Aam Admi Party Ponnani Taluk

Directions

Aam Admi Party Ponnani Taluk Aam Aadmi Party Ponnani Taluk | Official page
for Aam Aadmi Party Ponnani Taluk. | Visit ou

07/04/2026
🔥രാഘവ് ഛദ്ദയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇതിലുണ്ട് 🔥👉അവരെ എംപി സ്ഥാനത്ത് നിന്ന് ആം ആദ്മി പാർട്ടി (AAP) പ...
04/04/2026

🔥രാഘവ് ഛദ്ദയെ കുറിച്ചുള്ള എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി ഇതിലുണ്ട് 🔥
👉അവരെ എംപി സ്ഥാനത്ത് നിന്ന് ആം ആദ്മി പാർട്ടി (AAP) പുറത്താക്കിയോ?

-ഇല്ല. ആം ആദ്മി പാർട്ടിയുടെ (AAP) രാജ്യ സഭയിലെ ഡെപ്യൂട്ടി ലീഡർ എന്ന പദവിയിൽ നിന്ന് മാത്രമാണ് മാറ്റിയത്.

👉🏻രാഘവ് ഛദ്ദക്ക് ഇനിയും പാർലമെന്റിൽ സംസാരിക്കാൻ കഴിയുമോ?

-തീർച്ചയായും സംസാരിക്കാം. ഏതൊരു എംപിക്കും സംസാരിക്കാൻ കഴിയും, അതിന് ഡെപ്യൂട്ടി ലീഡർ പദവി വേണമെന്നില്ല.

👉🏻അങ്ങനെയെങ്കിൽ രാഘവ് ഛദ്ദയെ “നിശബ്ദയാക്കി” എന്ന പ്രചാരണം നടക്കുന്നുണ്ടല്ലോ?

-രാജ്യസഭയിൽ എല്ലാ പാർട്ടികളും എംപിമാരിൽ ഒരാളെ മാത്രമാണ് ഡെപ്യൂട്ടി ലീഡറാക്കുന്നത്, ആ സ്ഥാനം ഇല്ലാത്ത എംപിമാർ എല്ലാവരും “നിശബ്ദയാക്കപ്പെട്ടു” എന്നല്ലല്ലോ അതിനർത്ഥം?!

👉🏻 എന്തിനാണ് AAP രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റിയത്.?

-രാജ്യസഭ എംപിമാർ പാർട്ടി നോമിനേറ്റ് ചെയ്യുന്നതാണ് എന്നറിയാമല്ലോ, അതായത് ഇലക്ഷനിലൂടെ തിരഞ്ഞെടുത്തവരല്ല. ഓരോ പാർട്ടിയും അവരുടെ രാജ്യസഭ എംപിമാരിൽ ഒരാളെ സഭാ നേതാവ്, മറ്റൊരാളെ ഡെപ്യൂട്ടി ലീഡർ എന്നി പദവികൾ നൽകും, അവരാണ് മറ്റുള്ള എംപിമാരെ നയിക്കേണ്ടത്, മാത്രമല്ല അവർക്ക് പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ രാജ്യസഭയിൽ അവതരിക്കാൻ ഉത്തരാവധിത്വമുള്ളവരുമാണ്. അതിൽ വീഴ്ച സംഭവിച്ചതിനാലാണ് രാഘവ് ഛദ്ദയെ ആ സ്ഥാനത്ത് നിന്ന് മാറ്റിയത്.

👉🏻രാഘവ് ഛദ്ദ സാധാരണക്കാരുടെ വിഷയങ്ങളല്ലേ രാജ്യസഭയിൽ അവതരിപ്പിച്ചത്? അത് തെറ്റാണ്, പാർട്ടിക്ക് എതിരാണ് എന്നാണോ?

-തീർച്ചയായും അദ്ദേഹം പാർലമെന്റിൽ അവതരിപ്പിച്ചത് നല്ല വിഷയങ്ങളായിരുന്നു. അതോടൊപ്പം പാർട്ടിയുടെ ഡെപ്യൂട്ടി ലീഡർ എന്ന നിലയിൽ പാർട്ടിയുടെ രാഷ്ട്രീയ നിലപാടുകൾ കൂടി രാജ്യസഭയിൽ അവതരിപ്പിക്കേണ്ടതുണ്ട്, അതിലാണ് അദ്ദേഹം വീഴ്ച വരുത്തിയത്, അതുകൊണ്ടാണ് മാറ്റിയത്, ഇപ്പോൾ അദ്ദേഹം ചെയ്യുന്ന കാര്യങ്ങൾ സംസാരിക്കാൻ ആ പദവി ആവശ്യമില്ല. അദ്ദേഹം ഇപ്പോഴും രാജ്യസഭാ എംപിയാണ്.

👉🏻 രാഘവ് ഛദ്ദയെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ആ കാരണം എന്താണ്.? വിശദീകരിക്കാമോ.?

-രാജ്യത്ത് ബിജെപിക്ക് അനുകൂലമായി ഇലക്ഷൻ കമ്മീഷന്റെ പിന്തുണയോടെ വോട്ട് തട്ടിപ്പ് നടക്കുന്നുണ്ട് എന്ന വിമർശനം ശക്തമാണ്. ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ പാർട്ടി, എഎപിയും കോൺഗ്രസ്, CPIM ഉൾപ്പെടെയുള്ള പ്രതിപക്ഷവും ഒരുമിച്ച് കഴിഞ്ഞ മാസം രാജ്യസഭയിൽ അവതരിപ്പിച്ച ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള നോട്ടീസിൽ പാർട്ടി ഡെപ്യൂട്ടി ലീഡറായ രാഘവ് ഛദ്ദ ഒപ്പ് വെക്കാൻ തയ്യാറായില്ല.

ഇത് പാർട്ടിക്ക് തന്നെ അപമാനിക്കുന്നതും ബിജെപി നയിക്കുന്ന കേന്ദ്രത്തെ പിന്തുണക്കുന്ന നടപടിയുമായിരുന്നു.

ഇത്തരം നടപടികൾ എംപിമാരുടെ ഭാഗത്ത് നിന്നുണ്ടായാൽ Anti Defection Law പ്രകാരം അയോഗ്യനാക്കാൻ പാർട്ടിക്ക് കഴിയും, എന്നാൽ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റുക മാത്രമാണ് ഇപ്പോൾ AAP ചെയ്തത്. അതൊരു സ്വാഭാവിക അച്ചടക്ക നടപടിയാണ്.

👉🏻 രാഘവ് ഛദ്ദ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നു എന്നാണോ പറയുന്നത്.?

-അങ്ങനെ ഞാൻ പറയില്ല, രാഷ്ട്രീയ ബോധമുള്ളവർ അത് വിലയിരുത്തട്ടെ. എന്നാൽ പാർലമെന്റിൽ ബിജെപി നയിക്കുന്ന കേന്ദ്ര സർക്കാർ പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളിൽ ഛദ്ദ ഇപ്പോൾ കുറെയായി മൗനം പാലിക്കുന്നത് കാണാൻ കഴിയും.

സാധാരണക്കാരുടെ വിഷയം അവതരിപ്പിക്കുന്നുവെന്ന പറയുന്ന രാഘവ് ഛദ്ദ പക്ഷേ LPG വിഷയത്തിൽ മൗനം പാലിക്കുകയാണ്, വിലക്കയറ്റത്തെക്കുറിച്ച് മൗനം പാലിക്കുകയാണ്, വോട്ട് തട്ടിപ്പിനെ കുറിച്ച് മൗനം പാലിക്കുകയാണ്, പ്രതിപക്ഷ നേതാക്കളെ ED ഉപയോഗിച്ച് കള്ളക്കേസിൽ വേട്ടയാടുന്നതിനെകുറിച്ച് മൗനം പാലിക്കുകയാണ്, അരവിന്ദ് കെജ്രിവാൾ ഉൾപ്പെടെ സ്വന്തം പാർട്ടിയുടെ നേതാക്കൾ ബിജെപിയുടെ ED, CBI കള്ളക്കേസിൽ അറസ്റ്റിലായപ്പോഴും, ജയിലിൽ കിടന്നപ്പോഴും, കഴിഞ്ഞ മാസം കുറ്റവിമുക്തനാക്കപ്പെട്ടപ്പോഴും അദ്ദേഹം മൗനമായിരുന്നു.

അതായത് കേന്ദ്ര സർക്കാരിനെതിരെയുള്ള ഗ്രൗരവകരമായ പ്രശ്നങ്ങൾ അദ്ദേഹം ഉയർത്തിക്കാണിക്കുന്നില്ല എന്ന് മാത്രമല്ല, അതിനെതിരെ നിലപാട് സ്വീകരിക്കുകയും ചെയ്യുന്നു.

👉🏻വോട്ട് തിരിമറി ഉൾപ്പെടെയുള്ളത് ഗൗരവമുള്ള വിഷയമാണ്. എന്നാൽ രാഘവ് ഛദ്ദക്ക് അത്തരം മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിൽ താൽപര്യം ഇല്ലാതിരിക്കാം, അതിനർത്ഥം അദ്ദേഹം അതിനെയെല്ലാം പിന്തുണയ്ക്കുന്നു എന്നല്ലല്ലോ?

-ഒന്നാമതായി അറിയേണ്ടത് രാഘവ് ഛദ്ദ മുഖ്യധാരാ രാഷ്ട്രീയ വിഷയങ്ങളിൽ ഉൾപ്പെടെ പാർലമെന്റിൽ സംസാരിക്കുന്ന വ്യക്തിയായിരുന്നു, അദ്ദേഹത്തിന്റെ പഴയ വീഡിയോസ് കണ്ടാൽ അത് വ്യക്തമാവും, ഇപ്പോൾ രണ്ട് വർഷമായിട്ടുള്ളൂ അദ്ദേഹത്തിന്റെ ഈ മാറ്റം, കെജ്രിവാളിന്റെ അറസ്റ്റിന് ശേഷം അത് കൂടുതൽ പ്രകടമായി. അദ്ദേഹം ഇപ്പോൾ Safe Zone ൽ കളിക്കുകയാണ്, മോദി സർക്കാരിനെ വിഷമിപ്പിക്കാൻ താൽപര്യമില്ലാത്തത് പോലെ.!

അത്തരമൊരു വ്യക്തിയെ അല്ല ഡെപ്യൂട്ടി ലീഡറായിട്ട് വേണ്ടത്, മുഖ്യധാരാ രാഷ്ട്രീയം സംസാരിക്കുന്നവരാണ് ആ പദവിയിൽ വേണ്ടത്, അതുകൊണ്ടാണ് മാറ്റിയത് എന്നാണ് മനസ്സിലാവുന്നത്.

👉🏻 രാഘവ് ഛദ്ദയേ ഇനി പാർലമെൻറിൽ സംസാരിപ്പിക്കരുത് എന്ന് AAP പറഞ്ഞത് എന്തിനാണ്.?

-ആ പ്രചാരണം പൂർണ്ണമായും തെറ്റാണ്, എംപി എന്ന നിലയിൽ അദ്ദേഹത്തിന് രാജ്യസഭയിൽ ഇനിയും സംസാരിക്കാൻ കഴിയും. ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് മാറ്റിയതിനാൽ, അവർക്ക് അനുവദിക്കുന്ന പ്രത്യേക സമയം ഇനി സ്വഭാവികമായും നൽകരുത് എന്ന് മാത്രമാണ് നിർദേശിച്ചത്, ആ സമയം ഇനി പുതുതായി ചുമതലയേറ്റ അശോക് കുമാർ മിറ്റലിന് അവകാശപ്പെട്ടതാണല്ലോ.!

👉🏻 ഇതെല്ലാം അംഗീകരിച്ച് കൊണ്ട് തന്നെ പറയട്ടെ രാഘവ് ഛദ്ദ സംസാരിച്ചത് സാധാരണക്കാരുടെ വിഷയമായിരുന്നു.

-അതിൽ ആർക്കും തർക്കമില്ലല്ലോ, എന്നാൽ രാജ്യത്ത് ഭരണഘടനയും തിരഞ്ഞെടുപ്പും നിലനിന്നാൽ മാത്രമേ എയർപോർട്ടിലെ ചായയുടെയും സമൂസയുടെയും കുറിച്ച് സംസാരിച്ചിട്ട് കാര്യമുള്ളൂ. അതിനെ കുറിച്ചുള്ള മൗനം സംശയമുണ്ടാക്കുന്നുണ്ട്.

👉🏻തന്നെക്കാൾ വളരുമെന്ന് തോന്നിയപ്പോൾ അരവിന്ദ് കെജ്രിവാൾ തന്നെ രാഘവ് ഛദ്ദയെ ഒതുക്കുകയാണ് ചെയ്തത് എന്ന ആരോപണത്തെ കുറച്ച് എന്താണ് പറയാനുള്ളത്.?

-വെറും 13 വർഷം മാത്രം പ്രായമായ പാർട്ടിയാണ് AAP. ആം ആദ്മി പാർട്ടിയിലൂടെയാണ് രാഘവ് ഛദ്ദ രാഷ്ട്രീയത്തിൽ വരുന്നത്, ലോകസഭ എംപി സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെട്ടപ്പോൾ, ഡൽഹി എംഎൽഎയാക്കി, അത് രാജി വെച്ച് പാർട്ടി അദ്ദേഹത്തെ രാജ്യസഭ എംപിയായി നോമിനേറ്റ് ചെയ്തു. അതായത് പാർട്ടിയാണ് അദ്ദേഹത്തെ വളർത്തിയത്.

എന്നാൽ കള്ളക്കേസിൽ കെജ്രിവാൾ ഉൾപ്പെടെ മുതിർന്ന നേതാക്കൾ അറസ്റ്റിലായപ്പോൾ ED വേട്ടയെ കുറിച്ചും വോട്ട് ചൊറി കാരണം സ്വന്തം പാർട്ടി ഡൽഹിയിൽ തോറ്റപ്പോൾ അതിനെ കുറിച്ചും അദ്ദേഹം സംസാരിക്കുമെന്ന് പാർട്ടി പ്രതീക്ഷിച്ചു. എന്നാൽ നിർഭാഗ്യവശാൽ അദേഹം തന്റെ Safe Zone ൽ ഇരുന്ന് ഭരണകൂടത്തിന് ബുദ്ധിമുട്ടുണ്ടാക്കാത്ത വിഷയങ്ങൾ മാത്രം സംസാരിച്ച് അത് Reels ചെയ്തു, Paid PR ചെയ്യുന്ന തിരക്കിലായിരുന്നു.!

👉🏻 രാഘവ് ചദ്ദയൂടെ റീലുകൾ അദ്ദേഹവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഇപ്പോൾ Instagram, Facebook ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്. അത് അദ്ദേഹം Paid PR ചെയ്യുന്നതാണ് എന്നാണോ പറയുന്നത്?

-അദ്ദേഹം Paid PR ചെയ്യുന്നുവെന്ന് പറയുന്നില്ല, എന്നാൽ Instagram, Facebook ൽ എല്ലാം വരുന്ന അത്തരം പോസ്റ്റുകൾ PR ന്റെ ഭാഗമാണ്, ഒന്നുകിൽ അദ്ദേഹം ചെയ്യുന്നതാവാം അല്ലെങ്കിൽ അദ്ദേഹത്തിന് വേണ്ടി മറ്റാരോ ചെയ്യുന്നതാവാം. അദ്ദേഹത്തെ കുറിച്ചുള്ള പോസ്റ്റുകൾ വരുന്ന അക്കൗണ്ടുകൾ, അതിന്റെ പേരുകൾ, ശ്രദ്ധിച്ചാൽ മതിയാവും അതിന് പിറകിൽ ആരാണെന്ന്.!

👉🏻ഒരു സിനിമ നടിയുമായിട്ടുള്ള വിവാഹ ശേഷമാണ് രാഘവ് ചദ്ദക്ക് ഈ മാറ്റമെന്ന് പറയുന്നത് ശരിയാണോ?

-അങ്ങനെ അഭിപ്രായം എനിക്കില്ല, വിവാഹം കഴിച്ചവരും കുടുംബം ഉള്ളവരും തന്നെയാണ് സംഘപരിവാർ ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്ന നേതാക്കൾ. ഇത് ഭയമാണ്, ബിജെപിയ്ക്കെതിരെ സംസാരിക്കാനുള്ള ഭയം, കള്ളക്കേസിൽ ജയിലിൽ പോവാനുള്ള ഭയം.

അധികാരം ജനങ്ങളിലേക്ക്! ✌️👉സാധാരണക്കാരുടെ സാരഥികളെ "ചൂല്" അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.  #കേരളം_നല്ലത്_അർഹിക്ക...
27/03/2026

അധികാരം ജനങ്ങളിലേക്ക്! ✌️
👉സാധാരണക്കാരുടെ സാരഥികളെ "ചൂല്" അടയാളത്തിൽ വോട്ട് ചെയ്ത് വിജയിപ്പിക്കുക.

#കേരളം_നല്ലത്_അർഹിക്കുന്നു

ANNOUNCEMENT 🚨ആം ആദമി പാർട്ടി (AAP) കേരള നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.
13/03/2026

ANNOUNCEMENT 🚨

ആം ആദമി പാർട്ടി (AAP) കേരള നിയമസഭാ തിരഞ്ഞെടുപ്പ് ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മുൻ മേയറും ആം ആദ്മി പാർട്ടി കേരള പ്രഭാരിയുമായ ശ്രീമതി ഷെല്ലി ഒബ്റോയ് നാളെ വേങ്ങര സബാഹ് സ്ക്വയ...
05/03/2026

ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ മുൻ മേയറും ആം ആദ്മി പാർട്ടി കേരള പ്രഭാരിയുമായ ശ്രീമതി ഷെല്ലി ഒബ്റോയ് നാളെ വേങ്ങര സബാഹ് സ്ക്വയറിൽ നടക്കുന്ന വളണ്ടിയർ സംഗമത്തിൽ പങ്കെടുക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വളണ്ടിയർ സംഗമത്തിൽ ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡൻ്റ് വിനോദ് മാത്യു വിൽസൺ , ആം ആദ്മി പാർട്ടി മലപ്പുറം ജില്ല പ്രസിഡൻറ് റിഷാദ് പൂവതിക്കൽ എന്നിവർ പങ്കെടുക്കും.
വൈകിട്ട് നടക്കുന്ന ഇഫ്താർ വിരുന്നോട് കൂടി സംഗമം സമാപിക്കും..




01/03/2026

“മോദിക്ക് രാജ്യത്തേക്കാൾ വലുത് അധികാരമാണ്. അത് നിലനിർത്താനാണ് വോട്ട് തിരിമറി മുതൽ പ്രതിപക്ഷ നേതാക്കൾക്കെതിരെ ഗുഢാലോചനകൾ വരെ നടത്തുന്നത്. സ്വേച്ഛാധിപതിയുടെ നാളുകൾ എണ്ണപ്പെട്ട് കഴിഞ്ഞു….”

-അരവിന്ദ് കെജ്രിവാൾ

Address

EDAPPAL
Edappal
679576

Website

Alerts

Be the first to know and let us send you an email when Aam Admi Party Ponnani Taluk posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share