12/06/2026
" ചേതന ആദരം 2026"
🟥🟥🟥🟥🟥🟥🟥🟥🟥
വളരെ ചുരുങ്ങിയ കാലയളവിൽ തന്നെ ഇരട്ടപ്പുഴയിലെ പാവപെട്ടവന്റെയും സാധാരണക്കാരന്റെയും നീറുന്ന ജീവിത പ്രശ്നങ്ങൾക്ക് ഒരു കൈതാങ്ങായി..
ഇരട്ടപ്പുഴയുടെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്ത് ക്രിയാത്മക ഇടപെടലുകളുമായി ചേതന 10 വർഷം പിന്നിടുകയാണ്. നമ്മുടെ ഗ്രാമത്തിലെ പുതുനാമ്പുകളുടെ എല്ലാ കഴിവുകൾക്കും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകി പോന്നിട്ടുള്ള ചേതന ഈ വർഷവും "ചേതന ആദരം 2026", ആലിൽ ഗോവിന്ദൻ സ്മാരക SSLC വിദ്യാഭ്യാസ പുരസ്കാരവും, രാമി കുമാരൻ സ്മാരക +2 വിദ്യാഭ്യാസ പുസ്ക്കാര വിതരണം നടത്തുന്നു. ജൂൺ 14 ഞായറാഴ്ച്ച വൈകീട്ട് 4 മണി മുതൽ ഇരട്ടപ്പുഴ ഉദയവായനശാല ഹാളിൽ നടക്കുന്ന ഈ പരിപാടിയിൽ നിങ്ങളേവരും കുടുംബസമേതം പങ്കെടുക്കണമെന്ന് അഭ്യർഥിക്കുന്നു.
#ചേതന
#ഇരട്ടപ്പുഴ