27/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു
Official Page of the Information Office, Kerala House (New Delhi), I&PRD Kerala Government.
27/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു
27/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശൻ കേന്ദ്ര തുറമുഖ - ജലഗതാഗത വകുപ്പ് മന്ത്രി സർബാനന്ദ സോനോവാളുമായി ട്രാൻസ്പോർട്ട് ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു
ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കേരള ഹൗസ് ന്യൂഡല്‍ഹി
പ്രസ് റിലീസ് (26/05/2026)
മുഖ്യമന്ത്രി വി.ഡി സതീശൻ
പ്രധാനമന്ത്രിയും ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കേരളത്തിന്റെ വൈവിധ്യമാര്‍ന്ന പ്രശ്‌നങ്ങളെക്കുറിച്ചും മുന്‍ഗണനകളെക്കുറിച്ചും പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും ധരിപ്പിച്ചെന്ന് കേരള മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഇരുവരെയും സന്ദര്‍ശിച്ച ശേഷം കേരള ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളുടെ കാര്യത്തിലുള്ള ചില പ്രശ്‌നങ്ങള്‍ പ്രധാന മന്ത്രിയെയും ധനകാര്യകാര്യമന്ത്രിയെയും അറിയിച്ചു. അനുകൂലമായ നിലപാട് ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചു. സംസ്ഥാനം മുന്നോട്ടു വയ്ക്കുന്ന പ്രൊജക്ടുകളുടെ വിശദാംശങ്ങള്‍ പിന്നീട് കേന്ദ്രത്തെ അറിയിക്കും. ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന പ്രധാനപ്പെട്ട പദ്ധതികളുടെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് സമര്‍പ്പിക്കും. പ്രത്യേക സഹായം ഇത്തരം പദ്ധതികള്‍ക്കായി ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പാതയുടെ സ്ഥലമെടുപ്പിനായി 5580 കോടി രൂപ കേരളമാണ് നല്‍കിയത്. അത് നാഷണല്‍ ഹൈവേ അതോറിറ്റിയ്ക്ക് കൈമാറിയിട്ടുണ്ട്. കടമെടുപ്പിന്റെ പരിധിയില്‍ നിന്ന് ആ തുക ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചു. നമുക്ക് കടമെടുപ്പിന്റെ പരിധി 3.5 ശതമാനമാണ്. അതില്‍തന്നെ അര ശതമാനം ഉപാധികള്‍ക്ക് വിധേയമാണ്. അതായത് പവര്‍ മേഖലയിലെ ആവശ്യങ്ങള്‍ക്കായി മാത്രം ഉപയോഗിക്കാന്‍ കഴിയുന്നത്. ഫലത്തില്‍ മൂന്ന് ശതമാനമാണ് ലഭ്യമായിട്ടുള്ളത്. അതില്‍ കിഫ്ബി , പെന്‍ഷന്‍ ഫണ്ട് എന്നിവ വരുത്തിയ ബാധ്യതകള്‍ കൂടി ഈ കടമെടുപ്പിന്റെ പരിധിയില്‍ വരുന്നുണ്ട്. അതുകൊണ്ടു തന്നെ വളരെ കുറഞ്ഞ തുക മാത്രം കടമെടുക്കാന്‍ സാധിക്കുന്ന സ്ഥിതിയാണ്. അതിന്റെ വിശദാംശങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ ധരിപ്പിച്ചു. ജൂണ്‍ ആദ്യ വാരം ധവളപത്രം പുറത്തിറക്കിയ ശേഷം കൂടുതല്‍ വിശദാംശങ്ങള്‍ അറിയിക്കും. സംസ്ഥാനത്തിന് അവകാശപ്പെട്ട പരമാവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ നടത്തും. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ നിന്ന് കിട്ടാനുള്ള തുക, കേന്ദ്ര പദ്ധതികളുടെ വിഹിതം എന്നിവ നിയമപരമായും സാമ്പത്തികപരമായുള്ള തടസ്സങ്ങള്‍ നീക്കി പരമാവധി തുക വാങ്ങിച്ചെടുത്ത് ഒരു പുതിയ കേരളം സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാരിന്റെ ശ്രമങ്ങള്‍. ഏതെങ്കിലും വകുപ്പുകള്‍ക്ക് പണം കിട്ടുന്നില്ലെങ്കില്‍ അതിന്റെ തടസ്സം എന്താണെന്ന് പരിശോധിക്കും.യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതോ ഓഡിറ്റഡ് അക്കൗണ്ട് കൊടുക്കാത്തതോ മൂലമാണോ ഫണ്ട് ലഭിക്കാന്‍ തടസ്സമെന്ന് പരിശോധിക്കും.
എത്രയുംവേഗം ആ അപാകതകള്‍ തീര്‍ത്ത് തുക വാങ്ങിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ബജറ്റിനു മുമ്പായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കും.
പിഎം ശ്രീ പദ്ധതിയുടെ നിയമപരമായ വശങ്ങള്‍ പരിശോധിക്കും.മന്ത്രി സഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു -മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ പദ്ധതി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഉപേക്ഷിച്ചതാണ്. ഈ സര്‍ക്കാരല്ല അവ ഉപേക്ഷിച്ചത്. ഉപേക്ഷിക്കപ്പെട്ട പദ്ധതിയ്ക്കു വേണ്ടി സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനം റദ്ദാക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്തത്. സ്ഥലം വില്‍ക്കാനോ വാങ്ങാനോ കഴിയാതെ കഴിയാതെ വിഷമിച്ച സാധാരണ ജനങ്ങള്‍ക്ക് അത് ആശ്വാസം പകര്‍ന്നു.
മഹാത്മ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയ്ക്ക് 40 ശതമാനം സംസ്ഥാനം മുടക്കണമെന്ന് വ്യവസ്ഥയാണ് ഈ വര്‍ഷം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. മുമ്പ് പൂര്‍ണ്ണമായും കേന്ദ്രം നല്‍കിയിരുന്ന ഫണ്ടിന്റെ 40 ശതമാനം നമ്മള്‍ കണ്ടെത്തേണ്ട സ്ഥിതിയാണ്. തലസ്ഥാന നഗരിയില്‍ മലയാളികള്‍ക്കുള്ള വലിയൊരു ആസ്തിയായ ട്രാവന്‍കൂര്‍ പാലസിനെ കേരളത്തിൻ്റെ അഭിമാനമായി നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ പറഞ്ഞു.
26/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ ട്രാവൻകൂർ പാലസിൽ സന്ദർശനം നടത്തുന്നു. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായ രത്തൻ ഖേൽക്കർ , ചീഫ് സെക്രട്ടറി എ. ജയതിലക് ,കേരള ഹൗസ് അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ഡോ. അശ്വതി ശ്രീനിവാസ് , ഓഫീസർ ഓൺ സ്പെഷൽ ഡ്യൂട്ടി എൻ. എസ്.കെ ഉമേഷ് എന്നിവർ സമീപം
26/05/2026
കേന്ദ്ര ധനകാര്യമന്ത്രി നിര്‍മലാ സീതാരാമനുമായി സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ കര്‍ത്തവ്യഭവനില്‍ കൂടിക്കാഴ്ച നടത്തുന്നു. ചീഫ് സെക്രട്ടറി എ.ജയതിലക് സമീപം.
26/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുന്നു.
26/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി കേരള ഹൗസിൽ നിന്നും പുറപ്പെടുന്നു
22/05/2026
സംസ്ഥാന മുഖ്യമന്ത്രി വി.ഡി സതീശന് കേരള ഹൗസിൽ ഉജ്ജ്വല സ്വീകരണം
ന്യൂഡൽഹി : കേരളത്തിൻ്റെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ സന്ദർശനത്തിനായി
ന്യൂഡൽഹിയിൽ എത്തിയ വി.ഡി സതീശന് കേരള ഹൗസിൽ ഉജ്ജ്വല സ്വീകരണം.
വെള്ളിയാഴ്ച (22/05/2026) രാത്രി 12.30 ന് കേരള ഹൗസ് അങ്കണത്തിൽ എത്തിയ മുഖ്യമന്ത്രി വി.ഡി സതീശനെ
ഹൈബി ഈഡൻ എം.പി, കേരള ഹൗസ് റസിഡൻ്റ് കമ്മീഷണർ പുനീത് കുമാർ,
അഡീഷണൽ റസിഡൻ്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ്,
വിവിധ വകുപ്പ് മേധാവിമാരും
കേരള ഹൗസ് ജീവനക്കാരും ഡൽഹിയിലെ വിവിധ മലയാളി സംഘടന പ്രതിനിധികളും ഡൽഹിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളും
ചേർന്ന് കേരള ഹൗസിൽ സ്വീകരിച്ചു.
രാത്രി 11.50 ന് ന്യൂഡൽഹി ഇന്ദിരഗാന്ധി എയർപേർട്ടിലെത്തിയ മുഖ്യമന്ത്രിയെ പ്രോട്ടോക്കോൾ ഓഫീസർ ആർ. ശ്രീകുമാർ അസിസ്റ്റൻ്റ് പ്രോട്ടോക്കോൾ ഓഫീസർ കിഷോർ കുമാർ, സെക്യുരിറ്റി ഓഫീസർ അജിത്ത് കുമാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
30/04/2026
ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കേരള ഹൗസ് ന്യൂഡല്‍ഹി
പ്രസ് റിലീസ് (30/04/2026)
വിരമിച്ചു
കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍ ഓഫീസില്‍ അസിസ്റ്റന്റായിരുന്ന എ.എസ്.സന്ദീപ് ജോലിയില്‍നിന്ന് വിരമിച്ചു. കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ അഡീഷണല്‍ റസിഡന്റ് കമ്മീഷണര്‍ ഡോ.അശ്വതി ശ്രീനിവാസ് , കണ്‍ട്രോളര്‍ എ.എസ്. ഹരികുമാര്‍, ലെയ്‌സണ്‍ ഓഫീസര്‍ രാഹുല്‍ കെ.ജയ്‌സ്വാര്‍, റസിഡന്റ് കമ്മീഷണര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജി, കണ്‍ട്രോളര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ജെ.ദീപ്തി, പി.വി.രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ മേധാവികളും ജീവനക്കാരും ആശംസ അര്‍പ്പിച്ചു.
30/03/2026
ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കേരള ഹൗസ് ന്യൂഡല്‍ഹി
പ്രസ് റിലീസ് (30/03/2026)
വിരമിച്ചു
കേരള ഹൗസ് ക്ലിനിക്കില്‍ 34 വര്‍ഷമായി സേവനം അനുഷ്ഠിച്ചിരുന്ന ഡോ.രാധാ ആനന്ദ് ഇന്ന് വിരമിച്ചു. 1992 ലാണ് കേരള ഹൗസ് ക്ലിനിക്കില്‍ സേവനം ആരംഭിച്ചത്. കോഴിക്കോട് ചാത്തമംഗലം സ്വദേശിനിയാണ്.
കേരള ഹൗസിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ കണ്‍ട്രോളര്‍ എ.എസ്. ഹരികുമാര്‍,പി.വി.രാജഗോപാല്‍,റസിഡന്റ് കമ്മീഷണര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രാജി, കണ്‍ട്രോളര്‍ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ പി.ജെ.ദീപ്തി, ഡോ.ഷീമ എന്നിവര്‍ പ്രസംഗിച്ചു. വിവിധ വകുപ്പുകളുടെ മേധാവികളും ജീവനക്കാരും ആശംസ അര്‍പ്പിച്ചു.
ഇന്‍ഫര്‍മേഷന്‍ ഓഫീസ്
കേരള ഹൗസ് ന്യൂഡല്‍ഹി
പ്രസ് റിലീസ് (13/03/2026)
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള ഇന്‍ഷുറന്‍സ് പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ്
പ്രവാസി കേരളീയര്‍ക്കായുളള സമഗ്ര ആരോഗ്യ, അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ രണ്ടാംഘട്ട എന്റോള്‍മെന്റിനും പരിഷ്‌കരിച്ച നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയ്ക്കും തുടക്കമായി. പദ്ധതിയുടേയും എന്റോള്‍മെന്റിന്റേയും ഉദ്ഘാടനവും നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകളുടെ ലോഞ്ചും നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു. നോര്‍ക്ക കെയര്‍ കൂടുതല്‍ സ്ലാബുകള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കണമെന്ന് പ്രവാസി സമൂഹം ആവശ്യപ്പെട്ടതനുസരിച്ചാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിയെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. നോര്‍ക്ക കെയര്‍ നിലവില്‍ വന്ന് നാലു മാസങ്ങള്‍ക്കകം പതിനായിരത്തോളം പോളിസി ഉടമകള്‍ക്കായി ഇതുവരെ 88 കോടി രൂപയിലധികം ക്ലെയിമിനത്തില്‍ നല്‍കാനായി. ലോകത്ത് പ്രവാസി സമൂഹത്തിനായുളള ഏറ്റവും വലിയ സാമൂഹിക സുരക്ഷാ പദ്ധതിയാണ് നോര്‍ക്ക കെയറെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. 18 മുതല്‍ 70 വയസ്സുവരെയുളള സാധുവായ നോര്‍ക്ക പ്രവാസി ഐഡിയോ സ്റ്റുഡന്റ് ഐഡിയോ എന്‍.ആര്‍.കെ ഐഡിയോ ഉളള പ്രവാസി കേരളീയര്‍ക്കാണ് എന്റോള്‍ ചെയ്യാനാകുക.
10 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുളള പോളിസികളില്‍ പോളിസി ഉടമയുടെ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ 80 വയസുവരെയുളള മാതാപിതാക്കളേയും ഉള്‍പ്പെടുത്താനാകും. നോര്‍ക്ക റൂട്ട്‌സ് വെബ്‌സൈറ്റ് സന്ദര്‍ശിച്ചോ (www.norkaroots.kerala.gov.in) നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്ലിക്കേഷനുകള്‍ (ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍) വഴിയോ 2026 ഏപ്രില്‍ 12 വരെ എന്റോള്‍ ചെയ്യാവുന്നതാണ്. ഈ കാലയളവില്‍ എന്റോള്‍ ചെയ്യുന്നവര്‍ക്ക് 2026 ഏപ്രില്‍ 15 മുതല്‍ ഒരു വര്‍ഷത്തേയ്ക്കാണ് പോളിസി കാലയളവ്. അഞ്ചു ലക്ഷം, 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം, 25 ലക്ഷം, 50 ലക്ഷം, ഒരു കോടി രൂപ എന്നിങ്ങനെയുളള ഏഴ് വിവിധ സ്ലാബുകളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കുന്നതാണ് നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതി. നിലവില്‍ നോര്‍ക്ക കെയറില്‍ അംഗമായവര്‍ക്കും നോര്‍ക്ക കെയര്‍ പ്ലസ്സില്‍ (10 ലക്ഷമോ അതിന് മുകളിലോ) ചേരാനാകും. കേരളത്തിലെ 500 ലധികം ആശുപത്രികള്‍ ഉള്‍പ്പെടെ രാജ്യത്തെ 18,000 ത്തോളം ആശുപത്രികള്‍ വഴി പ്രവാസി കേരളീയര്‍ക്ക് ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കുന്നതാണ് പദ്ധതി. 2025 സെപ്റ്റംബര്‍ 22 മുതല്‍ നവംബര്‍ 30 വരെ സംഘടിപ്പിച്ച നോര്‍ക്ക കെയര്‍ ആദ്യഘട്ട എന്റോള്‍മെന്റില്‍ 1,32,000 പ്രവാസി കേരളീയ കുടുംബങ്ങളാണ് എന്റോള്‍ ചെയ്തത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 2025 സെപ്റ്റംബര്‍ 22 ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.norkaroots.kerala.gov.in സന്ദര്‍ശിക്കുകയോ 1800 2022 502, +91 9364084961, +91 93104 43880 (ഡല്‍ഹി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.
NORKA ROOTS: Supporting NRK Grievances, Rights, and Investment Opportunities in Kerala NORKA ROOTS is a nodal agency for all matters concerning collaboration with the Government of Kerala to address NRK grievances, protect rights, rehabilitate return emigrants, and promote investment opportunities in Kerala.