥികളുടെ വിജയം
25/07/2026

കടക്ക് പുറത്ത്
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ത പ്രധാൻ രാജിവച്ചു
ഇത് വിദ്യാർത്ഥികളുടെ വിജയം

25/07/2026

Address

Chiyyanoor
Changaramkulam

Website

Alerts

Be the first to know and let us send you an email when Indian National Congress Chiyyanoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share