ബിജെപി പീരുമേട് മണ്ഡലം

ബിജെപി പീരുമേട്  മണ്ഡലം

Share

BJP PEERUMADE MANDALAM OFFICIAL FACEBOOK PAGE
PLEASE LIKE, SHARE and FOLLOW us.

21/10/2025

ഇടുക്കി ഗവണ്മെന്റ് നേഴ്സിംഗ് കോളേജിലെ കുട്ടികൾ പൈനാവിലെ ഹോസ്റ്റൽ വിട്ടുകിട്ടണമെന്ന് ആവിശ്യപ്പെട്ട് നടത്തിയ സമരത്തെ തുടർന്ന് ചർച്ചക്ക് തീരുമാനിച്ചു. കലക്ടറുടെ ഓഫീസിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചർച്ച, കളക്ടർ സ്ഥലത്തില്ലെന്ന കാരണത്താൽ സിപിഎം ജില്ലാ സെക്രട്ടറി സിവി വർഗീസിന്റെ ഓഫീലേക്ക് മാറ്റി.

അതായത് കലക്ടറുടെ അഭവത്തിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് അതാത് ജില്ലകളിലെ സിപിഎം സെക്രട്ടറി !!!!

യോഗത്തിനെത്തിയ കുട്ടികളോടും അധ്യാപക PTA പ്രതിനിധികളോടും ജില്ലാ സെക്രട്ടറി പറഞ്ഞത്, വേണമെങ്കിൽ പഠിച്ചാൽ മതി, പാർട്ടിയായി തുടങ്ങിയ കോളേജ് പൂട്ടിക്കാനും പാർട്ടിക്ക് അറിയാം

കേരളത്തിൽ നിലവിൽ കോളേജുകൾ തുടങ്ങുന്നത് സിപിഎം ആണോ ?

ആര് തുടങ്ങിയാലും പാർട്ടി പൂട്ടിക്കും എന്ന് പറഞ്ഞത് സത്യം. കാരണം പാർട്ടിക്ക് ആകെ അറിയുന്നത് അതാണല്ലോ, പൂട്ടിക്കുക...!!!

ഒരു പടികൂടി കടന്ന് കുട്ടികൾക്ക് വേണ്ടി വാദിച്ച PTA ഭാരവാഹിയോട്, "എന്നെ ശെരിക്കും അറിയാമോ " എന്നൊരു ഭീഷണിയും ?

ലിവൻ ആരാണ് ? ചുവന്ന കോണകം പിടിച്ചു നടന്ന ഒരു നാലാംകിട ഗുണ്ട , അതിലപ്പുറം എന്താണ് ഇവൻ ?

ഇതൊക്കെ കാണുമ്പോൾ സന്തോഷം ഉണ്ട്, കാരണം വെസ്റ്റ് ബംഗാളിലും ത്രിപുരയിലും ഇതൊക്കെ തന്നെയായിരുന്നു അന്ത്യ നാളുകളിൽ അവസ്ഥ... അതോർക്കുമ്പോൾ സന്തോഷം മാത്രം .

16/10/2025

നന്ദി മോദി…

പാലക്കാടിന്റെ വികസനത്തിന് ഇനി വേഗത കൂടും. കേന്ദ്ര സർക്കാരിന്റെ പ്രത്യേക വികസന പദ്ധതിയായ SASCI (സ്പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്മെൻറ്) ൽ ഉൾപ്പെടുത്തി മോദി സർക്കാർ പാലക്കാട് നഗരസഭയ്ക്ക് 140 കോടി രൂപയുടെ ബൃഹദ് വികസന പദ്ധതിക്ക് അംഗീകാരം നൽകി.

ആദ്യഘട്ടമായി 50 കോടിയും രണ്ടാം ഘട്ടമായി 90 കോടി രൂപയുമാണ് ലഭിക്കുക. ചരിത്രപ്രസിദ്ധമായ വലിയങ്ങാടിയുടെയും സമീപപ്രദേശങ്ങളുടെയും സമഗ്രമായ പുനരുദ്ധാരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനൊപ്പം സ്കൂളുകൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, പോലീസ് സ്റ്റേഷൻ, വില്ലേജ് ഓഫീസ് തുടങ്ങിയ പൊതു ആസ്തികളും നവീകരിക്കും.

നഗരസൗന്ദര്യവൽക്കരണവും ആധുനിക വാണിജ്യ കേന്ദ്രങ്ങളുടെ നിർമ്മാണവും വലിയങ്ങാടിയുടെ മുഖച്ഛായ തന്നെ മാറ്റിയെഴുതും. ഈ പദ്ധതി നാടിന്റെ വാണിജ്യ-സാമ്പത്തിക രംഗത്ത് ഒരു വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.

ഭാരതത്തിന്റെ വളർച്ചക്കൊപ്പം പാലക്കാട് നഗരത്തിന്റെയും വികസനം സാധ്യമാക്കുന്ന മോദി സർക്കാരിനോട് പാലക്കാടെ ജനത പറയുന്നു.

10/10/2025

നന്ദി മോദി!

എറണാകുളത്തുനിന്ന് തൃശ്ശൂർ, പാലക്കാട് വഴി ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി. ഐടി മേഖലയിലടക്കം ജോലി ചെയ്യുന്ന മലയാളികളാണ് ബെംഗളൂരുവിലുള്ളത്. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്.

ഇതുസംബന്ധിച്ച് ഒരു മാസം മുൻപ് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ. രാജീവ് ചന്ദ്രശേഖർ, കേന്ദ്ര റെയിൽവേ മന്ത്രി ശ്രീ. അശ്വിനി വൈഷ്ണവിൻ്റെ ശ്രദ്ധയിൽപ്പെടുത്തിയതിന് പിന്നാലെയാണ് അനുകൂല തീരുമാനമുണ്ടായത്. നവംബർ പകുതിയോടെ ഈ ട്രെയിൻ സർവീസ് തുടങ്ങുമെന്ന് കേന്ദ്രമന്ത്രി ബിജെപി സംസ്ഥാന അധ്യക്ഷന് ഉറപ്പുനൽകിയിട്ടുണ്ട്.

പുതിയ വന്ദേ ഭാരത് സർവീസ് ബെംഗളൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമഗ്രവികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽക്കൂടി നന്ദി അറിയിക്കുന്നു.

09/10/2025

ഒരു യഥാർത്ഥ ഭാരതീയന് എല്ലാപ്പോഴും അവൻ്റെ രാജ്യത്തോടും അവൻ്റെ ദേശീയ പതാകയോടുമായിരിക്കും കൂറ്
🚩🚩🚩💪💪💪

02/10/2025

👉 കൊളംബിയ യൂണിവേഴ്സിറ്റിയിൽ പോയി ഇന്ത്യയെ ലോകത്തിന് മുന്നിൽ അപമാനിച്ചത് രാഹുൽ ഗാന്ധി.
സ്വന്തം രാജ്യത്തിന്റെ ജനാധിപത്യത്തെ ചോദ്യം ചെയ്ത് വിദേശ ശക്തികൾക്ക് കളിക്കളമൊരുക്കുകയാണ് ഇദ്ദേഹം.

❌ രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ രാജ്യത്തിനകത്ത് പറയാം.
പക്ഷേ ലോക വേദിയിൽ ചെന്നു ഇന്ത്യയെ കറുപ്പിച്ച് കാണിക്കുന്നതു ദേശവിരുദ്ധ പ്രവർത്തി മാത്രമാണ്.

💰 വിദേശ ശക്തികളിൽ നിന്ന് പണം വാങ്ങി രാജ്യത്തെ അകത്തുനിന്നും തകർക്കാനായി പ്രവർത്തിക്കുന്നവർക്കൊപ്പം നിൽക്കുന്നവർക്ക്
ഇന്ത്യയുടെ സുരക്ഷയും മാന്യതയും കാര്യമല്ല.

⚠️ അതേ ലക്ഷ്യത്തോടെയാണ് ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണയുള്ള മീഡിയ വൺ ചാനൽ ഇത്തരം വാർത്തകൾക്ക് വലിയ തലക്കെട്ടുകൾ കൊടുക്കുന്നത്.
ഇരുവരുടെയും ലക്ഷ്യം ഒന്നാണ് – ഇന്ത്യയെ തകർക്കുക.

🇮🇳 രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്നവർ എത്ര പേരായാലും,
ഈ ദേശത്തിന്റെ ശക്തിയും ജനങ്ങളുടെ ഐക്യവും ആരും തകർക്കാനാവില്ല.

23/09/2025

കൂടെയുണ്ട് ഞങ്ങൾ…

സാധാരണക്കാർക്കായി കേരള ബിജെപി ഒരുക്കിയ പുതിയ സംവിധാനമായ 'മീറ്റ് ദ ലീഡർ' ഇതിനോടകം ആരംഭിച്ചുകഴിഞ്ഞു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ എല്ലാ ആഴ്ചയും നടക്കുന്ന ഈ പരിപാടിയിലൂടെ, കേന്ദ്രസർക്കാർ പദ്ധതികളും സേവനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കാൻ വഴിയൊരുക്കുക എന്നതാണ് ലക്ഷ്യം.

ഇതിന്റെ തുടർച്ചയായി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖർ സെപ്തംബർ 26 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മാരാർജി ഭവനിൽ വെച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ നേരിട്ട് കേൾക്കുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.

മാറാത്തത് ഇനി മാറും...

എല്ലാവർക്കുമൊപ്പം
എല്ലാവർക്കും വേണ്ടി...

വികസിത കേരളത്തിനായി ബിജെപി..



21/08/2025
08/08/2025

വോട്ടർ ലിസ്റ്റ് വിവാദം: രാഹുലിന്റെ നാടകങ്ങൾ വീണ്ടും!

തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടർ ലിസ്റ്റ് ലഭിച്ചപ്പോൾ കോൺഗ്രസിനന് പരാതിയുണ്ടായിരുന്നില്ല.
ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞ്, തെരഞ്ഞെടുപ്പ് തോറ്റ ശേഷം മാത്രമാണോ വോട്ട് ലിസ്റ്റ് ചർച്ച ചെയ്യേണ്ടത്?

ഇപ്പോൾ ബീഹാർ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു… വോട്ടർ ലിസ്റ്റ് ലഭിച്ചിട്ടില്ലേ? പരാതിയൊന്നും ഇല്ലേ?
ഇനി വീണ്ടും തോൽക്കാൻ കാത്തിരിക്കുകയാണോ, ശേഷം വെറുതെ ആരോപണങ്ങൾ ഉന്നയിക്കാൻ?

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ കോൺഗ്രസ് തന്നെ അല്ലെ അധികാരത്തിൽ എത്തിയത്‌ . .അത് ബിജെപി മാറ്റിയ വോട്ടുകൾ കൊണ്ടാണോ?

ആരോപണത്തിൽ വസ്തുതകൾ ഉണ്ടെങ്കിൽഔദ്യോഗിക പരാതി നൽകുന്നതിന്
പകരമായി , വാർത്തകളിൽ സ്വന്തം ഇടം ഉറപ്പാക്കുക മാത്രമാണ് രാഹുലിന്റെ ലക്ഷ്യം.
തെളിവുകളില്ലാതെ കുറ്റാരോപണം ചെയ്യുന്നതിനു പകരം, ഔദ്യോഗികമായി എഴുതി പരാതി നൽകാൻ പോലും തയ്യാറല്ല – അതെന്താണ്

ഇന്ത്യയിലെ ജനങ്ങൾക്ക് ബോധ്യമുണ്ട് എന്തുകൊണ്ട് കോൺഗ്രസ്‌ പരാജയപ്പെടുന്നു എന്നത്.
തോൽവിയുടെ കാരണം തിരിച്ചറിയാൻ ഇന്നും കോൺഗ്രസ് തയ്യാറല്ല.
ഇതുപോലെ ഒരു ഉത്തരവാദിത്തവും ഇല്ലാതെ ഒരു നേതാവോ ഈ രാഷ്ട്രത്തെ നയിക്കേണ്ടത്‌ എന്ന്‌ കോൺഗ്രസ്‌ കരുതുന്നത്?

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Category

Address


VANDIPERIYAR
Idukki
685533