BJP Thiruvanvandoor

Call Directions Website

BJP Thiruvanvandoor Official page of Bharathiya Janatha Party Thiruvanvandoor

ആരാണ് നേഹാ ബോറ??ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട,പാർലമെൻ്റ് ആക്രമിച്ച് പ്രധാനമന്ത്രിയായ വാജ്പേയിയും ഉപ പ്രധാനമന്ത്രിയായ അദ്...
14/10/2026

ആരാണ് നേഹാ ബോറ??

ഒൻപത് പേരുടെ ജീവൻ നഷ്ടപ്പെട്ട,പാർലമെൻ്റ് ആക്രമിച്ച് പ്രധാനമന്ത്രിയായ വാജ്പേയിയും ഉപ പ്രധാനമന്ത്രിയായ അദ്വാനിയെയും അടക്കം ഡസൻ കണക്കിന് മന്ത്രിമാരെ വധിക്കാൻ പദ്ധതിയിട്ടിരുന്ന ആക്രമണമാണ് 2001ലെ പാർലമെൻ്റ് ആക്രമണം.അതിൻ്റെ പ്രധാന സൂത്രധാരനും ഭീകരവാദികൾക്ക് എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ചെയ്ത ഭീകരവാദിയാണ് അഫ്സൽ ഗുരു..

പാർലമെൻ്റ് ആക്രമണത്തിലെ പങ്കിനെ മറച്ച് വെച്ചിട്ടില്ല എന്ന് മാത്രമല്ല,അതിനെ അഭിമാനത്തോടെ വിളിച്ച് പറയുകയും ചെയ്ത ഭീകരവാദിയായിരുന്നു അഫ്സൽ.. ആ അഫ്സലിനെ സ്തുതിച്ച് 2016 ൽ ജെ എൻ യു ക്യാമ്പസിൽ ,

"അഫ്സൽ തും ഹമാരെ അർമാനോ കോ മൻസിൽ തക് പോഹ്ചായെങ്കെ"
(അഫ്സൽ നീ ഞങ്ങളുടെ സ്വപ്നത്തെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും..) എന്ന് മുദ്രാവാക്യം മുഴക്കിയ തീവ്രവാദിയാണ് ഉമർ ഖാലിദ്..കശ്മീർ ഇന്ത്യ കൈയടക്കി വെച്ചിരിക്കുകയാണ് എന്നും കശ്മീർ ഇന്ത്യയുടെ ഭാഗമല്ല എന്നും ആവർത്തിച്ച് പറഞ്ഞ,ഡൽഹി കലാപത്തിലെ സൂത്രധാരൻമാരിൽ ഒരാളായ ഉമർ ഖാലിദ് എന്ന ഭീകരവാദിയെ ഇന്ന് ഇന്ത്യയിൽ അരയും തലയും മുറുക്കി പിന്തുണയ്ക്കുന്ന ഒരു ചോട്ടാ നേതാവാണ് നേഹാ ബോറ....

ഇതേ വർഷം ആഗസ്റ്റ് മാസത്തിൽ കാശ്മീരിന് ആസാദി(സ്വാതന്ത്ര്യം) വേണമെന്ന തരത്തിലുള്ള മുദ്രാവാക്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കശ്മീരികളുടെ അഭിലാഷത്തിനോടൊപ്പമാണ് ഞാൻ എന്ന് പറഞ്ഞ യുവതി.ഇന്ത്യയിലെ നക്.സ.ലൈറ്റ് പ്രസ്ഥാനത്തിന് ആരംഭം കുറിച്ച നേതാക്കളായ ചാരു മജൂംദാരും കനു സന്യാലും തുടങ്ങിയ സിപിഐ (മാർക്സിസ്റ്റ് ലെനിനിസ്റ്റ്)പാർട്ടിയുടെ യുവജന സംഘടനായ AISA യുടെ ദേശീയ അദ്ധ്യക്ഷ...

ഉത്തരാഖണ്ഡിലെ ഒരു സൈനികൻ്റെ മകളായി ജനിച്ച നേഹ പത്തിൽ പഠിക്കുമ്പോഴോ മറ്റോ ആണ് ഇടത് ആശയങ്ങളിൽ ആകൃഷ്ടയാകുന്നത്.അതിന് പ്രചോദനമായത് ഇന്ത്യൻ നക്‌.സലി.സത്തിൻ്റെ ആദ്യ പ്രയോക്തവായ ചാരു മജൂംദാറിൻ്റെ പുസ്തകങ്ങളും യാസിൻ മാലിക്കിനെ പോലെയുള്ള ഭീകരവാദികളെ പിന്തുണയ്ക്കുന്ന അരുന്ധതി റോയുടെ പുസ്തകങ്ങളുമായിരുന്നു..

അതാണ് അവരുടെ പിന്നീടുള്ള രാഷ്ട്രീയത്തെ സ്വാധീനിച്ചതും..

പഹൽഗാനിൽ ആക്രമിച്ചവരെ തള്ളി പറഞ്ഞോ ഇരകൾക്ക് വേണ്ടി ഒരു ആദരാഞ്ജലിയോ അർപ്പിക്കാത്ത ഇവർ പക്ഷേ ഓപ്പറേഷൻ സിന്ദൂർ സമയത്ത് പാകിസ്താൻ തിരിച്ച് അടിച്ചാൽ കൊല്ലപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക് വേണ്ടി ആര് ഉത്തരം പറയുമെന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്...(ട്വീറ്റ് കമൻ്റിൽ നൽകാം)

ഈ രാജ്യത്തിൻ്റെ അഖണ്ഡതയെ ചോദ്യം ചെയ്യുന്ന,ചോദ്യം ചെയ്ത വ്യക്തികളെ പിന്തുണയ്ക്കുന്ന ഒരുത്തിയെ റോയിറ്റേഴ്സ്, ബിബിസി അടക്കമുള്ള ഇന്ത്യാ വിരുദ്ധ മാധ്യമങ്ങൾ വിടാതെ ഇന്ത്യൻ ജെൻസി കലഹത്തിൻ്റെ ലൈം ലൈറ്റിനിർത്തണമെങ്കിൽ തന്നെ എന്താണ് ഉദ്ദേശം എന്ന് ചോറ് കഴിക്കുന്നവർക്ക് എളുപ്പത്തിൽ മനസ്സിലാകും...

മോദിയെ,ബിജെപിയെ എതിർക്കുന്നത് മനസ്സിലാക്കാം,പക്ഷേ തീവ്രവാദികളെ,വിഘടനവാദികളെ താങ്ങി നടക്കുന്ന ഒരുത്തിയെ പിന്തുണയ്ക്കണം,പുകഴ്ത്തണം എന്നുണ്ടെങ്കിൽ നിങ്ങളുടെ പ്രശ്നം മോദിയോടല്ല, ഈ രാജ്യത്തിനോടാണ്..പലരും ഇവരെ ഒരു പൂക്കി ജെൻസി നായികയായിട്ട് മാത്രം കണ്ട് അവരുടെ പശ്ചാത്തലം ലഘൂകരിച്ച് നിർത്തുന്നതായി തോന്നിയത് കൊണ്ടാണ് ഇത്രയും പറയാമെന്ന് കരുതിയത്..

കനയ്യ കുമാറിൻ്റെ സ്ത്രീ വെർഷൻ എന്നതിനപ്പുറം മറ്റൊന്നുമല്ല ഇവരെന്ന് കാലം വൈകാതെ തെളിയിക്കും...പലരും നാഷണൽ ക്രഷായി ഇവരെ കാണുന്നത് കൊണ്ട് ഓർമ്മപ്പെടുത്തട്ടെ,

ഈ നേഷനെ പലതായി ക്രഷ് ചെയ്യാൻ വേണ്ടി നിൽക്കുന്നവരോടൊപ്പമാണ് നിങ്ങളുടെ നാഷണൽ ക്രഷ്..




ചെങ്ങന്നൂർ മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജി ആർ നായർ...
03/10/2026

ചെങ്ങന്നൂർ മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അജി ആർ നായർക്ക് അഭിനന്ദനങ്ങൾ

തിരുവൻവണ്ടൂരിന്റെ സമരപോരാളിക്ക്അഭിവാദ്യങ്ങൾ. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിച്...
01/10/2026

തിരുവൻവണ്ടൂരിന്റെ സമരപോരാളിക്ക്അഭിവാദ്യങ്ങൾ.
ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ കരിങ്കൊടി കാണിച്ച് അറസ്റ്റ് വരിച്ച തിരുവൻവണ്ടൂർ പഞ്ചായത്ത് ജനറൽ സെക്രട്ടറി എം. കെ. ലിനുവിന് അഭിവാദ്യങ്ങൾ.

ശ്രീ അയ്യപ്പാ കോളേജിന്റെ മുൻവശത്താണ് സംഭവം നടന്നത്. അഞ്ച് വർഷമായി സംഘടനാ പ്രവർത്തനങ്ങൾ ഇല്ലാതിരുന്ന അയ്യപ്പാ കോളേജിൽ എബി...
30/09/2026

ശ്രീ അയ്യപ്പാ കോളേജിന്റെ മുൻവശത്താണ് സംഭവം നടന്നത്. അഞ്ച് വർഷമായി സംഘടനാ പ്രവർത്തനങ്ങൾ ഇല്ലാതിരുന്ന അയ്യപ്പാ കോളേജിൽ എബിവിപി ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ വീണ്ടും സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു.

ഇതിനിടെയാണ് അമ്പതോളം വരുന്ന എസ്എഫ്ഐ പ്രവർത്തകർ ആ ചെറുപ്പക്കാരനെ കോളേജിന് മുന്നിൽവെച്ച് ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ആരോപണം. പ്രതിരോധത്തിനായി അവിടെ ഉണ്ടായിരുന്നത് കേവലം അഞ്ച് ആർഎസ്എസ് പ്രവർത്തകർ മാത്രമായിരുന്നു.

പതിന്മടങ്ങ് ആളുകളുണ്ടായിട്ടും പിടിച്ചുനിൽക്കാനാകാതെ വന്ന എസ്എഫ്ഐ പ്രവർത്തകർ പിന്നീട് പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ സഹായം തേടിയെന്നാണ് പറയുന്നത്. ആവേശത്തോടെ ഓടിയെത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ആർഎസ്എസ് പ്രവർത്തകരെ കണ്ടതോടെ പിന്മാറിയെന്നും, “മുണ്ടിനുള്ളിൽ മുള്ളിയിട്ട് തിരിച്ചു പോയി” എന്ന പരിഹാസപരമായ പ്രയോഗം നാട്ടുകാർക്കിടയിൽ പ്രചരിക്കുന്നുണ്ടെന്നും പറയുന്നു.

ഇതിന് പിന്നാലെ വന്ന ഞായറാഴ്ച, കോളേജിലെ മുൻ ചെയർമാന്റെ നേതൃത്വത്തിൽ ഒരു മദ്യപസംഘം തിരുവൻവണ്ടൂർ ജംഗ്ഷനിൽ എത്തി നാട്ടുകാരുമായി കയ്യാങ്കളിയിൽ ഏർപ്പെട്ടതായും ആരോപണമുണ്ട്. തുടർന്ന് നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് അവിടെനിന്ന് ഓടിപ്പോയ എസ്എഫ്ഐ പ്രവർത്തകർ എത്തിച്ചേർന്നത് ഇരമല്ലിക്കരയിലാണെന്നാണ് പറയുന്നത്.

എന്നാൽ ഇരമല്ലിക്കരയിലും സംഘർഷം ഒഴിവാക്കാനായില്ലെന്നും അവിടെയും എസ്എഫ്ഐ പ്രവർത്തകർക്ക് നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റതായും ആരോപണമുണ്ട്.

ഈ സംഭവങ്ങളൊക്കെ അരങ്ങേറുമ്പോൾ ഒന്നും പ്രതിരോധിക്കാൻ പോലും കഴിയാതെ, ‘അറബിക്കഥ’ സിനിമയിലെ ശ്രീനിവാസന്റെ അവസ്ഥയിലായിരുന്നു സ്ഥലത്തെ ഡിവൈഎഫ്ഐ നേതാക്കളെന്നാണ് പരിഹാസം.

സ്ഥലത്ത് കാര്യമായ ഇടപെടലൊന്നും നടത്താനാകാതെ, കണ്ണാടിക്ക് മുന്നിൽ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന തിരക്കിലായിരുന്നുവത്രെ അവർ:

“ഇല്ല... ഞങ്ങൾ തോൽക്കില്ല!”

“എങ്കിൽ തിരിച്ചടി കൊടുത്തിട്ട് തന്നെ കാര്യം” എന്ന തീരുമാനത്തോടെ ചെങ്ങന്നൂരിൽ നിന്ന് അമ്പതോളം എസ്എഫ്ഐ പ്രവർത്തകരെ സംഘടിപ്പിച്ച് അവർ തിരുവൻവണ്ടൂർ ജംഗ്ഷനിലെത്തിയെന്നാണ് പറയുന്നത്.

എന്നാൽ, അവിടെ വെറും പത്ത് വയസ്സുള്ള ഒരു ബാലസ്വയംസേവകനും അദ്ദേഹത്തിന്റെ അച്ഛനും മാത്രം മുന്നിൽ നിന്ന് നിലയുറപ്പിച്ചപ്പോൾ പോലും, എത്തിയ സംഘത്തിലെ പ്രവർത്തകർ നേരിടാൻ തയ്യാറാകാതെ പുറംതിരിഞ്ഞ് ഓടിപ്പോയെന്നാണ് ആരോപണം.

അമ്പതോളം പേരുമായി എത്തിയവർ രണ്ട് പേരെ കണ്ടപ്പോൾ തന്നെ സ്ഥലം കാലിയാക്കി
ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ ഉറക്കത്തിലായിരുന്ന സ്ഥലത്തെ പ്രാദേശിക ഡിവൈഎഫ്ഐ പ്രവർത്തകർ ഉറക്കത്തിൽ ഒരു വലിയ സ്വപ്നം കണ്ടു ആർഎസ്എസ് പ്രവർത്തകരെ ഞങ്ങൾ തിരിച്ചടിച്ചു ഉറക്കത്തിലേന്ന് എണിറ്റിട്ട് വീണ്ടും ആവേശത്തോടെ ഈങ്കിലാ വിളിച്ച അദ്ദേഹം മനസ്സിലാക്കി ഇത് കേവലം സ്വപ്നമാത്രമായിരുന്നെന്ന് അദ്ദേഹം കിടക്കിൽ നിന്ന് എണിറ്റിട്ട് കാര്യം സാധിച്ച് തിരിച്ചു കിടന്നു എന്നാണ് പറയപ്പെടുന്നത്

28/09/2026

Address

Thiruvanvandoor Panchayath
Chengannur
689109

Alerts

Be the first to know and let us send you an email when BJP Thiruvanvandoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share