Janamythri Police Idukki

Janamythri Police Idukki

Share

Janamaithri - A Community Policing Initiative of Kerala Police

17/09/2025

കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും റാഗിംഗ് വിരുദ്ധ സമിതികൾക്കുമായി നിയമ ബോധവൽക്കരണ പരിപാടി നടത്തപ്പെട്ടു.
=========================================================
തൊടുപുഴ അൽ അസർ എൻജിനീയറിങ് കോളേജിൽ, 2025 സെപ്റ്റംബർ 17 തിയതി കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾക്കും റാഗിംഗ് വിരുദ്ധ സമിതികൾക്കുമായി നടത്തപ്പെട്ട റാഗിംഗ് വിരുദ്ധ നിയമ ബോധവൽക്കരണ പരിപാടി ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ശ്രീ. ഇമ്മാനുവേൽ പോൾ നിർവ്വഹിച്ചു. അഡ്വ. കെ.എം. മിജാസ് (മാനേജിംഗ് ഡയറക്ടർ അൽ-അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ശ്രീ. ബിജു വി.എ (പബ്ലിക് റിലേഷൻസ് ഓഫീസർ പോലീസ് സ്റ്റേഷൻ, തൊടുപുഴ) സ്വാഗതം ആശംസിച്ചു. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ. സാബു പി.കെ ആശംസകൾ അറിയിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലെ അഭിഭാഷകനായ ശ്രീ. പ്രേംജി സുകുമാരൻ റാഗിംഗ് വിരുദ്ധ ക്ലാസ് നയിച്ചു. ഇടുക്കി ജില്ലയിലെ കോളേജുകളിൽ രൂപീകരിച്ചിട്ടുള്ള ആൻറി റാഗിംഗ് സെൽ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് എന്നിവയിൽ അംഗങ്ങൾ ആയിട്ടുള്ള അധ്യാപകർ, പിടിഎ പ്രതിനിധികൾ, കോളേജ് പ്രിൻസിപ്പാൾ, ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിയമിതരായിട്ടുള്ള കൗൺസിലേഴ്സ‌്, എന്നിവർ ക്ലാസ്സിൽ പങ്കെടുത്തു. അഡ്വ. എസ് എസ് താജുദ്ദീൻ (അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, അൽ അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്) കൃതജ്ഞത രേഖപ്പെടുത്തി.

17/08/2025

ഇടുക്കി ജില്ലാ പോലീസ് ഓഫീസില്‍, ഓഫീസ് അസിസ്റ്റന്‍റും, ജില്ലാ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി, കാളിയാറില്‍ പ്രവര്‍ത്തിയെടുത്തു വന്നിരുന്നതുമായ അനുരാഗ്.പി അന്തരിച്ചു. ആദരാഞ്ജലികള്‍.

16/08/2025

*കേരള സർക്കാർ - ആവശ്യ സേവനങ്ങൾക്ക് ഇനി ഒറ്റ നമ്പർ 112* 👇

പോലീസ്, ഫയർ, ആംബുലൻസ് എന്നിങ്ങനെ എല്ലാ അടിയന്തര സേവനങ്ങൾക്കും വിളിക്കാവുന്ന നമ്പരാണ് 112.

സാങ്കേതിക വിദ്യയുടെ സഹായത്തോടെ സേവനത്തിന്റെ ലഭ്യത വർദ്ധിപ്പിക്കുകയും അതിവേഗ പ്രതികരണവുമാണ് പുതിയ തലമുറ 112 ലക്ഷ്യമിടുന്നത്.

പുതിയ വേർഷൻ ഇ ആർ എസ് എസ് നിലവിൽ വരുന്നതോടെ നിലവിലുള്ളതിനേക്കാളും മൂന്ന് മിനിറ്റോളം സമയം റെസ്പോൺസ് ടൈമിൽ കുറവ് വരുത്താൻ കഴിയും .

പരിഷ്കരിച്ച ERSS ന്റെ സവിശേഷതകൾ
a) നിലവിൽ പൊതു ജനങ്ങൾക്ക് പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള ആശയവിനിമയ സംവിധാനങ്ങളായ Call , SoS , SMS , ഇമെയിൽ സംവിധാനങ്ങൾക്ക് പുറമെ whatsapp , Web request , chat Bot എന്നിവ മുഖേനയും പരാതികൾ രജിസ്റ്റർ ചെയ്യുവാനുള്ള സൗകര്യവും പുതിയ സംവിധാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

b) LBS (Location Based Service), ELS (Emergency Location Service) സംവിധാനം ഉപയോഗിച്ച് പരാതിക്കാരൻ പറയാതെ തന്നെ അദ്ദേഹത്തിന്റെ ലൊക്കേഷൻ തത്സമയം തിരിച്ചറിയാൻ കഴിയുകയും അതുവഴി എത്രയും വേഗം പോലീസ് സഹായം നൽകാൻ സാധിക്കുകയും ചെയ്യും.

c) തടസ്സമില്ലാതെ ആശയ വിനിമയം നടത്തുന്നതിനായി മുഴുവൻ പോലീസ് വാഹനങ്ങളിലും ടാബ് ലെറ്റ് കമ്പ്യൂട്ടർ , മൊബൈൽ ഫോൺ , ജി പി എസ് സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

d) അടിയന്തര ഘട്ടങ്ങളിൽ മറ്റുള്ളവരെ അറിയിക്കുന്നതിനും നിർണായക സാഹചര്യങ്ങളിൽ വേഗത്തിൽ സഹായം സാധ്യമാക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന IoT സുരക്ഷാ ഉപകരണങ്ങൾ ERSS സംവിധാനവുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുവാൻ സാധിക്കുന്നതാണ്.

e) മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള പരാതികൾ സ്വീകരിക്കുന്നതിനും ആവശ്യമെങ്കിൽ ലഭിച്ച പരാതികൾ മറ്റു സംസ്ഥാനത്തേക്കു കൈമാറുവാനും സാധിക്കും.

f) 112 ഇന്ത്യ ആപ്ലിക്കേഷൻ മുഖാന്തിരം ലഭ്യമാക്കിയിരിക്കുന്ന TRACK ME സംവിധാനം ഉപയോഗിച്ച് പോലീസുമായി നിരന്തരം ബന്ധപ്പെടാവുന്നതും ആവശ്യഘട്ടത്തിൽ പോലീസ് സേവനം ഉറപ്പു വരുത്താവുന്നതുമാണ്. ഇതിനായി 112 ഇന്ത്യ ആപ്പ് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്. യാത്ര പോകുന്ന അവസരത്തിലും ഒറ്റക്ക് ആയിരിക്കുമ്പോഴുള്ള സാഹചര്യത്തിലും പൊതു ജനങ്ങൾക്ക് ഈ സേവനം ഉപയോഗിക്കാവുന്നതാണ്.

കേരളത്തിൽ എവിടെ നിന്ന് 112 ലേയ്ക്ക് വിളിച്ചാലും തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കൺട്രോൾ റൂമിലേയ്ക്കാവും കാൾ എത്തുന്നത്. ഉദ്യോഗസ്ഥർ അതിവേഗം വിവരങ്ങൾ ശേഖരിച്ച് സേവനമെത്തേണ്ട സ്ഥലത്തിനു സമീപമുള്ള പോലീസ് വാഹനത്തിലേയ്ക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കൺട്രോൾ റൂമിൽ അറിയാനാകും. ആ വാഹനത്തിൽ ഘടിപ്പിച്ച ടാബിലേയ്ക്കാണ് സന്ദേശമെത്തിക്കുന്നത്. ഇതനുസരിച്ച് പോലീസ് ഉദ്യോഗസ്ഥർക്ക് അതിവേഗം പ്രവർത്തിക്കാം.

ഔട്ട് ഗോയിങ് സൗകര്യം ഇല്ലാത്തതോ താത്കാലികമായി പ്രവർത്തന രഹിതമായിരിക്കുന്നതോ ആയ നമ്പരുകളിൽ നിന്നു പോലും 112 എന്ന നമ്പറിലേയ്ക്ക് വിളിക്കാം. മൊബൈൽ ഫോണുകളിൽ നിന്നും ലാൻഡ് ഫോണിൽ നിന്നും ഈ സൗകര്യം ലഭ്യമാണ്. പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പോൽ ആപ്പിലെ SoS ബട്ടൺ വഴിയും ഈ സേവനം പ്രയോജനപ്പെടുത്താം.
#112

Photos from Janamythri Police Idukki's post 12/08/2025

നിർമ്മാണം പൂർത്തീകരിച്ച തങ്കമണി, വാഗമൺ എന്നീ പൊലീസ് സ്റ്റേഷനുകളുടെയും ജില്ലാ കൺട്രോൾ റൂമിന്റെയും ഉദ്ഘാടനം 12ന് വിവിധ സ്ഥലങ്ങളിൽ 3.30 ന് സംഘടിപ്പിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.

31/07/2025

ഇടുക്കി ജില്ലാ പോലീസ് മേധാവിയായി ശ്രീ. കെ.എം. സാബു മാത്യു ഐ.പി.എസ് ചുമതലയേറ്റു.

29/07/2025

14.11.2023 തീയതി മുതൽ ഞാൻ ഇടുക്കി ജില്ലാ പോലീസ് മേധാവിയായി പ്രവർത്തിച്ച് വരികയായിരുന്നു. നിലവിൽ കൊല്ലം ജില്ലാ പോലീസ് മേധാവിയായി ട്രാൻസ്ഫർ ആയതിനാൽ ഇന്ന് ഇടുക്കി ജില്ലാ പോലീസ് മേധാവി സ്ഥാനത്തു നിന്നും പടിയിറങ്ങുകയാണ്. നാളിതുവരെയായി ഇടുക്കി ജില്ലയില്‍ ക്രമസമാധാന പരിപാലനത്തിലും, മറ്റെല്ലാ സേവനങ്ങളിലും നിങ്ങൾ തന്ന സഹകരണത്തിനും സ്നേഹത്തിനും അകമഴിഞ്ഞ നന്ദി.

വിഷ്ണു പ്രദീപ് ടി കെ ഐ പി എസ്
ഇടുക്കി ജില്ലാ പോലീസ് മേധാവി

17/07/2025

16.07.2025 തിയതി ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നെടുംങ്കണ്ടം പഞ്ചായത്ത് യു പി സ്കൂളിൽ കുട്ടികൾക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന പരിപാടി നടത്തപ്പെട്ടു. ജില്ലാ പോലീസിലെ പ്രത്യേക പരിശീലനം ലഭിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ കെ എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിന്ദു മോൾ ടി ജി, സിവിൽ പോലീസ് ഓഫീസർ അഞ്ചു ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം നൽകിയത്.
സ്ത്രീകള്‍ക്ക്‌ സ്വയം പ്രതിരോധത്തിന്‌ പരിശീലനം നല്‍കുന്ന ഈ പദ്ധതി, കേരളത്തിലെ സ്ത്രീ സമൂഹത്തിനിടയില്‍ വളരെയധികം ജനപ്രീതി നേടിക്കഴിഞ്ഞു.
രാജ്യത്ത്‌ മറ്റൊരു ഏജന്‍സികളും, ഇത്രയും വിപുലമായ രീതിയിൽ സ്ത്രീകൾക്കായി
ഒരു പ്രതിരോധ പരിശീലന പദ്ധതി ആവിഷ്കരിക്കുന്നതിന്‌ മുതിർന്നിട്ടില്ല.
സ്ത്രീകൾക്ക് എതിരെ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങൾക്കെതിരെ
പോരാടാന്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം നല്‍കുന്നതിന്‌
വേണ്ടിയാണ്‌ ജില്ലയില്‍ വുമൺ സെല്‍ഫ്‌ ഡിഫന്‍സ്‌ ട്രെയിനിംഗ്‌ പ്രവര്‍ത്തിച്ച്‌
വരുന്നത്‌. ജനമൈത്രി സുരക്ഷാപദ്ധതിയുടെ കീഴില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥർ നല്‍കുന്ന ഈ പരിശീലനം തികച്ചും സൗജന്യമാണ്. താല്‍പര്യമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും തുടര്‍ന്നും പരിശീലനം നേടാവുന്നതാണ്. ഇടുക്കി ജില്ലയിൽ പരിശീലനം അവശ്യമുള്ളവർ 9497912649 നമ്പരിൽ ബന്ധപ്പെടുക.

05/07/2025
04/07/2025

നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടാല്‍ ഉടന്‍ എന്ത് ചെയ്യണം?

• എത്രയും വേഗം പോലീസില്‍ ഒരു പരാതി രജിസ്റ്റര്‍ ചെയ്യുക
അതിനായി കേരള പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ പോൽ-ആപ്പ് വഴിയോ, തുണ വെബ് പോർട്ടൽ വഴിയോ, പോലീസ് സ്റ്റേഷനിൽ നേരിട്ടോ നിങ്ങൾക്ക് പരാതി നൽകാം. ഓര്‍ക്കുക പരാതിയിൽ ഫോണിന്റെ IMEI നമ്പർ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്

• സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക
സർവീസ് പ്രൊവൈഡറുമായി ബന്ധപ്പെട്ട് ഫോണിൽ ഉപയോഗിച്ചിരുന്ന സിം കാർഡിന്റെ ഡ്യൂപ്ലിക്കേറ്റ് എടുക്കുക വഴി ഇത് നിങ്ങളുടെ ഫോൺ നമ്പർ ദുരുപയോഗം ചെയ്യുന്നത് തടയാൻ ഉപകരിക്കും. ഓര്‍ക്കുക നിങ്ങളുടെ ഫോണ്‍ ബ്ലോക്ക് ചെയ്യുന്നതിന് ഈ നമ്പര്‍ ആവശ്യമാണ്. 24 മണിക്കൂറില്‍ തന്നെ ഡ്യൂപ്ലിക്കേറ്റ് സിംകാര്‍ഡ് ആക്റ്റിവേറ്റ് ചെയ്തുകിട്ടും.
www.ceir.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക വഴി നിങ്ങളുടെ നഷ്ടപ്പെട്ട ഫോണ്‍ ബ്ലോക്ക് ചെയ്യാം
ഈ വെബ്‌സൈറ്റില്‍ ചുവന്ന നിറത്തിലുള്ള ബട്ടനില്‍ Block Stolen/Lost Mobile എന്ന ഓപ്ഷന്‍ കാണാം. അതില്‍ പരാതിയുടെ കോപ്പി, തിരിച്ചറിയല്‍ രേഖ ഏതെങ്കിലും, ഫോണ്‍ വാങ്ങിയതിന്റെ ഇന്‍വോയ്‌സ് തുടങ്ങിയ രേഖകളുടെ പിന്‍ബലത്തോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ വൈകാതെതന്നെ നിങ്ങള്‍ നല്‍കിയ ഐഎംഇഐ നമ്പര്‍(മൊബൈല്‍ നമ്പര്‍) ബ്ലോക്ക് ചെയ്യപ്പെടും. പിന്നീട് ഒരു സിം കാര്‍ഡും ഈ ഫോണില്‍ പ്രവര്‍ത്തിക്കുകയില്ല. ഫോണ്‍ ഈ രീതിയില്‍ ബ്ലോക്ക് ചെയ്താല്‍പോലും അത് ട്രാക്ക് ചെയ്യാന്‍ പോലീസിന് സാധിക്കും. ഇങ്ങനെയുള്ള അപേക്ഷയില്‍ നിങ്ങള്‍ക്ക് ഒരു റിക്വസ്റ്റ് ഐഡി ലഭിക്കുന്നതാണ്. ഈ റിക്വസ്റ്റ് ഐഡി ഉപയോഗിച്ച് നിങ്ങളുടെ അപേക്ഷയുടെ Status എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാവുന്നതാണ്.
നഷ്ടപ്പെട്ട ഫോണ്‍ തിരിച്ച് കിട്ടിയാല്‍ www.ceir.gov.in വെബ്‌സൈറ്റില്‍ തന്നെ അണ്‍ബ്ലോക്ക് ചെയ്യുന്നതിനുള്ള ബട്ടന്‍ കാണാം. ഇത് ക്ലിക്ക് ചെയ്ത് റിക്വസ്റ്റ് ഐഡി നല്‍കിയതിന് ശേഷം അണ്‍ബ്ലോക്ക് ചെയ്യാനുള്ള കാരണം വ്യക്തമാക്കി സബ്മിറ്റ് ചെയ്യാം. അണ്‍ബ്ലോക്ക് ചെയ്ത ഫോണില്‍ പിന്നീട് സിംകാര്‍ഡ് ഇട്ട് ഉപയോഗിക്കാം
• നഷ്ടമായ സ്മാര്‍ട്ട് ഫോണിൽ സ്വകാര്യ വിവരങ്ങൾ ഉണ്ടെങ്കിൽ അവ നിങ്ങൾക്കുതന്നെ ഡിലീറ്റ് ചെയ്യാൻ മറ്റൊരു മാര്‍ഗ്ഗത്തിലൂടെ കഴിയും.
അതിനായി https://www.google.com/android/find/ എന്ന ഗൂഗിൾ ലിങ്ക് ഉപയോഗിക്കാവുന്നതാണ്. നഷ്ടമായ ഫോണിൽ സൈൻ ഇൻ ചെയ്യാൻ ഉപയോഗിച്ചിരുന്ന അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ഉപയോഗിച്ചുകൊണ്ട് ഈ പേജിൽ ലോഗിൻ ചെയ്യുക. ഫോൺ റിങ്ങ് ചെയ്യിക്കാനും ലോക്ക് ചെയ്യുവാനുമുള്ള മാർഗ്ഗങ്ങൾ ഈ പേജിൽ കാണാൻ കഴിയും. കൂടാതെ ഇറേസ് ഡിവൈസ് എന്ന ഓപ്ഷൻ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ പൂർണമായി ഡിലീറ്റ് ചെയ്യാനും സംവിധാനമുണ്ട്. നഷ്ടപ്പെട്ട ഫോണിൽ ഉപയോഗിച്ച ഗൂഗിൾ അക്കൗണ്ട് സൈൻ ഇൻ ചെയ്തിരുന്നാൽ മാത്രമേ ഈ സേവനം ലഭ്യമാവുകയുള്ളൂ.

17/05/2025

മറയൂർ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ കാന്തല്ലൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ബോധവൽക്കരണ ക്ലാസ് നൽകി.

13/05/2025

തൊടുപുഴ ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ തൊടുപുഴ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ സ്റ്റാഫുകൾക്ക് ട്രാഫിക് ബോധവൽക്കരണ ക്ലാസുകൾ നൽകി.

Want your business to be the top-listed Government Service in Idukki?

Click here to claim your Sponsored Listing.

Location

Telephone

Address


Idukki
685603