31/10/2026
കേരള പിറവി ദിനം (നവംമ്പർ 1)... നമ്മുടെ നാടിനുവേണ്ടി നമുക്കൊന്നിക്കാം!
പ്രിയപ്പെട്ടവരെ,
നമ്മുടെ പ്രിയപ്പെട്ട കേരളം പിറന്നുവീണ നവംബർ 1-ന്, അഭിമാനത്തോടെ നമ്മുടെ നാടിനെ ചേർത്തുപിടിക്കാൻ... നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി, നമുക്കൊരുമിച്ച് നടക്കാം.
എന്തിനാണ് നമ്മൾ ഒന്നിക്കുന്നത്?
നമ്മുടെ കുരുന്നുകളുടെ സുരക്ഷയ്ക്കായി: അവരുടെ ചിരി മായാതിരിക്കാൻ, അവർക്ക് നിർഭയമായി നടക്കാൻ.
സുരക്ഷിതമായ യാത്രയ്ക്കായി: അപകടങ്ങളില്ലാത്ത റോഡുകൾ നമുക്ക് വേണം.
നമ്മുടെ സൗകര്യത്തിനായി: സുഗമമായ ഗതാഗതം നമ്മുടെ അവകാശമാണ്.
നീലേശ്വരത്തിന്റെ നാളേയ്ക്കായി: ഭാവിയുടെ വികസനം നമ്മുടെ സ്വപ്നമാണ്.
നീലേശ്വരത്ത് തൂണുകളോട് കൂടിയ ആകാശപാത വേണമെന്നത് നമ്മുടെ ആവശ്യമാണ്. വികസനം ജനങ്ങൾക്ക് വേണ്ടിയാണ്, ജനജീവിതത്തിന് ഭീഷണിയാകരുത്. നമ്മുടെ നീലേശ്വരത്തെ നാം സംരക്ഷിക്കും.
224-ാം ദിവസം! ജനസുരക്ഷാ റാലി!
തീയതി: നവംബർ 1 (കേരളപ്പിറവി ദിനം)
സമയം: വൈകുന്നേരം 4 മണിക്ക്
സ്ഥലം: നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിലെ എംബാംക്മെന്റ് ചുറ്റി
നമ്മുടെ കുട്ടികളുടെ കൈകൾ പിടിച്ച്, നമ്മുടെ നാടിന്റെ സുരക്ഷയ്ക്കായി, ഈ റാലിയിൽ അണിചേരുക. ഓരോരുത്തരുടെയും സാന്നിധ്യം ഈ നാടിന് അനിവാര്യമാണ്. ഇതൊരു സമരമല്ല, നമ്മുടെ നാടിനോടുള്ള സ്നേഹമാണ്, കരുതലാണ്.
നമുക്കൊന്നിക്കാം, നമ്മുടെ നീലേശ്വരത്തിനായി!
സ്നേഹത്തോടെ,
ജനകീയ സമര സമിതി