KSC STATE Committee

Directions

KSC STATE Committee kerala students congress

Loading......
25/07/2026

Loading......

നിയമം നോക്കുകുത്തിയാകുന്നു.പ്രധാനമന്ത്രി നരഭോജികളെ പോലെ വിദ്യാർത്ഥികളുടെ ചോര കുടിക്കുന്നു :ജോൺസ് ജോർജ്‌ കുന്നപ്പിള്ളിൽ ന...
24/07/2026

നിയമം നോക്കുകുത്തിയാകുന്നു.
പ്രധാനമന്ത്രി നരഭോജികളെ പോലെ വിദ്യാർത്ഥികളുടെ ചോര കുടിക്കുന്നു :ജോൺസ് ജോർജ്‌ കുന്നപ്പിള്ളിൽ

നിയമത്തെ നോക്കുകുത്തി യാക്കികൊണ്ട് പ്രധാനമന്ത്രിയും കേന്ദ്ര സർക്കാരും വിദ്യാർത്ഥികൾക്ക് നേരെ നരഭോജികളെ പോലെ ചോര കുടിക്കാൻ പാഞ്ഞടുക്കുകയാണെന്നു കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ ആരോപിച്ചു. ഓരോ വിദ്യാർത്ഥിയും വർഷങ്ങളുടെ കഠിനധ്വാനവും ത്യാഗവും സഹിച്ചാണ് നീറ്റ് പരീക്ഷക്കായി തയ്യാറെടുക്കുന്നത്.എന്നാൽ, ചോദ്യപേപ്പർ ചോർച്ചയും പരീക്ഷ നടത്തിപ്പിലെ സുതാര്യതയില്ലായ്മയും ദശലക്ഷകണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും സ്വപ്നങ്ങളെ ആണ് തല്ലികെടുത്തുന്നത്. ഈ വിദ്യാഭ്യാസ അവകാശലംഘനത്തിനെതിരെ വിദ്യാർത്ഥികളും യുവാക്കളും രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രതിഷേധങ്ങൾ ന്യായവും പിന്തുണ അർഹിക്കുന്നതുമാണ്.ചോദ്യപേപ്പർ ചോർച്ചയിൽ സമഗ്രമായ അന്വേഷണം നടത്തേണ്ടതും അധികാരികളുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും കേന്ദ്ര ഗവൺമെന്റിന്റെ കടമയാണ്. ദേശീയ പരീക്ഷ ഏജൻസികളുടെ പ്രവർത്തനം നവീകരിക്കാൻ ഗവണ്മെന്റ് തയ്യാറാകണം.സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് നേരെ പെലറ്റ് ഗൺ ഉപയോഗിച്ച നടപടി എന്ത് ജനാതിപത്യമാണ്.കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വക്കുക എന്നതിനപ്പുറം ഒത്തു
തീർപ്പില്ല. അർദ്ധരാത്രിക്ക് സമൂഹമാധ്യമങ്ങളിൽ വന്നു പോസ്റ്റിട്ട് പോകുന്ന പ്രധാനമന്ത്രി ഏത് ഒളിയിടത്തിലാണ് എന്ന് രാജ്യത്തോട് വിളിച്ചു പറയണം.ഇന്ത്യയുടെ ആത്മാവ് നശിച്ചു എന്ന് ലോകത്തോട് വിളിച്ചുപറയും വണ്ണം നിങ്ങൾ ഭാവി തലമുറയെ ആക്രമിക്കുന്നു. ഇന്ത്യയെ കൊലക്കളമാക്കാൻ
സമ്മതിക്കില്ല. "ബേട്ടി ബച്ചാവോ, ബേട്ടി പാഠവോ " എന്ന് പറഞ്ഞു വിദ്യാർത്ഥിനികൾക്ക് നേരെ ലാത്തി വീശുന്ന ഭാവി വിരോധാഭാസമാണ് നാം ചിന്തിക്കേണ്ടത്. മോദിയും ബി. ജെ. പി യും ആട്ടിൻതോലിട്ട ചെന്നായ്ക്കാളാണ്.ധർമെന്ദ്ര പ്രധാൻ രാജി വക്കില്ല എന്ന അഹങ്കാരത്തിനു ഈ രാജ്യം മറുപടി നൽകും.

സി ബി എസ് ഇ - പ്ലസ്‌ ടു പരീക്ഷാഫലം :പുനർമൂല്യനിർണ്ണയം നടത്തുക.സംസ്ഥാനത്തെ CBSE +2 പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്...
16/05/2026

സി ബി എസ് ഇ - പ്ലസ്‌ ടു പരീക്ഷാഫലം :
പുനർമൂല്യനിർണ്ണയം നടത്തുക.

സംസ്ഥാനത്തെ CBSE +2 പരീക്ഷാഫലവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ ആശങ്ക ഉയർന്നിരിക്കുകയാണ്. പ്രത്യേകിച്ച് OSM (On screen marking ) മൂല്യനിർണ്ണയത്തിലെ അപാകതകൾ മൂലം നിരവധി വിദ്യാർത്ഥികൾക്ക് അർഹമായ മാർക്ക് ലഭിക്കാതിരുന്നതായി പരാതികൾ ഉയരുന്നു. മാർക്ക് പട്ടികയിൽ ഉണ്ടായ പിഴവുകൾ, ഉത്തരക്കടലാസ് വിലയിരുത്തലിലെ അസംഘടിതത്വം, ചില വിഷയങ്ങളിൽ അസാധാരണമായ മാർക്ക് കുറവ് എന്നിവ വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്.

ഈ സാഹചര്യത്തിൽ, OSM സംവിധാനത്തിലെ സാങ്കേതികവും ഭരണപരവുമായ അപാകതകൾ അടിയന്തരമായി പരിഹരിച്ച് മുഴുവൻ ഉത്തരക്കടലാസുകളും സുതാര്യമായ രീതിയിൽ പുനർമൂല്യനിർണയം നടത്തണമെന്ന് കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ ആവശ്യപ്പെട്ടു. ഉയർന്ന വിദ്യാഭ്യാസ പ്രവേശനത്തിനും മത്സരപരീക്ഷകൾക്കും നിർണായകമായ പ്ലസ് ടു മാർക്കുകൾ സംബന്ധിച്ച അനിശ്ചിതത്വം വിദ്യാർത്ഥികളിൽ മാനസിക സമ്മർദ്ദവും ആശങ്കയും വർധിപ്പിച്ചിരിക്കുകയാണ്.

CBSE അധികൃതർ വിദ്യാർത്ഥികളുടെ പരാതികൾ ഗൗരവത്തോടെ പരിഗണിച്ച്, സംശയാസ്പദമായ എല്ലാ വിഷയങ്ങളിലും വിദഗ്ധ സമിതിയെ നിയോഗിച്ച് പുനഃപരിശോധന നടത്തണമെന്നും, മാർക്ക് വ്യത്യാസങ്ങൾ കണ്ടെത്തിയാൽ തിരുത്തിയ ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യതയും വിദ്യാർത്ഥികളുടെ നീതിപൂർണമായ അവകാശവും സംരക്ഷിക്കുന്നതിനായി അടിയന്തര ഇടപെടൽ അനിവാര്യമാണ്. ഈ സാഹചര്യത്തിൽ അധികൃതരിൽ നിന്നും അടിയന്തിര ഇടപെടൽ വേണമെന്നും എത്രയും പെട്ടന്ന് പുനർമൂല്യനിർണയം നടത്തി റിസൾട്ട്‌ പ്രഖ്യാപിക്കണമെന്നും അല്ലാത്ത പക്ഷം കെ. എസ്. സി ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നും ജോൺസ് പറഞ്ഞു.....

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ അഭിവാദ്യങ്ങൾ ❤️🤍💚
14/05/2026

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശൻ

അഭിവാദ്യങ്ങൾ ❤️🤍💚

അഴിമതി ഭരണം അവസാനിപ്പിക്കാം.....Vote for UDF❤️🤍💚
26/03/2026

അഴിമതി ഭരണം അവസാനിപ്പിക്കാം.....

Vote for UDF

❤️🤍💚

അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി പാനലിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ച KSC സംസ്ഥാന സെക്രട...
23/02/2026

അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി പാനലിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ച KSC സംസ്ഥാന സെക്രട്ടറിയേറ്റംഗം Aswin Padinjarekara ക്ക് അഭിവാദ്യങ്ങൾ

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പഠന ക്യാമ്പ് ഇന്നും നാളെയും കോട്ടയത്തു വച്ചു നടക്കും. കെ. എസ്. സി സംസ്ഥാന പ്രസിഡന്റ്‌...
20/02/2026

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പഠന ക്യാമ്പ് ഇന്നും നാളെയും കോട്ടയത്തു വച്ചു നടക്കും. കെ. എസ്. സി സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് ജോർജ്‌ കുന്നപ്പിള്ളി പതാക ഉയർത്തും.പാർട്ടി ചെയർമാൻ പി. ജെ ജോസഫ് MLA ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാർട്ടി വർക്കിംഗ്‌ ചെയർമാൻ പി. സി തോമസ് EX. MP,എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം Ex. MP, ഡെപ്യൂട്ടി ചെയർമാന്മാർ ഫ്രാൻസിസ് ജോർജ്‌ MP, തോമസ് ഉണ്ണിയാടൻ Ex. MLA, വൈസ് ചെയർമാൻ ഗ്രേസമ്മ ടീച്ചർ കോർഡിനേറ്റർ അപു ജോൺ ജോസഫ് എന്നിവർ സംസാരിക്കും.

കേരള കോൺഗ്രസ്‌ സംസ്ഥാന -ജില്ലാ നേതാക്കന്മാർ,കെ. എസ് സി സംസ്ഥാന നേതാക്കന്മാർ സാമൂഹ്യ -സാംസ്‌കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കുന്നു

17/01/2026

മലയോര മേഖലയിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങളിൽ അടിയന്തിരമായി സർക്കാർ പരിഹരിക്കണം

-ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്ന ഇടതു സർക്കാരിന്റെ നടപടി ക്രിസ്ത്യൻ സമൂഹത്തോടുള്ള അവഗണന, ജോസ് കെ മാണിക്...
10/01/2026

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്ന ഇടതു സർക്കാരിന്റെ നടപടി ക്രിസ്ത്യൻ സമൂഹത്തോടുള്ള അവഗണന, ജോസ് കെ മാണിക്ക് നിലപാടുണ്ടെങ്കിൽ ഇടതുമുന്നണി വിട്ടു പുറത്തുവരണം: ജോൺസ് ജോർജ്ജ് കുന്നപ്പിള്ളി

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ആകെ അപമാനിക്കുന്ന നിലപാടാണ് ഇടതു ഗവണ്മെന്റ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ 220 ന് മുകളിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കി എന്നാണ് പറഞ്ഞത്. 284 നിർദ്ദേശങ്ങൾ ആണ് ആകെ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാതിക്കുന്നത് എങ്കിൽ ഏതൊക്കെ നിർദ്ദേശങ്ങൾ ആണ് സർക്കാർ നടപ്പിലാക്കിയത് എന്ന് അറിയാനുള്ള അവകാശം കേരള പൊതുസമൂഹത്തിനില്ലേ. തദ്ദേശതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യപത്യ മുന്നണിയുടെ വൻ വിജയത്തിൽ വിറളി പൂണ്ടപ്പോൾ ഇത്തരം ഒരു പുതിയ അടവുമായി ഇടതുമുന്നണി രംഗത്ത് എത്തിയിരിക്കുന്നത്. ആരെ ബോധിപ്പിക്കുവാന് ഈ പോറാട്ടുനാടകം എന്ന് വ്യക്തമാക്കണം. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ഇനിയും പറ്റിക്കാമെന്നാണ് നിങ്ങൾ വിചാരിക്കുന്നതെങ്കിൽ നിങ്ങൾ മറുപടി പറയേണ്ടി വരും.

ജോസ് കെ മാണിയുടെ നിലപാടാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലും ഭിന്നശേഷി നിയമന പ്രശ്നത്തിലും എല്ലാം ഇരട്ടതാപ്പാണ് ജോസ് കെ മാണിയും കൂട്ടരും നടത്തുന്നത്.....

കീം പരീക്ഷ ഫീസ്  കൂട്ടിയ സർക്കാർ നടപടി പ്രതിഷേധാർഹം - ജോൺസ് ജോർജ്‌ കുന്നപ്പിള്ളിൽ.കീം പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫീസ് ...
08/01/2026

കീം പരീക്ഷ ഫീസ് കൂട്ടിയ സർക്കാർ നടപടി പ്രതിഷേധാർഹം - ജോൺസ് ജോർജ്‌ കുന്നപ്പിള്ളിൽ.

കീം പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫീസ് അടിസ്ഥാനരഹിതമായ വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്. സി സംസ്ഥാന പ്രസിഡൻ്റ് ജോൺസ് ജോർജ് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളിൽ ഒന്നിച്ച് അപേക്ഷിക്കാവുന്ന വ്യവസ്ഥ ഇത്തവണ ഒഴിവാക്കിയത് സാധാരണ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി ആകും. ഈ നടപടി കേരള വിദ്യാർഥി സമൂഹത്തോടുള്ള വഞ്ചന ആണെന്ന് തിരിച്ചറിയണമെന്നും 1300 രൂപയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഒരുമിച്ച് അപേക്ഷ കൊടുക്കാൻ കഴിയുന്ന സാഹചര്യത്തിൽ നിന്നുമാണ് ഇത്തവണ അതാത് വിഷയങ്ങളിൽ ഫീസ് അടച്ച് എഴുതേണ്ട അവസ്ഥ വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് കുറഞ്ഞത് 3500 രൂപ എങ്കിലും ചിലവ് വരുന്നുണ്ട്. ഈ നടപടി സാധാരണക്കാരായ വിദ്യാർഥികളെ അവരുടെ സ്വപ്നങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണ്. തീർത്തും വിദ്യാർത്ഥി വിരുദ്ധമായ ഈ സർക്കാർ നെറികേടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ട് കെ.എസ്.സി
സമര രംഗത്തേക്ക് വരും. പല ഫീസ് ഇളവിന്റെ ആനുകൂല്യങ്ങളും വിദ്യാർഥികൾക്ക് നിഷേധിച്ച ഇടതു ഗവൺമെൻ്റ് വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുന്നവരാണ്. യാതൊരു ആലോചനയും ഇല്ലാതെ ഫീസ് വർദ്ധിപ്പിച്ച ഈ സർക്കാർ നടപടി തിരുത്തണമെന്ന് ജോൺസ് ആവശ്യപ്പെട്ടു.

Address

Idukki

Website

Alerts

Be the first to know and let us send you an email when KSC STATE Committee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share