14/08/2026
കൊച്ചി സിറ്റി പോലീസിനായി പരിശീലന പരിപാടി
“അക്രമാസക്തരായ വ്യക്തികളെയും പ്രതികളെയും എങ്ങനെ കൈകാര്യം ചെയ്യാം” എന്ന വിഷയത്തിൽ കൊച്ചി സിറ്റി പോലീസിലെ ഉദ്യോഗസ്ഥർക്കായി വനിത Cell DCRC counsellor ഉം Psychologist & Psychotherapist മായ ശ്രീമതി Norhas Antony പരിശീലന ക്ലാസ് നടത്തി.
അക്രമാസക്തമായ പെരുമാറ്റം മനസ്സിലാക്കുക, ഫലപ്രദമായ ആശയവിനിമയം, വികാരനിയന്ത്രണം, സംഘർഷം രൂക്ഷമാകുന്നത് തടയുന്നതിനുള്ള മാർഗങ്ങൾ, പ്രതികളെയും അക്രമാസക്തരായ വ്യക്തികളെയും കൈകാര്യം ചെയ്യുമ്പോൾ സ്വീകരിക്കേണ്ട മാനസിക സമീപനങ്ങൾ തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിൽ ഉൾപ്പെടുത്തി.
Psychological First Aid (PFA) എന്ന ആശയവും പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി. മാനസിക സമ്മർദ്ദമോ പ്രതിസന്ധിയോ അനുഭവിക്കുന്ന വ്യക്തികൾക്ക് അടിയന്തരമായി നൽകേണ്ട മാനസിക പിന്തുണ, emotional safety ഉറപ്പാക്കൽ, പ്രതിസന്ധി സാഹചര്യങ്ങളിൽ ഫലപ്രദമായി ഇടപെടൽ തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ ഭാഗമായി ചർച്ച ചെയ്തു.
കൊച്ചി സിറ്റി പോലീസിലെ 50 ഓളം പോലീസ് ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുത്തു.
വെല്ലുവിളി നിറഞ്ഞതും ഉയർന്ന മാനസിക സമ്മർദ്ദമുള്ളതുമായ സാഹചര്യങ്ങളിൽ പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമീപനശേഷിയും emotional preparedness-ഉം professional effectiveness-ഉം മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം.