Keralam CIVIL Defence kanjirappally

Directions

Keralam CIVIL Defence kanjirappally Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Keralam CIVIL Defence kanjirappally, Government Organization, Kanjirapalli.

01/11/2026
14/10/2026

കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സർവീസ്, സിവിൽ ഡിഫൻസ്, ആരോഗ്യവകുപ്പ്, പോലീസ്, തഹസിൽദാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 2026 ഒക്ടോബർ 13-ാം തീയതി ചൊവ്വാഴ്ച കാഞ്ഞിരപ്പള്ളി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ച് മോക്ക് ഡ്രിൽ സംഘടിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ STO സാബു സാറിന്റെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ നടന്നത്. രാവിലെ 11 മണിക്ക് കെട്ടിടത്തിൽ പുക ഉയരുന്ന സാഹചര്യം സൃഷ്ടിച്ചുകൊണ്ടാണ് രക്ഷാപ്രവർത്തന പരിശീലനം ആരംഭിച്ചത്.
അടിയന്തര സാഹചര്യങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും രക്ഷാപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനും പൊതുജനങ്ങളിൽ സുരക്ഷാ ബോധവൽക്കരണം വളർത്തുന്നതിനും ലക്ഷ്യമിട്ടാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്.
കാഞ്ഞിരപ്പള്ളി സിവിൽ ഡിഫൻസിൽ നിന്ന് 30 വോളണ്ടിയർമാർ പരിശീലനത്തിൽ പങ്കെടുത്തു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെയും സജീവ പങ്കാളിത്തത്തോടെ മോക്ക് ഡ്രിൽ ഭംഗിയായും വിജയകരമായും പൂർത്തിയാക്കി.
പരിപാടി വിജയകരമാക്കാൻ സഹകരിച്ച എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥർക്കും സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കും നന്ദി അറിയിക്കുന്നു.
🚒 Keralam Fire and Rescue, Kanjirappally
🛡️ Keralam Civil Defence, Kanjirappally

30/09/2026

#🚒🧯🛟

*കേരളം അഗ്നിശമനരക്ഷാസേന**അഗ്നിശമനരക്ഷാസേന നിലയം*, *കാഞ്ഞിരപ്പള്ളി**കേരളം സിവിൽ ഡിഫൻസ്* *കാഞ്ഞിരപ്പള്ളി*കാഞ്ഞിരപ്പള്ളി അഗ...
28/09/2026

*കേരളം അഗ്നിശമനരക്ഷാസേന*
*അഗ്നിശമനരക്ഷാസേന നിലയം*, *കാഞ്ഞിരപ്പള്ളി*
*കേരളം സിവിൽ ഡിഫൻസ്* *കാഞ്ഞിരപ്പള്ളി*

കാഞ്ഞിരപ്പള്ളി അഗ്നിശമനരക്ഷാസേന നിലയത്തിന്റെ നേതൃത്വത്തിൽ പരിശീലനം പൂർത്തിയാക്കിയ സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കുള്ള യൂണിഫോം, എമർജൻസി കിറ്റ് വിതരണ ഉദ്ഘാടനം 2026 സെപ്റ്റംബർ 26-ന് കാഞ്ഞിരപ്പള്ളി ഫയർ & റെസ്ക്യൂ സ്റ്റേഷനിൽ സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് 1:30 മുതൽ 2:30 വരെ രജിസ്ട്രേഷൻ നടന്നു. ആകെ 62 സിവിൽ ഡിഫൻസ് വോളണ്ടിയർമാർ രജിസ്ട്രേഷനിൽ പങ്കെടുത്തു.
തുടർന്ന് 2:30 മുതൽ 3:30 വരെ പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷൻ മാസ്റ്റർ ട്രെയിനറും NRO, SVEP, MEC, KILA ട്രെയിനറുമായ ശ്രീമതി മഞ്ജു ജി. നായരുടെ നേതൃത്വത്തിൽ “സാമൂഹ്യപ്രതിബദ്ധതയും സിവിൽ ഡിഫൻസ് വോളണ്ടിയർമാരും” എന്ന വിഷയത്തിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. വോളണ്ടിയർമാരുടെ സാമൂഹിക ഉത്തരവാദിത്വം, സേവന മനോഭാവം, ദുരന്തസാഹചര്യങ്ങളിലെ ഇടപെടൽ എന്നിവയെക്കുറിച്ച് ക്ലാസിൽ വിശദമായി സംസാരിച്ചു. ക്ലാസ് വോളണ്ടിയർമാർക്ക് ഏറെ പ്രചോദനകരമായിരുന്നു.
തുടർന്ന് നടന്ന യൂണിഫോം & എമർജൻസി കിറ്റ് വിതരണ ചടങ്ങിന് *ബഹുമാനപ്പെട്ട STO* *ശ്രീ. എ. സാബു* സാർ സ്വാഗതം ആശംസിച്ചു. *ബഹുമാനപ്പെട്ട ജില്ലാ ഫയർ* *ഓഫീസർ, കോട്ടയം, ശ്രീ. റെനി* *ലൂക്കോസ്* സാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
*ബഹുമാനപ്പെട്ട കാഞ്ഞിരപ്പള്ളി* *MLA ശ്രീ.* *റോണി കെ. ബേബി സാർ* സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കുള്ള യൂണിഫോം, എമർജൻസി റെസ്ക്യൂ കിറ്റ് എന്നിവയുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ *ബഹുമാനപ്പെട്ട* *നൗഫൽ സാർ*, *ബഹുമാനപ്പെട്ട സുരേഷ് സാർ* എന്നിവർ വോളണ്ടിയർമാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. പ്രളയസമയങ്ങളിൽ സിവിൽ ഡിഫൻസ് വോളണ്ടിയർമാർ നടത്തിയ സേവനപ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ അവർ നൽകിയ വിലപ്പെട്ട സംഭാവനകളും നൗഫൽ സാർ പ്രത്യേകം അനുസ്മരിച്ചു. ദുരന്തസാഹചര്യങ്ങളിൽ സന്നദ്ധരായി മുന്നിട്ടിറങ്ങി പ്രവർത്തിക്കുന്നതിന്റെ പ്രാധാന്യവും അദ്ദേഹം ഓർമ്മിപ്പിച്ചു.
തുടർന്ന് ബഹുമാനപ്പെട്ട റഫീഖ് സാർ ആശംസകൾ അറിയിച്ചു. തുടർന്ന് പോസ്റ്റ് വാർഡൻ ചടങ്ങിന് നന്ദി അറിയിച്ചു.

നന്ദി
സിവിൽ ഡിഫൻസ് വോളണ്ടിയർമാർക്കായി യൂണിഫോം ലഭ്യമാക്കുന്നതിനും അതിനുവേണ്ടി പരിശ്രമിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്ത *ബഹുമാനപ്പെട്ട STO* *സാബു സാറിനും* *ബഹുമാനപ്പെട്ട DFO ശ്രീ. റെനി* *ലൂക്കോസ് സാറിനു* കാഞ്ഞിരപ്പള്ളി സിവിൽ ഡിഫൻസ് വോളണ്ടിയർമാരുടെ ഓരോരുത്തരുടെയും പേരിൽ ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

*കേരളം സിവിൽ ഡിഫൻസ്* *കാഞ്ഞിരപ്പള്ളി*

Address

Kanjirapalli

Website

Alerts

Be the first to know and let us send you an email when Keralam CIVIL Defence kanjirappally posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share

Nearby government services