24/07/2025
സഖാവ്:- ADV. ഗോകുൽ പി രാജ് 🚩✊ Gokul P Raj
ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യ
24/07/2025
സഖാവ്:- ADV. ഗോകുൽ പി രാജ് 🚩✊ Gokul P Raj
06/08/2022
കുറ്റിപ്ലാങ്ങാട് DYFI യൂണിറ്റ് സഖാക്കൾ മണ്ണിടിച്ചിലിനെ തുടർന്ന് ഉറുമ്പിക്കര കുന്നത്തംപള്ളി റോഡും, ശ്രീ. വിശ്വനാഥൻ പുരയിടവും, അവിടത്തെ റോഡും ക്ലീൻ ചെയ്യുന്നു.
.
അഭിവാദ്യങ്ങൾ✊🚩
DDYFI KeralaKerala DDYFI KERALA (Official )KDYFI KERALA (Official ) (DYFI KERALA (Official )DYFI KERALA (Official ))DYFI KERALA (Official )DDYFI Elappara UnitEDYFI Elappara UnitUnit DDYFI കുറ്റിപ്ലാങ്ങാട് യൂണിറ്റ്കDYFI കുറ്റിപ്ലാങ്ങാട് യൂണിറ്റ്യൂണിറ്റ്
29/07/2022
02/07/2022
*അഭിമന്യു 💔 ധീര രക്തസാക്ഷിത്വത്തിന്റെ 4 വർഷങ്ങൾ*
_"സ്വന്തം കാര്യം നോക്കാനാണെങ്കിൽ എനിക്ക് വേറെ ഏതെങ്കിലും പ്രസ്ഥാനത്തിൽ വിശ്വസിച്ചാൽ പോരേ !!?"_
മഹാരാജാസിന്റെ ചുവന്ന മണ്ണിൽ സ്വന്തം ആദർശങ്ങൾ വർഗ്ഗീയതയ്ക്ക് മുന്നിൽ അടിയറ വയ്ക്കാതെ മഹാമേരുവിനെ പോലെ നിലകൊണ്ട കേരളത്തിന്റെ രക്ത താരകമാണ് അഭിമന്യു. മരണത്തെ ഭയമില്ലാത്തവന് കാലം ചാർത്തിക്കൊടുത്ത പേരാണ് കമ്യൂണിസ്റ്റെന്ന് പഠിപ്പിച്ച രാഷ്ട്രീയ കൈരളിയുടെ ധീര രക്തസാക്ഷി. വിശപ്പിന്റേയും കണ്ണുനീരിന്റേയും പ്രതീക്ഷയുടേയും പേരിൽ എക്കാലവും സ്മരിക്കപ്പെടുന്ന ധീരോദാത്തമായ പോരാട്ടമാണ് അവന്റേത്. ഇടുക്കി വട്ടവടയിൽ നിന്നും മഹാരാജാസ് കോളേജിലെത്തി രസതന്ത്രത്തിൽ ബിരുദപഠനം നടത്തുന്ന വേളയിലാണ് അഭിമന്യു കൊലചെയ്യപ്പെട്ടത്.
ഭീകരവാദികളാൽ കൊലചെയ്യപ്പെട്ട പഞ്ചാബിന്റെ പ്രിയ കവി അവതാർ സിംഗ് സന്ധു എന്ന പാശിന്റെ കവിത ഇങ്ങനെയായിരുന്നു,
_"വിപ്ലവം ഇരമ്പിയുണരുമ്പോൾ,_
_പ്രശാന്തരാത്രികളുടെ ഗർഭപാത്രത്തിനുള്ളിൽ വച്ച്,_
_വെളിച്ചത്തിലോ അല്ലാതെയോ_
_ഒരുനാൾ ഞാൻ വധിക്കപ്പെട്ടേക്കാം...."_
കാലത്തിന്റെ കരിമ്പാറക്കൂട്ടങ്ങളിൽ ഓരോ കമ്യൂണിസ്റ്റ്കാരും തങ്കലിപികളാൽ തന്നെ അവന്റെ നാമധേയം കൊത്തിവയ്ക്കും. കക്ഷി രാഷ്ട്രീയ ഭേദമന്യേ കേരളീയരൊന്നടങ്കം ആ ഇരുപത് വയസുകാരനെ എക്കാലവും അവരുടെ ഓർമകളിൽ കൊണ്ട് നടക്കും. അവന്റെ രക്തം വാർന്ന് കുതിർന്ന മഹാരാജാസിന്റെ മുറ്റത്ത് നിന്നും ഉയർന്ന 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം കേരളം ഒന്നടങ്കം ഏറ്റെടുത്തത് അതിന് തെളിവാണ്.
അഭിമന്യുവിന്റെ രക്തസാക്ഷി ദിനത്തിൽ പോലും ചോരക്കൊതിയന്മാരായ ചെന്നായ്ക്കളെ പോലെ കമ്യൂണിസ്റ്റ് വിരുദ്ധർ അസത്യം പറഞ്ഞ് പരത്തുന്ന മാധ്യമ സിൻഡിക്കേറ്റുകൾക്ക് കുടപിടിക്കുകയാണ് ചെയ്യുന്നത് എന്നത് ഈ അവസരത്തിലും നിരാശാജനകമാണ്. പ്രളയം കൊടി കുത്തി വാണ 2018 ലെ മലവെള്ളപ്പാച്ചിലിൽ അവനെയടക്കിയ മണ്ണ് മാത്രമേ ഒലിച്ച് പോയുള്ളൂ, അവനെ നെഞ്ചേറ്റിയ മനസ്സുകളിലിപ്പോഴും അവന്റെ നിശ്വാസം നിലക്കാതെ തുടരുന്നു.
അവന്റെ മാതാപിതാക്കൾക്കിന്നൊരു ചോർന്നൊലിക്കാത്ത വീടുണ്ട്, അവന്റെ ചേച്ചിക്കിന്നൊരു ജീവിതവും ചേട്ടന് ഇന്നൊരു ജോലിയുമുണ്ട്, അവന്റെ പേരിൽ പതിനായിരക്കണക്കിന് പുസ്തകങ്ങളടങ്ങിയ ഒരു ലൈബ്രറി വട്ടവടയിലുണ്ട്, മഹാരാജാസിൽ അവനൊരു സ്മാരകമുണ്ട്. ഇതിനെല്ലാം ഒരു ഏകശിലാരൂപമായി ഒപ്പം ഉണ്ടായത് അവൻ പ്രാണനൊപ്പം ചേർത്ത് പിടിച്ച അവന്റെ പാർട്ടിയാണ്.
മുരുകൻ കാട്ടാക്കടയുടെ വരിക
02/07/2022
ജൂലൈ2 സ:അഭിമന്യു രക്തസാക്ഷി ദിനം❤️
DYFI കുറ്റിപ്ലാങ്ങാട് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സെക്രട്ടറി രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പതാക ഉയർത്തി._🚩✊🏻❤️
DYDYFI KeralaeralaDYDYFI KERALA (Official )EDYFI KERALA (Official )(ODYFI KERALA (Official )DYFI KERALA (Official ) DYFI KERALA (Official )cpim23rdmaldadistrictconfernce
17/06/2022
G.H.S.S.കുറ്റിപ്ലാങ്ങാട്
വിദ്യാർഥികൾക്ക് DYFI കുറ്റിപ്ലാങ്ങാട് യൂണിറ്റിൻ്റെ അഭിവാദ്യങ്ങൾ ❤️
11/06/2022
അഭിവാദ്യങ്ങൾ❤️🚩
16/05/2022
❤️PTCM GOVT ITI PALLICKATHODU ക്യാംപസ് ഇലക്ഷനിൽ എതിരില്ലാതെ തുടർച്ചയായി വീണ്ടൂം എസ്എഫ്ഐ തേരോട്ടം ✊🏻🚩
എസ്എഫ്ഐ യൂണിറ്റ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട DYFI കുറ്റിപ്ലാങ്ങാട് യൂണിറ്റ് പ്രസിഡൻ്റും സന്നദ്ധപ്രവർത്തനങ്ങൾ, ബ്ലഡ് ഡൊണേഷൻ,ഹൃദയപൂർവം പദ്ധതി എന്നി മേഖലകളിൽ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചുവരുന്ന പ്രിയ സ: ഹരികൃഷ്ണന് അഭിവാദ്യങ്ങൾ.❤️🚩
DYFI കുറ്റിപ്ലാങ്ങാട് യൂണിറ്റ്🚩✊🏻
12/04/2022