KATF Ernakulam

Call Directions Website Contact the organization

KATF Ernakulam Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from KATF Ernakulam, Government Organization, Ernakulam, Eranakulam.

29/09/2026
കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ ചരിത്രത്തിൽ തന്റേതായ അടയാളം പതിപ്പിച്ച നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോ...
28/09/2026

കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, വിദ്യാഭ്യാസ ചരിത്രത്തിൽ തന്റേതായ അടയാളം പതിപ്പിച്ച നേതാവായിരുന്നു സി.എച്ച്. മുഹമ്മദ് കോയ സാഹിബ്. സാധാരണക്കാരന്റെ ശബ്ദമായി മാറിയ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള നിരന്തര ഇടപെടലുകളാൽ ശ്രദ്ധേയമായിരുന്നു.

മികച്ച വാഗ്മിയും എഴുത്തുകാരനും ഭരണാധികാരിയുമായിരുന്ന അദ്ദേഹം., അറിവിനെയും വിദ്യാഭ്യാസത്തെയും സാമൂഹിക മുന്നേറ്റത്തിന്റെ പ്രധാന ആയുധമായി കണ്ട ദീർഘദർശിയായിരുന്നു. പദവികൾ അദ്ദേഹത്തിന് ഒരിക്കലും ലക്ഷ്യമായിരുന്നില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ അടിത്തറ.

പ്രതിസന്ധികളിലും നിലപാടുകളിൽ ഉറച്ചുനിന്ന അദ്ദേഹം തലമുറകൾക്ക് രാഷ്ട്രീയ പ്രവർത്തനത്തിന്റെ പുതിയ പാഠങ്ങൾ സമ്മാനിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം കേരളത്തിൽ വളർന്ന് പന്തലിക്കാൻ വെള്ളവും വളവും നൽകിയ നേതാക്കളിൽ മുൻനിരയിലായിരുന്നു സി.എച്ച്.

സെപ്റ്റംബർ 28 വീണ്ടും കടന്നുവരുമ്പോൾ കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹിക ചരിത്രത്തിലെ അതുല്യമായ ഒരു അധ്യായത്തിലേക്കാണ് നാം തിരിഞ്ഞുനോക്കുന്നത്. ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം നേടിയ നേതാവ്, അസാധാരണ വാഗ്മി, എഴുത്തുകാരൻ, ഭരണാധികാരി, സാമൂഹിക പരിഷ്കർത്താവ്, അതിനപ്പുറം വിദ്യാഭ്യാസത്തെ സാമൂഹിക മുന്നേറ്റത്തിന്റെ പ്രധാന ആയുധമായി കണ്ട ദീർഘദർശി കൂടിയാണ് മഹാൻ.

മലബാറിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വാതിലുകൾ തുറന്ന സി.എച്ച്
1927-ൽ ജനിച്ച് 1983-ൽ വിടപറഞ്ഞ സി.എച്ച് വളരെ ചുരുങ്ങിയ കാലംകൊണ്ട് കേരളത്തിന്റെ പൊതുജീവിതത്തിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു. പത്രപ്രവർത്തകനായാണ് പൊതുജീവിതത്തിലേക്ക് കടന്നുവന്നത്. വായനയോടുള്ള അതിയായ താൽപര്യവും എഴുത്തിനോടുള്ള പ്രതിബദ്ധതയും അസാധാരണമായ പ്രസംഗശേഷിയും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വേറിട്ടുനിർത്തി. എന്നാൽ സി.എച്ചിനെ ചരിത്രം ഓർക്കുന്ന ഏറ്റവും പ്രധാനപ്പെട്ട മേഖലകളിലൊന്ന് വിദ്യാഭ്യാസമാണ്.

ഒരു സമൂഹത്തിന്റെ ഭാവി മാറ്റണമെങ്കിൽ ആ സമൂഹത്തിന്റെ കൈകളിൽ അറിവിന്റെ വെളിച്ചം എത്തിക്കണമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന മലബാറിന്റെ അവസ്ഥ, പ്രത്യേകിച്ച് ന്യൂനപക്ഷ സമൂഹത്തിന്റെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ, അദ്ദേഹത്തെ ഏറെ ചിന്തിപ്പിച്ചു.

കേരളത്തിന്റെ തെക്കൻ പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മലബാർ മേഖലയിൽ ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ പരിമിതമായിരുന്നു. ഈ അസമത്വം പരിഹരിക്കാനും മലബാറിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ പുതിയ വാതിലുകൾ തുറക്കാനും അദ്ദേഹം നടത്തിയ ഇടപെടലുകൾ കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിൽ നിർണായകമായി.

അദ്ദേഹം വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് മലബാറിന് ഒരു സർവകലാശാല വേണമെന്ന ആശയത്തിന് ശക്തമായ പിന്തുണ നൽകി. പുതിയ സർവകലാശാലയുടെ സാധ്യതകൾ പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുകയും, തുടർനടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്തു. അതിന്റെ ഫലമായാണ് 1968-ൽ കാലിക്കറ്റ് സർവകലാശാല നിലവിൽ വന്നത്. അത് ഒരു സർവകലാശാലയുടെ ജനനം മാത്രമായിരുന്നില്ല. മലബാറിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് വീടിനടുത്ത് ഉന്നത വിദ്യാഭ്യാസത്തിന്റെ വാതിൽ തുറന്ന ചരിത്ര നിമിഷം കൂടിയായിരുന്നു.

പിന്നീട് കാലിക്കറ്റ് സർവകലാശാല വളർന്ന് വടക്കൻ കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി മാറി. ആ വളർച്ചയുടെ ഓരോ ഘട്ടവും സി.എച്ച് കണ്ട സ്വപ്നത്തിന്റെ വ്യാപ്തി ഓർമിപ്പിക്കുന്നതാണ്.

സി.എച്ചിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാടിനെ ഒരു സർവകലാശാലയുടെ രൂപീകരണത്തിൽ മാത്രം ഒതുക്കിക്കാണുന്നത് അദ്ദേഹത്തിന്റെ ദർശനത്തെ ചെറുതാക്കുന്നതായിരിക്കും. വിദ്യാഭ്യാസത്തിന്റെ വാതിലുകൾ കൂടുതൽ ജനവിഭാഗങ്ങളിലേക്ക് തുറക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വലിയ കാഴ്ചപ്പാട്. സമൂഹത്തിന്റെ പിന്നാക്കാവസ്ഥ മാറ്റണമെങ്കിൽ അറിവിലേക്കുള്ള പ്രവേശനം ഉറപ്പാക്കണമെന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസ സമീപനത്തിന്റെ കാതൽ.

ഒരു കുട്ടിക്ക് ലഭിക്കുന്ന വിദ്യാഭ്യാസം ഒരു കുടുംബത്തിന്റെ മാത്രം ജീവിതം മാറ്റുന്നതല്ല; ഒരു തലമുറയുടെ സാമൂഹികവും സാമ്പത്തികവുമായ അവസ്ഥ മാറ്റാനുള്ള ശക്തിയാണത്. ഈ തിരിച്ചറിവാണ് സി. എച്ചിന്റെ വിദ്യാഭ്യാസ ഇടപെടലുകൾക്ക് പിന്നിലെ വലിയ പ്രചോദനം.

ഇന്ന് മലബാറിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് രാജ്യത്തിനകത്തും പുറത്തും വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസം നേടിയ ആയിരക്കണക്കിന് മനുഷ്യരെ കാണുമ്പോൾ, അവർക്ക് തുറന്നുകിട്ടിയ വിദ്യാഭ്യാസ അവസരങ്ങളുടെ ചരിത്രത്തിലേക്ക് നാം തിരിഞ്ഞുനോക്കേണ്ടതുണ്ട്. അവിടെ സി.എച്ച്. മുഹമ്മദ് കോയയുടെ പേര് ഒഴിവാക്കാനാവില്ല.

സി. എച്ചിന്റെ രാഷ്ട്രീയ ജീവിതത്തെ വിലയിരുത്തുമ്പോഴും അദ്ദേഹത്തിന്റെ വിദ്യാഭ്യാസ കാഴ്ചപ്പാട് പ്രത്യേകം പരിഗണിക്കേണ്ടതുണ്ട്. രാഷ്ട്രീയ അധികാരത്തെ ഒരു ലക്ഷ്യമായി കാണുന്നതിനുപകരം സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരം കാണാനുള്ള ഉപാധിയായാണ് അദ്ദേഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ പ്രധാന സ്ഥാനമെടുത്തു.

പത്രപ്രവർത്തകൻ, എഴുത്തുകാരൻ, നിയമസഭാ സാമാജികൻ, മന്ത്രി, സ്പീക്കർ, മുഖ്യമന്ത്രി എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചു. ഓരോ പദവിയും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ വ്യത്യസ്ത അധ്യായങ്ങളാണ്. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തെ കാലാതീതമാക്കുന്ന സംഭാവനകളിൽ വിദ്യാഭ്യാസത്തിനുള്ള സ്ഥാനം വളരെ വലുതാണ്.

പ്രത്യേകിച്ച് മുസ്ലിം ന്യൂനപക്ഷ സമൂഹത്തിൽ വിദ്യാഭ്യാസത്തോടുള്ള സമീപനത്തിൽ ഉണ്ടായ വലിയ മാറ്റത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ സി. എച്ച്. മുഹമ്മദ് കോയയുടെ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമുണ്ട്. വിദ്യാഭ്യാസം ഒരു വിഭാഗത്തിന്റെ മാത്രം അവകാശമല്ലെന്നും സമൂഹത്തിന്റെ പുരോഗതിക്കുള്ള അനിവാര്യമായ വഴിയാണെന്നും അദ്ദേഹം പ്രവർത്തനങ്ങളിലൂടെ കാണിച്ചുകൊടുത്തു. അദ്ദേഹം സ്ഥാപിച്ച സ്ഥാപനങ്ങളുടെ എണ്ണം കൊണ്ടല്ല, അദ്ദേഹം തുറന്നുകൊടുത്ത അവസരങ്ങളുടെ വ്യാപ്തികൊണ്ടാണ് സി. എച്ചിന്റെ വിദ്യാഭ്യാസ സംഭാവനയെ അളക്കേണ്ടത്.

ഇന്ന് കേരളം വിദ്യാഭ്യാസ രംഗത്ത് ഏറെ മുന്നേറിയിരിക്കുന്നു. സർവകലാശാലകളും കോളേജുകളും പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും അനവധി. എന്നാൽ ഈ മുന്നേറ്റത്തിന്റെ ആദ്യകാല പാതകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, വിദ്യാഭ്യാസം സമൂഹത്തിന്റെ അടിത്തറയാണെന്ന് തിരിച്ചറിഞ്ഞ ദീർഘവീക്ഷണശാലിയായ സി. എച്ചിനെ ഓർക്കേണ്ടത് അനിവാര്യമാണ്.

സി. എച്ച്. മുഹമ്മദ് കോയയുടെ ഓർമ്മ സെപ്റ്റംബർ 28-ൽ മാത്രം ഒതുങ്ങേണ്ടതല്ല. കാലം നിലനിൽക്കുന്നിടത്തോളം ആ രണ്ടക്ഷരങ്ങൾ സി. എച്ച്. പുതുതലമുറയുടെ ഓർമ്മയിൽ ഉണ്ടാകണം. പുതുതലമുറ സി. എച്ച്. എന്ന വിദ്യാഭ്യാസ ദർശിയെ അറിയുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്.

വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കണം എന്ന ആശയം, പിന്നാക്ക പ്രദേശങ്ങൾ മുന്നേറണം എന്ന ചിന്ത, അറിവിലൂടെ സമൂഹം ശക്തിപ്പെടണം എന്ന ദർശനം ഇവയെല്ലാം വീണ്ടും ഓർമിക്കേണ്ട ദിവസം കൂടിയാണിത്. കാലം പല നേതാക്കളെയും മറവിയിലേക്ക് കൊണ്ടുപോകും. എന്നാൽ സമൂഹത്തിന്റെ വളർച്ചയ്ക്ക് അടിത്തറ പാകിയവരുടെ സംഭാവനകൾ കാലം കടന്നുപോകുന്തോറും കൂടുതൽ വ്യക്തമാകും. എന്റെ സി.എച്ച്. അത്തരമൊരു ചരിത്ര വ്യക്തിത്വമാണ്. അദ്ദേഹത്തിന്റെ ശബ്ദം നിലച്ചിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു. എന്നാൽ അദ്ദേഹം വിദ്യാഭ്യാസത്തിനായി തുറന്ന വാതിലുകളിലൂടെ ഇന്നും തലമുറകൾ കടന്നുപോകുന്നു.

ഒരു സർവകലാശാലയുടെ കെട്ടിടങ്ങളിൽ മാത്രം സി. എച്ച്. ഇല്ല. അവിടെ നിന്ന് അറിവിന്റെ ലോകത്തേക്ക് നടന്നുപോയ ഓരോ വിദ്യാർത്ഥിയുടെയും സ്വപ്നങ്ങളിൽ കൂടിയാണ് അദ്ദേഹം ജീവിക്കുന്നത്. അതുകൊണ്ടുതന്നെ സി. എച്ച്. മുഹമ്മദ് കോയയെ അനുസ്മരിക്കുക എന്നത് ഒരു നേതാവിനെ ഓർക്കുക മാത്രമല്ല; വിദ്യാഭ്യാസത്തെ സമൂഹമാറ്റത്തിന്റെ ആയുധമായി കണ്ട ഒരു ദീർഘദർശിയെ ഓർക്കുക കൂടിയാണ്.

കാലം കടന്നുപോകുമ്പോഴും സി. എച്ചിന്റെ ഓർമ്മകൾ മായുന്നില്ല. അദ്ദേഹം ഉയർത്തിപ്പിടിച്ച വിദ്യാഭ്യാസത്തിന്റെയും സാമൂഹിക നീതിയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും വഴികളിലൂടെ മുന്നോട്ട് പോകുക എന്നതാണ് ഏറ്റവും കരണീയമായ കാര്യം

💚💙🩵❤️💙🩵❤️💚 *ജില്ലാ സമ്മേളന പ്രചാരണ സന്ദേശം (10)*  *KATF എന്ന പ്രസ്ഥാനവും കലയും* ➖➖➖➖➖➖➖➖*അധ്യാപകജീവിതത്തിന്റെ അർത്ഥവും ദ...
03/01/2026

💚💙🩵❤️💙🩵❤️💚
*ജില്ലാ സമ്മേളന പ്രചാരണ സന്ദേശം (10)*
*KATF എന്ന പ്രസ്ഥാനവും കലയും*
➖➖➖➖➖➖➖➖
*അധ്യാപകജീവിതത്തിന്റെ അർത്ഥവും ദിശയും പുതുക്കി എഴുതുന്ന ഇടങ്ങളാണ് സമ്മേളനങ്ങൾ എന്ന് KATF വിശ്വസിക്കുന്നു.* *ഇക്കാരണത്താൽ കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ സമ്മേളനം വെറും ഒരു ഔപചാരിക കൂടിച്ചേരൽ മാത്രമല്ല; അധ്യാപകന്റെ മനസും വിദ്യാർത്ഥിയുടെ ഭാവിയും ഒരുപോലെ സ്പർശിക്കുന്ന സൃഷ്ടിപരമായ ഇടപെടലുകളുടെ സജീവ വേദിയാകുകയാണ് ഈ ജില്ലാ സമ്മേളനം.* *പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയും അധ്യാപക സമൂഹത്തിന്റെ ഉത്തരവാദിത്വവും ഒരുമിച്ച് പുനർചിന്തിക്കപ്പെടുന്ന ഈ സംഗമം, കാലത്തിന്റെ വിദ്യാഭ്യാസ ആവശ്യങ്ങളോട് ചുവടൊത്തുനിൽക്കുന്ന ഒരു ബൗദ്ധിക യാത്രയാണ്.*
*അധ്യാപകാവകാശങ്ങളും തൊഴിൽസുരക്ഷയും അക്കാദമിക മുന്നേറ്റങ്ങളും ഒരുപോലെ* *ചർച്ചചെയ്യുന്ന KATF ജില്ലാ സമ്മേളനം, അറബി അധ്യാപക സമൂഹത്തിന്റെ ശബ്ദം സാമൂഹിക–വിദ്യാഭ്യാസ* *രംഗങ്ങളിൽ ശക്തമായി ഉയർത്തുന്ന വേദി കൂടിയാണ് . മാറിവരുന്ന പാഠ്യപദ്ധതികളും, സാങ്കേതിക മുന്നേറ്റങ്ങളും, കുട്ടികളുടെ* *പഠനശൈലിയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും, ഗൗരവത്തോടെ വിലയിരുത്തപ്പെടുന്ന ഈ സമ്മേളനം, അധ്യാപകരെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നയിക്കുന്ന ദിശാസൂചികയാകുന്നു.*
*ഈ സമ്മേളനത്തെ ഏറെ ഹൃദ്യമാക്കി മാറ്റുന്നത് വിദ്യാഭ്യാസ സമ്മേളനമാണ്. കേരളത്തിലെ ആദ്യ ICT അധ്യാപക അവാർഡ് ജേതാവായ പ്രിയ അബ്ദുൽ റഹ്മാൻ അമാൻ ആണ് ക്ലാസ് നയിക്കുന്നത്*. *അധ്യാപനത്തെ ഒരു കലാരൂപമായി ഉയർത്തുന്ന അപൂർവ അനുഭവമായിരിക്കും ഇതു . ഒന്നുമുതൽ പത്ത് വരെ പുതിയ പാഠപുസ്തകങ്ങളിലെ പദ്യങ്ങളെ കർണ്ണാനന്ദകരമായി പാടി അവതരിപ്പിച്ചുകൊണ്ട് ഭാഷയുടെ സൗന്ദര്യവും പഠനത്തിന്റെ ആനന്ദവും കുട്ടികളുടെ മനസിലേക്ക് എങ്ങനെ പകരാമെന്ന് അദ്ദേഹം പ്രായോഗികമായി തുറന്നു കാണിക്കുന്നു. ക്ലാസ് മുറികളെ സജീവമാക്കാനും വിദ്യാർത്ഥികളുടെ ശ്രദ്ധയും പങ്കാളിത്തവും വർധിപ്പിക്കാനും അധ്യാപകർക്ക് തൽക്ഷണം പ്രയോഗിക്കാവുന്ന ആശയങ്ങളാണ് ഈ ക്ലാസിന്റെ പ്രധാന മേന്മ.*
*പാഠം പഠിപ്പിക്കുന്നത് മാത്രം അധ്യാപനമല്ല; പാഠത്തെ അനുഭവമാക്കി മാറ്റുകയാണ് യഥാർത്ഥ വിദ്യാഭ്യാസം എന്ന സന്ദേശമാണ് അബ്ദുൽ റഹ്മാന്റെ ക്ലാസ് . ഓരോ അധ്യാപകനിലും ഈ ക്ലാസ് ഉറച്ചുപിടിപ്പിക്കുന്നത് സർഗ്ഗാത്മക അധ്യാപനമാണ് . അറിവും സംഗീതവും സാങ്കേതികതയും ലയിപ്പിക്കുന്ന ഈ സമീപനം, ക്ലാസ് തല പ്രവർത്തനങ്ങൾക്ക് പുതുജീവൻ പകരുകയും അധ്യാപകരുടെ സൃഷ്ടിപരമായ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.*
*അതിനാൽ തന്നെ, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ എറണാകുളം ജില്ലാ സമ്മേളനം, അധ്യാപക ഐക്യത്തിന്റെ ശക്തമായ പ്രഖ്യാപനവും വിദ്യാഭ്യാസത്തിന്റെ പുതുചിന്തകളുടെ സംഗമവുമാണ്.* *ഇന്നത്തെ അധ്യാപകനെ നാളെയുടെ വെല്ലുവിളികൾക്കായി സജ്ജമാക്കുന്ന ഈ മഹാ സമ്മേളനം, ഓരോ പങ്കാളിയുടെയും അധ്യാപകജീവിതത്തിൽ ദീർഘകാല സ്വാധീനം ചെലുത്തുന്ന അനുഭവമായി മാറുമെന്നതിൽ സംശയമില്ല.*
( അവസാനിച്ചു)
▪️▪️▪️▪️▪️▪️▪️▪️
*ഓരോ അധ്യാപകരേയും ഒത്തിരി സ്നേഹത്തോടെ ജില്ലാ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു KATF ERNAKULAM DISTRICT*
🥉🏅🎖️🥇🥈🏅🎖️🥉

💚💙💛❤️💜❤️🩵💚     *ജില്ലാ സമ്മേളന പ്രചാരണ സന്ദേശം (9)*  *KATF എന്ന പ്രസ്ഥാനവും കലയും* ➖➖➖➖➖➖➖➖*2002 ൽ പെരുമ്പാവൂർ ഗേൾസ് ഹൈസ...
03/01/2026

💚💙💛❤️💜❤️🩵💚
*ജില്ലാ സമ്മേളന പ്രചാരണ സന്ദേശം (9)*
*KATF എന്ന പ്രസ്ഥാനവും കലയും*
➖➖➖➖➖➖➖➖
*2002 ൽ പെരുമ്പാവൂർ ഗേൾസ് ഹൈസ്കൂളിൽ വച്ച് അന്നത്തെ DPI വി .പി ജോയി യുടേയും ASO എം.എസ് മൗലവിയുടേയും DDE കുട്ടപ്പൻ്റെയും നേതൃത്വത്തിൽ ആദ്യ സംസ്ഥന അറബി സാഹിത്യോത്സവം നടന്നു . 2003 ൽ അറബി അധ്യാപകരുടെ ആവശ്യപ്രകാരം. മലപ്പുറം DDE വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ യോഗത്തിൽ KATF മലപ്പുറം ജില്ല പ്രസിഡൻ്റ് ഹംസ പുല്ലങ്കോട് അറബിക് സാഹിത്യേത്സവം കലാമേളയ്ക്ക് ഒപ്പം നടത്തണം എന്ന് ആവശ്യപ്പെട്ടു. അന്നത്തെ മലപ്പുറം DDE ബഷിർ സാർ അത് അംഗീകരിച്ചു. പൂക്കോട്ടൂരിൽ വച്ച് ആദ്യമായി രണ്ട് കലാമേളകളും ഒരുമിച്ച് സംഘടിപ്പിച്ചു. ഇതിൻ്റെ പത്രവാർത്തയെ തുടർന്ന്. കോഴിക്കോട്, കണ്ണൂർ പാലക്കാട് എന്നീ ജില്ലകളിലും KATF ൻ്റെ ഇടപെടൽ മൂലം ഇപ്രകാരം തന്നെ കലോത്സവം നടന്നു. KATF ൻ്റെ നിവേദനത്തെ തുടർന്ന് 2023 ആഗസ്റ്റിൽ രണ്ടും സംസ്ഥാന തലത്തിൽ ഒരുമിച്ച് നടത്താൻ വിദ്യാഭ്യാസ മന്ത്രി നാലകത്ത് സൂപ്പി ഉത്തരവിട്ടെങ്കിലും ഉന്നതങ്ങളിലെ ചിലരുടെ ഇടപെടൽ മൂലം അത് തടസ്സപ്പെട്ടു. 2005 ൽ KATF ഇതിൻ്റെ പേരിൽ മലപ്പുറത്ത് ATC കൾ ബഹിഷ്കരിച്ചു പ്രതിഷേധിച്ചു പരിഹാരമായില്ല. KATF നേതാക്കൾ വിദ്യാഭ്യാസ മന്ത്രി ET മുഹമ്മദ് ബഷീറിനെ നേരിൽ കണ്ട് നിവേദനം നൽകി കാര്യം ബോധ്യപ്പെടുത്തി. KATF ൻ്റെ ആവശ്യം ന്യായമെന്ന് കണ്ട് സംസ്ഥാന സ്കൂൾ കലോത്സവത്തോടത്തോടൊപ്പം അറബിക് സാഹിത്യോത്സവവും നടത്താൽ 2005 ET മുഹമ്മദ് ബഷീർ ഉത്തരവിടുകയും ചെയ്തു. ഇപ്പോഴും ആ നില തുടരുന്നു*
( തുടരും)
▪️▪️▪️▪️▪️▪️▪️▪️
*ഏവരേയും ഹൃദയപൂർവ്വം ജില്ലാ സമ്മേളനത്തിലേക്ക് ക്ഷണിക്കുന്നു*
*KATF ERNAKULAM , DISTRICT*
🥇🥈🥉🏅🎖️🥇🥈🥉

Address

Ernakulam
Eranakulam

Alerts

Be the first to know and let us send you an email when KATF Ernakulam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Organization

Send a message to KATF Ernakulam:

Shortcuts

Share