KSC STATE Committee

KSC STATE Committee

Share

kerala students congress

26/03/2026

അഴിമതി ഭരണം അവസാനിപ്പിക്കാം.....

Vote for UDF

❤️🤍💚

23/02/2026

അയർക്കുന്നം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യമുന്നണി പാനലിൽ വൻ ഭൂരിപക്ഷം നേടി വിജയിച്ച KSC സംസ്ഥാന സെക്രട്ടറിയേറ്റംഗം Aswin Padinjarekara ക്ക് അഭിവാദ്യങ്ങൾ

20/02/2026

കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന പഠന ക്യാമ്പ് ഇന്നും നാളെയും കോട്ടയത്തു വച്ചു നടക്കും. കെ. എസ്. സി സംസ്ഥാന പ്രസിഡന്റ്‌ ജോൺസ് ജോർജ്‌ കുന്നപ്പിള്ളി പതാക ഉയർത്തും.പാർട്ടി ചെയർമാൻ പി. ജെ ജോസഫ് MLA ക്യാമ്പ് ഉദ്ഘാടനം ചെയ്യും. പാർട്ടി വർക്കിംഗ്‌ ചെയർമാൻ പി. സി തോമസ് EX. MP,എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് MLA, സെക്രട്ടറി ജനറൽ ജോയ് എബ്രഹാം Ex. MP, ഡെപ്യൂട്ടി ചെയർമാന്മാർ ഫ്രാൻസിസ് ജോർജ്‌ MP, തോമസ് ഉണ്ണിയാടൻ Ex. MLA, വൈസ് ചെയർമാൻ ഗ്രേസമ്മ ടീച്ചർ കോർഡിനേറ്റർ അപു ജോൺ ജോസഫ് എന്നിവർ സംസാരിക്കും.

കേരള കോൺഗ്രസ്‌ സംസ്ഥാന -ജില്ലാ നേതാക്കന്മാർ,കെ. എസ് സി സംസ്ഥാന നേതാക്കന്മാർ സാമൂഹ്യ -സാംസ്‌കാരിക നായകർ തുടങ്ങിയവർ പങ്കെടുക്കുന്നു

17/01/2026

മലയോര മേഖലയിലെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും പ്രശ്നങ്ങളിൽ അടിയന്തിരമായി സർക്കാർ പരിഹരിക്കണം

-ജോൺസ് ജോർജ്ജ് കുന്നപ്പിള്ളിൽ

10/01/2026

ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തിവയ്ക്കുന്ന ഇടതു സർക്കാരിന്റെ നടപടി ക്രിസ്ത്യൻ സമൂഹത്തോടുള്ള അവഗണന, ജോസ് കെ മാണിക്ക് നിലപാടുണ്ടെങ്കിൽ ഇടതുമുന്നണി വിട്ടു പുറത്തുവരണം: ജോൺസ് ജോർജ്ജ് കുന്നപ്പിള്ളി

കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ആകെ അപമാനിക്കുന്ന നിലപാടാണ് ഇടതു ഗവണ്മെന്റ് സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജെ. ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ 220 ന് മുകളിൽ നിർദ്ദേശങ്ങൾ നടപ്പിലാക്കി എന്നാണ് പറഞ്ഞത്. 284 നിർദ്ദേശങ്ങൾ ആണ് ആകെ കമ്മിഷൻ റിപ്പോർട്ടിൽ പ്രതിപാതിക്കുന്നത് എങ്കിൽ ഏതൊക്കെ നിർദ്ദേശങ്ങൾ ആണ് സർക്കാർ നടപ്പിലാക്കിയത് എന്ന് അറിയാനുള്ള അവകാശം കേരള പൊതുസമൂഹത്തിനില്ലേ. തദ്ദേശതെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യപത്യ മുന്നണിയുടെ വൻ വിജയത്തിൽ വിറളി പൂണ്ടപ്പോൾ ഇത്തരം ഒരു പുതിയ അടവുമായി ഇടതുമുന്നണി രംഗത്ത് എത്തിയിരിക്കുന്നത്. ആരെ ബോധിപ്പിക്കുവാന് ഈ പോറാട്ടുനാടകം എന്ന് വ്യക്തമാക്കണം. കേരളത്തിലെ ക്രിസ്ത്യൻ സമൂഹത്തെ ഇനിയും പറ്റിക്കാമെന്നാണ് നിങ്ങൾ വിചാരിക്കുന്നതെങ്കിൽ നിങ്ങൾ മറുപടി പറയേണ്ടി വരും.

ജോസ് കെ മാണിയുടെ നിലപാടാണ് ഇവിടെ ചർച്ച ചെയ്യേണ്ടത്. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ടിലും ഭിന്നശേഷി നിയമന പ്രശ്നത്തിലും എല്ലാം ഇരട്ടതാപ്പാണ് ജോസ് കെ മാണിയും കൂട്ടരും നടത്തുന്നത്.....

08/01/2026

കീം പരീക്ഷ ഫീസ് കൂട്ടിയ സർക്കാർ നടപടി പ്രതിഷേധാർഹം - ജോൺസ് ജോർജ്‌ കുന്നപ്പിള്ളിൽ.

കീം പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഫീസ് അടിസ്ഥാനരഹിതമായ വർദ്ധിപ്പിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് കെ.എസ്. സി സംസ്ഥാന പ്രസിഡൻ്റ് ജോൺസ് ജോർജ് ആവശ്യപ്പെട്ടു. വിവിധ വിഷയങ്ങളിൽ ഒന്നിച്ച് അപേക്ഷിക്കാവുന്ന വ്യവസ്ഥ ഇത്തവണ ഒഴിവാക്കിയത് സാധാരണ വിദ്യാർത്ഥികൾക്ക് വലിയ പ്രതിസന്ധി ആകും. ഈ നടപടി കേരള വിദ്യാർഥി സമൂഹത്തോടുള്ള വഞ്ചന ആണെന്ന് തിരിച്ചറിയണമെന്നും 1300 രൂപയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഒരുമിച്ച് അപേക്ഷ കൊടുക്കാൻ കഴിയുന്ന സാഹചര്യത്തിൽ നിന്നുമാണ് ഇത്തവണ അതാത് വിഷയങ്ങളിൽ ഫീസ് അടച്ച് എഴുതേണ്ട അവസ്ഥ വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ എല്ലാ വിഷയങ്ങളിലും പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് കുറഞ്ഞത് 3500 രൂപ എങ്കിലും ചിലവ് വരുന്നുണ്ട്. ഈ നടപടി സാധാരണക്കാരായ വിദ്യാർഥികളെ അവരുടെ സ്വപ്നങ്ങൾക്ക് തുരങ്കം വയ്ക്കുന്നതാണ്. തീർത്തും വിദ്യാർത്ഥി വിരുദ്ധമായ ഈ സർക്കാർ നെറികേടിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർത്തിക്കൊണ്ട് കെ.എസ്.സി
സമര രംഗത്തേക്ക് വരും. പല ഫീസ് ഇളവിന്റെ ആനുകൂല്യങ്ങളും വിദ്യാർഥികൾക്ക് നിഷേധിച്ച ഇടതു ഗവൺമെൻ്റ് വിദ്യാർത്ഥി സമൂഹത്തെ വഞ്ചിക്കുന്നവരാണ്. യാതൊരു ആലോചനയും ഇല്ലാതെ ഫീസ് വർദ്ധിപ്പിച്ച ഈ സർക്കാർ നടപടി തിരുത്തണമെന്ന് ജോൺസ് ആവശ്യപ്പെട്ടു.

22/12/2025

വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നും മതനിരപേക്ഷത ഉയർത്തി പിടിക്കുന്നവയാണ്. ക്രിസ്മസ് ആഘോഷിക്കരുതെന്നു തിട്ടൂരമിറക്കാൻ സംഘപരിവാറിന്റെ തറവാട് സ്വത്തല്ല ഇന്ത്യ മഹാരാജ്യം. പോരാട്ടം തുടരുക തന്നെ ചെയ്യും. KSC കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധാത്മകമായി കേക്കുകളും സമ്മാനങ്ങളും വിതരണം ചെയ്യും...

Photos from KSC STATE Committee's post 10/11/2025

നവംബർ 23 ന് അയർക്കുന്നം സർവീസ് സഹകരണബാങ്കിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ കേരള വിദ്യാർത്ഥി കോൺഗ്രസ്‌ സംസ്ഥാന സെക്രെട്ടറിയേറ്റംഗം
അശ്വിൻ ജെ പടിഞ്ഞാറേക്കര ഐക്യജനാധിപത്യ മുന്നണി പാനലിൽ മത്സരിക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കട്ടെ.എല്ലാവിധ കരുതലും സ്നേഹവും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

KSC സംസ്ഥാന സെക്രട്ടറിയേറ്റ്

Photos from KSC STATE Committee's post 09/11/2025

ചിങ്ങവനം, പുത്തൻ പാലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സ് സയൻസ് & അപ്ലൈഡ് റിസർച്ച് കേരള (ഐസ് പാർക്ക്‌ ) യോടുള്ള LDF സർക്കാരിന്റെ അനാസ്ഥയ്‌ക്കെതിരെ കേരള കോൺഗ്രസ് ചിങ്ങവനം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ കേരള കോൺഗ്രസ്റ്റ് ഉന്നതാധികാര സമിതി അംഗം വി.ജെ.ലാലി ഉദ്ഘാടനം ചെയ്തു.
കെ.എസ്.സി സംസ്ഥാന പ്രസിഡന്റ് ജോൺസ് ജോർജ്. കുന്നപിള്ളിൽ മുഖ്യപ്രഭാഷണം നടത്തി....

25/10/2025

കേരളത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും വഞ്ചിക്കുന്ന നിലപാടാണ് പി. എം ശ്രീ പദ്ധതിയിൽ ഒപ്പ് വച്ചതിലൂടെ കേരള സർക്കാർ കാണിച്ചത്. ശക്തമായ പ്രതിഷേധം ഉയർന്നു വരട്ടെ. നിലപാട് മുഴുവൻ കാറ്റിൽ പറത്തി ബി. ജെ. പി ക്ക് പാദസേവകരായി നിൽക്കുന്ന ഇടതുസർക്കാർ തികഞ്ഞ പരാജയമാണ്. ഗവർണറെ തടഞ്ഞ, കേരള യൂണിവേഴ്സിറ്റി കലാപഭൂമിയാക്കിയ എസ്. എഫ്. ഐ ക്കാർ, നിങ്ങളെങ്ങനെ സഹിക്കും. വിദ്യാഭ്യാസ മന്ത്രി പറ്റിച്ചു. മുഖ്യമന്ത്രി പറ്റിച്ചു. അവർ ഭായി ഭായി കളി ആണ്. (CJP). ഹാ!കഷ്ടം. ആത്മാഭിമാനമുള്ള നല്ല എസ്എഫ്ഐ കാരെ കള്ളും കഞ്ചാവും വേണ്ടാത്ത എസ്. എഫ്. ഐ ക്കാരെ
സ്വാഗതം ചെയ്യുന്നു.

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Category

Website

Address


Idukki