ഓണ്‍ലൈന്‍, ഫോണ്‍ ഉപയോഗത്തില്‍ ജാഗ്രത പുലര്‍ത്തുക. സുരക്ഷിതരായിരിക്കുക.
• Facebookല്‍ അപരിചിതരായ ആളുകളെ സുഹൃത്തുക്കള്‍ ആക്കാതിരിക്കുക.
• നിങ്ങളുടെ Instagram അക്കൗണ്ടില്‍ ആര് ആവശ്യപ്പെട്ടാലും മറ്റൊരാളുടെ e-mail ID ചേര്‍ക്കരുത്. അങ്ങനെ ചെയ്താല്‍ നിങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെടും.
• SMS ആയോ WhatsApp മുഖേനയോ ലഭിക്കുന്ന ലിങ്കുകള്‍ തുറക്കാതിരിക്കുക. അവ നിങ്ങള്‍ക്ക് കെണിയാകാം.
• നിങ്ങളുടെ Facebook പ്രൊഫൈല്‍ വിവരങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണുവാന്‍ കഴിയുന്ന തരത്തില്‍ PRIVACY ലോക്ക് ചെയ്യുക. അല്ലാത്തപക്ഷം തട്ടിപ്പുകാര്‍ നിങ്ങളുടെ പ്രൊഫൈലിലെ വിവരങ്ങളും ഫോട്ടോകളും ഉപയോഗിച്ച് വ്യാജ അക്കൗണ്ട് തുടങ്ങുകയും നിങ്ങളുടെ പരിചയക്കാരോടും സുഹൃത്തുക്കളോടും പണം ആവശ്യപ്പെടുകയും ചെയ്യും.
• നിങ്ങള്‍ക്ക് ഒരു ജോലി ലഭിക്കുവാന്‍ എന്തെങ്കിലും തരത്തില്‍ ഉള്ള ഫീസോ സെക്യൂരിറ്റി ഡിപ്പോസിറ്റോ നിയമാനുസൃതമായ ഒരു കമ്പനികളും ആവശ്യപ്പെടില്ല. റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശ്വാസ്യത ഉറപ്പുവരുത്താതെ പണം നല്‍കരുത്.
• ഓണ്‍ലൈന്‍ ഡാറ്റാ എന്‍ട്രി ജോലികളുടെ പരസ്യങ്ങളിലും വാഗ്ദാനങ്ങളിലും വിശ്വസിച്ചു സമയം ചെലവഴിക്കുന്നതിന് മുന്‍പ് അവയുടെ വിശ്വാസ്യത ഉറപ്പു വരുത്തുക. നിങ്ങള്‍ക്ക് ലഭിക്കുന്ന ഇ മെയിലിലും SMSകളിലും വെബ്സൈറ്റുകളിലും ഉള്ള അക്ഷര തെറ്റുകളും ഗ്രാമര്‍ പിഴവുകളും മറ്റും ശ്രദ്ധിക്കുക. അപരിചിതരായ ആളുകള്‍ക്ക് നിങ്ങളുടെ തിരിച്ചറിയല്‍ രേഖകളും മറ്റും അയച്ചു നല്കിയാല് നിങ്ങളെ കാത്തിരിക്കുന്നത് കടക്കെണി ആകാം.
Cyber Cell Idukki
Law Enforcement Agency
ബാങ്ക് അവധി ദിനങ്ങള്‍ കൂടുതല്‍ ആയി വരുന്ന അവസരങ്ങളില്‍ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ ഇരകള്‍ക്കായി വല വിരിക്കുക പതിവാണ്
• Credit/Debit Card അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ട് KYC അപ്ഡേറ്റ് ചെയ്യുവാനോ KSEBബില്‍ അടയ്ക്കുവാനോ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന വരുന്ന കോളുകളും മെസ്സേജുകളും അവഗണിക്കുക.
• ഓണ്‍ലൈന്‍/മൊബൈല്‍ ബാങ്കിംഗ് ഇടപാടുകളില്‍ എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടായാല്‍ ഉടനെ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ലഭിക്കുവാന്‍ ഗൂഗിള്‍ സെര്‍ച്ച് ഒഴിവാക്കുക.
• വന്‍ തുകകള്‍ സമ്മാനമായി ലഭിച്ചിട്ടുണ്ടെന്ന് അറിയിക്കുന്ന സന്ദേശങ്ങളിലും സാമാന്യ യുക്തിക്ക് നിരക്കാത്ത വന്‍ വിലക്കുറവുകള്‍ വാഗ്ദാനം ചെയ്യുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളിലും വീഴാതെ ശ്രദ്ധിക്കുക.
• ആഘോഷാവസരങ്ങളില്ലും മറ്റും പണത്തിന് അത്യാവശ്യം വരുമ്പോള്‍ ഇന്‍സ്റ്റന്റ് ലോണ്‍ അപ്ലിക്കേഷനുകളെ ആശ്രയിക്കാതിരിക്കുക. ഇത്തരം അപ്ലിക്കേഷനുകള്‍ നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ കൈവശപ്പെടുത്തുകയും അവ ഉപയോഗിച്ച് നിങ്ങളെ ബ്ലാക്ക്മൈല്‍ ചെയ്ത് പണം തട്ടുകയും ചെയ്യും.
ഈ വിവരങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കുക
07/09/2022
07/09/2022
07/09/2022
Click here to claim your Sponsored Listing.
Location
Category
Contact the business
Website
Address
Collectr
Idukki
685603
