CPIM Vallathol AC

Call Directions Contact the organization

CPIM Vallathol AC വള്ളത്തോൾ നഗർ ഏരിയ കമ്മിറ്റി

ഒക്ടോബർ 9ചെഗുവേര രക്തസാക്ഷി ദിനം ✊
08/10/2026

ഒക്ടോബർ 9
ചെഗുവേര രക്തസാക്ഷി ദിനം ✊

08/10/2026

സമരത്തെരുവിൽ ഇടതു മുന്നേറ്റം..

"ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തിൻ്റെ ആരാച്ചാരാകുന്നു"
08/10/2026

"ജനാധിപത്യത്തിൻ്റെ കാവലാളാകേണ്ട
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ജനാധിപത്യത്തിൻ്റെ
ആരാച്ചാരാകുന്നു"

ആദരാഞ്ജലികൾ 🌹
08/10/2026

ആദരാഞ്ജലികൾ 🌹

സോഷ്യലിസം പുലരട്ടെ'മതനിരപേക്ഷത വളരട്ടെSFI സാരഥികളെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന്  അഭ്യർത്ഥിക്കുന്നു✊
07/10/2026

സോഷ്യലിസം പുലരട്ടെ
'മതനിരപേക്ഷത വളരട്ടെ

SFI സാരഥികളെ മികച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു✊

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണ്. സം...
07/10/2026

കാസർകോട്ടെ കേരള കേന്ദ്ര സർവ്വകലാശാലയിൽ ആർഎസ്എസ് പരിപാടിക്ക് കേരള പോലീസ് സംരക്ഷണം ഒരുക്കിയ നടപടി അത്യന്തം അപലപനീയമാണ്. സംഘപരിവാർ സംഘടനയൊഴികെയുള്ള മറ്റു വിദ്യാർത്ഥി സംഘടനകളാകെ പ്രതിഷേധിച്ചിട്ടും പരിപാടിക്ക് സർക്കാർ ഒത്താശ ചെയ്യുകയാണുണ്ടായത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവിവൽക്കരിക്കാനും ക്യാമ്പസുകളിൽ വർഗീയ അജണ്ടകൾ നടപ്പിലാക്കാനുമുള്ള സംഘപരിവാർ ഗൂഢാലോചനയ്ക്ക് യുഡിഎഫ് സർക്കാർ കൂട്ടുനിൽക്കുന്നത് പതിവുസംഭവമായി മാറിയിരിക്കുകയാണ്.

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ദേശീയ സെമിനാറിന്റെ രാഷ്ട്രീയം പ്രകടമാണ്. അക്കാദമിക് പരിപാടിയാണെന്നാണ് വാദമെങ്കിൽ ഇതിലേക്ക് അക്കാദമിക് പശ്ചാത്തലമില്ലാത്ത ആർഎസ്എസ് നേതാവിനെ ക്ഷണിച്ചതിന് എന്തു ന്യായീകരണമാണ് സർവ്വകലാശാല അധികൃതർക്ക് പറയാനുള്ളത്? പരിപാടിക്കായി മുൻകൂട്ടി രെജിസ്റ്റർ ചെയ്ത വിദ്യാർത്ഥികളെപ്പോലും ഹാളിലേക്ക് പ്രവേശിപ്പിക്കാതെ തടഞ്ഞുനിർത്തുന്ന സ്ഥിതിയുമുണ്ടായി.

വിദ്യാഭ്യാസ കേന്ദ്രങ്ങളെ വിദ്വേഷ പ്രചാരണങ്ങളുടെയും വർഗീയതയുടെയും ഇടങ്ങളാക്കി മാറ്റാനുള്ള ശ്രമങ്ങളെ കേരളം എക്കാലത്തും ശക്തമായി പ്രതിരോധിച്ചിട്ടുണ്ട്. എന്നാൽ, ഇത്തരം അറുപിന്തിരിപ്പൻ ശക്തികൾക്ക് താവളമൊരുക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിക്കുന്നത് യുഡിഎഫ് സർക്കാരിന്റെ ആർഎസ്എസ് പ്രീണന നയമാണ് വ്യക്തമാക്കുന്നത്. സംഘപരിവാറിന് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യഥേഷ്ടം വിഹരിക്കാൻ പോലീസ് കാവലൊരുക്കുന്നത് മതനിരപേക്ഷ കേരളത്തോടുള്ള വെല്ലുവിളിയാണ്. ഈ വിഷയത്തിൽ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും ഉയരേണ്ടതുണ്ട്.

സ. പിണറായി വിജയൻ
പ്രതിപക്ഷനേതാവ്

06/10/2026

ലാത്തിയെയും കാക്കിയെയും കാട്ടി ഞങ്ങളെ ഭയപ്പെടുത്താമെന്നത് കേന്ദ്രസർക്കാരിന്റെ തെറ്റിദ്ധാരണയാണ്. രാജ്യത്ത് ജനാധിപത്യം പുലരുന്നത് വരെ ഞങ്ങളീ പോരാട്ടം തുടരും...

സഖാവ് എ എ റഹീം എം പി

06/10/2026

രാജ്യതലസ്ഥാനത്ത് ഇരമ്പിയാർത്ത്
സിപിഐഎം പ്രതിരോധം!

അഭിവാദ്യങ്ങൾ ✊
06/10/2026

അഭിവാദ്യങ്ങൾ ✊

ഷൊർണ്ണൂർ - വള്ളത്തോൾ നഗർ റെയിൽവേ പാത ഇരട്ടിപ്പിക്കൽ: ഭൂമി ഏറ്റെടുക്കലിനുള്ള 11(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചുഷൊർണ്ണൂർ ജങ്...
06/10/2026

ഷൊർണ്ണൂർ - വള്ളത്തോൾ നഗർ റെയിൽവേ പാത ഇരട്ടിപ്പിക്കൽ: ഭൂമി ഏറ്റെടുക്കലിനുള്ള 11(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചു

ഷൊർണ്ണൂർ ജങ്ഷൻ - വള്ളത്തോൾ നഗർ റെയിൽവേ പാത ഇരട്ടിപ്പിക്കൽ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനുള്ള 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരമുള്ള 11(1) വിജ്ഞാപനം ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. തൃശ്ശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിൽ ഉൾപ്പെടുന്ന നെടുമ്പുര, ചെറുതുരുത്തി വില്ലേജുകളിലായി ആകെ 4.3381 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

തിരുവനന്തപുരം-പാലക്കാട് ഡിവിഷനുകളുടെ അതിർത്തിയായ ഈ മേഖലയിലെ നിലവിലുള്ള സിഗ്നൽ സംവിധാനങ്ങളുടെയും സിംഗിൾ/ഡബിൾ ലൈൻ പരിമിതികളുടെയും ഭാഗമായി ട്രെയിനുകൾ മണിക്കൂറുകളോളം പിടിച്ചിടേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാൻ 3, 4 പാതകൾ നിർണ്ണായകമാണ്. ഈ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ റെയിൽവേ ഗതാഗതശേഷി വർദ്ധിക്കുകയും ട്രെയിനുകളുടെ വേഗതയും സമയനിഷ്ഠയും ഉറപ്പാക്കുകയും ചെയ്യും.

ഭൂമി ഏറ്റെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുമ്പോൾ തന്നെ പ്രദേശവാസികളുടെ യാത്രാസൗകര്യങ്ങൾ ഉറപ്പുവരുത്താൻ ശക്തമായ ഇടപെടൽ നടത്തും.
ചേക്കിൾപ്പടി റോഡിനും മൈത്രി റോഡിനും ഇടയിൽ (Km 3/22) ൽ കേരള കലാമണ്ഡലം ബസ് സ്റ്റോപ്പിലേക്ക് ജനങ്ങൾക്ക് നേരിട്ടെത്താൻ സുരക്ഷിതമായ മേൽപ്പാലമോ അടിപ്പാതയോ നിർമ്മിക്കാൻ റെയിൽവേയോട് ആവശ്യപ്പെടും.
പണിക്കർപടി റോഡിൽ (Km 3/700 - 3/800) വള്ളത്തോൾ നഗർ റെയിൽവേ ട്രാക്കുകൾ മുറിച്ചുകടക്കാതെ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും രോഗികൾക്കും സുരക്ഷിതമായി സഞ്ചരിക്കാൻ യാർഡിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് സ്ഥാപിക്കണം.പാത ഇരട്ടിപ്പിക്കലും യാർഡ് റിമോഡലിംഗും കാരണം നിലവിലുള്ള സഞ്ചാരവഴികൾ അടയ്ക്കുന്നതിന് മുൻപ്, പൂർണ്ണമായ ബദൽ റോഡുകളും യാത്രാസൗകര്യങ്ങളും നിർമ്മിച്ച് പൊതുജനങ്ങൾക്ക് തുറന്നുനൽകണം.
റെയിൽവേയുടെയും നാടിന്റെയും വികസനത്തെ സ്വാഗതം ചെയ്യുമ്പോൾ തന്നെ, പ്രദേശവാസികളുടെ എല്ലാ ആശങ്കകളും പരിഹരിച്ച് പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ റെയിൽവേ അധികൃതരുമായി നിരന്തരം ഇടപെടുന്നതാണ്.

Address

Cheruthuruthi
679531

Telephone

+919744337129

Website

Alerts

Be the first to know and let us send you an email when CPIM Vallathol AC posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to CPIM Vallathol AC:

Shortcuts

Share