CPIM Edava Local Committee

Call Directions

CPIM Edava Local Committee CPIM

വിവാഹമംഗളാശംസകൾ
24/08/2026

വിവാഹമംഗളാശംസകൾ

ആഗസ്റ്റ് 19സ. പി കൃഷ്ണപിള്ള ദിനം
18/08/2026

ആഗസ്റ്റ് 19
സ. പി കൃഷ്ണപിള്ള ദിനം

17/08/2026
10/08/2026

നിറങ്ങൾ നിറഞ്ഞൊരു പുതിയ ലോകം… കുഞ്ഞുകൂട്ടുകാർക്കായി! 🧸✨

ഓടയം ഗവ. എൽ.പി. സ്കൂളിലെ കുഞ്ഞുമിടുക്കന്മാർക്കായി “വർണ്ണക്കൂടാരം” ഒരുങ്ങി, കുഞ്ഞുങ്ങളുടെ സ്വപ്നങ്ങൾക്കും കളികൾക്കും ചിരികൾക്കും കൂടുതൽ നിറം പകരുന്ന ഈ മനോഹരമായ വർണ്ണക്കൂടാരം ഉദ്ഘാടനം ചെയ്തു. ❤️ കളിക്കാം… പഠിക്കാം… സ്വപ്നം കാണാം…ഓരോ കുഞ്ഞിന്റെയും ബാല്യം കൂടുതൽ മനോഹരമാകട്ടെ! 🥰ഒടയം ഗവ. എൽ.പി. സ്കൂളിലെ കുഞ്ഞുകൂട്ടുകാർക്ക് വർണ്ണക്കൂടാരത്തിലേക്ക് ഹൃദയം നിറഞ്ഞ സ്വാഗതം! 💛

പ്രതിഷേധ മാർച്ച് ധർണയും വിജയിപ്പിക്കുക.
30/07/2026

പ്രതിഷേധ മാർച്ച് ധർണയും വിജയിപ്പിക്കുക.

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തി...
20/07/2026

സമരകേരളത്തിൻ്റെ ദ്വയാക്ഷരി വിഎസ് ഓർമ്മയായിട്ട് ഒരു വർഷം പൂർത്തിയാവുന്നു. സംഭവസമൃദ്ധമായ രാഷ്ട്രീയ കേരളത്തിന്റെ പ്രയാണത്തിൽ വഴിവിളക്കായി നിലകൊണ്ട അതുല്യനായ കമ്യൂണിസ്റ്റായിരുന്നു വി എസ്. വേദനിക്കുന്നവർക്കൊപ്പവും നിസ്സഹായരായവർക്കൊപ്പവും കരുതലിന്റെ കരങ്ങളായി വിഎസ് നിലകൊണ്ടു, പോരാളികൾക്ക് ഊർജമായി മുന്നേനയിച്ചു. കർഷകരെയും കർഷകത്തൊഴിലാളികളെയും അധ്വാനിക്കുന്ന മുഴുവൻ മനുഷ്യരെയും വിഎസ് ചേർത്തുപിടിച്ചു. 2006 ൽ വിഎസ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റയുടൻ കൊണ്ടുവന്ന നിയമങ്ങളിൽ ഒന്ന് കർഷക കടാശ്വാസ കമ്മീഷൻ രൂപീകരിക്കുകയായിരുന്നു. അതേ മന്ത്രിസഭ തന്നെയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വനിതകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തിയതും. വിഎസ് അച്യുതാനന്ദൻ എന്ന കമ്മ്യൂണിസ്റ്റ് ജീവിതാവസാനം വരെയും സാധാരണ മനുഷ്യരുടെ ജീവിതം മെച്ചപ്പെടുത്തുവാൻ അവിശ്രാന്തം പോരാടി. ആധുനിക നവകേരളം പടുത്തുയർത്തുന്നതിൽ വിഎസിനും നിർണായക പങ്കുണ്ട്. രാജ്യത്താകമാനം വർഗീയതയും മുതലാളിത്ത ചൂഷണവും കൊടുമ്പിരി കൊള്ളുമ്പോൾ, കേരളം ഭരിക്കുന്ന യുഡിഎഫ് സർക്കാർ നാടിൻ്റെ നന്മകളെ ഒറ്റുകൊടുക്കുമ്പോൾ വരാനിരിക്കുന്ന സമര പോരാട്ടങ്ങൾക്ക് വിഎസിന്റെ ജ്വലിക്കുന്ന ഓർമ്മകൾ കരുത്തുപകരും.

സ. എം വി ഗോവിന്ദൻ മാസ്റ്റർ
സിപിഐ എം സംസ്ഥാന സെക്രട്ടറി

ഈ വർഷത്തെ  HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന്  പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം 3.30 ന്...
26/05/2026

ഈ വർഷത്തെ HSE, VHSE, THSE പരീക്ഷാഫലങ്ങള്‍ മെയ് 26 ചൊവ്വാഴ്ച വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും.

ഫലപ്രഖ്യാപന ശേഷം 3.30 ന് www.results.hse.kerala.gov.in, www.prd.kerala.gov.in, www.results.kerala.gov.in, www.results.digilocker.gov.in, www.results.kite.kerala.gov.in, www.examresults.kerala.gov.in, www.nammudekeralam.kerala.gov.in എന്നീ വെബ്സൈറ്റുകളിലും ലഭിക്കും.

സംസ്ഥാന സർക്കാരിന്റെ ഏകീകൃത സേവന പ്ലാറ്റ്ഫോമായ 'നമ്മുടെ കേരളം', SAPHALAM 2026, iExaMS - Kerala മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം അറിയാം.

91886 19958 എന്ന വാട്‌സ്ആപ്പ് നമ്പറിലേക്ക് 'RESULT' എന്ന് ടൈപ്പ് ചെയ്ത് മെസ്സേജ് അയച്ച് രജിസ്റ്റർ നമ്പറും ജനനതീയതിയും നൽകിയാൽ വിശദമായ ഫലം പിഡിഎഫായി ലഭ്യമാകാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

തലസ്ഥാനത്തെ തൊഴിലാളിവര്‍ഗ്ഗ പോരാട്ട ചരിത്രത്തിലെ മുന്നണിപ്പോരാളിയും ട്രേഡ് യൂണിയന്‍ രംഗത്തെ കരുത്തനുമായിരുന്നു സഖാവ് കെ ...
21/05/2026

തലസ്ഥാനത്തെ തൊഴിലാളിവര്‍ഗ്ഗ പോരാട്ട ചരിത്രത്തിലെ മുന്നണിപ്പോരാളിയും ട്രേഡ് യൂണിയന്‍ രംഗത്തെ കരുത്തനുമായിരുന്നു സഖാവ് കെ അനിരുദ്ധൻ.

അസാധാരണ രാഷ്ട്രീയ ജീവിതാധ്യായങ്ങളുടെ ഉടമയായിരുന്നു അദ്ദേഹം. സ്വാതന്ത്യ സമരകാലയളവില്‍ സ്കൂൾ വിദ്യാർത്ഥിയായിരിക്കെ ബ്രിട്ടീഷ് ദുര്‍ഭരണത്തിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കാളിയായ അനിരുദ്ധന്‍ ജനനായകനായും ജനസേവകനായും വളര്‍ന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയാണ്.

ഇടതുപക്ഷ പ്രസ്ഥാനം പ്രതിസന്ധികൾ നേരിട്ട ഘട്ടങ്ങളില്‍ അതിനെ അതിജീവിക്കാനുള്ള പോരാട്ടങ്ങള്‍ക്ക് തിരുവനന്തപുരത്ത് തലയെടുപ്പോടെയും നട്ടെല്ല് നിവര്‍ത്തിനിന്നും ശക്തിപകര്‍ന്ന സംഘാടകനായിരുന്നു.
തിരുവനന്തപുരം നഗരസഭ മുതൽ ലോക്സഭ വരെയുള്ള പാര്‍ലമെന്ററി വേദികളില്‍ തിളങ്ങിയ അദ്ദേഹം ആ വേദികളെയെല്ലാം പോരാട്ടവേദിയാക്കി മാതൃക കാട്ടി.

അസാധാരണ ധൈര്യശാലിയായ പ്രിയ സഖാവ് നിരവധി പോരാട്ടങ്ങളാൽ ശ്രദ്ധേയമായ ചരിത്രത്തിന്റെ ഉടമ കൂടിയാണ്.

പ്രിയ സഖാവിന്റെ ഓർമ്മകൾ മുന്നോട്ടുള്ള പ്രയാണത്തിൽ കരുത്താകട്ടെ...

മെയ് 22
സഖാവ് അനിരുദ്ധൻ ദിനം.

Address

Edava

Telephone

+919895682513

Website

Alerts

Be the first to know and let us send you an email when CPIM Edava Local Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share