DYFI Thookupalam North Village Committee
We're working for the development of Renaissance and revivalism in the nation with arising Marxist ideologies
ഞാനൊരു ദേശാടനത്തിലാണ്.
മതത്തിനുവേണ്ടിയെന്ന വ്യാജേന വര്‍ഗീയവാദികള്‍ അക്രമം അഴിച്ചു വിടുമ്പോള്‍,
അഴിമതി കൈമുതലാക്കിയ ബൂര്‍ഷ്വ ഭരണകൂടം അതിന്‍ കാഴ്ച്ചക്കാരായി നില്‍ക്കുമ്പോള്‍,
ഇരുട്ടിന്‍റെ കൈകളുയര്‍ത്തിയ കറുത്ത കൊടികള്‍ക്കെതിരായി ചെങ്കൊടിയാകുന്ന പാറക്കെട്ടുകളാലൊരു വിളക്കുമാളിക പടുത്തുയര്‍ത്താനായി,
ഒരിറ്റ് ചോറിനായി ഒരിറ്റ് നേരിനായി ഒരിറ്റ് ദയക്കായി ഒരിറ്റ് ദാഹജലത്തിനായി കേഴുന്ന,
അദ്ധ്വാനിക്കുന്ന
08/10/2020
ഈ പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഏതെങ്കിലും വ്യക്തിയുടെയോ രാഷ്ട്രീയ കക്ഷിയുടെയോ പേരുകൾ ഞങ്ങൾ പരാമർശിച്ചിട്ടില്ല.
എന്നിട്ടും ഇത് വായിച്ചവരിൽ ചിലർക്ക് ( ചില ബുദ്ധി 'ശൂന്യർക്ക്') ഇത് അവരുമായി സാമ്യമുള്ളതായി തോന്നിയാൽ ആ സന്ദർഭത്തെ "എന്നെ കണ്ടാൽ കിണ്ണം കട്ടവനാണെന്ന് പറയുമോ" എന്ന പഴഞ്ചൊല്ലുമായി ഉപമിക്കാം.
അതിന് ഡിവൈഎഫ്ഐ ക്കോ സിപിഐഎം നോ യാതൊരുവിധ ഉത്തരവാദിത്വവും ഉണ്ടായിരിക്കുന്നതല്ല.
17/06/2020
കമ്യൂണിസ്റ്റ് ചൈനയും 🇨🇳 സിപിഎമ്മും
നാല് നാലര പതിറ്റാണ്ടുകൾക്കു ശേഷം ഇത്തരത്തിലുള്ള ഒരു തലക്കെട്ടും കൊണ്ട് സംഘമിത്രങ്ങളും അഭിനവ ഗാന്ധിയന്മാരും വരുമ്പോൾ അതിനിങ്ങനെ തന്നെയുളള ഒരു മറുപടിയും ആവശ്യമാണല്ലോ. ഇല്ലെങ്കിൽ പിന്നെ 'അങ്ങാടിയിൽ തോറ്റതിന് അമ്മയോട്' എന്നത് പോലെ കറങ്ങിത്തിരിഞ്ഞ് വ്യാജ പ്രചാരണങ്ങളുടെ ഘോഷയാത്രയുമായി ഇക്കൂട്ടർ വീണ്ടും മക്മോഹൻ രേഖയും താണ്ടി വരും. അതിന് മുമ്പ് വാസ്തവങ്ങളിലേക്ക് ഒരു തിരിച്ചുപോക്ക് നടത്തേണ്ടത് ആവശ്യമാണ്. 1914 ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യയും കമ്യൂണിസ്റ്റ് പൂർവ്വ ചൈനയും തമ്മിൽ ഒപ്പിട്ട് ഒപ്പിച്ച മക്മോഹൻ രേഖ എവിടെയാണെന്ന് ഒപ്പമുണ്ടായിരുന്നവർക്കോ ഒപ്പിട്ടവർക്കോ തന്നെ ഒരു പിടിയുമുണ്ടായിരുന്നില്ല. LAC (Line of Actual Control) യുടെയും അക്സായ് ചിന്നിന്റെയും (Kashmir border) ഒക്കെ അവസ്ഥ ഇത് തന്നെയാണ്. രണ്ടു കൂട്ടർക്കും ഇഷ്ടപ്പെട്ട ഒരു മാപ്പു പോലും പുറത്തിറക്കാൻ ആർക്കും ഇത് വരെ സാധിച്ചിട്ടുമില്ല. ഇതൊക്കെ ഇന്നും ഇങ്ങനെ തന്നെ തുടരുന്നു. പിന്നെ ഒരു പരസ്പര ധാരണപ്പുറത്ത് മാമനും മച്ചമ്പിയുമായി പോകുന്നു എന്ന് മാത്രം. അതിൽ മാമനാര് മച്ചമ്പിയാര് എന്ന തർക്കം വേറെ. അതിന്റെ ഭാഗമായി സംഘടിപ്പിച്ച പഞ്ചശീല തത്വങ്ങളുടെയും നെഹ്റു - ചൗ എൻലായ് ചർച്ചകളുടെയും ഒക്കെ അടിസ്ഥാനത്തിലാണ് ഇന്നും സിനോ- ഇന്ത്യൻ ബന്ധം പുലരുന്നത് പോലും. പരസ്പരം ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ല എന്നും പ്രകോപനപരമായി യാതൊന്നും ചെയ്യില്ല എന്നുമൊക്കയുളള ഉറപ്പുകളുടെ മേലെയാണ് ഇതൊക്കെ പടുത്തുയർത്തിയത്. എന്നാൽ ദലൈലാമക്ക് അഭയം കൊടുത്തതും ചർച്ചയ്ക്ക് വന്ന ചൗ എൻലായെ മടക്കി അയച്ചതും പുതിയ മാപ്പ് രൂപീകരണവും ഉൾപ്പെടെ നിരവധി പ്രശ്നങ്ങളിൽ പറ്റിയ വീഴ്ചകൾ 1962 നോട് അനുബന്ധിച്ച് ഉണ്ടായി. അങ്ങനെ കൂനിന്മേൽ കുരു പോലെ യുദ്ധവും. അന്ന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലെ വലതുപക്ഷവാദികളായ റിവിഷനിസ്റ്റുകൾക്ക് അതൊരു സുവർണാവസരമായി. അവരതിന്മേൽ പിടിച്ച് കയറുകയും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രഖ്യാപിത സോഷ്യലിസ്റ്റുകൾ അതിനുള്ള തളപ്പിട്ടു കൊടുക്കുകയും ചെയ്തു. "ഇന്ത്യ നമ്മുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന തർക്കഭൂമി പ്രശ്നം ചർച്ചകളിലൂടെ വേണം പരിഹരിക്കാൻ" എന്ന പറഞ്ഞ ഇഎംഎസും "യുദ്ധം ചെയ്യുന്ന രാജ്യത്തെ രാഷ്ട്രീയം നോക്കാതെ എതിർക്കണം" എന്നുപറഞ്ഞ ജ്യോതിബസുവുമെല്ലാം അവർക്ക് ചൈനീസ് ചാരന്മാരായി. ചർച്ചയല്ല ചൈനയുടെ വാ പൂട്ടാൻ യുദ്ധമാണിവിടെ അനിവാര്യം എന്ന് ഘോഷിച്ച തീവ്ര ദേശസ്നേഹികളെല്ലാം അങ്ങനെ യുദ്ധത്തിന്റെ ചൂടറിഞ്ഞു. രാജ്യമൊട്ടാകെ നീറുന്ന വേദനയോടെ അത് സഹിക്കേണ്ടി വന്നു. അപ്പോഴും അന്നത്തെ ഇടതുപക്ഷ കമ്യൂണിസ്റ്റുകളെ അപകീർത്തിപ്പെടുത്താനായിരുന്നു പലർക്കും താല്പര്യം. അങ്ങനെ പാർട്ടിയിൽ അനിവാര്യമായ പിളർപ്പും സംഭവിച്ചു. ചൈനീസ് വിഷയവും മറ്റ് അന്താരാഷ്ട്ര സാഹചര്യങ്ങളും കാരണം പാർട്ടിയിൽ നടന്ന ഭിന്നത മൂലമായിരുന്നു ഇത്. പിന്നീട് സോവിയറ്റ് പാർട്ടിയുടെയും ചൈനീസ് പാർട്ടിയുടെയും ഒന്നും തണലിൽ നിൽക്കാതെ സ്വതന്ത്ര നിലപാടുമായാണ് സിപിഎം എന്ന പ്രസ്ഥാനം മുന്നോട്ട് പോയത്. "ചൈനയുടെ ചെയർമാൻ ഞങ്ങളുടെയും" എന്ന് പറഞ്ഞ നക്സലൈറ്റുകളുടെയോ മാവോയിസ്റ്റുകളുടെയോ രാഷ്ട്രീയ നയമല്ല സിപിഎംന് എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടത് കൊണ്ടാണ് 32 പേരിൽ നിന്നും ലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രസ്ഥാനമായി ഈ പാർട്ടി മാറിയത്. പക്ഷേ പിന്നീട് ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവിച്ചത് എന്തായിരുന്നു ? ചേരിചേരാ നയവുമായി നിഷ്പക്ഷ നിലപാട് പുലർത്തിയ ഇന്ത്യ അമേരിക്കൻ അനുകൂല നിലപാടിലേക്ക് മാറുന്ന കാഴ്ചയാണ് നാം കണ്ടത്. സാമ്രാജ്യത്വ വിരുദ്ധ ചേരിയിൽ നിന്നില്ലെങ്കിലും സാമ്രാജ്യത്വ ചേരിയെ പുണരുന്ന സമീപനം ഒഴിവാക്കാമായിരുന്നു എന്നിരിക്കെ സോവിയറ്റ് യൂണിയന്റെ പതനം സോഷ്യലിസ്റ്റ് ചേരിയുടെ കൂടി പതനമാണ് എന്ന ചിന്താഗതിയാണ് ദേശീയ ബൂർഷ്വാസിയെ ഇതിന് പ്രേരിപ്പിച്ചത്. എന്നാൽ 'നിർഭാഗ്യവശാൽ' അതുണ്ടായില്ല. ലോകരാഷ്ട്രങ്ങൾക്കിടയിൽ അമേരിക്കയുടെ വിശ്വാസ്യത നഷ്ടമായിക്കൊണ്ടിരിക്കുന്ന ഈ വേളയിൽ പോലും ഇന്ത്യൻ നയം മാറ്റിയിട്ടില്ല. പഴയ പ്രശ്നങ്ങളെയൊക്കെ അകറ്റി നിർത്തിയ 'ഇന്ത്യ ചീനി ഭായി ഭായി' മുദ്രാവാക്യത്തെ 'ഇന്ത്യ ചീനി ബൈയ് ബൈയ്' മുദ്രാവാക്യത്തിലേക്ക് മാറ്റിയ രാജ്യത്തെ ഭരണം കയ്യാളുന്ന കക്ഷിയുടെ ലക്ഷ്യമെന്ത് എന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു. 45 വർഷത്തിന് ശേഷം ഇങ്ങനെയൊരു അവസ്ഥ ഉണ്ടാക്കിയത് ആരാണ്. G7 ൽ ചൈനയ്ക്ക് പകരം ഇന്ത്യയെ കയറ്റുമെന്ന ട്രംപിന്റെ പ്രഖ്യാപനവും, കേട്ടപാതി കേൾക്കാത്ത പാതി അതിനെ പിന്തുണച്ച ഇന്ത്യൻ സമീപനവും മുതൽ ചൈനീസ് ബെൽറ്റ് റോഡ് പദ്ധതിയെ ഒരു സംഭാഷണം പോലും നടത്താതെ എതിർത്തതും, ചൈനയിൽ നിന്നുളള വിദേശ നിക്ഷേപം തടഞ്ഞതും വരെയുള്ള നയങ്ങളെല്ലാം ചൈനീസ് വിരുദ്ധത മുഖമുദ്രയാക്കുകയാണ് ഇന്ത്യ എന്ന പ്രതീതി തന്നെ സൃഷ്ടിച്ചു. അമേരിക്കൻ വിധേയത്വം എല്ലാക്കാലത്തും എല്ലാ രാഷ്ട്രങ്ങളെയും തകർത്തിട്ടേയുളളൂ എന്ന് തിരിച്ചറിയാൻ ഇന്ത്യ വൈകുന്തോറും നാം ഭീതിയുടെ മുൾമുനയിൽ തന്നെയാണ്. ഇന്ത്യയുടെ ആശ്രിതരെന്ന് ഇന്ത്യ ഏകപക്ഷീയമായി പ്രഖ്യാപിച്ച നേപ്പാൾ വരെ തിരിച്ചടിച്ചു തുടങ്ങിയിട്ടും 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല' എന്ന നയമാണ് ഭരണകക്ഷിയും അതിന്റെ 56 ഇഞ്ചിന്റെ മൊഞ്ചുള്ള മഹാനും പിന്തുടരുന്നത്. പാംഗോങ്ങ് തടാകം മുതൽ ഗാൽവാനിൽ വരെ എത്തിനിൽക്കുന്ന തൽസ്ഥിതി ഇന്ന് പഴയത് പോലെ ഒരു പ്രശ്നത്തിലേക്ക് നീങ്ങിയാൽ നെഹ്റുവിനെ പോലെയോ ചൗ എൻലായെ പോലെയൊ ഉള്ള ആരും ഇരുപക്ഷത്തും ഇല്ല എന്നത് തന്നെയാണ് ആശങ്കാജനകം. ഇത്രയൊക്കെ ആയിട്ടും സിപിഎം എന്ന പാർട്ടിയുടെ നെഞ്ചത്ത് കേറി തിരുവാതിര കളിക്കാനാണ് ചിലർക്ക് താല്പര്യം. സ്വന്തം തെറ്റുകൾ മറച്ചു വയ്ക്കാൻ സാമ്രാജ്യത്വത്തിന് എന്നും ഒരു ബാഹ്യശത്രുവിനെ ആവശ്യമാണല്ലോ. ഇന്നത് ഞങ്ങളായി എന്ന് മാത്രം. നാളെയത് നിങ്ങളാവാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല എന്ന് ഇന്നിതിനെയൊക്കെ വാഴ്ത്തി പാടുന്നവർ ചിന്തിച്ചാൽ നല്ലത്. രൂപീകരണം മുതൽ ഇന്നുവരെ ഈ പാർട്ടി കേൾക്കുന്ന പേരാണ് ചൈനീസ് ചാരന്മാർ എന്നത്. ഉറങ്ങുന്നവരെ ഉണർത്താം, ഉറക്കം നടിക്കുന്നവരെയോ !? ഇതാണ് ഇന്നത്തെ മാർക്സിസ്റ്റ് വിരുദ്ധരുടെയും അവസ്ഥ. അതിന് വശംവദരാവുകയാണ് സാധാരണക്കാരും. റെഡ്മി ഫോണിൽ ഇരുന്നു കൊണ്ട് ടിക് ടോകിലൂടെ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക എന്ന് ആഹ്വാനം ചെയ്യുന്നത് വരെ എത്തി നിൽക്കുന്നു അത്. ഇന്നത്തെ ആഗോള സാഹചര്യങ്ങളിൽ എങ്ങനെ പരിശോധിച്ചാലും ഇന്ത്യ ചൈന ബന്ധം വഷളാകുന്നത് നല്ലതല്ല. സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം പോകേണ്ടി വന്ന ഈ സ്ഥിതിയിൽ ഒരു യുദ്ധത്തെ കൂടി നേരിടാനുള്ള ബാല്യം നമുക്ക് ബാക്കിയുണ്ടൊ എന്ന് ചിന്തിക്കേണ്ടത് അത്യന്താപേഷിതമാണ്. ചൈനയുമായി ഉണ്ടാവുന്ന തർക്കങ്ങളൊന്നും ആദ്യത്തേതല്ല, അവസാനത്തേതുമല്ല. അത് കൊണ്ട് തന്നെ വാശിയും വൈരാഗ്യവും കൊണ്ട് ഒരു ഗുണവും ആർക്കും ഉണ്ടാവാനും പോകുന്നില്ല. സംയമനം പാലിച്ചു കൊണ്ട് പരസ്പരം ചെളി വാരിയെറിയുന്നത് നിർത്തി ചർച്ചകൾ പുനഃസ്ഥാപിക്കുകയാണ് നമുക്ക് ആവശ്യം. ഇല്ലെങ്കിൽ വരാൻ പോകുന്ന വലിയ വിപത്തിനെ തടയാൻ ആർക്കുമാവില്ല എന്ന് വരും.
26/11/2019
Constitution Day 🇮🇳 ഭരണഘടനാ ദിനം
ഏഴ് ദശാബ്ദങ്ങൾക്ക് മുമ്പ് ധീരോദാത്തവും സമരതീഷ്ണവും ത്യാഗസമ്പൂർണ്ണവുമായ ഒട്ടനേകം പോരാട്ട ചരിത്രങ്ങളുടെ ഒടുക്കം, അനേകലക്ഷം രക്തസാക്ഷികളുടെ ചോരയ്ക്ക് പകരമായി നാം നേടിയ സ്വാതന്ത്ര്യത്തിനും ശേഷം ഡോ. ബി ആർ അംബേദ്ക്കറിനെ പോലെയുള്ള ഒരു ധിഷണാശാലിയുടെ ദീർഘവീക്ഷണത്തിന്റെ ഫലമായി നിർമ്മിക്കപ്പെട്ട മഹാഭാരതത്തിന്റെ ഭരണഘടന. ജാതീയമായ വേർതിരിവുകളും അന്ധവിശ്വാസങ്ങളാലും അനാചാരങ്ങളാലും സമ്പുഷ്ടമായ സംസ്കാരങ്ങളും ചേർന്ന് ഇല്ലാതാക്കിയ സമത്വവും സാഹോദര്യവും സമാധാനവും അഖണ്ഡതയും നിലനിർത്താൻ പടുത്തുയർത്തിയ നെടുന്തൂണായിരുന്നു ഭാരതത്തിന്റെ ഭരണഘടന. അതിനോട് എത്ര ശതമാനം നീതി പുലർത്താൻ നമുക്കായിട്ടുണ്ട് എന്നത് ഒരു ചിന്താവിഷയം തന്നെയാണ്. ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന് ശേഷം ഭാരത ജനത കണ്ട എക്കാലത്തെയും വലിയ ജനാധിപത്യ മനുഷ്യാവകാശ ലംഘനങ്ങൾ അരങ്ങ് തകർക്കുമ്പോൾ, അതിനെ എതിർക്കേണ്ട ഭരണഘടന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭീഷണികൾ നേരിടുമ്പോൾ അത് കണ്ടുകൊണ്ടിരിക്കുക എന്ന് പറയുന്നത് എത്ര നീചമാണ്.
Fidel Castro 🌹 1926-2016
കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയും, പതിറ്റാണ്ടുകളോളം ക്യൂബയുടെ ഭരണത്തലവനും ആയിരുന്ന ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോ. സാമ്രാജ്യത്വ വിരുദ്ധ പ്രക്ഷോഭങ്ങളുടെ പ്രതീകമായിരുന്ന ധീരനായ മനുഷ്യസ്നേഹി. ഇടതുപക്ഷ അനുഭാവികള്‍ക്ക് പോരാട്ടങ്ങളുടെ ആള്‍രൂപമായിരുന്ന അദ്ദേഹം സാമ്രാജ്യത്വത്തിന് ക്രൂരനായ ഏകാധിപതിയും ജനാധിപത്യ വിരുദ്ധനുമായിരുന്നു.
എതിരാളികള്‍ കാസ്ട്രോയെ ഏകാധിപതിയെന്ന് വിളിക്കുമ്പോൾ , അതൊന്നും ആ വിപ്ലവകാരിയുടെ വ്യക്തിപ്രഭാവത്തിന് മങ്ങലേല്‍പ്പിച്ചതേയില്ല. എതിര്‍പ്പുകളെ വകഞ്ഞുമാറ്റി കാസ്ട്രോ ദ്വീപരാഷ്ട്രത്തെ മുന്നോട്ടു നയിച്ചു. ഫിദല്‍ കാസ്ട്രോക്ക് തുല്യനായി അന്നും ഇന്നും മറ്റൊരു ലോകനേതാവില്ല. ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് ചെറുത്തു നില്‍പിന്റെ ആള്‍രൂപമാണ് അദ്ദേഹം. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെ പ്രതീകം. അമേരിക്കയെന്ന ലോകശക്തിയുടെ കുത്സിത നീക്കങ്ങളില്‍ തകരാത്ത ആത്മവീര്യം ഇനി ലോക മനസ്സുകളിലൂടെ തന്റെ പോരാട്ടം തുടരും 💗
viva la revolución
24/11/2019
"Literature provides shelter, that's what we need"
Arundhati Roy 💗 59ാം ജന്മദിനം
📖 മതാധിഷ്ഠിത വർഗീയതയുടെയും ജാതീയതയുടെയും സർവ്വാധിപത്യത്തിനെ തൂലികയിലൂടെ നേരിട്ട ബഹുമുഖ പ്രതിഭ. ഭാരതത്തിന്റെ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ നവോത്ഥാന മൂല്യങ്ങൾക്ക് എക്കാലത്തും പ്രചോദനം നൽകിയ ശ്രേഷ്ഠയായ സാഹിത്യകാരി. ആത്മീയ ചൂഷണത്തിനെതിരെയും മുതലാളിത്ത വ്യവസ്ഥിതിയ്ക്കെതിരെയും ശബ്ദമുയർത്തി ഭരണകൂടത്തിന്റെ കടുത്ത എതിരാളിയായി മാറിയ വൈജ്ഞാനിക രംഗത്തെ ശക്തമായ സ്ത്രീ സാന്നിധ്യം. ദളിതരും ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടുമ്പോൾ നോക്കി നിൽക്കാനാവില്ല എന്ന് വീരോചിതമായി പ്രതികരിച്ച വിശ്വസാഹിത്യത്തിന്റെ പ്രിയ തോഴി. ബുക്കർ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരിയായി വേറിട്ട വഴികളിലൂടെ അവർ കടന്ന് വന്നപ്പോൾ കാലം അവിടെ അടയാളപ്പെടുത്തിയത് സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇന്നേ വരെ കണ്ടിട്ടില്ലാത്ത ചരിത്രമായി തന്നെയായിരുന്നു.
22/11/2019
പി.ജി 🌹7ാം ചരമ വാർഷികം
രാഷ്ട്രീയ കൈരളിയുടെ നിലയ്ക്കാത്ത മാറ്റൊലിയായി നിലകൊണ്ട മാർക്സിസ്റ്റ് സൈദ്ധാന്തികാചാര്യൻ. ആഗോള രാഷ്ട്രീയ സാംസ്കാരിക ചലനങ്ങളെ തന്റേതായ രീതിയിൽ വിമർശനാത്മകമായി വിലയിരുത്തിയ കരുത്തനായ ധിഷണാശാലി. സ്വന്തം പ്രസ്ഥാനത്തിനും അതിന്റെ നേതൃത്വത്തിനുമെതിരെ പോലും പി ഗോവിന്ദപ്പിള്ള എന്ന ചിന്തകന്റെ കുന്തമുന ഉയർത്തപ്പെട്ടിരുന്നു. 2003 ലെ ഭാഷാപോഷിണിയിലെ ആ വാക്യം കമ്യൂണിസ്റ്റ് ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള താക്കീതായിരുന്നു, "സ്റ്റാലിന്‍ മരിച്ച ശേഷം ആ കഴിവും പ്രാപ്തിയും ഉള്ളവര്‍ പിന്നീട് ഇല്ലായിരുന്നു. കാരണം സ്റ്റാലിന്‍ അവരെയൊക്കെ കൊന്നു." അന്റോണിയോ ഗ്രാംഷി മുതൽ എംഗൽസ് വരെയുള്ളവരെ കേരളീയർക്ക് സുപരിചിതരാക്കിയ, ഒരിക്കലും വായിച്ചുമടുക്കാത്ത മഹാനായ നിരൂപകൻ വിടപറഞ്ഞപ്പോൾ അറിവിന്റെയും ആശയങ്ങളുടെയും വലിയ ഒരു അധ്യായമാണ് ഇല്ലാതായത്.
18/11/2019
Emergency in JNU 😕
Recognize this pic ? In 1977 JNU students led by JNUSU president Sitaram Yechuri forced Mrs. Indira Gandhi to step down from the position of JNU chancellor. This is the legacy of fighting spirit of JNU. No barricades, water cannons, teargas, or even your tanks can stop us. ഫാസിസത്തിന്റെ ആവനാഴിയിലെ അവസാന ആയുധവും അവശേഷിക്കുന്ന കാലം വരെ അതിനെതിരെ നിലകൊള്ളാൻ നമ്മളോരോരുത്തരും ഇവിടെയുണ്ട്. ഇന്ന് ഡൽഹിയിലെ ലോങ്ങ് മാർച്ചിൽ വിദ്യാർത്ഥികൾക്കെതിരെ സായുധ സേനയെ അണിനിരത്തി നടത്തിയ നരനായാട്ടിന് താരാട്ടുപാട്ട് പാടുന്ന സവർണ്ണാധിപത്യത്തിന്റെ കാവൽക്കാർക്ക് അറിയാൻ പാടില്ലാത്ത ഒന്നുണ്ട്, ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികളുടെ സിംഹാസനം അനന്തമായി നീണ്ടു നിന്നിട്ടില്ല എന്ന ചരിത്രം. തങ്ങൾക്ക് തന്നെ ചിതയൊരുക്കുന്ന ബ്രാഹ്മണ കേന്ദ്രീകൃത ഭരണകൂടം ജനാധിപത്യത്തിന്റെ നാൾവഴികളിൽ കഥാവശേഷമായി മാറും എന്നത് വസ്തുത തന്നെയാണ്. അടിച്ചമർത്തപ്പെട്ടവരുടെ ശ്വാസം ആകാശത്തെപ്പോലും പിളർക്കുവാൻ ശേഷിയുള്ള സിംഹ ഗർജ്ജനമായി മാറുമെന്നത് ഉറപ്പായിരിക്കുന്നു. വീരോചിതവും ധീരോദാത്തമായ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ പോലും നാം തളർന്നിട്ടില്ല,. 😏
15/11/2019
Jai Bhim 💙 Jai Birsa
🌤 Birsa Munda 🍁144ാം ജന്മദിനം
പട്ടികജാതിക്കാരും പട്ടികവർഗ്ഗക്കാരും ഏറ്റവുമധികം ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ അവർക്കെതിരെയുള്ള അനീതിക്കും അസമത്വത്തിനും എതിരെ പോരാടിയ ധീരനായ പോരാളിയായ ബിർസ മുണ്ഡ സ്മരിക്കപ്പെടെണ്ടത് അത്യന്താപേക്ഷിതമാണ്. സവർണ്ണാധിപത്യത്തിനും ജന്മിത്വത്തിനും എതിരെ അക്ഷീണം പ്രയത്നിച്ച ധീരോദാത്തമായ സമരമുറകളൂടെ നായകൻ. സാമൂഹിക സാംസ്കാരിക നവോത്ഥാന മൂല്യങ്ങൾക്ക് അടിത്തറ പാകിയ ധിഷണാശാലിയായ ദേശസ്നേഹി. ബ്രാഹ്മണിക്കൽ സമ്രാജ്യത്വത്തിനെതിരെ നിഷ്കരുണം ഗറില്ലാ യുദ്ധമാർഗ്ഗം ആഹ്വാനം ചെയ്ത സായുധ പോരാളി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രവർത്തിച്ച് അടിച്ചമർത്തപ്പെട്ടവരുടെയും നിരാലംബരുടെയും അയിത്തജാതിക്കാരുടെയും ആശ്രയമായി തന്റെ അവസാന കാലം വരെ നിലകൊണ്ട ഭാരതത്തിന്റെ സൂര്യ തേജസ്സ്. സവർണ്ണ മേധാവിത്വം രചിച്ച ചരിത്രത്തിൽ എപ്രകാരമാണോ അംബേദ്കർ വിസ്മരിക്കപ്പെട്ടത് അത് പോലെ തന്നെയാണ് ബിർസ മുണ്ഡയും കാലയവനികയ്ക്കുള്ളിൽ മറഞ്ഞത്. 19ാം നൂറ്റാണ്ടിൽ ഉൽഗുലാൻ (വിപ്ലവം) എന്ന് ആഹ്വാനം ചെയ്ത് അദ്ദേഹം ഉൾപ്പെടെയുള്ള ധീരന്മാർ ആരംഭിച്ച പോരാട്ടം ഇന്നും 21ാം നൂറ്റാണ്ടിലും നിലയ്ക്കാതെ തുടരുകയാണ്.
14/11/2019
ഗാസ ചോദിക്കുന്നു
നിഷ്പക്ഷരേ നിങ്ങൾ
നോക്കുവിൻ നാടിന്റെ
നീചമാം നാശത്തിൻ
നായകരാരെന്ന്
കേഴുന്ന മുസ്ലീമിൻ ബാഷ്പങ്ങൾ
കാണാതെ ജൂതന്മാർ തന്നുടെ
യാക്രോശമറിയുന്ന മാധ്യമങ്ങളുടെ
മാനവികതയെന്തെന്ന്
ക്രൂരരിൽ ക്രൂരരെന്നാരോപി
ച്ചൊടുവിലിങ്ങിസ്ലാമോഫോബിയ
എന്നലറി വാഴുന്ന ഇസ്രായേലിൻ
ഇഷ്ടരുടെ ഇച്ഛകളെന്തെന്ന്
നോവിനാൽ നീറ്റുന്ന വൈകല്യത്തോടെയീ
ജീവനായ് യാചിച്ച കീഴാളർ
തന്നുടെ ജീവിതവും
ഭാവിയിനിയെന്നുമെന്തെന്ന്
ചോരയും ചേതനയുമറ്റൊരീ
നിഷ്കളങ്ക രൂപങ്ങളോടോതുക
നിങ്ങളൊരു ഭേദമാം
നഷ്ടപരിഹാരമതെന്തെന്ന്
അകൃത്യകാരികളാം നീചരിൻ
മർദ്ദനമെന്നെന്നും വീഴുന്ന
നിഖാബുകൾക്കുള്ളിലെ നേരിന്റെ
നോവിന്റെ നീറുന്ന രക്തഗന്ധമെന്തെന്ന്
കാശ്മീരും ഗാസയും ഹോങ്കോങ്ങു
മോതുന്നു ന്യൂനപക്ഷങ്ങളെ എന്നെന്നും
നീറ്റുന്ന ഭൂരിപക്ഷത്തിന്റെ
മുഖമെന്നുമൊന്നെന്ന്...
തൂലിക- ശ്രീഹരി വിജയൻ ബൗദ്ധേയൻ
Click here to claim your Sponsored Listing.
Location
Category
Website
Address
Thookkupalam
Idukki
685552
